മൈലേജ് മാത്രമല്ല, സേഫ്റ്റിയിലും ഇനി നമ്പർ വൺ; മാരുതിയുടെ ഈ എസ്‌യുവിയിലേക്ക് ADAS വരുന്നെടാ

അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന വാഹന ലോകത്ത് ആധുനിക സാങ്കേതികവിദ്യയുടെ കടന്നുകയറ്റം വ്യാപകമാണെന്നു വേണം പറയാൻ. സേഫ്റ്റിയിലായാലും മറ്റ് ഫീച്ചറുകളുടെ കാര്യത്തിലായാലും മിക്ക മോഡലുകളും മോഡേണാവാൻ ശ്രമിക്കുന്ന കാലഘട്ടമാണിത്.

എന്തെല്ലാം ഫീച്ചറുകൾ കുത്തിനിറയ്ക്കാനാവുമോ അങ്ങനെയെല്ലാം വാഹനങ്ങളെ നിർമിക്കാൻ കമ്പനികൾ നിർബന്ധിതരാവുകയാണ്. സേഫ്റ്റി എന്ന കാര്യം കാർ വാങ്ങുമ്പോൾ ഒരു പ്രധാന ഘടകമായി മാറിയിരിക്കുകയാണിപ്പോൾ. അങ്ങനെയാണ് പണ്ട് ആഡംബര കാറുകളിൽ മാത്രമുണ്ടായിരുന്ന ADAS എന്ന അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം ഇന്ന് ജനകീയമായി മാറി സാധാരണക്കാരിലേക്കും എത്തിയിരിക്കുന്നത്.

Maruti Suzuki Grand Vitara Coming With ADAS Safety Feature Soon

എസ്‌യുവി സെഗ്മെന്റിൽ ഇന്ന് പ്രത്യേകിച്ചും ഇതൊരു പ്രധാന ഫീച്ചറായി മാറികഴിഞ്ഞു. ഡ്രൈവിങ് കൂടുതല്‍ അനായാസവും യാത്രകള്‍ കൂടുതല്‍ സുരക്ഷിതവുമാക്കാന്‍ സഹായിക്കുന്നതായതിനാൽ ഏവർക്കും ADAS ഫീച്ചറുള്ള എസ്‌യുവികളോട് പ്രത്യേക അടുപ്പമുണ്ട്. നിലവിൽ മഹീന്ദ്ര, കിയ, ഹ്യുണ്ടായി, എംജി, ഹോണ്ട പോലുള്ള ബ്രാൻഡുകളുടെ വാഹനങ്ങളാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം അവതരിപ്പിക്കുന്ന പ്രധാനികൾ.

എന്നാൽ ഈ നിരയിലേക്ക് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും തന്റെ പേര് എഴുതി ചേർക്കാൻ പോവുകയാണ്. ബ്രാൻഡിന്റെ മുൻനിര എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയിലേക്കാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. നിലവിൽ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ ട്രെൻഡ് സെറ്ററായ ഈ ഹൈബ്രിഡ് എസ്‌യുവി കൂടി പുതിയ ഫീച്ചർ ഉൾക്കൊള്ളുന്നതോടെ സംഭവം കൂടുതൽ കളറാവും.

Maruti Suzuki Grand Vitara Coming With ADAS Safety Feature Soon

അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തോടെ ADAS സജ്ജീകരിച്ച ഗ്രാൻഡ് വിറ്റാരയെ നിരത്തുകളിൽ ഇറക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. സ്‌മാർട്ട് ഹൈബ്രിഡ്, സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളുടെ ടോപ്പ് എൻഡ് വേരിയന്റുകളിലാവും ഇതവതരിപ്പിക്കുകയെന്നാണ് വിവരം. അങ്ങനെയെങ്കിൽ അതത് വേരിയന്റുകളേക്കാൾ ഏകദേശം 50,000 രൂപ മുതൽ 75,000 രൂപ വരെ മാത്രമായിരിക്കും വില കൂടുതൽ മുടക്കേണ്ടി വരിക.

സുരക്ഷയുടെയും സൗകര്യത്തിന്റെയും കാര്യത്തിനായി കുറച്ച് അധിക പണം മുടക്കാൻ ഇന്ത്യക്കാർ തയാറാവുമെന്ന് തന്നെയാണ് മാരുതിയുടെ വിശ്വാസം. അപകടങ്ങളും കൂട്ടയിടിയും തടയാൻ സഹായിക്കുന്ന ഇലക്ട്രോണിക് മാന്ത്രികവിദ്യ മാരുതിയുടെ ഇമേജും വർധിപ്പിക്കുമെന്നും ഉറപ്പാണ്. 2 ലെവൽ ADAS സംവിധാനമുള്ള ഗ്രാൻഡ് വിറ്റാര അപകട സാധ്യത തിരിച്ചറിഞ്ഞാൽ സ്റ്റിയറിംഗ്, ആക്സിലറേഷൻ, ബ്രേക്കിംഗ് എന്നിവയുടെ നിയന്ത്രണം സ്വയം ഏറ്റെടുക്കാൻ കഴിയും.

Maruti Suzuki Grand Vitara Coming With ADAS Safety Feature Soon

തുടർന്ന് സ്വയംഭരണത്തിലൂടെ ഇതിനെ മറികടക്കുകയും ചെയ്യും. AI, സെൻസറുകൾ എന്നിവയുടെ രൂപത്തിലായിരിക്കും വാഹനം സ്വയമേ ഇത്തരത്തിൽ പ്രവർത്തിക്കുക. ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര, തുടങ്ങിയ പ്രധാന എതിരാളികളെല്ലാം ലെവൽ 2 ADAS ഇതിനകം തന്നെ അവതരിപ്പിച്ചുവെങ്കിലും മാരുതി സുസുക്കിയിലേക്ക് കൂടി ഈ സാങ്കേതികവിദ്യ കടന്നുവരുമ്പോൾ എന്തായാലും വലിയ വിപ്ലവമായിരിക്കും കുറിക്കുക. ഈയൊരു ഫീച്ചറില്ലാതെ തന്നെ ഗ്രാൻഡ് വിറ്റാര ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.

മനേസറിലെ മാരുതിയുടെ ടെസ്റ്റ് ഫെസിലിറ്റിയിൽ ADAS സിസ്റ്റം പരീക്ഷിക്കുന്നതിനായി ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജിയുമായി (ICAT) കമ്പനി ഇതിനകം ചർച്ചകൾ നടത്തിവരികയാണ്. ADAS ലഭിക്കുന്ന ആദ്യ മാരുതി കാർ ഗ്രാൻഡ് വിറ്റാരയായിരിക്കും എന്നതും ശ്രദ്ധേയമാവുന്ന കാര്യമായിരിക്കും. വരാനിരിക്കുന്ന പുത്തൻ ഹ്യുണ്ടായി ക്രെറ്റയ്ക്കൊപ്പം പിടിച്ചു നിൽക്കാനും സഹായകരമാവും.

Maruti Suzuki Grand Vitara Coming With ADAS Safety Feature Soon

അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍ എന്നിങ്ങനെയുള്ള നിരവധി സൗകര്യങ്ങള്‍ ചേർത്തായിരിക്കും മാരുതി സുസുക്കി ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഗ്രാൻഡ് വിറ്റാരയിൽ അവതരിപ്പിക്കുക. എന്തായാലും വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന ഫീച്ചറിന്റെ വരവ് സ്വാഗതാർഹമാണ്.

നിലവിൽ ഗ്രാൻഡ് വിറ്റാര മിഡ്-സൈസ് എസ്‌യുവിക്ക് ഇന്ത്യയിൽ 12.86 ലക്ഷം രൂപയിൽ തുടങ്ങി 24.58 ലക്ഷം രൂപ വരെയാണ് ഓൺ റോഡ് വില വരുന്നത്. ഇതിൽ മൈൽഡ് ഹൈബ്രിഡ്, സിഎൻജി, സ്ട്രേംഗ് ഹൈബ്രിഡ് എന്നീ മോഡലുകളാണ് ഉൾപ്പെടുന്നത്. 2023 സെപ്റ്റംബറിൽ 11,736 യൂണിറ്റ് വിൽപ്പനയാണ് മാരുതിയുടെ ഈ സ്പോർട് യൂട്ടിലിറ്റി വാഹനം നേടിയെടുത്തത്. ഉത്സവ സീസണിൽ കണക്കുകൾ വർധിപ്പിച്ച് സെഗ്മെന്റിലെ ആധിപത്യം തുടരുമെന്ന പ്രതീക്ഷയിലാണ് കമ്പനിയിപ്പോൾ.

More from DriveSpark

Article Published On: Saturday, October 21, 2023, 16:59 [IST]
English summary
Maruti suzuki grand vitara coming with adas safety feature soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X