ഇതുള്ളപ്പോൾ എന്തിനാ ഇവി? ഒന്നാം പിറന്നാൾ ആഘോഷമാക്കി മാരുതി എസ്‌യുവി, ഇപ്പോഴും വാങ്ങാൻ ആളുകൾ ക്യൂവിൽ

ഇന്ത്യൻ വാഹന വിപണി എന്ന സാമ്രാജ്യത്തിലെ കിരീടംവെച്ച രാജാവാണ് മാരുതി സുസുക്കി. ശരിക്കും രാജ്യത്തെ കാറുകളുടെ സങ്കൽപം തന്നെ പൊളിച്ചെഴുതിയ ചക്രവർത്തി വിൽപ്പന കണക്കുകളിൽ എതിരാളികളിലില്ലാതെ കുതിക്കുകയാണ്. ജനങ്ങളുടെ പൾസറിഞ്ഞ് വണ്ടിയിറക്കാൻ ഇത്രയും കഴിവുള്ള മറ്റൊരു ബ്രാൻഡ് ഉണ്ടോയെന്ന് വരെ സംശയമാണ്.

അടുത്തിടെ പുറത്തിറങ്ങിയതിൽ പൊട്ടിപ്പോയ ഒരു മാരുതി കാറിന്റെ പേര് പറയാൻ പറഞ്ഞാൽ പോലും കണ്ടുപിടിക്കാൻ പാടാണ്. ഇന്ന് പുറത്തിറക്കുന്ന എല്ലാ കാറുകളും വിറ്റഴിയുന്ന വേഗം കണ്ടാൽ ആരായാലും അന്തംവിട്ടുപോയേക്കാം. ആൾട്ടോ K10 മുതൽ ഗ്രാൻഡ് വിറ്റാര വരെ നീളുന്ന കാറുകൾ സ്വന്തമാക്കാൻ ആളുകൾ ക്യൂവാണെന്ന് വേണം പറയാൻ. ഇപ്പോൾ ട്രെൻഡിംഗായ എസ്‌യുവി വിപണി പിടിക്കാൻ മാത്രം കമ്പനിക്കാവില്ലെന്ന് പറഞ്ഞവർ വരെ സൈഡായി നിൽക്കുകയാണ്.

Maruti Suzuki Grand Vitara Completes One Year In India

ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ എസ്‌യുവികൾ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡ് എന്ന ഖ്യാതിയും മാരുതി സുസുക്ക് സ്വന്തമാണ്. തങ്ങളുടെ നിരയിലെ ഹൈബ്രിഡ് എസ്‌യുവിയായ ഗ്രാൻഡ് വിറ്റാര ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് ഇന്ന് ഒരു വയസ് തികഞ്ഞിരിക്കുകയാണ്. ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസുമെല്ലാം അരങ്ങുവാഴുന്ന തീപാറുന്ന മത്സരമുള്ള സെഗ്മെന്റിലേക്കിറങ്ങിയിട്ട് 365 ദിവസമാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇക്കാലയളവിൽ ഗ്രാൻഡ് വിറ്റാരയുടെ 1.20 ലക്ഷം യൂണിറ്റുകളും കമ്പനി നിരത്തിലെത്തിച്ചു കഴിഞ്ഞു.

ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഉറച്ച അടിത്തറ സ്ഥാപിക്കാൻ ഗ്രാൻഡ് വിറ്റാരയ്ക്ക് സാധിച്ചത് വലിയ നേട്ടംതന്നെയായി വേണം കണക്കാക്കാൻ. 2022 സെപ്റ്റംബറിലാണ് ഹൈബ്രിഡ് എഞ്ചിൻ കരുത്തോടെ ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് വാഹനമായി ഗ്രാൻഡ് വിറ്റാര കടന്നുവരുന്നത്. മാരുതി സുസുക്കി ഇതുവരെ എസ്‌യുവിയുടെ 1.20 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നതായും ഔദ്യോഗിക പ്രസ്‌താവനയിലൂടെ അറിയിച്ചു.

Maruti Suzuki Grand Vitara Completes One Year In India

മിഡ്-സൈസ് എസ്‌യുവികളിൽ ഏറ്റവും വേഗത്തിൽ ഒരു ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ല് മറികടക്കുന്നുവെന്ന നേട്ടവും മോഡൽ തന്റെ പേരിൽ എഴുതി ചേർത്തു. സെമി കണ്ടക്‌ടർ ക്ഷാമം നേരിടുന്നതിനാൽ ഗ്രാൻഡ് വിറ്റാരയുടെ ഏകദേശം 22,000 ബുക്കിംഗുകൾ കൂടി തീർപ്പുകൽപ്പിക്കാനുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. കിടിലൻ വില, മോഡേൺ ഡിസൈനും ഇന്റീരിയറും, 27 കിലോമീറ്റർ മൈലേജുള്ള ഹ്രൈബിഡ് പെട്രോൾ എഞ്ചിൻ എന്നിവയെല്ലാമാണ് വാഹനത്തെ ഇത്രയും ജനപ്രിയമാക്കാൻ കാരണമായത്.

ഗ്രാൻഡ് വിറ്റാരയുടെ അടിസ്ഥാന വേരിയന്റിന് 10.70 ലക്ഷം രൂപ മാത്രമാണ് എക്സ്ഷോറൂം വിലയെങ്കിലും സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന സ്വീകാര്യതയാൽ ഗ്രാൻഡ് വിറ്റാരയുടെ മൊത്ത വിൽപ്പനയുടെ 22 ശതമാനവും ഹൈബ്രിഡ് വേരിയന്റുകൾക്കാണ് ലഭിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ആളുകൾ കാറും സാങ്കേതികവിദ്യയും എത്രത്തോളം നന്നായി അംഗീകരിച്ചുവെന്നതിനുള്ള നേർക്കാഴ്ച്ചയാണിതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ആന്റ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

Maruti Suzuki Grand Vitara Completes One Year In India

അതേസമയം ഏകദേശം 13 ശതമാനം വിൽപ്പന ഗ്രാൻഡ് വിറ്റാരയുടെ സിഎൻജി വേരിയന്റാണെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഇലക്ട്രിക് കാറുകളേക്കാൾ കൂടുതൽ പ്രായോഗികമാണിവ എന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ ഇല്ലെങ്കിലും ക്രെറ്റ, സെല്‍റ്റോസ് എന്നിവക്ക് ലോഞ്ച് ചെയ്തത് മുതല്‍ വെല്ലുവിളി സൃഷ്ടിക്കാന്‍ ഗ്രാന്‍ഡ് വിറ്റാരക്ക് സാധിച്ചത് ഹൈബ്രിഡ് എഞ്ചിന്റെ സാന്നിധ്യം തന്നെയാണ്. അതോടൊപ്പം സാധാരണ പെട്രോൾ എഞ്ചിനും സാധാരണക്കാർക്കായി ഒരുക്കിയിട്ടുണ്ട്.

നിലവില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര വിപണിയിൽ എത്തുന്നത്. അതിൽ ആദ്യത്തേത് 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോളാണ്. ഇത് 103 bhp കരുത്തിൽ പരമാവധി 138 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളകാണ്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും ഇതിലുണ്ട്. സുസുക്കിയുടെ ഓൾഗ്രിപ്പ് ഓൾവീൽ ഡ്രൈവ് (AWD) ഓപ്ഷനും ഇതിൽ ലഭിക്കുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

Maruti Suzuki Grand Vitara Completes One Year In India

ഇനി രണ്ടാമത്തെ 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോളിലേക്ക് വന്നാൽ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കുന്ന ഹൈബ്രിഡ് പവര്‍ട്രെയിന്‍ സംയോജിതമായി 115 bhp പവര്‍ നല്‍കും. ഇത് ടൊയോട്ടയിൽ നിന്നുള്ള അറ്റ്കിൻസൺ യൂണിറ്റാണ്. 6 സ്പീഡ് സിവിടി ഓട്ടോമാറ്റിക് യൂണിറ്റാണ് ഇതിലെ ട്രാൻസ്മിഷൻ കൈകാര്യം ചെയ്യുന്നത്. മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ

നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്റെ മാനുവല്‍ ഗിയര്‍ ബോക്സ് മോഡല്‍ ലിറ്ററിന് 21.11 കിലോമീറ്ററും മാനുവല്‍ ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ ലിറ്ററിന് 19.38 കിലോമീറ്ററും ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് മോഡല്‍ ലിറ്ററിന് 20.58 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഹൈബ്രിഡ് എഞ്ചിന് ലിറ്ററിന് 27.97 കിലോമീറ്റര്‍ മൈലേജ് നല്‍കാൻ കഴിയും. അതേസമയം സിഎന്‍ജി പതിപ്പ് കിലോയ്ക്ക് 26.6 കിലോമീറ്റര്‍ മൈലേജാണ് അവകാശപ്പെടുന്നത്.

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിൻ മാനുവല്‍ ട്രാൻസ്മിഷൻ വേരിയന്റുകളിൽ ലിറ്ററിന് 21.11 കിലോമീറ്ററും മാനുവല്‍ ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ ലിറ്ററിന് 19.38 കിലോമീറ്ററും ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് പതിപ്പിൽ ലിറ്ററിന് 20.58 കിലോമീറ്ററും ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുണ്ട്. സേഫ്റ്റിയുടെയും മറ്റ് ഫീച്ചറുകളുടെയും കാര്യത്തിലും ആള് സമ്പന്നനാണ്.

More from DriveSpark

Article Published On: Friday, September 29, 2023, 17:03 [IST]
English summary
Maruti suzuki grand vitara completes one year in india sales crossed 1 20 lakh units
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X