ഇനി എക്‌സ്ട്രാ സേഫ്റ്റി, മാരുതിയുടെ ഹൈബ്രിഡ് എസ്‌യുവി ഇനി കൂടുതൽ സുരക്ഷിതം

എസ്‌യുവി വിപണി കൈയാളാൻ തീരുമാനിച്ച് മാരുതി സുസുക്കി ഇറങ്ങിയിരിക്കുകയാണ്. ബ്രെസയിലൂടെ മാത്രം ഇതുവരെ പിടിച്ചു നിന്നിരുന്ന കമ്പനിയുടെ നിരയിൽ ഇന്ന് അണിനിരക്കുന്നത് നാലോളം സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളാണ്. ബ്രെസ, ഫ്രോങ്ക്‌സ്, ജിംനി, ഗ്രാൻഡ് വിറ്റാര എന്നിവയെല്ലാം വൻഹിറ്റടിച്ച് മുന്നേറുന്ന സമയത്ത് എതിരാളികളെല്ലാം കാഴ്ച്ചക്കാരായി നിൽക്കുകയാണ്.

ഇതിൽ മാരുതിയുടെ പ്രധാന മോഡലുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ എത്തുന്ന ഗ്രാൻഡ് വിറ്റാര. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള മാരുതിയുടെ മറുപടിയെന്നു വേണമെങ്കിൽ പറയാനാവുന്ന മോഡലാണിത്. ചാർജിംഗ് പോലുള്ള ഇവി അടിസ്ഥാന സൗകര്യങ്ങളിൽ ഇപ്പോഴും ഏറെ പിന്നിലായ ഇന്ത്യയിൽ സമ്പൂർണ ഇലക്‌ട്രിക് കാർ പുറത്തിറക്കാൻ സമയമായില്ലെന്നാണ് മാരുതി സുസുക്കിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ഒരു സ്ട്രോംഗ് ഹൈബ്രിഡ് വാഹനമായി ഗ്രാൻഡ് വിറ്റാര പിറവിയെടുക്കുന്നത്.

Maruti Suzuki Grand Vitara Hybrid

സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് പോലുള്ള അതികായകൻമാരുമായി ഏറ്റുമുട്ടി വിജയം കൈവരിച്ച ഗ്രാൻഡ് വിറ്റാരക്ക് പുതിയൊരു സേഫ്റ്റി ഫീച്ചറും കൂടി സമ്മാനിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. എസ്‌യുവിയുടെ ഹൈബ്രിഡ് വകഭേദങ്ങൾക്ക് പെഡസ്ട്രിയൻ സേഫ്റ്റി ഫീച്ചറാണ് മാരുതി സുസുക്കി അധികമായി കൂട്ടിച്ചേർത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജനപ്രിയ മോഡലിന്റെ വിലയിലും കമ്പനി ചെറിയ വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗ്രാൻഡ് വിറ്റാരയുടെ ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് വകഭേദങ്ങൾക്കായുള്ള അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റത്തിന് (AVAS) നിലവിലുള്ള എക്‌സ്‌ഷോറൂം വിലയിൽ 4,000 രൂപ കൂടിയാണ് ഇനി മുതൽ അധികമായി നൽകേണ്ടി വരിക. ജൂലൈ 17 തിങ്കളാഴ്ച മുതൽ ഈ വില വർധനവ് നടപ്പിലായിട്ടുണ്ട്. വാഹനത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഡ്രൈവർമാരെയും കാൽനടയാത്രക്കാരെയും സുരക്ഷിതരാക്കാൻ സഹായിക്കുന്നതാണ് പെഡസ്ട്രിയൻ സേഫ്റ്റി ഫീച്ചർ.

Maruti Suzuki Grand Vitara Hybrid

അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റം അഞ്ചടി അകലെ വരെ കേൾക്കാവുന്ന അലാറം ശബ്ദം പുറപ്പെടുവിക്കും. വരാനിരിക്കുന്ന വാഹന സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിനാണ് പുതിയ സേഫ്റ്റി ഫീച്ചർ ചേർത്തിരിക്കുന്നത്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്‌യുവി സ്ട്രോംഗ്-ഹൈബ്രിഡ് വേരിയന്റുകൾക്ക് പുതുക്കിയ വില വർധനവിന് ശേഷം 18.29 ലക്ഷം മുതൽ 19.79 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില നൽകേണ്ടത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്‌യുവിയെ ഇന്ത്യക്കായി സമർപ്പിക്കുന്നത്. മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് വാഹനത്തെ പരിചയപ്പെടുത്തിയത്. കൂടാതെ ഫോർ വീൽ ഡ്രൈവ് ഓപ്ഷനുകളും സി‌എൻ‌ജി കിറ്റും വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ എസ്‌യുവികളിൽ ഒന്നാണിത് എന്നതും വലിയൊരു ഹൈലൈറ്റാണ്. 10.70 ലക്ഷം മുതൽ 17.07 ലക്ഷം രൂപ വരെയാണ് ഗ്രാൻഡ് വിറ്റാര മൈൽഡ് ഹൈബ്രിഡ് വേരിയന്റുകൾക്ക് വില വരുന്നത്.

Maruti Suzuki Grand Vitara Hybrid

മാരുതിയുടെ പുതിയ തലമുറ K-സീരീസ് 1.5 ലിറ്റർ, ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിൻ ഗ്രാൻഡ് വിറ്റാരയിലെ മൈൽഡ് ഹൈബ്രിഡ് വേരിയന്റുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്ന ഇതിന് 101 bhp കരുത്തിൽ 136 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.

ഇലക്ട്രിക് മോട്ടോറുമായി പ്രവർത്തിക്കുന്ന 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിന് 114 bhp പവറിൽ 141 Nm torque വരെയും നൽകാനാവും. സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റിന് ഇ-സിവിടി ട്രാൻസ്മിഷനാണുള്ളത്. 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, ആറ് എയർബാഗുകൾ, ഇഎസ്പി, ഹിൽ ഹോൾഡ് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ടിപിഎംഎസ് തുടങ്ങിയ സുരക്ഷാ സവിശേഷതകളാണ് എസ്‌യുവിക്ക് സ്റ്റാൻഡേർഡായി ലഭിക്കുന്നത്.

Article Published On: Tuesday, July 18, 2023, 11:01 [IST]
English summary
Maruti suzuki grand vitara hybrid gets pedestrian safety alarm how it works
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X