സ്വിഫ്റ്റ് ഉൾപ്പടെയുള്ള മോഡലുകൾക്ക് വില കൂടി, മാരുതി അരീന കാറുകളുടെ പുതുക്കിയ വില അറിയാം

നെക്‌സ, അരീന ശ്രേണിയിലുള്ള പാസഞ്ചർ വാഹനങ്ങളുടെ വില വർധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കി. ജനപ്രിയ മോഡലുകളുടെ വില ഉയരുന്നത് ഉപഭോക്താക്കളിൽ നിരാശയുളവാക്കും. പുതുവർഷം പിറക്കുന്ന വേളയിൽ വണ്ടികളുടേയെല്ലാം വിലയിൽ പരിഷ്ക്കാരം കൊണ്ടുവരുന്നത് ഇപ്പോഴത്തെ ഒരു സ്ഥിരം പരിപാടിയാണ്.

സ്വിഫ്റ്റ് ഉൾപ്പടെയുള്ള മോഡലുകൾക്ക് വില കൂടി, മാരുതി അരീന കാറുകളുടെ പുതുക്കിയ വില അറിയാം

ഒരു പുതിയ കലണ്ടർ വർഷത്തിന്റെ ആദ്യ മാസം വാഹന നിർമ്മാതാക്കൾ തങ്ങളുടെ മോഡലുകളുടെ വില വർധിപ്പിക്കുന്നത് പതിവായി കാണാറുള്ള കാഴ്ച്ചയാണെന്ന് സാരം. മാരുതി സുസുക്കി തങ്ങളുടെ നെക്‌സ ശ്രേണിയുടെ വില പുതുക്കിയതിനു പിന്നാലെയാണ് അരീന ഷോറൂമുകളിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട കാറുകളുടെ വിലയിലും പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുന്നത്.

സ്വിഫ്റ്റ് ഉൾപ്പടെയുള്ള മോഡലുകൾക്ക് വില കൂടി, മാരുതി അരീന കാറുകളുടെ പുതുക്കിയ വില അറിയാം

ആൾട്ടോ 800, ആൾട്ടോ K10, എസ്-പ്രെസോ, സെലേറിയോ, വാഗൺആർ, സ്വിഫ്റ്റ്, ടൂർ എസ്, ഡിസയർ, ബ്രെസ, എർട്ടിഗ തുടങ്ങിയ മോഡലുകൾക്കാണ് ഇനി അധികം മുടക്കേണ്ടി വരിക.ഇനി മോഡലുകൾക്ക് സംഭവിച്ചിരിക്കുന്ന വില വർധനവിലേക്ക് നോക്കിയാൽ ആൾട്ടോ എൻട്രി ലെവൽ ഹാച്ച്ബാക്കിന് നിലവിൽ 3.54 ലക്ഷം രൂപ മുതൽ 5.13 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

സ്വിഫ്റ്റ് ഉൾപ്പടെയുള്ള മോഡലുകൾക്ക് വില കൂടി, മാരുതി അരീന കാറുകളുടെ പുതുക്കിയ വില അറിയാം

LXI (O) സിഎൻജി ഒഴികെയുള്ള എല്ലാ ശ്രേണിയിലും വില 15,000 രൂപയോളമാണ് മാരുതി സുസുക്കി വർധിപ്പിച്ചിരിക്കുന്നത്. അതേസമയം ആൾട്ടോ LXI (O) സിഎൻജി പതിപ്പിന് 10,000 രൂപയും വർധിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്കുമുമ്പ് പുറത്തിറക്കിയ പുതുതലമുറ K10 കാറിലും നവീകരണമുണ്ട്.

സ്വിഫ്റ്റ് ഉൾപ്പടെയുള്ള മോഡലുകൾക്ക് വില കൂടി, മാരുതി അരീന കാറുകളുടെ പുതുക്കിയ വില അറിയാം

സ്റ്റാൻഡേർഡ്, LXI, VXI, VXI+ വേരിയന്റുകളിൽ ലഭ്യമായ കാറിന് 3.99 ലക്ഷം രൂപ മുതൽ 5.94 ലക്ഷം രൂപ വരെയാണ് ഇനി എക്സ്ഷോറൂം വിലയായി ചെലവഴിക്കേണ്ടി വരിക. 1.0 ലിറ്റർ VXI മാനുവൽ, VXI+ എഎംടി പതിപ്പുകൾക്ക് മാത്രമാണ് വില കൂടിയിരിക്കുന്നത്. അതേസമയം ഓട്ടോമാറ്റിക് മോഡലുകൾക്ക് 5,000 രൂപയാണ് കൂടിയിരിക്കുന്നത്.

സ്വിഫ്റ്റ് ഉൾപ്പടെയുള്ള മോഡലുകൾക്ക് വില കൂടി, മാരുതി അരീന കാറുകളുടെ പുതുക്കിയ വില അറിയാം

എസ്-പ്രെസോയുടെ വിലയിൽ 10,000 രൂപയുടെ ഉയർച്ചയാണ് മാരുതി നടപ്പിലാക്കിയിിരക്കുന്നത്. അങ്ങനെ 4.25 ലക്ഷം മുതൽ 6.10 ലക്ഷം വരെയായി മിനി എസ്‌യുവിയുടെ പുതിയ എക്സ്ഷോറൂം വില. അതേസമയം സെലേറിയോയുടെ വില പരിഷ്‌കരണത്തിലേക്ക് നോക്കിയാൽ ഹാച്ച്ബാക്കിന്റെ ZXI എഎംടി മോഡലിന് 21,000 രൂപയോളമാണ് വർധിപ്പിച്ചിരിക്കുന്നത്.

സ്വിഫ്റ്റ് ഉൾപ്പടെയുള്ള മോഡലുകൾക്ക് വില കൂടി, മാരുതി അരീന കാറുകളുടെ പുതുക്കിയ വില അറിയാം

മറ്റ് വേരിയന്റുകളുടെ വിലയിൽ മാറ്റങ്ങളൊന്നും തന്നെയില്ല. ഇനി വാഗൺആറിന്റെ വില വർധനവിന്റെ കാര്യം നോക്കിയാൽ 21,900 രൂപയാണ് കൂടിയിരിക്കുന്നത്. ആയതിനാൽ ഇനി മുതൽ ടോൾബോയ് ഹാച്ച് വാങ്ങണമെങ്കിൽ 5.53 ലക്ഷം രൂപ മുതൽ 7.41 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും.

സ്വിഫ്റ്റ് ഉൾപ്പടെയുള്ള മോഡലുകൾക്ക് വില കൂടി, മാരുതി അരീന കാറുകളുടെ പുതുക്കിയ വില അറിയാം

മാരുതി സുസുക്കി സ്വിഫ്റ്റിന്റെ വിലയിലും കാര്യമായ വർധനവുണ്ടായിട്ടുണ്ട്. 21,000 രൂപ വർധിച്ച ജനപ്രിയ സ്പോർട്ടി ഹാച്ച്ബാക്കിന്റെ പുതിയ വില 5.99 ലക്ഷം മുതൽ 8.98 ലക്ഷം രൂപ വരെയാണ്. ടൂർ എസ്, ഡിസയർ എന്നിവയുടെ വില യഥാക്രമം 30,000 രൂപ. 20,000 രൂപ എന്നിങ്ങനെയാണ് ഉയർന്നിരിക്കുന്നത്. രണ്ടാം തലമുറ ബ്രെസ കോംപാക്‌ട് എസ്‌യുവിയുടെ വില 8,000 മുതൽ 20,000 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്.

സ്വിഫ്റ്റ് ഉൾപ്പടെയുള്ള മോഡലുകൾക്ക് വില കൂടി, മാരുതി അരീന കാറുകളുടെ പുതുക്കിയ വില അറിയാം

മോഡലിന്റെ എൻട്രി ലെവൽ പതിപ്പിനാണ് 20,000 രൂപ ഉയർത്തിയിരിക്കുന്നത്. ബ്രെസയുടെ ബാക്കി മോഡലുകൾക്ക് 8,000 രൂപയുടെ പരിഷ്ക്കാരവുമാണ് ലഭിച്ചിരിക്കുന്നത്. 8.19 ലക്ഷം രൂപ മുതൽ 14.04 ലക്ഷം രൂപ വരെയാണ് ഇപ്പോൾ കോംപാക്‌ട് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന പുതിയ എക്സ്ഷോറൂം വില.

സ്വിഫ്റ്റ് ഉൾപ്പടെയുള്ള മോഡലുകൾക്ക് വില കൂടി, മാരുതി അരീന കാറുകളുടെ പുതുക്കിയ വില അറിയാം

ഇനി എർട്ടിഗ എംപിവിയുടെ വിലയിലെ മാറ്റങ്ങളിലേക്ക് നോക്കിയാൽ വേരിയന്റ് നിരയിലുടനീളം 8,000 രൂപയാണ് വർധിച്ചിരിക്കുന്നത്. പുതുക്കിയ വിലയോടെ മൾട്ടി പർപ്പസ് വാഹനത്തിനായി മുടക്കേണ്ടി വരുന്ന ചെലവ് 8.49 ലക്ഷം രൂപ മുതൽ 12.93 ലക്ഷം രൂപ വരെയാണ്.

സ്വിഫ്റ്റ് ഉൾപ്പടെയുള്ള മോഡലുകൾക്ക് വില കൂടി, മാരുതി അരീന കാറുകളുടെ പുതുക്കിയ വില അറിയാം

മൊത്തത്തിൽ, മോഡലുകളിലുടനീളമുള്ള ശരാശരി വർധനവ് ഏകദേശം 1.1 ശതമാനം ആണ്. പുതിയ വിലകൾ 2023 ജനുവരി 16 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നാണ് മാരുതി സുസുക്കി വ്യക്തമാക്കിയിരിക്കുന്നത്. നെക്സ ശ്രേണിയിലും സമാനമായ വില വർധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. മാരുതിക്ക് പുറമെ ടാറ്റ, ടൊയോട്ട പോലുള്ള വലിയ കമ്പനികളും മോഡൽ നിരയിൽ വില പരിഷ്ക്കാരം നടപ്പിലാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Maruti suzuki increases prices of arena models in india swift celerio brezza new prices
Story first published: Thursday, January 19, 2023, 13:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X