ഹൈക്രോസിനേക്കാൾ വില കുറവാണ്, 23.24 കിലോമീറ്റർ മൈലേജുള്ള മാരുതി കാറിനായി അടിപിടി

ഇന്ത്യയിൽ ടൊയോട്ടയും മാരുതിയും ഒന്നിച്ചുള്ള യാത്ര ആരംഭിച്ചിട്ട് നാളിമ്മിണിയായെങ്കിലും കൂടുതൽ സജീവമാവുന്നത് ഇപ്പോഴാണെന്ന് വേണം പറയാൻ. ബലേനോ ഗ്ലാൻസയായപ്പോഴും വിറ്റാര ബ്രെസ അർബൻ ക്രൂയിസറയാപ്പോഴും എർട്ടിഗ റൂമിയോണായപ്പോഴും ഇന്നോവ ഹൈക്രോസ് ഇൻവിക്റ്റോ ആയപ്പോഴുമെല്ലാം നാം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എങ്കിലും അവരവരുടെ സിഗ്നേച്ചർ വാഹനങ്ങളായ എർട്ടിഗയും ഇന്നോവയും റീബാഡ്‌ജിംഗിന് വിധേയമായവുമെന്നത് ആധികമാരും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു.

മാരുതി മോഡലുകളെ മാത്രമാണ് ടൊയോട്ടയുടെ വേഷത്തിൽ കണ്ടതെങ്കിൽ ഇൻവിക്റ്റോ ഈ സങ്കൽപ്പത്തെ പൊളിച്ചെഴുതുകയുണ്ടായി. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ പ്രീമിയം മോഡലായി അരങ്ങുവാഴുന്ന ഇൻവിക്റ്റോയെ തേടി ധാരാളം ആളുകളാണ് കടന്നുവരുന്നത്. ഹൈക്രോസായി മൂന്നാംതലമുറയിലെത്തിയ ഇന്നോവയെ മാരുതി സുസുക്കി തങ്ങളുടെ ഉടുപ്പണിയിച്ചത് ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു.

Maruti Suzuki Invicto Alpha Plus Top Variant On Demand

റീബാഡ്‌ജ് മോഡലാണെന്ന് ഏവർക്കും അറിയാമായിരുന്നെങ്കിലും ഇന്ന് ഹൈക്രോസിനേക്കാൾ ആളുകൾ തേടുന്നത് മാരുതി ഇൻവിക്റ്റോയെയാണ്. നിലവിൽ ഈ പ്രീമിയം എംപിവിയുടെ ടോപ്പ് എൻഡ് വേരിയന്റിനായി ഷോറൂമുകളിൽ തിക്കുംതിരക്കുമാണെന്നാണ് വിവരം. ഈ വാഹനത്തിനായി മാരുതി സുസുക്കി തയാറാക്കിയ തന്ത്രം കൃത്യമായി വിജയിച്ചുവെന്നതിന്റെ തെളിവാണിത്. 28.42 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുള്ള ഇൻവിക്റ്റോ ആൽഫ പ്ലസിന് വമ്പൻ ഡിമാന്റാണ്.

7 സീറ്റർ ഓപ്ഷനിൽ അവതരിപ്പിച്ചതാണ് ഇതിനു പിന്നിലുള്ള പ്രധാന കാരണം. ടൊയോട്ടയിൽ നിന്ന് എല്ലാ മാസവും പ്രീമിയം എംപിവിയുടെ 500-700 യൂണിറ്റുകൾ വിതരണം ചെയ്യുന്നുണ്ടെന്നും നിലവിൽ എട്ടു മുതൽ പത്ത് മാസത്തെ കാത്തിരിപ്പ് കാലയളവിൽ 5,000 പെൻഡിംഗ് ഓർഡറുകൾ ബാക്കിയുണ്ടെന്നാണ് മാരുതി സുസുക്കി പറയുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഹൈക്രോസിന്റെ ടോപ്പ്-സ്പെക്ക് ZX, ZX (O) വേരിയന്റുകളുടെ ബുക്കിംഗ് ടൊയോട്ട നിർത്തുകയും 15 മാസത്തെ ബുക്കിംഗ് പിരീഡുമാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്.

Maruti Suzuki Invicto Alpha Plus Top Variant On Demand

സീറ്റ പ്ലസ് 7 സീറ്റർ, സീറ്റ പ്ലസ് 8 സീറ്റർ, ആൽഫ പ്ലസ് 7 സീറ്റർ എന്നിങ്ങനെ മൂന്നു വേരിയന്റുകളിലാണ് ഇൻവിക്റ്റോ എംപിവി വിപണിയിൽ എത്തുന്നത്. മാരുതി സുസുക്കിയുടെ നെക്‌സ ഡീലർഷിപ്പിലെ എട്ടാമത്തെ ഉൽപ്പന്നമാണിത്. മാരുതിയുടെ വാഹനമായി മാറുമ്പോഴുണ്ടാവുന്ന പരിഷ്ക്കാരങ്ങൾ മാത്രമാണ് ടൊയോട്ട ഹൈക്രോസിൽ നിന്നും ഇൻവിക്റ്റോയെ വേറിട്ടു നിർത്തുന്നത്. ഒരേ എഞ്ചിൻ ഓപ്ഷനുകളും അതേ നിർമാണ നിലവാരവുമെല്ലാം പുലർത്തുന്നത് ആളുകൾക്ക് ഇഷ്‌ടമായിട്ടുണ്ട്.

കാഴ്ച്ചയിൽ എന്തൊക്കെ മാറ്റങ്ങളാണുള്ളതെന്ന് നോക്കിയാൽ മാരുതി നെക്‌സയുടെ ത്രീ-ബ്ലോക്ക് സിഗ്നേച്ചർ ഡേടൈം റണ്ണിംഗ് ലാമ്പുകളാണ് ഇൻവിക്റ്റോയിലേക്ക് ചേർത്തിരിക്കുന്നത്. 17 ഇഞ്ച് അലോയ് വീലുകളുടെ ഡിസൈനും പുതുമനൽകുന്ന കാര്യമാണ്. സൈഡിലൊന്നും വേറൊരു പരിഷ്ക്കാരവും വരുത്തിയിട്ടില്ല താനും. ടെയിൽ ലൈറ്റുകളിലും നെക്സയുടെ ത്രീ-ബ്ലോക്ക് സ്റ്റൈൽ കാണാം. അങ്ങനെ മൊത്തത്തിലെ രൂപം ഒന്നാണെങ്കിലും തന്റെതായ രീതിയിൽ മാറാൻ എംപിവിക്കായിട്ടുണ്ട്.

Maruti Suzuki Invicto Alpha Plus Top Variant On Demand

ഇനി അകത്തേക്ക് കയറിയാലും മാറ്റങ്ങൾ പരിമിതമാണ്. ഫ്രഷ് ലുക്ക് സമ്മാനിക്കാനായി ടൊയോട്ട ഇന്നോവ ഹൈക്രോസിൽ കാണുന്ന സിൽവർ ആക്‌സന്റുകളോട് കൂടിയ ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബ്രൗൺ നിറങ്ങൾക്ക് പകരം ഇൻവിക്റ്റോയെ ഒരു ഷാംപെയ്ൻ ഗോൾഡ് ആക്‌സന്റുകളോട് കൂടിയ ബ്ലാക്ക് നിറത്തിലാണ് മാരുതി പണിതെടുത്തിരിക്കുന്നത്. വാഹനത്തിന് മൊത്തത്തിൽ 4,755 മില്ലീമീറ്റർ നീളവും 1,850 മില്ലീമീറ്റർ വീതിയും 1,795 മില്ലീമീറ്റർ ഉയരവും 2,850 മില്ലീമീറ്റർ വീൽബേസുമാണുള്ളത്.

ആയതിനാൽ ഇന്റീരിയറിൽ കയറിയാൽ ആരും സ്പേസ് പോരെന്ന് പറയില്ല കേട്ടോ. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, കണക്റ്റഡ് ഫീച്ചറുകൾ, 360 ഡിഗ്രി ക്യാമറ, റൂഫ് ആംബിയന്റ് ലൈറ്റിംഗുള്ള പനോരമിക് സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ്, പവർഡ് ടെയിൽ ഗേറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും കപ്പ് ഹോൾഡറുകളും, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയാണ് മാരുതി ഇൻവിക്റ്റോയിലെ പ്രധാന ഫീച്ചറുകൾ.

Maruti Suzuki Invicto Alpha Plus Top Variant On Demand

എഞ്ചിൻ ഓപ്ഷനിലേക്ക് നോക്കിയാൽ സ്ട്രോംഗ്-ഹൈബ്രിഡ് ഇന്നോവ ഹൈക്രോസിനായി മാത്രം നീക്കിവെക്കാൻ ടൊയോട്ട തയാറാവാത്തതും മാരുതിക്ക് അനുഗ്രഹമായിട്ടുണ്ട്. എന്നാൽ ADAS ഫീച്ചർ പ്രീമിയം എംപിവിക്കില്ലെന്ന് ഇപ്പോഴേ പറയാം. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ എഞ്ചിനാണ് ഇൻവിക്റ്റോയുടേയും ഹൃദയം. ഇത് e-CVT ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്.

അതായത് മാനുവൽ ഗിയർബോക്‌സൊന്നും ഓപ്ഷനിൽ പോലുമില്ലെന്ന് സാരം. ഹൈബ്രിഡായതിനാൽ തന്നെ ലിറ്ററിന് 23.24 കിലോമീറ്ററാണ് അവകാശപ്പെടുന്ന മൈലേജ്. സ്ട്രോംഗ് ഹൈബ്രിഡ് ആയതിനാൽ എംപിവി ഒരു ഇലക്ട്രിക്-ഒൺലി മോഡും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ ഇന്ധനക്ഷമതയ്ക്കു വേണ്ടി ADAS വേണ്ടെന്നു വെക്കുന്നവർക്ക് ചേക്കേറാൻ പറ്റിയ മോഡലാണ് ഇൻവിക്റ്റോ.

Article Published On: Friday, November 3, 2023, 17:00 [IST]
English summary
Maruti suzuki invicto alpha plus top variant on demand here is why
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X