10 ലക്ഷം രൂപക്ക് ജിംനി, അവതരണം ജൂണിലേക്ക് മാറ്റി മാരുതി സുസുക്കി

ഇന്ത്യക്കാർ ആറ്റുനോറ്റ് കാത്തിരിക്കുന്നൊരു മോഡലാണ് മാരുതി സുസുക്കി ജിംനി (Maruti Suzuki Jimny). എസ്‌യുവി വിപണി പിടിക്കാനായി രാജ്യത്ത് അരങ്ങേറിയ വാഹനത്തിന്റെ വിൽപ്പന ആരംഭിക്കാനുള്ള ഒരുങ്ങളെല്ലാം അവസാനഘട്ടത്തിലേക്ക് എത്തിക്കുകയാണ് കമ്പനിയിപ്പോൾ. ജിപ്‌സി എന്ന വൻമരത്തിന്റെ പിൻഗാമിയായി എത്തുമ്പോൾ പ്രതീക്ഷകളും ഏറെയാണ്.

2023 ജനുവരിയിൽ കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണ് മാരുതി ജിംനിയുടെ അഞ്ച് ഡോർ മോഡൽ നമ്മുടെ രാജ്യത്ത് ലോഞ്ച് ചെയ്യുന്നത്. അതുവരെ ഇന്ത്യയിൽ നിർമിച്ച് വിദേശത്തേക്ക് കയറ്റിയയക്കുന്നതായിരുന്നു പതിവ്. ഇതുകണ്ടാവട്ടെ എസ്‌യുവി പ്രേമികളുടെ നെഞ്ചും പിടഞ്ഞു. എന്നാൽ വിപണിയിൽ നിന്നും ഉയർന്നുവന്ന ഈ ആവശ്യങ്ങൾ കേട്ട് മാരുതി കണ്ണുതുറന്നു. എന്നാൽ നീണ്ടനാളത്തെ പഠനങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് ജിംനിയെ 5-ഡോർ രൂപത്തിൽ കമ്പനി പണിതിറക്കുന്നത്.

Maruti Suzuki Jimny

എന്തായാലും സംഭവം യാഥാർഥ്യമായതിൽ എല്ലാവരും ഹാപ്പിയാണ്. ഇനി അറിയേണ്ടത് വണ്ടിയുടെ വിലയും ലോഞ്ച് തീയതിയും മാത്രമാണ്. ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വാർത്തകൾ പ്രകാരം മാരുതി സുസുക്കി 2023 ജൂൺ ആദ്യവാരത്തോടെ ഇന്ത്യയിലേക്കുള്ള പുതിയ ജിംനിയുടെ വില പ്രഖ്യാപിക്കും. നേരത്തെ ജിംനിയുടെ ലോഞ്ച് മെയ് അവസാനത്തോടെ നിശ്ചയിച്ചിരുന്നെങ്കിലും ഇപ്പോഴത് ജൂൺ ആദ്യ വാരത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോട്ട്. നിലവിൽ ബുക്കിംഗ് നടക്കുന്ന സ്പോട്‌സ് യൂട്ടിലിറ്റി വാഹനത്തിനായി ആളുകൾ ഇരച്ചെത്തുന്നുമുണ്ട്.

നിലവിൽ കാറിനെ മാരുതി നെക്‌സ ഷോറൂമുകളിൽ കമ്പനി പ്രദർശിപ്പിച്ചിട്ടുമുണ്ട്. ജിംനിക്കായി ഇതുവരെ 24,500 ബുക്കിംഗുകൾ നേടിയിട്ടുണ്ടെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. എസ്‌യുവിയുടെ മാനുവൽ വേരിയന്റുകൾക്ക് ആറ് മാസം വരെ ബുക്കിംഗ് പരീഡുണ്ടാവുമെന്നാണ് വിവരം. അതേസമയം ഓട്ടോമാറ്റിക് വേരിയന്റുകൾക്കായി എട്ട് മാസം വരെയും കാത്തിരിക്കേണ്ടി വന്നേക്കാം. ഒരു മാസം 7000 യൂണിറ്റ് ജിംനികളാണ് ഇന്ത്യൻ വിപണിക്ക് നൽകുക.

Maruti Suzuki Jimny

ഒരു വർഷം ഒരു ലക്ഷം യൂണിറ്റ് ജിംനികൾ നിർമിക്കാനാണ് മാരുതി സുസുക്കി പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ 66 ശതമാനം പ്രാദേശിക വിപണിക്കും ബാക്കി വിദേശ വിപണികൾക്കായി കയറ്റുമതി ചെയ്യുകയും ചെയ്യും. മാരുതി സുസുക്കിയുടെ ഗുരുഗ്രാം പ്ലാന്റിലാണ് ജിംനിയുടെ നിർമാണം നടക്കുന്നത്. ഉയർന്ന ഡിമാൻഡ് കാരണം ജിംനിയുടെ ടോപ്പ്-എൻഡ് ആൽഫ വേരിയന്റിനാണ് മുൻഗണന നൽകുന്നതും. ഇത് അടുത്തിടെയെല്ലാം മഹീന്ദ്ര പോലുള്ള കമ്പനികളും നടപ്പിലാക്കിയ തന്ത്രമാണ്. ജിംനിയുടെ വില പ്രഖ്യാപിക്കും മുമ്പ് വില വിവരം ഇന്റർനെറ്റിലൂടെ പ്രചരിച്ചിരുന്നു.

ഏതാണ്ട് 9.99 ലക്ഷം രൂപ മുതൽ 14.33 ലക്ഷം രൂപ വരെ മാരുതി ജിംനിക്കായി എക്സ്ഷോറൂം വില വരുമെന്നാണ് ഇവയെല്ലാം സൂചന നൽകിയത്. എങ്കിലും മാരുതി ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്തായിലും സീറ്റ, ആൽഫ എന്നീ രണ്ട് വകഭേദങ്ങളിലായിരിക്കും ജിംനി ലഭ്യമാവുക. ബ്ലൂഷ് ബ്ലാക്ക്, കൈനറ്റിക് യെല്ലോ, പേൾ ആർട്ടിക് വൈറ്റ് തുടങ്ങിയ പുതുമയാർന്ന കളർ ഓപ്ഷനുകളാണ് ജിംനിക്കായി നീക്കിവെച്ചിരിക്കുന്നതും. ഫീച്ചറുകളാലും സവിശേഷതകളാലും ആള് സമ്പന്നമായിരിക്കും.

Maruti Suzuki Jimny Back View

ഓട്ടോ എൽഇഡി ഹെഡ്‌ലാമ്പുകൾ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സ്‌മാർട്ട്‌പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ആർക്കാമിസ് സൗണ്ട് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളാണ് പ്രധാനം. 5 ഡോർ വാഹനമായതിനാൽ കൂടുതൽ ഇടം സൗകര്യപ്പെടുത്തിയിട്ടാണ് വാഹനം നിർമിച്ചിരിക്കുന്നത് എന്നതിനാൽ സുഖസൌകര്യങ്ങൾ കൂടുതലായിരിക്കും. ആറ് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഇഎസ്പി, ഹിൽ-ഡിസന്റ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, ഇബിഡിയുള്ള എബിഎസ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ജിംനിയിലുണ്ട് .

105 bhp കരുത്തിൽ പരമാവധി 134 Nm torque വരെ നിർമിക്കുന്ന 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് K15B പെട്രോൾ എഞ്ചിൻ മാത്രമാവും ജിനിംയിലുണ്ടാവുക. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിക്കും ട്രാൻസ്മിഷൻ കൈകാര്യം ചെയ്യുക. ഒരു ലാഡർ-ഫ്രെയിം ഷാസിയിൽ ഒരുങ്ങിയിരിക്കുന്ന എസ്‌യുവിയായതിനാൽ ഓഫ് റോഡിംഗിലും ആള് പുലിയായിരിക്കും.

Maruti Suzuki Jimny

മാനുവൽ ട്രാൻസ്ഫർ കേസും '2WD-ഹൈ', '4WD-ഹൈ', '4WD' എന്നിവയുള്ള ലോ-റേഞ്ച് ഗിയർബോക്‌സ് അടങ്ങുന്ന സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ 4WD സിസ്റ്റവും മാരുതി എസ്‌യുവിയിലുണ്ട്. 36 ഡിഗ്രി അപ്രോച്ച് ആംഗിളും 24 ഡിഗ്രി റാംപ് ബ്രേക് ഓവർ ആംഗിളും 50 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും ജിംനിയിലുണ്ടെന്നാണ് മാരുതി പറയുന്നത്. ആയതിനാൽ കഠിനമായ ഓഫ് റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം വാഹനം കാഴ്ച്ചവെക്കും.

എന്തായാലും വിലയുടെ കാര്യത്തിൽ ജിംനി പ്രീമിയം സെഗ്മെന്റിലേക്ക് ഒന്നും പോവില്ലെന്ന് ഉറപ്പാണ്. ഓൺ-റോഡ് വില ഏകദേശം 20 ലക്ഷം രൂപയ്ക്കടുത്ത് നിർണയിക്കാനാണ് കമ്പനി തീരുമാനിച്ചത്. പുതിയ ഗ്രാൻഡ് വിറ്റാര, ഫ്രോങ്ക്‌സ്, ജിംനി എന്നിവയിലൂടെ എസ്‌യുവി വിപണിയും മാരുതി തൂക്കുമെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Wednesday, May 10, 2023, 12:32 [IST]
English summary
Maruti suzuki jimny launch price announcement pushed to june first week
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X