എൽദോ... ജിംനിയുടെ വില പ്രഖ്യാപിച്ചെടാ, ഥാറിനും ഗൂർഖക്കും ഇതുപോലൊരു പണികിട്ടാനില്ല

ഇന്ത്യയിൽ സർപ്രൈസ് എൻട്രിയായി എത്തിയ മാരുതിയുടെ ചുണക്കുട്ടനാണ് ജിംനി എസ്‌യുവി (Jimny SUV). രാജ്യത്തെ ഐതിഹാസിക ഓഫ്-റോഡറായ ജിപ്സി (Gypsy) ഇന്ത്യയിൽ നിന്നും പടിയിറങ്ങിയതു മുതൽ ജിംനി എന്നുവരും എന്ന ചോദ്യമാണ് വാഹനലോകം മാരുതിയോട് ചോദിച്ചോണ്ടിരുന്നത്. അമ്മാതിരി ഫാൻസായിരുന്നു വണ്ടിക്ക് ഇവിടെയുണ്ടായിരുന്നത്.

ഇന്ത്യയിൽ ജിംനിയെ പുറത്തിറക്കാൻ ഒരു പദ്ധതിയും മാരുതിക്ക് ഇല്ലാതിരുന്നിട്ടും ഈയൊരു ഒറ്റക്കാരണം കൊണ്ടാണ് എസ്‌യുവിയുടെ സാധ്യത ഇന്ത്യയിൽ പഠിക്കാൻ ആളെവരെ കമ്പനിയിറക്കിയത്. അങ്ങനെ നിലവിലുണ്ടായിരുന്ന 3-ഡോർ പതിപ്പ് ഇന്ത്യയിൽ പ്രായോഗികമല്ലെന്ന് മനസിലാക്കിയ മാരുതി സുസുക്കി 5-ഡോർ വേരിയന്റിനെ പണിപ്പുരയിലേക്ക് കടക്കുകയായിരുന്നു. അങ്ങനെ ആ കാത്തിരിപ്പ് പിന്നെയും നീണ്ടു. വാസ്തവത്തിൽ ജിംനി 5-ഡോർ ഔദ്യോഗികമായി വിൽപ്പനയ്‌ക്കെത്തുന്ന ആദ്യത്തെ വിപണി കൂടിയാണ് ഇന്ത്യ.

Maruti Suzuki Jimny Price Announced

ജിംനിയും ഇന്ത്യയിലെ മറ്റ് 4x4 ഓഫ്-റോഡറുകളും ജിംനിയും തമ്മിലുള്ള വ്യത്യാസങ്ങളിലൊന്ന് എസ്‌യുവി 5-ഡോർ വാഹനമായാണ് വിപണിയിൽ എത്തുന്നത് എന്നതാണ്. ഒടുവിൽ സർപ്രൈസ് എൻട്രിയായി 2023 ഓട്ടോ എക്സ്പോയിൽ എസ്‌യുവിയെ മാരുതി അവതരിപ്പിച്ച് ബുക്കിംഗും തുടങ്ങി. പിന്നീട് വില പ്രഖ്യാപനത്തിനായാണ് ഏവരും കാത്തിരുന്നത്. ആ കാത്തിരിപ്പ് ഇതാ ഇന്നുവരെ നീണ്ടു. മഹീന്ദ്ര ഥാറിനെയും ഫോഴ്‌സ് ഗൂർഖയെയും വരെ നാണിപ്പിക്കുന്ന വില നിർണയവുമായാണ് മാരുതി ഇപ്പോൾ എതിരാളികളുടെ നെഞ്ചത്ത് ആണിയടിച്ചിരിക്കുന്നത്.

ഇന്ത്യയിലെ 5-ഡോർ ജിംനിക്ക് 12.74 ലക്ഷം രൂപ മുതൽ 15.05 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി തീരുമാനിച്ചിരിക്കുന്നത്. സീറ്റ മാനുവൽ, ആൽഫ മാനുവൽ, ആൽഫ മാനുവൽ ഡ്യുവൽ-ടോൺ, സീറ്റ ഓട്ടോമാറ്റിക്, ആൽഫ ഓട്ടോമാറ്റിക്, ആൽഫ ഓട്ടോമാറ്റിക് ഡ്യുവൽ-ടോൺ എന്നിങ്ങനെ ആറ് വ്യത്യസ്‌ത വേരിയന്റുകളിൽ വാഹനം സ്വന്തമാക്കാനാവും. ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് എസ്‌യുവിയുടെ ഡെലിവറികൾ രാജ്യത്തുള്ള എല്ലാ നെക്‌സ ഡീലർഷിപ്പുകളിലൂടെയും ഇന്നു മുതൽ ആരംഭിക്കും.

Maruti Suzuki Jimny Price Announced

ഒന്നിലധികം സിംഗിൾ, ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലാണ് മാരുതി സുസുക്കി ജിംനി വിപണിയിൽ എത്തുന്നത്. ബ്ലൂഷ് ബ്ലാക്ക്, കൈനറ്റിക് യെല്ലോ വിത്ത് ബ്ലൂഷ് ബ്ലാക്ക് റൂഫ്, സിസ്ലിംഗ് റെഡ് വിത്ത് ബ്ലൂഷ് ബ്ലാക്ക് റൂഫ്, നെക്സ ബ്ലൂ, സിസ്ലിംഗ് റെഡ്, ഗ്രാനൈറ്റ് ഗ്രേ, പേൾ ആർട്ടിക് വൈറ്റ് എന്നീ കിടിലൻ കളർ ഓപ്ഷനുകളിലാണ് ജിംനി തെരഞ്ഞെടുക്കാനാവുന്നത്. അഞ്ച് പതിറ്റാണ്ടിലേറെയായി സുസുക്കിയുടെ ആഗോള ലൈനപ്പിലെ പ്രധാന മോഡലാണ് ജിംനി.

Maruti Suzuki Jimny 5-Door
Variant Price
Zeta MT ₹12,74,000
Alpha MT ₹13,69,000
Alpha MT (Dual Tone) ₹13,85,000
Zeta AT ₹13,94,000
Alpha AT ₹14,89,000
Alpha AT (Dual Tone) ₹15,05,000

വിദേശത്തുള്ള ത്രീ-ഡോർ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ നൂതനമായ ഫീച്ചറുകളുടെ ലിസ്റ്റും വിശാലമായ ക്യാബിനും രണ്ട് അധിക ഡോറുകളും നീളമേറിയ വീൽബേസും 5-ഡോർ പതിപ്പിനെ വ്യത്യസ്‌തമാക്കുന്നു. ഇന്ത്യയിൽ നിർമ്മിച്ച അഞ്ച് വാതിലുകളുള്ള ജിംനി നിരവധി വിദേശ വിപണികളിലേക്കും കയറ്റി അയക്കും. ലാഡർ ഫ്രെയിം ഷാസിയിലാണ് നമ്മുടെ നിരത്തുകളിൽ ഓടുന്ന ജിംനി നിർമിച്ചിരിക്കുന്നത്. കൂടാതെ എസ്‌യുവിയുടെ കുത്തനെയുള്ള എ-പില്ലറുകൾ, ഫ്ലാറ്റ് ക്ലാംഷെൽ ബോണറ്റ്, എൽഇഡി പ്രൊജക്ടർ എന്നിവയും പ്രശംസനീയമാണ്.

Maruti Suzuki Jimny

സെഗ്‌മെന്റ്-ഫസ്റ്റ് വാഷറുകളുള്ള ഹെഡ്‌ലാമ്പുകൾ, മെച്ചപ്പെടുത്തിയ വീൽ ക്ലിയറൻസിനായി ആംഗുലർ ഷേപ്പിൽ പണികഴിപ്പിച്ച ബമ്പറുകൾ, കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ബ്ലാക്ക് ടെക്‌സ്ചർ സെക്ഷനുകൾ തുടങ്ങിയവ മാരുതി ജിംനിയുടെ ഡിസൈനിനെ പൂരകമാക്കുന്നു. വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 3,985 mm നീളവും 1,645 mm വീതിയും 1,720 mm ഉയരവും 2,590 mm വീൽബേസുമാണ് എസ്‌യുവിക്കുള്ളത്.

ഇന്റീരിയറിലേക്ക് നോക്കിയാൽ പൂർണമായും കറുപ്പിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. HVAC കൺട്രോളറുകൾക്കുള്ള വൃത്താകൃതിയിലുള്ള ഡയലുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കുള്ള പിന്തുണയുള്ള 9 ഇഞ്ച് പ്രധാന ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, സെമി-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയും മറ്റും ഉണ്ട്. സ്റ്റോറേജ് സ്പേസ് കുറവാണെന്നത് എടുത്തു പറയേണ്ട ഒന്നാണ്. ഓഫ്-റോഡറായതിനാൽ തന്നെ ഡാഷ്ബോർഡിൽ ഒരു ഗ്രാബ് ഹാൻഡിൽ കൊടുത്തിട്ടുണ്ട് കമ്പനി.

Maruti Suzuki Jimny

ആറ് എയർബാഗുകൾ, എബിഎസ് സഹിതം ഇബിഡി, റിയർ വ്യൂ ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ് ഉള്ള ഇഎസ്പി തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകളുമായാണ് ജിംനി വരുന്നത്. നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് അല്ലെങ്കിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ച 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് മാരുതി ജിംനിയുടെ ഹൃദയം. ഈ എഞ്ചിൻ ഏകദേശം 105 bhp കരുത്തിൽ ഏതാണ്ട് 134 Nm torque വരെയാണ് ഉത്പാദിപ്പിക്കുന്നത്.

ജിംനിയിൽ ഓൾഗ്രിപ്പ് പ്രോ 4WD സംവിധാനവും മാരുതി സുസുക്കി സ്റ്റാൻഡേർഡായി ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ '2WD-ഹൈ', '4WD-ഹൈ', '4WD-ലോ' എന്നിവയുള്ള ലോ-റേഞ്ച് ഗിയർബോക്‌സും എസ്‌യുവിയിൽ ഉണ്ട്. ഇലക്ട്രോണിക് ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ത്രീ-ലിങ്ക് റിജിഡ് ആക്‌സിൽ സസ്പെൻഷനുമാണ് ജിംനിയെ വ്യത്യസ്‌തമാക്കുന്ന മറ്റൊരു കാര്യം. എന്തായാലും രാജ്യത്തെ ലൈറ്റ് സ്റ്റൈൽ, ഓഫ് റോഡർ എസ്‌യുവി വിഭാഗത്തിൽ ജിംനി തരംഗമാവുമെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Wednesday, June 7, 2023, 11:11 [IST]
English summary
Maruti suzuki jimny price announced in india variants bookings delivery and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X