കിടുക്കൻ മൈലേജും കൂടുതൽ സേഫ്റ്റിയും; പുത്തൻ ടൂർ എസ് ഡെസാൻ പുറത്തിറക്കി മാരുതി

ക്യാബ് അഗ്രഗേറ്റർമാർക്കുള്ള പുതിയ ടൂർ എസ് ഡെസാൻ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഫെയ്‌സ്‌ലിഫ്റ്റഡ് ഡിസയറിനെ അടിസ്ഥാനമാക്കിയുള്ള ബേസ് ക്യാബ് പതിപ്പാണിത്. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള എൻട്രി ലെവൽ ടാക്സി വാഹനമെന്ന് അവകാശപ്പെടുന്ന ടൂർ എസ് രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് നിരത്തിലേക്ക് ഓടിയെത്തുന്നത്.

ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം പെട്രോളിലോ സിഎൻജി എഞ്ചിൻ ഓപ്ഷനിലോ പുതിയ ഡിസയർ ടൂർ എസ് ടാക്‌സി മോഡൽ സ്വന്തമാക്കാം. പെട്രോൾ പതിപ്പിന് 6.51 ലക്ഷം രൂപയും സിഎൻജി പതിപ്പിന് 7.36 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. 'ടൂർ എസ്' ബാഡ്‌ജ് ചേർത്തതൊഴിച്ചാൽ പുറംഭാഗത്ത് ശ്രദ്ധേയമായ മാറ്റങ്ങളൊന്നും കാറിന് ലഭിക്കുന്നില്ലെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. ആർട്ടിക് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, സിൽക്കി സിൽവർ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളും വാഹനത്തിന് സമ്മാനിച്ചിട്ടുണ്ട്.

കിടുക്കൻ മൈലേജും കൂടുതൽ സേഫ്റ്റിയും; പുത്തൻ ടൂർ എസ് ഡെസാൻ പുറത്തിറക്കി മാരുതി

ഇപ്പോൾ വിപണിയിൽ വിൽക്കുന്ന ഡിസയറിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്നതിനാൽ തന്നെ സെഡാൻ ടാക്‌സിക്ക് ഇപ്പോൾ കോസ്‌മെറ്റിക് പരിഷ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിൽ പുതുക്കിയ ഫ്രണ്ട് ഫാസിയയും എൽഇഡി ടെയിൽ ലാമ്പുകളും ടൂർ എസ് ബാഡ്ജിംഗും ഇടംപിടിച്ചു. ടിൽറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് വീൽ, പോളിൻ ഫിൽട്ടറോട് കൂടിയ മാനുവൽ എയർ കണ്ടീഷനിംഗ്, ഫ്രണ്ട് ആക്സസറി സോക്കറ്റ്, ISOFIX സീറ്റ് ആങ്കറേജുകൾ, സ്പീഡ് സെൻസിറ്റീവ് ഡോർ ലോക്കിംഗ് എന്നിവയാണ് ഇന്റീരിയറിലേക്ക് കടന്നു വന്ന പുത്തൻ ഫീച്ചറുകൾ.

മറ്റ് മാരുതി സുസുക്കി ഉൽപ്പന്നങ്ങൾക്കും ഉപയോഗിക്കുന്ന അഞ്ചാം തലമുറ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് ടൂർ എസിനെയും അണിയിച്ചൊരുക്കിയിരിക്കുന്നത്. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിലും പുതിയ ടൂർ എസ് ടാക്‌സി സെഡാൻ മുന്നിട്ടുനിൽക്കുന്നുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (EBD), ബ്രേക്ക് അസിസ്റ്റ് (BA), സ്പീഡ് ലിമിറ്റിംഗ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ എയർബാഗുകൾ തുടങ്ങിയവയെല്ലാമാണ് ടാക്‌സി കാറിൽ സജ്ജീകരിച്ചിരിക്കുന്നത്.

കിടുക്കൻ മൈലേജും കൂടുതൽ സേഫ്റ്റിയും; പുത്തൻ ടൂർ എസ് ഡെസാൻ പുറത്തിറക്കി മാരുതി

വലിപ്പത്തിന്റെ കാര്യത്തിലും മാരുതി ഡിസയറിന് സമാനമാണ് പുതിയ ടൂർ എസ് പതിപ്പും. ടൂർ എസ് 3,995 മില്ലീമീറ്റർ നീളവും 1,735 മില്ലീമീറ്റർ വീതിയും 1,515 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസുമാണ് ടാക്‌സി കാറിനും നൽകിയിരിക്കുന്നത്. കാറിലെ 1.2 ലിറ്റർ K-സീരീസ് ഡ്യുവൽ ജെറ്റ് ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിൻ പെട്രോൾ മോഡിൽ 6,000 rpm-ൽ പരമാവധി 89.7 bhp കരുത്തും 4,400 rpm-ൽ 113 Nm torque ഉം വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം സിഎൻജി മോഡിൽ ഇതേ എഞ്ചിൻ 6,000 rpm-ൽ 77.4 bhp പവറും 4,300 rpm-ൽ 98.5 Nm torque ഉം വരെ വികസിപ്പിക്കുകയും ചെയ്യും. പെട്രോൾ വേരിയന്റിന് ലിറ്ററിന് 23.15 കിലോമീറ്റർ ഇന്ധനക്ഷമത അവകാശപ്പെടുമ്പോൾ പുതിയ മാരുതി ഡിസയർ ടൂർ എസ് സിഎൻജി പതിപ്പിന് കിലോയ്ക്ക് 32.12 കിലോമീറ്റർ മൈലേജും ലഭിക്കുമെന്നുമാണ് കമ്പനി പറയുന്നത്. ഇത് പഴയ മോഡലിനേക്കാൾ 21 ശതമാനം കൂടുതൽ ഇന്ധനക്ഷമതായാണെന്നാണ് രാജ്യത്തെ ഏറ്റവും വിലയ വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.

കാറിന്റെ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 37 ലിറ്ററും സിഎൻജി ടാങ്കിന്റെ അളവ് 55 ലിറ്ററുമാണ്. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ ഓഫറിൽ ഉള്ളൂ, മാരുതി സുസുക്കി ഒരു തരത്തിലുള്ള ഓട്ടോമാറ്റിക് ട്രാൻസ്മിഷനും വാഗ്ദാനം ചെയ്യുന്നില്ല. ആധുനികമായ ഡിസൈൻ, പുതിയ കാലത്തെ സുരക്ഷാ ഫീച്ചറുകൾ, കൂടുതൽ പ്രായോഗികത, അഡ്വാൻസ്‌ഡായ കെ-സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിൻ എന്നിവയുള്ള പുത്തൻ ടൂർ എസ് സെഡാൻ വാണിജ്യ വാഹന വിഭാഗത്തിന് ഉണർവേകുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

പുത്തൻ ടൂർ എസ് ഉപയോഗിച്ച് മികച്ച സെഡാൻ അനുഭവം നൽകുന്നത് തുടരുന്നതിനാൽ തങ്ങളുടെ വാണിജ്യ വിഭാഗം ഉപഭോക്താക്കളുടെ പ്രതീക്ഷകൾ ഒരിക്കൽ കൂടി നിറവേറ്റാനാവുമെന്ന പ്രതീക്ഷയുണ്ടെന്നും വാഹനം അവതരിപ്പിച്ചുകൊണ്ട് ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കി. എന്തായാലും പുത്തൻ മാറ്റങ്ങളോടെ സെഡാൻ വിപണിയിലെത്തുന്നത് തീർച്ചയായും ആളുകൾക്ക് പ്രയോജനകരമായ കാര്യമാണ്. മെട്രോ നഗരങ്ങളിൽ ഉൾപ്പടെ ടാക്‌സി വിഭാഗത്തിൽ മികച്ച സേവനം നൽകാൻ ഇത്തരം കാറുകൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

Article Published On: Friday, February 10, 2023, 16:00 [IST]
English summary
Maruti suzuki launches the all new tour s taxi sedan car in india with new engine and more mileage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X