സ്വിഫ്റ്റിനൊക്കെ എമ്മാതിരി ഓഫർ, 61,000 രൂപ വരെയുള്ള കിടിലൻ ഡിസ്‌കൗണ്ടുമായി മാരുതി

ഇക്കഴിഞ്ഞ ദിവസം വാഹനങ്ങളുടെ വില കൂടിയ വാർത്തകളെല്ലാം നാം വായിച്ചറിഞ്ഞ കാര്യമാണ്. ഒരു കാർ വാങ്ങണമെന്ന് വിചാരിച്ചിരിക്കുന്നവർക്ക് ഇതത്ര നല്ലകാലമല്ല. അടിക്കടിയുണ്ടാവുന്ന വില പരിഷ്ക്കാരം ആളുകളിൽ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട് എന്ന കാര്യത്തിലും സംശയമൊന്നുമില്ല. എന്നാൽ ഇതിനെ മറികടക്കാനായി കമ്പനികൾ മികച്ച ഓഫറുകളും ആനുകൂല്യങ്ങലും ഉപഭോക്താക്കൾക്കായി നൽകാറുണ്ട്.

ഇക്കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്നവരാണ് നമ്മുടെ സ്വന്തം മാരുതി സുസുക്കി. എല്ലാ മാസവും കമ്പനി മികച്ച ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്‌ത് ആളുകളെ കൈയിലെടുക്കാറുണ്ട്. ഇക്കാരണങ്ങളൊക്കെയാണ് മാരുതിയെ ജനപ്രിയരായി നിർത്താനും കാരണമാവുന്നത്. ഇപ്പോഴിതാ അടുത്തിടെ നടപ്പിലായ വില വർധനവിനെ മറികടക്കാനായി 2023 മെയ് മാസത്തേക്കായി കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ. തെരഞ്ഞെടുക്കുന്ന മോഡലിനെ അനുസരിച്ച് ഈ മാസം 61,000 രൂപ വരെയുള്ള ഓഫറുകളാണ് വാഗ്‌ദാനം ചെയ്യുന്നത്.

Maruti Suzuki Arena

മെയ് മാസത്തിൽ മാരുതി അരീന മോഡൽ നിരയിൽ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾ എന്തൊക്കെയെന്ന് നോക്കിയാലോ? വാഗൺആർ, ആൾട്ടോ K10, സ്വിഫ്റ്റ്, ഡിസയർ, സെലേറിയോ, എസ്-പ്രെസോ, ഇക്കോ എന്നിവയ്‌ക്ക് ഈ മാസം ക്യാഷ് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും കോർപ്പറേറ്റ് ആനുകൂല്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ വേരിയന്റുകളും ഫ്യുവൽ ഓപ്ഷനുകളും അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടേക്കാം.

മാരുതി ആൾട്ടോ K10: ബ്രാൻഡിന്റെ ഏറ്റവും പുതിയ എൻട്രി ലെവൽ വാഹനമായ ആൾട്ടോ K10 ഹാച്ചിന്റെ പെട്രോൾ മാനുവൽ STD, LXi, VXi, VXi+ എന്നീ വേരിയന്റുകൾക്ക് 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 7,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് 2023 മെയ് മാസത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Maruti Alto K10

അതേസമയം കാറിന്റെ ഓട്ടോമാറ്റിക് VXi, VXi+ വേരിയന്റുകൾക്ക് ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കില്ല. എന്നാൽ അതേ ക്യാഷ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകൾ ഇതിന് മൊത്തത്തിൽ 22,000 രൂപ കിഴിവ് നൽകുന്നു. ആൾട്ടോ K10 സിഎൻജി VXi പതിപ്പിന് മൊത്തത്തിൽ 48,000 രൂപയുടെ ഡിസ്‌കൗണ്ടാണ് മാരുതി സുസുക്കി നൽകുന്നത്. അങ്ങനെ കാർ മെയ് മാസം വീട്ടിലെത്തിച്ചാൽ മൊത്തത്തിൽ 57,000 രൂപ വരെ വാങ്ങുന്നവർക്ക് ലാഭിക്കാനാവും.

മാരുതി എസ്-പ്രെസോ: മാനുവൽ പെട്രോൾ എസ്-പ്രെസോ 56,000 രൂപയുടെ മൊത്തത്തിലുള്ള ആനുകൂല്യത്തോടെയാണ് മെയ് മാസം വിപണിയിൽ എത്തുന്നത്. ഇതിൽ 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 6,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. ഓട്ടോമാറ്റിക്കിന് 21,000 രൂപ ഡിസ്‌കൗണ്ട് നൽകുമ്പോൾ സിഎൻജി മോഡലുകൾക്ക് 53,000 രൂപ വരെ ഓഫർ ലഭിക്കും.

Maruti Celerio

മാരുതി സെലേറിയോ: ജനപ്രിയ കോംപാക്‌ട് ഹാച്ച്ബാക്കായ സെലേറിയോയുടെ LXi, VXi, ZXi, ZXi+ എന്നിവയുടെ മാനുവൽ30,000 രൂപ ക്യാഷ്ബാക്കും 6,000 രൂപ കോർപ്പറേറ്റ് കിഴിവും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടെ 51,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫറാണ് 2023 മെയ് മാസത്തിൽ ഉപയോഗപ്പെടുത്താനാവുക.

കാറിന്റെ ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 6,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും. സെലേറിയോയുടെ സിഎൻജി വേരിയന്റിന് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 3,100 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നത്.

മാരുതി വാഗൺആർ: ടോൾബോയ് ഹാച്ചിന്റെ LXi, VXi മാനുവൽ വേരിയന്റുകളിൽ 61,000 രൂപ വരെ ഈ മാസം ലാഭിക്കാനാവും. ഇതിൽ 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 6,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. അതേസമയം കാറിന്റെ ZXi, ZXi+ ടോപ്പ് എൻഡ് പതിപ്പുകൾക്ക് 56,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും.

Maruti WagonR

ഓട്ടോമാറ്റിക് പെട്രോൾ വാഗൺആറിന് 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 6,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും നിലനിർത്തി മൊത്തത്തിൽ 26,000 രൂപ കിഴിവ് ലഭിക്കും. വാഗൺആറിന്റെ സിഎൻജി LXi, VXi വകഭേദങ്ങൾക്ക് 31,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ഉൾപ്പെടെ 53,100 രൂപ വരെയുള്ള ഓഫറാണ് മാരുതി സുസുക്കി ഒരുക്കിയിട്ടുള്ളത്.

മാരുതി ഇക്കോ: ഇക്കോ പെട്രോൾ 5 സീറ്റർ, 7 സീറ്റർ സ്റ്റാൻഡേർഡ്, 5 സീറ്റർ എസി വേരിയന്റുകൾക്ക് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 4,000 രൂപ അധിക കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടെ 39,000 രൂപയുടെ മൊത്തത്തിലുള്ള കിഴിവുകൾ ലഭിക്കും. സിഎൻജി 5 സീറ്റർ എസി മോഡലിന് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 3,100 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് കമ്പനിയുടെ വാഗ്‌ദാനം.

Maruti Swift

മാരുതി സ്വിഫ്റ്റ്: മാനുവൽ പെട്രോൾ LXi 47,000 രൂപ ഡിസ്‌കൗണ്ടിൽ വാഗ്ദാനം ചെയ്യുമ്പോൾ VXi, ZXi, ZXi+ വേരിയന്റുകൾ 52,000 രൂപയുടെ ആനുകൂല്യങ്ങളോടെ സ്വന്തമാക്കാം. ഓട്ടോമാറ്റിക് പെട്രോൾ VXi, ZXi, ZXi+ വേരിയന്റുകൾക്ക് 52,000 രൂപ വരെയുള്ള ഓഫറാണ് മാരുതി നൽകുന്നത്. അതേസമയം സിഎൻജി VXi, ZXi വേരിയന്റുകൾക്ക് 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 4,100 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടെ 19,100 രൂപയുടെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

മാരുതി ഡിസയർ: ജനപ്രിയമായ കോംപാക്‌ട് സെഡാനായ ഡിസയർ മാനുവലിനും ഓട്ടോമാറ്റിക്കിനും 2023 മെയ് മാസത്തെ ഓഫറിനു കീഴിൽ ക്യാഷ് ഡിസ്കൗണ്ടുകളൊന്നും ലഭിക്കില്ല. എന്നാൽ രണ്ട് വേരിയന്റുകൾക്കും 7,000 രൂപ കോർപ്പറേറ്റ് കിഴിവും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. മാരുതി സുസുക്കി ഡീലർഷിപ്പും നിങ്ങളുടെ സ്ഥലവും അനുസരിച്ച് ഈ ഓഫറുകളിൽ മാറ്റങ്ങളുണ്ടായേക്കാം എന്ന കാര്യവും മനസിൽ ഓർമിക്കേണം.

More from DriveSpark

Article Published On: Saturday, May 6, 2023, 14:27 [IST]
English summary
Maruti suzuki may 2023 offer wagonr swift s presso can buy in huge discount
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X