ഒറ്റയടിക്ക് കൂടിയത് 25,000 രൂപ വരെ, മാരുതി നെക്‌സ കാറുകളുടെ പുതിയ വില അറിയേണ്ടേ...

പുതുവർഷാരംഭത്തോടെ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. നെക്‌സ, അരീന ശ്രേണികളുൾപ്പെടെ എല്ലാ കാറുകളുടെയും വിലയിലാണ് കമ്പനി പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുന്നത്. മൊത്തത്തിൽ, മോഡലുകളിലുടനീളം ശരാശരി വർധനവ് ഏകദേശം 1.1 ശതമാനം ആണ്.

പുതിയ വിലകൾ 2023 ജനുവരി 16 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. നെക്‌സ ശ്രേണിയുടെ കാര്യത്തിൽ 25,000 രൂപ വരെയാണ് ഏറ്റവും കൂടുതൽ വില വർധിപ്പിച്ചിരിക്കുന്നത്. ഇഗ്‌നിസ്, ബലേനോ, XL6, സിയാസ് എന്നിവയുടെ വിലയിൽ മാറ്റമുണ്ട്. എന്നാൽ പുതുതായി വിപണിയിൽ എത്തിയ ഗ്രാൻഡ് വിറ്റാര എസ്‌യുവിയുടെ വിലയിൽ കമ്പനി മാറ്റങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇനി നെക്‌സ മോഡലുകളുടെ ഏറ്റവും പുതിയ എക്സ്ഷോറൂം വിലകളും വന്നിരിക്കുന്ന മാറ്റങ്ങളും നമുക്ക് ഒന്നു പരിശോധിച്ചാലോ?

ഒറ്റയടിക്ക് കൂടിയത് 25,000 രൂപ വരെ, മാരുതി നെക്‌സ കാറുകളുടെ പുതിയ വില അറിയേണ്ടേ...

മാരുതി സുസുക്കിയുടെ പ്രീമിയം കാർ ഡീലർ നെറ്റ്‌വർക്കായ നെക്‌സയുടെ എൻട്രി ലെവൽ കാറായ ഇഗ്നിസിന് 10,000 മുതൽ 25,000 രൂപ വരെയാണ് 2023 ജനുവരിയിൽ വില വർധനവുണ്ടായിരിക്കുന്നത്. ബേസ് വേരിയന്റായ ഇഗ്നിസ് സിഗ്മ 1.2 ലിറ്റർ മാനുവൽ വേരിയന്റിന് 20,000 രൂപയാണ് ഇനി മുതൽ അധികമായി മുടക്കേണ്ടി വരിക. 5.55 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ പുതിയ എക്സ്ഷോറൂം വില. നിലവിൽ കാര്യമായ ഡിമാന്റുള്ള ഇഗ്നിസ് വിപണിയിലെ ജനപ്രിയ കാറുകളിൽ ഒന്നാണ്.

ഇഗ്‌നിസ് സീറ്റ 1.2 ലിറ്റർ മാനുവൽ വേരിയന്റിനും 20,000 രൂപയുടെ വില വർധനവുണ്ടായി. അതത് ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 25,000 രൂപ വില കൂടിയിട്ടുണ്ട്. ഇഗ്നിസ് ഡെൽറ്റയുടെ വില 10,000 രൂപ വർധിപ്പിച്ചു. ഇഗ്നിസ് ആൽഫ മാനുവൽ, ഡെൽറ്റ എഎംടി എന്നിവയുടെ കാര്യത്തിൽ യഥാക്രമം 10,000 രൂപയും 15,000 രൂപയുമാണ് മാരുതി സുസുക്കി ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അധികം വൈകാതെ വിപണിയിൽ എത്തുമെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നതിനിടയിലാണ് ഈ വില വർധനവ് സംഭവിച്ചിരിക്കുന്നത്.

ഒറ്റയടിക്ക് കൂടിയത് 25,000 രൂപ വരെ, മാരുതി നെക്‌സ കാറുകളുടെ പുതിയ വില അറിയേണ്ടേ...

ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ വില 2,000 മുതൽ 12,000 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. മോഡലിന് ഇപ്പോൾ 6.56 ലക്ഷം മുതൽ 9.83 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിൽ ലഭ്യമാകും. അടുത്തിടെ ലോഞ്ച് ചെയ്ത ഡെൽറ്റ, സീറ്റ സിഎൻജി വേരിയന്റുകൾക്കും അധികം ചെലവഴിക്കേണ്ടി വരും.ഇവയ്ക്ക് 2,000 രൂപയാണ് ഇപ്പോൾ കമ്പനി ഉയർത്തിയിരിക്കുന്നത്. സിഗ്മ, ഡെൽറ്റ, ആൽഫ, സീറ്റ 1.2 ലിറ്റർ മാനുവൽ വേരിയന്റുകൾക്ക് 7,000 രൂപ വീതം വില വർധിച്ചു. ഡെൽറ്റ, സീറ്റ, ആൽഫ എഎംടി വേരിയന്റുകളുടെ വില 12,000 രൂപ വീതവും കമ്പനി പരിഷ്ക്കരിച്ചിട്ടുണ്ട്.

മാരുതി സിയാസിന് 20,000 രൂപയാണ് ഉയർത്തിയിരിക്കുന്നത്. 9.19 ലക്ഷം മുതൽ 12.18 ലക്ഷം രൂപ വരെ വില പരിധിയിൽ ഇപ്പോൾ സി-സെഗ്മെന്റ് സെഡാൻ ലഭ്യമാണ്. XL6 എംപിവിയുടെ കാര്യത്തിലേക്ക് നോക്കിയാൽ വില 12,000 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. നിലവിൽ 11.41 ലക്ഷം രൂപ മുതൽ 14.52 ലക്ഷം രൂപ വരെ വിലയിൽ വാഹനം ഇപ്പോൾ വാങ്ങാനാവും. മുകളിൽ സൂചിപ്പിച്ചതു പോലെ ഗ്രാൻഡ് വിറ്റാര നേരത്തെയുള്ള വിലയിൽ തുടർന്നും ലഭ്യമാകും.

ഒറ്റയടിക്ക് കൂടിയത് 25,000 രൂപ വരെ, മാരുതി നെക്‌സ കാറുകളുടെ പുതിയ വില അറിയേണ്ടേ...

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്. 10.45 ലക്ഷം മുതൽ 19.49 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില. 12.85 ലക്ഷം രൂപ പ്രാരംഭ വിലയിൽ ഗ്രാൻഡ് വിറ്റാര സിഎൻജി വേരിയന്റും മാരുതി സുസുസുക്കി പുറത്തിറക്കിയിട്ടുണ്ട്. സിഎൻജി ഓപ്ഷൻ ലഭിക്കുന്ന ആദ്യത്തെ മിഡ്-സൈസ് എസ്‌യുവിയാണിത്. ഗ്രാൻഡ് വിറ്റാരയുടെ വിൽപ്പന നിലവിൽ കുതിച്ചുയരുകയാണ്. ഈ ഘട്ടത്തിൽ മാരുതി അതിന്റെ വിലലനിർണയത്തിൽ ഇടപെടാൻ ആഗ്രഹിക്കാത്തതിന്റെ ഒരു കാരണവും ഇതുതന്നെയായിരിക്കാമെന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ വിപണിയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിൽ, 2022 ഡിസംബറിൽ 6,171 യൂണിറ്റ് വിൽപ്പനയോടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായിരുന്നു ഗ്രാൻഡ് വിറ്റാര. വിപണി വിഹിതം 18.62 ശതമാനമായിരുന്നു. സിഎൻജിയുടെ ലഭ്യതയോടെ വിൽപ്പനയിൽ കൂടുതൽ ഉത്തേജനം മാരുതി പ്രതീക്ഷിക്കുന്നുണ്ട്. സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ്, എംജി ആസ്റ്റർ തുടങ്ങിയ വമ്പൻമാരുമായാണ് ഗ്രാൻഡ് വിറ്റാരയുടെ മത്സരം.

Most Read Articles

Malayalam
English summary
Maruti suzuki nexa cars prices hiked up to rs 25000 details
Story first published: Wednesday, January 18, 2023, 10:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X