ഹമ്പോ... 28 ദിവസത്തിൽ നിരത്തിലെത്തിയത് 1.72 ലക്ഷം മാരുതി കാറുകൾ

ഇന്ത്യൻ കാർ വിപണിയിലെ അതിയാകൻമാരാണ് മാരുതി സുസുക്കി. ഇതുവരെ ആ സിംഹാസനം കീഴടക്കാൻ ഒരു എതിരാളികൾക്കുമായിട്ടില്ലെന്നതാണ് യാഥാർഥ്യം. സുരക്ഷയില്ല, പപ്പടമാണ് അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കുമെങ്കിലും സാധാരണക്കാരന്റെ ബെൻസും ഔഡിയുമെല്ലാം നമ്മുടെ സ്വന്തം മാരുതിയാണ്.

പതിറ്റാണ്ടുകളായുള്ള വിശ്വാസമാണ് മാരുതി സുസുക്കി. ഇന്ത്യക്കാരുടെ പൾസറിഞ്ഞ് വാഹനം പുറത്തിറക്കാൻ ഇത്രയും മിടുക്കള്ള മറ്റൊരു കമ്പനിയുമല്ലെന്ന് പറഞ്ഞുവെക്കാം. ടാറ്റ ഫാൻസും മഹീന്ദ്ര ഫാൻസുമെല്ലാം ഇതിനെ രഹസ്യമായി അംഗീകരിക്കുന്നുമുണ്ട്. ഇനി കാര്യത്തിലേക്ക് വരാം. 2023 ഫെബ്രുവരി മാസത്തെ വിൽപ്പന കണക്ക് പ്രഖ്യാപിച്ചാണ് കമ്പനി ഇപ്പോൾ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. പോയ മാസം 28 ദിവസംകൊണ്ട് 1.72 ലക്ഷം കാറുകളാണ് വിറ്റഴിച്ചത്.

ഹമ്പോ... 28 ദിവസത്തിൽ നിരത്തിലെത്തിയത് 1.72 ലക്ഷം മാരുതി കാറുകൾ

2022 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് 10.09 ശതമാനത്തിന്റെ വിൽപ്പന വളർച്ചയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി നേടിയെടുത്തിരിക്കുന്നത്. ഇതിൽ 150,823 യൂണിറ്റുകളുടെ പ്രാദേശിക വിൽപ്പനയും മറ്റ് OEM-ലേക്കുള്ള വിൽപ്പന 4,291 യൂണിറ്റുകളും 17,207 യൂണിറ്റുകളുടെ കയറ്റുമതി കണക്കും ഉൾപ്പെടുന്നുണ്ട്. എങ്കിലും ഇന്ത്യയിൽ തന്നെ 1.50 ലക്ഷം കാറുകൾ നിരത്തിലെത്തിക്കാൻ കമ്പനിക്ക് സാധിച്ചത് വലിയ നേട്ടമാണ്.

എസ്-പ്രെസോയും ആൾട്ടോയും ഉൾപ്പെടുന്ന മിനി സെഗ്‌മെന്റ് 19,691 യൂണിറ്റുകളിൽ നിന്ന് 21,875 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയത് കമ്പനിക്ക് ആശ്വാസമായിട്ടുണ്ട്. 11.09 ശതമാനം വളർച്ചയാണ് ഈ വിഭാഗത്തിൽ ബ്രാൻഡിന് നേടിയെടുക്കാനായത്. ബലേനോ, സെലേറിയോ, ഡിസയർ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ടൂർ എസ്, വാഗൺആർ തുടങ്ങിയ കോം‌പാക്‌ട് വാഹനങ്ങൾ ചേർന്ന് കഴിഞ്ഞ മാസം 79,898 യൂണിറ്റുകളുടെ വിൽപ്പനയും മാരുതിക്ക് നേടിക്കൊടുത്തു. 2023 ജനുവരിയിൽ നിരത്തിലെത്തിച്ച 77,795 യൂണിറ്റുകളിൽ നിന്ന് 2.70 ശതമാനം വർധനവ് ഇവിടെയുമുണ്ടായി.

ഹമ്പോ... 28 ദിവസത്തിൽ നിരത്തിലെത്തിയത് 1.72 ലക്ഷം മാരുതി കാറുകൾ

അതേസമയം സിയാസിന്റെ വിൽപ്പനയിൽ മാത്രമാണ് മാരുതിക്ക് കൈപൊള്ളിയത്. 2022 ഫെബ്രുവരിയിൽ വിറ്റ 1,912 യൂണിറ്റുകളിൽ നിന്നും സി-സെഗ്മെന്റ് സെഡാന്റെ വിൽപ്പന പോയ മാസം 792 യൂണിറ്റുകളായാണ് ഇടിഞ്ഞത്. ഏതാണ്ട് 58.57 ശതമാനം നഷ്ടമാണ് സിയാസിന്റെ വിൽപ്പനയിലുണ്ടായിരിക്കുന്നതെന്ന് സാരം. എന്നാൽ ബ്രെസ, എർട്ടിഗ, XL6, ഗ്രാൻഡ് വിറ്റാര എന്നീ യൂട്ടിലിറ്റി വാഹന ശ്രേണി 2023 ഫെബ്രുവരിയിൽ മൊത്തം ആഭ്യന്തര വിൽപ്പന 33,550 യൂണിറ്റ് വിൽപ്പന നടത്തി ശക്തി തെളിയിച്ചു.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 25,360 യൂണിറ്റുകൾ വിറ്റഴിച്ചിടത്തു നിന്നും 32.29 ശതമാനം വളർച്ചയാണ് വിഭാഗം കൈവരിച്ചത്. പുതുതലമുറ ബ്രെസയുടെയും പുതിയ ഗ്രാൻഡ് വിറ്റാരയുടെയും വരവ് തീർച്ചയായും എസ്‌യുവി വിപണിയിൽ വിപണി വിഹിതം വർധിപ്പിക്കുന്നതിന് മാരുതിക്ക് സഹായകരമായിട്ടുണ്ട്. മാരുതി സുസുക്കി ഇക്കോ 23.52 ശതമാനം വളർച്ചയോടെ 9,190 യൂണിറ്റുകളിൽ നിന്ന് 11,352 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. സൂപ്പർ കാരി 3,356 യൂണിറ്റ് വിൽപ്പനയും ഫെബ്രുവരിയിൽ നേടിയെടുത്തു.

ഹമ്പോ... 28 ദിവസത്തിൽ നിരത്തിലെത്തിയത് 1.72 ലക്ഷം മാരുതി കാറുകൾ

ഇതോടൊപ്പം ടൊയോട്ടയ്ക്ക് കൈമാറിയ ബാഡ്‌ജ് എഞ്ചിനീയറിംഗ് മോഡലുകളുടെ കണക്കുകളിലും വൻ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരുന്ന മാസം പുതിയ ഫ്രോങ്ക്‌സ് എസ്‌യുവി കൂപ്പെ പുറത്തിറക്കി കൂടുതൽ ശക്തിയാർജിക്കാനുള്ള പദ്ധതിയാണ് മാരുതി സുസുക്കി അണിയറയിൽ ശക്തമാക്കുന്നത്. പിന്നാലെ ജിംനിയുടെ 5-ഡോർ പതിപ്പും വിപണിയിൽ അണിനിരത്തുന്നതോടെ വിൽപ്പന 2 ലക്ഷം യൂണിറ്റുകൾ വരെ എത്തിയാലും അതിശയിക്കാനൊന്നുമില്ല. രണ്ട് പുത്തൻ സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങൾക്കും ഇന്ത്യയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഫ്രോങ്ക്‌സ് ഏപ്രിൽ മാസം വിൽപ്പനയ്ക്ക് എത്തുമ്പോൾ എസ്‌യുവി വിപണിയിൽ വിപ്ലവം തീർക്കാൻ ജിംനി ജൂൺ-ജൂലൈ മാസത്തോടെയും നിരത്തിലെത്തും. പിന്നാലെ ഈ വർഷം അവസാനത്തോടെ ഗ്രാൻഡ് വിറ്റാരയുടെ 7 സീറ്റർ പതിപ്പിനെയും മാരുതി സുസുക്കി അവതരിപ്പിക്കും. വില പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഞെട്ടിക്കുന്ന ബുക്കിംഗുകള്‍ നേടി ജിംനിയും ഫ്രോങ്ക്‌സും അടുത്ത ഹിറ്റ് മോഡലുകളെന്ന സൂചന നൽകിയിട്ടുമുണ്ട്. ഇത്രയും മികച്ച പദ്ധതിയൊന്നും ഇതുവരെ ഒരു എതിരാളിയും ഒരുക്കിയിട്ടില്ലെന്നു വേണം പറയാൻ.

More from DriveSpark

Article Published On: Thursday, March 2, 2023, 9:57 [IST]
English summary
Maruti suzuki reportedly sold 1 72 lakh cars in the month of february 2023 sales report viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X