വിദേശത്താണെങ്കിലും മെയ്‌ഡ് ഇൻ ഇന്ത്യ ജിംനി വാങ്ങാം, കടൽ കടന്ന് 5-ഡോർ മോഡലും വരുന്നു

ബജറ്റ് ഫ്രണ്ട്ലിയായ കാറുകൾ മാത്രം നിർമിച്ച് ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായി മാറിയവരാണ് മാരുതി സുസുക്കി. എന്നാൽ ഈ അടുത്ത കാലത്തായി ബ്രാൻഡ് ചില പുത്തൻ പരീക്ഷണങ്ങൾ നടത്തി വെന്നിക്കൊടി പാറിച്ചിരിക്കുകയാണ്. ട്രെൻഡായ എസ്‌യുവി മോഡലുകളുടെ വലിയ നിരയുമായി എത്തി അവിടെയും തങ്ങളുടെ ഒപ്പ് വെച്ച് മുന്നോട്ടു കുതിക്കുകയാണ് മാരുതി.

ഇന്ന് രാജ്യത്തെ ഏറ്റവും വലിയ എസ്‌യുവി ബ്രാൻഡ് കൂടിയാണ് മാരുതി സുസുക്കി. ടാറ്റയെയും ഹ്യുണ്ടായിയെയും തറപറ്റിച്ച് ഈ നേട്ടം കൈവരിച്ചതാവട്ടെ ഫ്രോങ്ക്‌സ്, ബ്രെസ, ഗ്രാൻഡ് വിറ്റാര, ജിംനി പോലുള്ള മോഡലുകളിലൂടെയാണ്. ഏത് സെഗ്മെന്റായാലും അവിടെ മാന്യമായ വിലയിൽ വാഹനങ്ങൾ വാഗ്‌ദാനം ചെയ്യുകയാണ് കമ്പനിയുടെ ഒരിത്. ഇവിടെയും തന്ത്രം വിജയം കണ്ടപ്പോൾ ഒന്നാമനായി വാഴുന്ന കാര്യം കൂടുതൽ എളുപ്പമായി. വർഷങ്ങളായി കാത്തിരുന്ന ജിംനിയെ പുറത്തിറക്കിയതാണ് ഇതിലെ ഏറ്റവും വലിയ വഴിത്തിരിവ്.

Maruti Suzuki Started Made-in-India Jimny 5-door Exports

മഹീന്ദ്ര ഥാർ അരങ്ങുവാണിരുന്ന ഓഫ്-റോഡ് ലൈഫ് സ്റ്റൈൽ എസ്‌യുവി വിഭാഗത്തിൽ ജിംനി കൂടുതൽ പ്രാക്‌ടിക്കാലിറ്റിയുമായി എത്തിയാണ് കളംപിടിച്ചത്. വിദേശ വിപണികളിലെ മൂന്ന് ഡോർ സെറ്റപ്പിൽ നിന്നും ഇവിടെ അഞ്ച് ഡോർ പതിപ്പായാണ് ഇതിഹാസത്തിനെ തുറന്നുവിട്ടത്. ഇതോടെ ജിംനിയെ സ്വന്തമാക്കാൻ ആളുകൾ പാഞ്ഞെത്തിക്കൊണ്ടിരുന്നു. ഇപ്പോഴും ഷോറൂമുകളിൽ എസ്‌യുവിക്കായി വൻ ക്യൂവാണുള്ളത്. ഇതേ തന്ത്രം ഇനി ആഗോള വിപണികളിലും പരീക്ഷിക്കാൻ തയാറായി കഴിഞ്ഞു സുസുക്കി.

അതിന്റെ ഭാഗമായിതാ മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക മേഖലകൾ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വിപണികളിലേക്ക് ഇന്ത്യയിൽ നിർമിച്ച ജിംനി 5-ഡോർ കയറ്റുമതി ചെയ്യാൻ മാരുതി സുസുക്കി തുടങ്ങി കഴിഞ്ഞു. 5-ഡോർ ബോഡി ശൈലിയിൽ ഓഫ് റോഡർ നിർമിക്കുന്ന ഏക രാജ്യം ഇന്ത്യയാണ്. കയറ്റുമതിക്കുള്ള മോഡലിന് ചെറിയ പ്രദേശ-നിർദ്ദിഷ്ട വ്യത്യാസങ്ങൾ ഉണ്ടാകും. എന്നിരുന്നാലും അതിന്റെ എഞ്ചിനിലോ ഓഫ്-റോഡ് ഗിയറിലോ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന കാര്യവും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Maruti Suzuki Started Made-in-India Jimny 5-door Exports

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ച 1.5 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് മാരുതി സുസുക്കിയുടെ ലാഡർ-ഫ്രെയിം എസ്‌യുവി വരുന്നത്. മെയ്‌ഡ് ഇൻ ഇന്ത്യ ജിംനി ഒന്നിലധികം അന്താരാഷ്ട്ര വിപണികളിൽ വിൽക്കപ്പെടുമെങ്കിലും കർശനമായ എമിഷൻ മാനദണ്ഡങ്ങൾ കാരണം എസ്‌യുവി യൂറോപ്പിൽ വിൽപ്പനയ്‌ക്കെത്തില്ലെന്നാണ് വിവരം. കാരണം മാരുതി സുസുക്കിയുടെ 1.5 ലിറ്റർ K15B എഞ്ചിൻ യൂറോപ്പിൽ പ്രാബല്യത്തിൽ വരുന്ന മലിനീകരണ നിയന്ത്രണങ്ങൾ പാലിക്കുന്നില്ല എന്നതു തന്നെയാണ്.

ഇക്കാരണത്താൽ തന്നെ 2020 ജനുവരിയിൽ യൂറോപ്യൻ വിപണിയിൽ നിന്ന് ജിംനി 3-ഡോർ മോഡലുകളെ കമ്പനി പിൻവലിച്ചിരുന്നു. പിന്നീട് ഒരു വാണിജ്യ വാഹനമായി യുകെയിലും യൂറോപ്പിലും എസ്‌യുവി തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇതിന് രണ്ടാം നിര സീറ്റുകൾ ലഭിക്കുന്നില്ല പകരം മുൻ സീറ്റുകൾക്ക് പിന്നിൽ ഒരു കാർഗോ ബേയും സേഫ്റ്റി പാർട്ടീഷനുമാണ് സുസുക്കി ഒരുക്കിയിരിക്കുന്നത്.

Maruti Suzuki Started Made-in-India Jimny 5-door Exports

സമീപ വർഷങ്ങളിൽ കയറ്റുമതി വിപണികളുടെ ഒരു പ്രധാന നിർമാണ കേന്ദ്രമായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ട്. മാരുതി സുസുക്കി, ഹ്യുണ്ടായി, കിയ, സ്‌കോഡ, ഫോക്‌സ്‌വാഗൺ, നിസാൻ എന്നിവ പോലുള്ള വമ്പൻ ബ്രാൻഡുകൾ മെയ്ഡ് ഇൻ ഇന്ത്യ വാഹനങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടിപ്പോൾ. നിലവിൽ എക്സ്പോർട്ടിംഗിൽ മാരുതിയാണ് മുന്നിൽ. ഇന്ത്യയിൽ ഇക്കൊല്ലം നടന്ന 2023 ഓട്ടോ എക്സ്പോയിലാണ് സർപ്രൈസ് എൻട്രിയായി ജിംനി അവതരിപ്പിക്കുന്നത്.

തുടർന്ന് ജൂണിൽ വണ്ടിയെ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിച്ചു. നിലവിൽ പ്രതിമാസം എസ്‌യുവിയുടെ ഏകദേശം 3,000 യൂണിറ്റുകളാണ് നിരത്തുകളിൽ എത്തുന്നത്. കൂടാതെ ഇൻവെന്ററിയും വേരിയന്റും അനുസരിച്ച് എസ്‌യുവി ചില ഔട്ട്‌ലെറ്റുകളിൽ റെഡി സ്റ്റോക്ക് ഡെലിവറിക്കും ലഭ്യമാണെന്നത് ആളുകളെ അടുപ്പിക്കുന്ന കാര്യമാണ്. മാരുതി സുസുക്കി ഇക്കൊല്ലം എസ്‌യുവിയുടെ ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ നിർമിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

Maruti Suzuki Started Made-in-India Jimny 5-door Exports

ഇതിൽ മൊത്തം ഉത്പാദനത്തിന്റെ 66 ശതമാനവും ആഭ്യന്തര വിൽപ്പനയും ബാക്കി കയറ്റുമതിക്കായുമാണ് ലക്ഷ്യമിടുന്നത്. വാഷറുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, പ്രമുഖ ബമ്പർ, ക്ലാംഷെൽ ബോണറ്റ്, ക്രോം ആക്‌സന്റുകളുള്ള ഐക്കണിക് വെർട്ടിക്കൽ സ്ലിറ്റ് ഗ്രിൽ, പ്രായോഗിക ഡ്രിപ്പ് റെയിൽ, സ്‌പോർട്ടി അലോയ് വീലുകൾ എന്നിവ 5-ഡോർ ജിംനിയുടെ ചില പ്രധാന ഹൈലൈറ്റുകളായി എടുത്തു പറയാനാവുന്നത്.

Article Published On: Thursday, October 12, 2023, 10:06 [IST]
English summary
Maruti suzuki started made in india jimny 5 door exports
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X