പോരുമ്പോ ഇതൂടി കൊണ്ടുവരണേ മാരുതി... ട്രെൻഡായി സ്വിഫ്റ്റിന്റെ അടിപൊളി മോഡൽ

നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറാണ് മാരുതി സ്വിഫ്റ്റ്. ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന വണ്ടികളിൽ ഒന്നായ ഇത് പുതുതലമുറ ആവർത്തനത്തിലേക്ക് ചേക്കേറിയ കാര്യം വണ്ടിഭ്രാന്തൻമാരെല്ലാം അറിഞ്ഞ കാര്യമായിരിക്കും അല്ലേ. സ്വിഫ്റ്റിലേക്ക് ഹൈബ്രിഡ് വരുന്നേ ഹൈബ്രിഡ് വരുന്നേയെന്ന് ബഹളംവെച്ചവർക്കെല്ലാമുള്ള വിരുന്നായിരുന്നു ഈ പുത്തൻ മോഡൽ. പക്ഷേ ഇത് ഇന്ത്യയിലേക്ക് എത്തില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

അടുത്തിടെ അവസാനിച്ച ടോക്കിയോ മോട്ടർ ഷോയില്‍ സുസുക്കി പുതുതലമുറ സ്വിഫ്റ്റ് അവതരിപ്പിച്ചിരുന്നു. സ്റ്റാൻഡേർഡ് ലുക്കിൽ തന്നെ സമ്പന്നനായ 2024 പതിപ്പ് ദേ ഇപ്പോൾ കൂടുതൽ സ്പോർട്ടിയറായി മറ്റൊരു വേഷംകൂടി ധരിച്ചിരിക്കുകയാണ്. ജപ്പാനിൽ നടക്കുന്ന ടോക്കിയോ ഓട്ടോ സലൂണിൽ സുസുക്കി പങ്കെടുക്കുന്നതിന്റെ ഭാഗമായാണിത്. 'കൂൾ യെല്ലോ റെവ്' എന്ന പേരിൽ സ്വിഫ്റ്റിന്റെ കൺസെപ്റ്റ് പതിപ്പ് പ്രദർശിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

Maruti Suzuki Swift Cool Rev Concept Revealed

സ്റ്റാൻഡേർഡ് 2024 സ്വിഫ്റ്റിനേക്കാൾ കോസ്മെറ്റിക് മാറ്റങ്ങൾ മാത്രമേ പുതിയ കൺസെപ്റ്റിന് ലഭിക്കൂവെന്നാണ് വിവരം. ബ്ലാക്ക് റൂഫും ഡെക്കലുകളുമുള്ള കൂൾ യെല്ലോ മെറ്റാലിക് നിറത്തിലാണ് കൺസെപ്റ്റ് മോഡൽ പൂർത്തിയാക്കിയിരിക്കുന്നത്. 'ഫോർത്ത് ജനറേഷൻ സ്വിഫ്റ്റ്' എന്ന് പറയുന്ന പുതിയ ഗ്രാഫിക്സുകൾ സൈഡിൽ കാണാം. ഫ്രണ്ട് സ്പ്ലിറ്റർ മാറ്റ് ബ്ലാക്ക് ആയിരിക്കുമ്പോൾ ഗ്രില്ലിനും ഫോഗ് ലാമ്പിനും സുസുക്കി ഗ്ലോസി ബ്ലാക്ക് നിറവും ഉപയോഗിക്കുന്നുണ്ട്.

ഹെഡ്‌ലാമ്പുകൾക്കും ടെയിൽ ലാമ്പുകൾക്കും സ്മോക്ക്ഡ് ഇഫക്റ്റ് ഉപയോഗിച്ചിരിക്കുന്നതും കിടിലമാണ്. കൂൾ യെല്ലോ റെവ് പതിപ്പ് ഇന്ത്യയിലെത്തുമോ എന്നകാര്യവും ഇനി കണ്ടറിയണം. പുതുതലമുറ സ്വിഫ്റ്റ് എന്തായാലും 2024 പകുതിയോടെ ഇന്ത്യയിലെത്തും. പുറംഭാഗവും ഇന്റീരിയറും അടിമുടി പരിഷ്ക്കരിച്ചുകൊണ്ടാണ് തലമുറ മാറ്റം സംഭവിച്ചിരിക്കുന്നത്. പക്ഷേ മിനി കൂപ്പർ ടച്ചുള്ള ഐക്കോണിക് സിലൗറ്റ് കാറിൽ നിലനിർത്തിയിട്ടുണ്ട്.

Maruti Suzuki Swift Cool Rev Concept Revealed

പുതിയ എഞ്ചിൻ, സ്റ്റൈലിങ്ങിലെ പുതുമ, ഉയര്‍ന്ന മോഡലുകളിലെ ഇന്റീരിയര്‍ സൗകര്യങ്ങള്‍ എന്നിങ്ങനെ സ്വിഫ്റ്റിലെ വിശേഷങ്ങളാണ്. പുറംഭാഗത്ത് ഇപ്പോൾ പുതിയ എൽഇഡി ടെയിൽ ലാമ്പുകളും ഹെഡ്‌ലാമ്പുകളും ലഭിക്കുന്നു. ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾക്കൊള്ളുന്ന ഇന്റീരിയർ ഇപ്പോൾ ബലേനോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പണിതിറക്കിയിരിക്കുന്നത്.

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും 9.0 ഇഞ്ച് ഡിസ്‌പ്ലേയും ആറ് സ്പീക്കറുകളുമുള്ള സുസുക്കി കണക്റ്റ് ടെലിമാറ്റിക്‌സ്, എല്ലാ വേരിയന്റുകൾക്കും ആറ് എയർബാഗുകളും റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഇബിഡിയുള്ള എബിഎസ് ഫംഗ്ഷനുകളും ലഭിക്കും. ഡിസൈൻ മാറ്റം മുൻ സ്വിഫ്റ്റിന്റെ പരിണാമമായിരിക്കാമെങ്കിലും എഞ്ചിൻ തികച്ചും പുതിയതാണ്. ഇതിനെ Z12E എന്നാണ് ജാപ്പനീസ് ബ്രാൻഡ് വിളിക്കുന്നത്.

Maruti Suzuki Swift Cool Rev Concept Revealed

സ്റ്റാൻഡേർഡായി ഒരു സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഹൈബ്രിഡ് എഞ്ചിനാണിത് എന്നതാണ് ഏവരേയും ആവേശംകൊള്ളിക്കുന്ന കാര്യം. ഒപ്പം ഓൾ-വീൽ ഡ്രൈവ് സെറ്റപ്പും കരുത്തൻ ഹാച്ച്ബാക്കിന് മോടിയേകുന്നുണ്ട്.പുത്തൻ എഞ്ചിൻ നാലിൽ നിന്ന് മൂന്ന് സിലിണ്ടറുകളായി കുറഞ്ഞിരിക്കുന്നു എന്നതും പ്രത്യേകം ഓർമിപ്പിക്കേണ്ടതാണ്. സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ എഞ്ചിന്‍ ലിറ്ററിന് 23.4 കിലോമീറ്റര്‍ ക്ലെയിംഡ് മൈലേജ് ആണ് സുസുക്കി പറയുന്നത്.

അതേസമയം ഹൈബ്രിഡ് പെട്രോളിൽ ലിറ്ററിന് 24.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ഉണ്ടാവുമെന്ന് കമ്പനി പറയുന്നു. ഇന്ത്യ സ്പെക്ക് മാരുതി സ്വിഫ്റ്റില്‍ സിവിടി ഗിയര്‍ബോക്‌സ് ഇല്ലെങ്കിലും മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. അതോടൊപ്പം നിലവിലെ തലമുറയ്ക്ക് സമാനമായി മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ തുടര്‍ന്നേക്കും. ഇന്ത്യയില്‍ FWD മാത്രമായിരിക്കും ഓഫര്‍ ചെയ്യുക.

പുതിയ തലമുറ സ്വിഫ്റ്റ് ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്ന സമയത്ത് ഇതിനകം തന്നെ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം ആരംഭിച്ചിട്ടുണ്ട്. ആയതിനാൽ അടുത്ത വർഷം തുടക്കത്തിൽ തന്നെ ഇതിഹാസ ഹാച്ച്ബാക്കിന്റെ പുത്തൻ മോഡലിനെ രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ഹൈബ്രിഡ് ഇല്ലാത്തതിനാൽ ഏകദേശം 6.00 ലക്ഷം മുതൽ 9.00 ലക്ഷം രൂപ വരെയാണ് പുതിയ സ്വിഫ്റ്റിന് പ്രതീക്ഷിക്കുന്ന വില.

More from DriveSpark

Article Published On: Saturday, December 30, 2023, 16:04 [IST]
English summary
Maruti suzuki swift cool rev concept revealed showcasing on tokyo auto salon 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X