ബേസ് വേരിയന്റ് ഇനി കൂടുതൽ ഫീച്ചർ റിച്ച്! ബലേനോയിൽ പുത്തൻ മാറ്റങ്ങളുമായി മാരുതി

അടുത്തിടെ മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കി ജനങ്ങളെ മാരുതി സുസുക്കി നിരാശയിലാക്കിയിരുന്നു. ഇൻപുട്ട് ചെലവുകളിലുണ്ടായ വർധനവ് അടിസ്ഥാനമാക്കിയാണ് കമ്പനി ഈ പരിഷ്ക്കാരം നടപ്പിലാക്കിയതെങ്കിലും ഉപഭോക്താക്കളെ ആകർഷിക്കാനായി അതത് മോഡലുകളിൽ ചില അധിക ഫീച്ചറുകൾ കൂട്ടിച്ചേർത്ത് ബ്രാൻഡ് വർധനവിനെ ന്യായീകരണം നടത്തിയിട്ടുണ്ട്.

വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾക്കും വിപണിയിലെ ആവശ്യങ്ങൾക്കും അനുസൃതമായി തുടരുന്ന ഒരു തന്ത്രമാണിത്. ശരിക്കും പറഞ്ഞാൽ ജനങ്ങളുടെ പൾസ് മനസിലാക്കാൻ മാരുതിക്ക് അറിയാമെന്ന് സാരം. ബലേനോയുടെ കാര്യത്തിൽ 12,000 രൂപ വരെ വില വർധിപ്പിച്ചാണ് മാരുതി ജനുവരി മാസത്തിന് തുടക്കമിട്ടതെങ്കിലും കാറിലേക്ക് ചില അധിക ഫീച്ചറുകൾ സ്റ്റാൻഡേർഡായി അവതരിപ്പിക്കാൻ കമ്പനി തയാറായിട്ടുണ്ട്. ഹിൽ ഹോൾഡ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം പോലുള്ള ഫീച്ചറുകൾ ഇപ്പോൾ ബലേനോയുടെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ആക്കിയെന്നാണീ പറഞ്ഞു വരുന്നത്.

ബേസ് വേരിയന്റ് ഇനി കൂടുതൽ ഫീച്ചർ റിച്ച്! ബലേനോയിൽ പുത്തൻ മാറ്റങ്ങളുമായി മാരുതി

ഹിൽ ഹോൾഡ്, ESP പോലെയുള്ള സുരക്ഷാ ഫീച്ചറുകൾ സാധാരണയായി ബേസ് വേരിയന്റുകളിൽ നൽകാറില്ല എന്ന മാറ്റമാണ് മാരുതി പൊളിച്ചെഴുതുന്നത്. അതുകൂടാതെ വിലയിൽ കാര്യമായ മാറ്റമൊന്നും വരുത്താതെ തന്നെ ബലേനോയിൽ ഉൾപ്പെടുത്താൻ മാരുതിക്ക് കഴിഞ്ഞുവെന്നതും കൈയടി അർഹിക്കുന്ന കാര്യമാണ്. ഇന്ന് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് ബലേനോ. ആയതിനാൽ പുതിയ ഫീച്ചറുകളുടെ കൂട്ടിച്ചേർക്കൽ എന്തായാലും കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാൻ സഹായകരമാവും.

മോഡലിനെ അടിസ്ഥാനമാക്കി ഈ ഫീച്ചറിന് നിരവധി സബ്‌സിസ്റ്റങ്ങൾ ഉണ്ടാകാം. ESP പ്രധാനമായും ലക്ഷ്യമിടുന്നത് വാഹനം സ്കിഡ് ചെയ്യാനുള്ള സാധ്യത കുറയ്ക്കുകയാണ്. ഇത് വാഹനം സ്‌കിഡായി മറിഞ്ഞു വീഴുന്നതും തടയുന്നു. ഹിൽ ഹോൾഡ് കയറ്റങ്ങളിൽ വണ്ടി നിർത്തുമ്പോൾ സഹായകരമാവുന്ന ഫീച്ചറാണ്. ഡ്രൈവർ ബ്രേക്ക് പെഡൽ റിലീസ് ചെയ്തതിന് ശേഷം കുറച്ച് നിമിഷങ്ങൾക്കൂടി ബ്രേക്കുകൾ യാന്ത്രികമായി ഉപയോഗിക്കപ്പെടും. ഇത് വാഹനത്തിന്റെ മുന്നോട്ടുള്ള ചലനത്തെ പിന്തുണയ്ക്കുന്നു. ചുരുക്കി പറഞ്ഞാൽ ഇത് വാഹനം പിന്നോട്ടു പോവാതെ കുറച്ചു സെക്കൻഡുകൾ താങ്ങിനിർത്തുന്നുവെന്ന് പറയാം.

ബേസ് വേരിയന്റ് ഇനി കൂടുതൽ ഫീച്ചർ റിച്ച്! ബലേനോയിൽ പുത്തൻ മാറ്റങ്ങളുമായി മാരുതി

ഈ ഫീച്ചർ നേരത്തെ ഓട്ടോമാറ്റിക് കാറുകളിൽ മാത്രമാണ് കണ്ടുവന്നിരുന്നതെങ്കിലും ഇപ്പോൾ മാനുവൽ ഗിയർബോക്‌സുള്ള കാറുകളുടെ ഭാഗം കൂടിയാണ്. ഡ്രൈവർ, ഫ്രണ്ട് പാസഞ്ചർ എയർബാഗുകൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം, സീറ്റ് ബെൽറ്റ് റിമൈൻഡർ, ബ്രേക്ക് അസിസ്റ്റ്, സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനർ, ISOFIX ആങ്കറേജുകൾ എന്നിവയാണ് 2023 ബലേനോ ബേസ് സിഗ്മ മാനുവൽ വേരിയന്റിൽ ലഭ്യമായ മറ്റ് സുരക്ഷാ ഫീച്ചറുകൾ. ബലേനോ ബേസ് വേരിയന്റിന് 360° ക്യാമറ, സൈഡ് ആൻഡ് കർട്ടൻ എയർബാഗുകൾ, റിയർ വ്യൂ ക്യാമറ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ നഷ്‌ടമായിട്ടുണ്ട്. സുസുക്കി കണക്റ്റിവിറ്റി സ്യൂട്ടും ഇതിലില്ല.

എങ്കിലും ആദ്യം പറഞ്ഞ സവിശേഷതകൾ തന്നെ ബേസ് മോഡലിൽ ലഭ്യമാവുന്നത് ശരിക്കും വലിയ കാര്യം തന്നെയാണ്. സെഗ്മെന്റിലെ മറ്റ് പല കാറുകളിലും ഇതൊന്നും ചിലപ്പോൾ കാണാനായേക്കില്ല. ബലേനോ ബേസ് സിഗ്മ മാനുവലിൽ ലഭിക്കുന്ന മറ്റ് പ്രധാന ഹൈലൈറ്റുകളിലേക്ക് നോക്കിയാൽ ഹാലൊജൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ, സ്റ്റീൽ വീലുകൾ, ബോഡി കളറിൽ പൂർത്തിയാക്കിയ ബമ്പറുകൾ, നെക്സ സിഗ്നേച്ചർ എൽഇഡി ടെയിൽ ലാമ്പുകൾ, ബാക്ക് ഡോർ സ്‌പോയിലർ എന്നിവയെല്ലാം കാണാനാവും.

ബേസ് വേരിയന്റ് ഇനി കൂടുതൽ ഫീച്ചർ റിച്ച്! ബലേനോയിൽ പുത്തൻ മാറ്റങ്ങളുമായി മാരുതി

ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിയർ ഡീഫോഗർ, എല്ലാ പവർ വിൻഡോകൾ, സെൻട്രൽ ലോക്കിംഗ്, കീലെസ് എൻട്രി, ടിൽറ്റ് പവർ സ്റ്റിയറിംഗ്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, ഫ്രണ്ട് സീറ്റ് ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റ് എന്നിവ ബലേനോ ബേസ് മോഡലിലെ അകത്തളത്തിലെ പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. മാരുതി ബലേനോ ബേസ് വേരിയന്റിന് ഒരു തരത്തിലുള്ള പ്രീ-ഇൻസ്റ്റാൾ ചെയ്ത മ്യൂസിക്, ഇൻഫോടെയ്ൻമെന്റ് സിസ്റ്റമോ ലഭിക്കുന്നില്ല. എന്നാൽ പ്രീമിയം ഹാച്ച്ബാക്കിന്റെ ടോപ്പ് വേരിയന്റിൽ സ്മാർട്ട്പ്ലേ പ്രോ പ്ലസ് ഉള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഒരുക്കിയിരിക്കുന്നത്.

1.2 ലിറ്റർ കെ സീരീസ് ഡ്യുവൽ ജെറ്റ്, ഐഡിൾ സ്റ്റാർട്ട് സ്റ്റോപ്പ് ടെക്‌നോടുകൂടിയ ഡ്യുവൽ വിവിടി എഞ്ചിനാണ് ബലേനോയ്ക്ക് തുടിപ്പേകുന്നത്. 6,000 rpm-ൽ പരമാവധി 89.7 bhp കരുത്തും 4,400 rpm-ൽ 113 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക്കിലേക്ക് ജോടിയാക്കാനാവും. ഡെൽറ്റ, സീറ്റ വേരിയന്റുകളിൽ മാരുതി സിഎൻജി ഓപ്ഷനും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, February 7, 2023, 10:28 [IST]
English summary
Maruti suzuki updated baleno base variant with esp and hill hold feature as standard
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X