ഈ കാറുകളിലും ഇനി ചാറ്റ് ജിപിടി, വാഹന ലോകത്തെ മാറ്റി മറിക്കാൻ നിർമിതബുദ്ധി

ഇന്റർനെറ്റ് ലോകത്തെ മാറ്റിമറിക്കുന്ന സംവിധാനമാണ് അടുത്തിടെ ചർച്ചയായ ചാറ്റ് ജിപിടി. ഓപ്പൺ എഐ (Open AI) എന്ന ഗവേഷണ സ്ഥാപനമാണ് പോയ വർഷം അതായത് 2022 നവംബറിൽ നിർമിതബുദ്ധിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുനന് ചാറ്റ്ബോട്ടുകളെ ചാറ്റ് ജിപിടി എന്ന പേരിൽ അവതരിപ്പിച്ചത്. യന്ത്രങ്ങള്‍ക്ക് സ്വയം പ്രവര്‍ത്തിക്കുന്നതിനായി മനുഷ്യര്‍ നിര്‍മിച്ച് നല്‍കിയ ബുദ്ധിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.

ഇത് മനുഷ്യൻ മനുഷ്യനിട്ട് തന്നെ പണിയുന്നൊരു കാര്യമാണെന്നും പറയാം. ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന കാറുകളും ഇതിനൊരു ഉദാഹരണം മാത്രമാണ്. മനുഷ്യരുടെ പണി കുറക്കാനാണ് ഇവയെല്ലാം വികസിപ്പിച്ചെടുത്തിരിക്കുന്നത്. കൊടുങ്കാറ്റായി ലോകം മുഴുവൻ കത്തിപ്പടരുന്ന ചാറ്റ് ജിപിടിയെ ഇപ്പോഴിതാ ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസും തങ്ങളുടെ കാറുകളിലേക്ക് ഈ എഐ സംവിധാനത്തെ ദത്തെടുത്തിരിക്കുകയാണ്.

Mercedes Benz ChatGPT

ഇൻ-കാർ വോയ്‌സ് കൺട്രോൾ അനുഭവം മെച്ചപ്പെടുത്താനായാണ് മെർസിഡീസ് ബെൻസ് ചാറ്റ്‌ ജിപിടി വോയ്‌സ് കൺട്രോളിന്റെ സംയോജനം അവതരിപ്പിക്കുന്നത്. ഓപ്പൺ എഐ അതിന്റെ MBUX വോയ്‌സ് അസിസ്റ്റന്റിലേക്കാണ് ഈ പുത്തൻ സേവനം കൂട്ടിച്ചേർത്തിരിക്കുന്നത്. 2023 ജൂൺ 16 മുതൽ കമ്പനി ഒരു ബീറ്റ പ്രോഗ്രാമായാണ് ഈ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ജർമൻ ബ്രാൻഡിന്റെ MBUX ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഘടിപ്പിച്ച 9,00,000 വാഹനങ്ങളിലാണ് ചാറ്റ് ജിപിടിയുടെ സേവനം ലഭിക്കുക.

ആദ്യ ഘട്ടത്തിൽ യുഎസിൽ മാത്രമാണ് ഓപ്പൺ എഐയുടെ ഈ നിർമിത ബുദ്ധി ലഭ്യമാവുക. സംഭവം വിജയകരമായാൽ മറ്റ് രാജ്യങ്ങളിലേക്കും മെർസിഡീസ് ബെൻസ് ചാറ്റ് ജിടിപിയുടെ സേവനം വ്യാപിപ്പിക്കും. മൈക്രോസോഫ്റ്റ് നൽകുന്ന Azure OpenAI സേവനത്തിലൂടെയാണ് ഈ ഏകീകരണം സാധ്യമാക്കുന്നത്. "ഹേയ് മെർസിഡീസ്" വോയ്‌സ് കമാൻഡ് ഉപയോഗിച്ച് ഡ്രൈവർമാർക്ക് തങ്ങളുടെ വാഹനങ്ങളുമായി കൂടുതൽ അവബോധജന്യവും സ്വാഭാവികവുമായ രീതിയിൽ സംവദിക്കാനാകും.

Mercedes Benz ChatGPT

ചാറ്റ് ജിപിടി നൽകുന്ന വോയ്‌സ് അസിസ്റ്റന്റ് ഡ്രൈവറും കാറും തമ്മിൽ തടസമില്ലാത്ത ആശയവിനിമയമാണ് സാധ്യമാക്കുന്നത്. അതോടൊപ്പം കമാൻഡ് പോർട്ട്‌ഫോളിയോയുടെ വിപുലീകരണവും വരുന്നു. സ്‌പോർട്‌സും കാലാവസ്ഥാ അപ്‌ഡേറ്റുകളും പോലുള്ള സവിശേഷതകൾ ഉൾപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്. കൂടാതെ വിവിധ സ്മാർട്ട് ഫംഗ്‌ഷനുകളുടെ നിയന്ത്രണവും ചാറ്റ് ബോട്ടിനെ ഏൽപ്പിക്കാനാണ് മെർസിഡീസിന്റെ പദ്ധതി.

മൈക്രോസോഫ്റ്റിന്റെ ക്ലൗഡ്, എഐ പ്ലാറ്റ്‌ഫോം എന്നിവയുടെ ഉപയോഗമാണ് ഈ സംയോജനത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. ഇത് സ്വാഭാവിക ഡയലോഗ് ഫോർമാറ്റിൽ വോയ്‌സ് കമാൻഡുകളുടെ പ്രോസസിംഗും മനസിലാക്കലും ഉറപ്പാക്കുന്നു. വോയ്‌സ് കൺട്രോൾ സിസ്റ്റത്തിന്റെ പരിശീലനത്തിനും കൂടുതൽ വികസനത്തിനും ഉപയോഗിക്കുന്ന ചാറ്റ് ജിപിടി വോയ്‌സ് കൺട്രോൾ ഡാറ്റ സാധൂകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ജർമൻ ആഡംബര ബ്രാൻഡ് ആണ്.

Mercedes Benz Adds ChatGPT

ആയതിനാൽ ഉപഭോക്താക്കളുടെ വിവരങ്ങൾ തീർത്തും സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പാണ്. ഡാറ്റ സ്വകാര്യതയോടും ഐടി പ്രക്രിയകളോടുമുള്ള പ്രതിബദ്ധത ഊന്നിപ്പറയുന്നുവെന്ന് മെർസിഡീസ് അവകാശപ്പെടുന്നു. മൂന്ന് മാസത്തെ ബീറ്റ പ്രോഗ്രാമിൽ, ഉപയോക്താക്കൾ നടത്തുന്ന നിർദ്ദിഷ്ട അഭ്യർഥനകളിൽ നിന്ന് ഉൾക്കാഴ്‌ചകൾ നേടാനാണ് ബെൻസ് ലക്ഷ്യമിടുന്നത്. ഇത് വോയ്‌സ് കൺട്രോൾ സവിശേഷതയുടെ തുടർച്ചയായ മെച്ചപ്പെടുത്തലിന് വഴിവെക്കും.

മെർസിഡീസ് ബെൻസും ഓപ്പൺ എഐയും തമ്മിലുള്ള സഹകരണം ഉപഭോക്താക്കൾക്ക് ഇൻ-കാർ അനുഭവം വർധിപ്പിക്കുന്നതിന് ഏറെ സഹായിക്കും. MBUX വോയ്‌സ് അസിസ്റ്റന്റിലേക്ക് ചാറ്റ് ജിപിടി സംയോജിപ്പിക്കുന്നതിലൂടെ ഡ്രൈവർമാർക്ക് അവരുടെ വാഹനങ്ങളുമായി ഫലപ്രദമായി ഇടപഴകാൻ കഴിയുമ്പോൾ തന്നെ ഡ്രൈവിംഗ് സുരക്ഷിതമായി തുടരാനും പ്രോത്സാഹനമാവും.

എന്തായാലും വാഹന രംഗത്തേക്ക് കൂടി ചാറ്റ് ജിപിടി കടന്നുവരുന്നതോടെ വൻമാറ്റങ്ങൾ ഈ രംഗത്തും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെച്ചപ്പെട്ട കാര്യക്ഷമത, ചെലവു ചുരുക്കൽ, കൂടുതൽ വ്യക്തിപരവും ഫലപ്രദവുമായ ഉയോക്തൃ അനുഭവം എന്നിവയുൾപ്പെടെ കാര്യമായ നേട്ടങ്ങൾ നൽകാനുള്ള കഴിവ് ഈ ചാറ്റ്ബോട്ടിനുണ്ട്. എന്തായാലും വരും ദിവസങ്ങളിൽ മെർസിഡീസ് കാറുകൾ കൂടുതൽ എഐ അധിഷ്ഠിതമാവും.

More from DriveSpark

Article Published On: Saturday, June 17, 2023, 11:40 [IST]
English summary
Mercedes benz adds chatgpt on cars for a new mbux experience
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X