പ്രതിഫലം മാറ്റിവെച്ചോ... സെലിബ്രിറ്റികളെ മോഹിപ്പിക്കാൻ ഒരു വലിയ എസ്‌യുവി ജനുവരിയിൽ വരുന്നുണ്ട്

ആഡംബര കാറുകൾക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള വിപണികളിൽ ഒന്നായി മാറിയിരിക്കുകയാണ് നമ്മുടെ ഇന്ത്യ. ബിഎംഡബ്ല്യുവും ഔഡിയും ലാൻഡ് റോവറും പോലുള്ള പല ബ്രാൻഡുകളുമുണ്ടെങ്കിലും ലക്ഷ്വറി വാഹനങ്ങൾ എന്നുകേട്ടാൽ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന പേര് മെർസിഡീസ് ബെൻസ് എന്നാവും. ചെറുപ്പം മുതലേ കേട്ട ബെൻസിന്റെ പേരും പ്രതാപികളായ സെഡാനുകളുമെല്ലാം കഴിഞ്ഞേ നമുക്ക് മറ്റ് കമ്പനികളുള്ളൂ.

3-പോയിന്റ് ലോഗോയും ഓരോ ഇന്ത്യക്കാരന്റേയും മനസിൽ മായാതെ നിൽക്കാൻ തുടങ്ങിയിട്ട് കാലം ഇമ്മിണിയായി. ഈ വർഷവും ഇന്ത്യയിൽ നിരവധി പുത്തൻ കാറുകൾ അവതരിപ്പിച്ച ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് അടുത്ത കൊല്ലവും കാത്തുവെച്ചിരിക്കുന്നത് വമ്പൻ നിര തന്നെയാണ്. പുതുവർഷം പിറന്ന് ദിവസങ്ങൾക്കുള്ളിൽ തങ്ങളുടെ പുത്തൻ എസ്‌യുവിയെ ഇന്ത്യക്കാർക്കായി സമർപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു.

Mercedes Benz GLS Facelift SUV Launch On 2024 January 8

നിലവിലുള്ള GLS എസ്‌യുവിയുടെ ഏറ്റവും പുതിയ പതിപ്പുമായാവും ബെൻസിന്റെ വരവ്. 2024 ജനുവരി എട്ടിനായിരിക്കും GLS ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് നടക്കുക. നിലവിൽ രാജ്യത്ത് ചൂടപ്പം പോലെ വിറ്റഴിക്കുന്ന ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണിത്. പുതിയ മാറ്റങ്ങളോടെ എത്തുമ്പോൾ ആളുകളെ ഇനിയും മോഡലിലേക്ക് ആകർഷിക്കാനാവുമെന്നാണ് മെർസിഡീസ് പ്രതീക്ഷിക്കുന്നത്.

ബ്രാൻഡിന്റെ വാർഷിക പ്രസ് കോൺഫറൻസിലാവും മോഡലിന്റെ വില പ്രഖ്യാപിക്കുക. ബെൻസിന്റെ മുൻനിര എസ്‌യുവിയിലേക്ക് ധാരാളം പരിഷ്ക്കാരങ്ങളാവും വന്നെത്തുക. പുതിയ ഫീച്ചറുകൾക്കൊപ്പം കോസ്മെറ്റിക് അപ്‌ഗ്രേഡും മെർസിഡീസ് ബെൻസ് ഒരുക്കിയിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ പരിണാമ സിൽവർ ഷാഡോയിൽ ഫിനിഷ് ചെയ്ത നാല് തിരശ്ചീന ലൂവറുകൾക്കൊപ്പം പരിഷ്ക്കരിച്ച വലിയ ഫ്രണ്ട് ഗ്രില്ലായിരിക്കും മുൻവശത്തെ ആകർഷണം.

Mercedes Benz GLS Facelift SUV Launch On 2024 January 8

ഹെഡ്‌ലാമ്പുകൾക്ക് പുതുക്കിയ എൽഇഡി പാറ്റേൺ ലഭിക്കുമെന്നതും GLS എസ്‌യുവിയുടെ അഴക് വർധിപ്പിച്ചേക്കും. അതേസമയം ഫ്രണ്ട് ബമ്പറിന് ഗ്ലോസ് ബ്ലാക്ക് സറൗണ്ടുകൾക്കൊപ്പം എയർ ഇൻലെറ്റുകൾക്കായി ഒരു പുതിയ ഡിസൈനും മെർസിഡീസ് അവതരിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ഹിമാലയസ് ഗ്രേയിൽ ഒരുക്കിയിരിക്കുന്ന 20 ഇഞ്ച് അലോയ് വീലുകളായിരിക്കും ഇടംപിടിക്കുക.

പിന്നിലേക്ക് വന്നാൽ റീഡിസൈൻ ചെയ്‌ത ടെയിൽ ലാമ്പുകളായിരിക്കും അഴക് വർധിപ്പിക്കുക. പുറത്തുള്ളതിനേക്കാൾ കൂടുതൽ അപ്‌ഡേറ്റുകൾ ഉള്ളിലുണ്ട്. അതായത് ഇന്റീരിയറിലേക്ക് കയറുന്ന യാത്രക്കാരെ അമ്പരപ്പിക്കാൻ ഒതകുന്ന തരത്തിലുള്ള ഗിമ്മിക്‌സാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 7 സീറ്റർ എസ്‌യുവിയായാണ് GLS വാഗ്ദാനം ചെയ്യുന്നത്. കറ്റാലന ബ്രൗൺ, ബഹിയ ബ്രൗൺ ഇന്റീരിയർ തീമുകളിൽ ഏതെങ്കിലും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാകും.

Mercedes Benz GLS Facelift SUV Launch On 2024 January 8

ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അപ്‌ഡേറ്റ് ചെയ്യപ്പെടും. കൂടാതെ ക്ലാസിക്, സ്‌പോർട്ടി, ഡിസ്‌ക്രീറ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡിസ്‌പ്ലേ മോഡുകളുള്ള MBUX സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് ലക്ഷ്വറി എസ്‌യുവിയിലും ഒരുക്കിയിട്ടുള്ളത്. കൂടാതെ, പുതുതായി ചേർത്ത 'ഓഫ്-റോഡ്' മോഡ് സ്ക്രീനിൽ ഒരു ദൃശ്യാനുഭവം ചിത്രീകരിക്കാൻ 360-ഡിഗ്രി ക്യാമറ ഉപയോഗിക്കും. ഓഫ്-റോഡ് സാഹചര്യങ്ങളിൽ സഹായത്തിനായി ബ്രാൻഡിന്റെ സിഗ്നേച്ചർ ഐറ്റമായ സുതാര്യമായ ബോണറ്റും എസ്‌യുവിയിൽ സജ്ജീകരിക്കും.

നിലവിൽ ഇന്ത്യയിൽ വിൽക്കുന്നതു പോലെ GLS 450 മോഡലിൽ 3.0 ലിറ്റർ ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനും GLS 400d വേരിയന്റിൽ 3.0 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ എഞ്ചിനുമാവും ഫെയ്‌സ്‌ലിഫ്റ്റിലും തുടിപ്പേകാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും 4മാറ്റിക് AWD സിസ്റ്റവും GLS ഫെയ്‌സ്‌ലിഫ്റ്റിന്റെ രണ്ട് പതിപ്പുകളിലും സ്റ്റാൻഡേർഡ് ആയിരിക്കും.

Mercedes Benz GLS Facelift SUV Launch On 2024 January 8

1.50 കോടി രൂപയുടെ എക്സ്ഷോറൂം വിലയാണ് മെർസിഡീസ് ബെൻസ് GLS ഫെയ്‌സ്‌ലിഫ്റ്റിന് പ്രതീക്ഷിക്കുന്നത്. ജർമൻ വാഹന നിർമാതാക്കൾ 2024-ൽ ഈ മോഡലിൽ തുടങ്ങി ഒമ്പത് പുതിയ മോഡലുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത വർഷം മോഡൽ നിരയിൽ വില വർധനവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. GLS എസ്‌യുവിക്ക് 2.6 ലക്ഷം രൂപ മുതൽ വില കൂട്ടിയേക്കുമെന്നാണ് വിവരം.

2024 ജനുവരി 1 മുതൽ തങ്ങളുടെ ചില ആഡംബര കാർ മോഡലുകളുടെ വില രണ്ട് ശതമാനം വരെ വർധിപ്പിക്കുമെന്നാണ് ജർമൻ ആഡംബര വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇൻപുട്ട് ചെലവുകൾ, ചരക്ക് ചെലവുകൾ, ലോജിസ്റ്റിക് ചെലവുകൾ എന്നിവയിലെ വർധനവിനൊപ്പം പണപ്പെരുപ്പവും വാഹന വില വർധിപ്പിക്കാൻ പ്രേരണയായിട്ടുണ്ടെന്നാണ് ബെൻസ് വ്യക്തമാക്കുന്നത്.

More from DriveSpark

Article Published On: Saturday, December 23, 2023, 10:01 [IST]
English summary
Mercedes benz gls facelift suv launch on 2024 january 8 what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X