ബീസ്റ്റ് ലുക്കും ആഡംബര ഫീച്ചറുകളും, ഗ്രാൻഡ് വിറ്റാരയെ പൊളിക്കാൻ ചൈനീസ് എസ്‌യുവിയുടെ ബ്ലാക്ക്സ്റ്റോം എഡിഷൻ

നമ്മുടെ നിരത്തുകളിൽ എസ്‌യുവികൾ ട്രെൻഡാവാൻ കാരണക്കാരായ ബ്രാൻഡുകളിൽ ഒന്നാണ് എംജി മോട്ടോർസ്. ഹെക്‌ടറിലൂടെ രാജ്യത്തെത്തിയ ബ്രാൻഡ് വലിയ വിജയമാണ് നേടിയെടുത്തത്. പിന്നീട് പലതരത്തിലുള്ള മോഡലുകൾ വിപിയിലെത്തിച്ച് നിറസാന്നിധ്യമായി നിൽക്കാനും കമ്പനിക്കായിട്ടുണ്ട്. SAIC എന്ന ചൈനീസ് ബ്രാൻഡിന്റെ കീഴിലാണെങ്കിലും ഇന്നും എംജിയുടെ ബ്രിട്ടീഷ് പൈതൃകമാണ് ഏവരേയും ആകർഷിക്കുന്ന കാര്യം.

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ADAS പോലുള്ള സേഫ്റ്റിയും മറ്റ് നിരവധി ഫീച്ചറുകളും ആദ്യമായി കൊണ്ടുവന്നത് ആസ്റ്ററിലൂടെ എംജിയായിരുന്നു. ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും അരങ്ങുവാണിരുന്ന സമയത്താണ് ആസ്റ്റർ വിപണിയിലെത്തിയത്. ഇതിനിടയിൽ തന്റേതായ സാന്നിധ്യം കണ്ടെത്താനും ആളെക്കൂട്ടാനും മോഡലിനായി. പിന്നീട് മാരുതിയും ടൊയോട്ടയും സ്കോഡയും ഫോക്‌സ്‌വാഗണും എല്ലാം സെഗ്മെന്റിലേക്ക് എത്തിയതോടെ ആസ്റ്ററിന് ചെറുതായൊന്ന് കാലിടറി.

MG Astor

എന്നാൽ പൂർവാധികം ശക്തിയോടെ തന്നെ തിരിച്ചുവരാനുള്ള ശ്രമത്തിലാണ് എംജി ആസ്റ്ററിപ്പോൾ. അതിന്റെ ഭാഗമായി മോഡലിന് പുത്തനൊരു വേരിയന്റിനെ സമ്മാനിച്ചിരിക്കുകയാണ് കമ്പനി. ഗ്രാൻഡ് വിറ്റാര പോലുള്ള എതിരാളികളോട് മുട്ടിനിൽക്കാൻ ആസ്റ്റർ ബ്ലാക്ക്‌സ്റ്റോം എഡിഷനുമായി കടന്നുവന്നിരിക്കുകയാണ്. 14.48 ലക്ഷം മുതൽ 15.77 ലക്ഷം രൂപ വരെ വരുന്ന എക്സ്ഷോറൂം വിലയിലാണ് ഈ ഫീച്ചർ റിച്ച് എസ്‌യുവിയുടെ കടന്നുവരവ്.

നേരത്തെ എം‌ജി ഗ്ലോസ്റ്റർ ബ്ലാക്ക്‌സ്റ്റോം എഡിഷനിൽ അവതരിപ്പിച്ച സമാനമായ പരിഷ്ക്കാരങ്ങൾ തന്നെയാണ് അനുജനായ ആസ്റ്റർ ബ്ലാക്ക്സ്റ്റോം എഡിഷനും എംജി ഒരുക്കിയിരിക്കുന്നത്. എങ്കിലും, എം‌ജി ആസ്റ്ററിന്റെ സ്റ്റാൻഡേർഡ് പതിപ്പും ഈ സ്പെഷ്യൽ എഡിഷൻ മോഡലും തമ്മിലുള്ള വ്യത്യാസങ്ങൾ കോസ്മെറ്റിക് തലത്തിൽ മാത്രമാണെന്നതും എടുത്തുപറഞ്ഞേക്കാം. അതായത് മെക്കാനിക്കലായോ എഞ്ചിൻ വശങ്ങളിലായോലോ വാഹനത്തിന് യാതൊരുവിധ മാറ്റവുമില്ലെന്ന് സാരം.

MG Astor Blackstorm Edition

ഏത് വാഹനവും കറുപ്പിലൊരുങ്ങിയാൽ അതിന്റെ ഗാംഭീര്യം ഒന്നു വേറെ തന്നെയാണല്ലോ. അതുതന്നെ മുതലെടുക്കാനാണ് ആസ്റ്ററിലേക്ക് ഈയൊരു സർപ്രൈസ് കൊണ്ടുവരാൻ എംജി തയാറായത്. ഉത്സവ സീസണിന് തൊട്ടുമുമ്പ് ഈ സ്‌പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കുന്നതോടെ വിൽപ്പനയിൽ ഉയർച്ച കൈവരിക്കാനും ചൈനീസ് വാഹന നിർമാതാക്കൾ ലക്ഷ്യംവെക്കുന്നു.

ഡിസൈനിന്റെ കാര്യത്തിൽ, ആസ്റ്റർ ബ്ലാക്ക്‌സ്റ്റോം എഡിഷൻ പൂർണമായും കറുപ്പിലാണ് മെനഞ്ഞെടുത്തിരിക്കുന്നത്. പ്രീമിയം ലുക്ക് വർധിപ്പിച്ചുകൊണ്ട് വിവിധ സ്ഥലങ്ങളിൽ ക്രോം ഗാർണിഷിംഗ് കൊണ്ട് പൂരകമാകുന്ന സ്റ്റാറി ബ്ലാക്ക് എക്സ്റ്റീരിയർ കളർ ശരിക്കും അതിശയിപ്പിക്കുന്നതാണ്. എസ്‌യുവിയുടെ ഇരുവശത്തും ഫ്രണ്ട് ഫെൻഡറുകൾ പോലെയുള്ള ബ്ലാക്ക് എഡിഷൻ ബാഡ്ജുകൾ ഈ മോഡലിൽ കാണാനാവും.

MG Astor Blackstorm Edition

ഇത് ആസ്റ്ററിന്റെ സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് പുതിയ വേരിയന്റിനെ വ്യത്യസ്തമാക്കുന്നു. എംജി ആസ്റ്ററിന്റെ ലിമിറ്റഡ് എഡിഷൻ ആസ്റ്റർ ബ്ലാക്ക്‌സ്റ്റോം എഡിഷനിലെ മറ്റ് ഹൈലൈറ്റുകളിലേക്ക് നോക്കിയാൽ പനോരമിക് സൺറൂഫ്, ഓൾ-ബ്ലാക്ക് ഹണികോംബ് പാറ്റേൺ ഗ്രിൽ, റെഡ് ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകളുള്ള ബ്ലാക്ക് അലോയ് വീലുകൾ, ബ്ലാക്ക് ഫിനിഷ് ഹെഡ്‌ലാമ്പുകൾ, ഗ്ലോസി ബ്ലാക്ക് ഡോർ ഗാർണിഷ്, ബ്ലാക്ക് ഫിനിഷ് റൂഫ് റെയിലുകൾ പോലുള്ളവയാണ് ലഭിക്കുന്നത്.

വണ്ടിയുടെ അകത്തളവും പൂർണമായും കറുപ്പിലാണ് നിർമിച്ചിട്ടുള്ളത്. വ്യക്തിഗത AI അസിസ്റ്റന്റ്, ലെവൽ 2 സ്വയംഭരണം, ADAS, കൂടാതെ വിപുലമായ സുരക്ഷാ ഫീച്ചറുകൾ എന്നിവയും മോടികൂട്ടുന്നുണ്ട്. കാര്യങ്ങൾ കൂടുതൽ കളറാക്കാനായി വ്യത്യസ്‌തമായ റെഡ് സ്റ്റിച്ചിങ്ങുകൾ, സംഗ്രിയ റെഡ്-തീം എസി വെന്റുകൾ, ഓൾ-ബ്ലാക്ക് ഫ്ലോർ കൺസോൾ, സ്റ്റിയറിംഗ് വീലിലും ഡോർ ട്രിമ്മുകളിലും റെഡ് സ്റ്റിച്ചിങ് എന്നിവയുള്ള ടക്‌സീഡോ ബ്ലാക്ക് അപ്‌ഹോൾസ്റ്ററിയുമൈണ് പുതിയ ആസ്റ്റർ ബ്ലാക്ക്സ്റ്റോം എഡിഷന് ലഭിക്കുന്നത്.

MG Astor Blackstorm Edition

യാത്ര കൂടുതൽ ആസ്വാദ്യകരമാക്കാനായി എസ്‌യുവിയിൽ ജെബിഎൽ സ്പീക്കറുകളും എംജി മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. അങ്ങനെ മുടക്കുന്ന കാശിനുള്ള മുതലാണ് ഗരാജിൽ എത്തുന്നതെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ കാറിന്റെ ലുക്ക് വർധിപ്പിക്കുമ്പോൾ, മെക്കാനിക്കൽ വശങ്ങളിൽ ആസ്റ്റർ എസ്‌യുവി അതേപടി തുടരുന്നു. ആറ് സ്പീഡ് മാനുവൽ, സിവിടി ഓപ്ഷനുകളിൽ ലഭ്യമായ കാറിന്റെ സ്റ്റാൻഡേർഡ് പതിപ്പിന് സമാനമായ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് പുതിയ ബ്ലാക്ക്സ്റ്റോം എഡിഷനും കരുത്ത് പകരുന്നത്.

ഇത് 108 bhp പവറിൽ പരമാവധി 144 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആസ്റ്ററിന്റെ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് 13.19 ലക്ഷം മുതൽ 23.13 ലക്ഷം രൂപ വരെയാണ് കൊച്ചിയിൽ മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ഹോണ്ട എലിവേറ്റ്, സിട്രൺ C3 എയർക്രോസ് എന്നിവയുമായാണ് എംജിയുടെ മത്സരം.

More from DriveSpark

Article Published On: Wednesday, September 6, 2023, 13:46 [IST]
English summary
Mg astor blackstorm edition launched price features specs and more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X