ആളിച്ചിരി റിച്ചാ... എംജി കോമെറ്റ് ഇവിയുടെ വേരിയന്റുകളും അതിലെ ഫീച്ചറുകളും

കോമെറ്റ്, കോമെറ്റ്, കോമെറ്റ് എന്ന് പേരും വണ്ടിയും അറിയാത്തവരായി ഇപ്പോൾ ഇന്ത്യയിൽ ആരും തന്നെയുണ്ടാവില്ല അല്ലേ. വലിപ്പം കൊണ്ട് ആരാധകരെയുണ്ടാക്കിയെടുത്ത എംജിയുടെ മോട്ടോർസിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്‌ട്രിക് കാർ വില പ്രഖ്യാപനത്തിലൂടെ ആരാധകമനലുകൾ കീഴടക്കിയിരിക്കുകയാണ്.

പരമ്പരാഗത കാർ ശൈലികളെയെല്ലാം ഉടച്ചുവാർത്താണ് കോമെറ്റ് ഇവിയുടെ വരവ് തന്നെ. കാലംതെറ്റിയിറങ്ങിയ ടാറ്റ നാനോ ഉണ്ടാക്കിയെടുത്ത ഓളം വൈദ്യുത വാഹന രംഗത്തേക്ക് കൊണ്ടുവരികയാണ് ഈ കുട്ടിക്കൊമ്പൻ. പേസ്, പ്ലേ, പ്ലഷ് എന്നീ മൂന്ന് വേരിയന്റുകളിലായാണ് മൊക്രോ ഇലക്‌ട്രിക് കാർ വിപണിയിലെത്തുന്നത്. എൻട്രി ലെവൽ പേസ് വേരിയന്റിന് 7.78 ലക്ഷം രൂപയും മിഡ്-സ്പെക്ക് പ്ലേ, ഫുൾ-ലോഡഡ് പ്ലഷ് വേരിയന്റുകൾക്ക് യഥാക്രമം 9.28 ലക്ഷം രൂപയും 9.98 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

MG Comet EV

എംജി കോമെറ്റിന്റെ ആദ്യ 5,000 ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ വിലയിൽ വണ്ടികൊടുക്കുക എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ചെറിയ കാറായി രൂപമെടുത്ത ഇവി ഇന്ത്യയിൽ എത്രത്തോളം വിപ്ലവം സൃഷ്‌ടക്കുമെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്. ഓഫീസിൽ പോവാനും ഷോപ്പിംഗിന് ഇറങ്ങാനും ചെറിയ ഓട്ടങ്ങൾക്കുമെല്ലാം അത്യുത്തമമായ കോമെറ്റ് വാങ്ങാനുദ്ദേശിക്കുന്ന ആളുകൾക്ക് കാറിന്റെ മൂന്ന് വേരിയന്റുകളും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും എന്തെല്ലാം ഫീച്ചറുകൾ ഉണ്ടാവുമെന്നും പറഞ്ഞുതരാം...

എംജി കോമെറ്റ് പേസ്: ഇലക്‌ട്രിക് കാറിന്റെ എൻട്രി ലെവൽ പേസ് വേരിയന്റിൽ 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കീലെസ് എൻട്രി, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള അടിസ്ഥാന ഓഡിയോ സിസ്റ്റം, മാനുവൽ എസി, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, 2 സ്പീക്കറുകൾ, 3 യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, സ്പ്ലിറ്റ് ഫോൾഡിംഗ് റിയർ സീറ്റുകൾ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM, ഫാബ്രിക് അപ്ഹോൾസ്റ്ററി, റിമോട്ട് സെൻട്രൽ ലോക്കിംഗ് എന്നീ സവിശേഷതകളാണ് ഇടംപിടിച്ചിരിക്കുന്നത്.

MG Comet EV Interior

ഇതോടൊപ്പം ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിംഗ് മിററുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഇബിഡി ഉള്ള എബിഎസ്, എല്ലാ യാത്രക്കാർക്കും 3-പോയിന്റ് സീറ്റ്ബെൽറ്റുകൾ, TPMS, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് ബെൽറ്റ് ആങ്കറുകൾ, 12 ഇഞ്ച് വീലുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ഹാലൊജൻ ഹെഡ്‌ലാമ്പുകൾ, ടെയിൽലാമ്പുകൾ പോലുള്ളവയും കോമെറ്റ് പേസ് വേരിയന്റിൽ കിട്ടും.

എംജി കോമെറ്റ് പ്ലേ: ഇവിയുടെ മിഡിൽ വേരിയന്റായ പ്ലേയിൽ മേൽപറഞ്ഞ ഫീച്ചറുകൾക്കൊപ്പം അധികമായി എൽഇഡി ഹെഡ്‌ലാമ്പ്, ടെയിൽലാമ്പ്, ഗ്രേ ഇന്റീരിയർ തീം, ഫ്രണ്ട് ആൻഡ് റിയർ ലൈറ്റുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലെതർ സ്റ്റിയറിംഗ് വീൽ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വോയ്‌സ് കമാൻഡുകൾ, USB ചാർജിംഗ് പോർട്ടുകൾ, ഫാസ്റ്റ് ചാർജിംഗ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

MG Comet EV Interior View

എംജി കോമെറ്റ് പ്ലഷ്: ബേസ്, മിഡിൽ വേരിയന്റുകളിലുള്ള ഫീച്ചറുകൾ ഉൾപ്പടെ അധികമായി ഡ്രൈവർ വിൻഡോയ്‌ക്കായുള്ള ഓട്ടോ അപ്പ് ഫംഗ്‌ഷൻ, ടിൽറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന (അപ്പ്-ഡൗൺ) സ്റ്റിയറിംഗ് വീൽ, സ്‌മാർട്ട് സ്റ്റാർട്ട് സിസ്റ്റം, ബ്ലൂടൂത്തോടുകൂടിയ ഡിജിറ്റൽ കീ, അപ്രോച്ച് അൺലോക്ക് ഫംഗ്‌ഷൻ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ എന്നിവയുൾപ്പെടെ 6 എക്‌സ്‌ക്ലൂസീവ് ഫീച്ചറുകളുമായാണ് എംജി കോമെറ്റിന്റെ ടോപ്പ് എൻഡ് പ്ലഷ് വേരിയന്റ് വിപണിയിലെത്തുന്നത്.

ഈ വേരിയന്റുകൾ കൂടാതെ കോമെറ്റിനെ കസ്റ്റമൈസ് ചെയ്യാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് സെറിനിറ്റി, ബീച്ച് ബേ, ഫ്ലെക്സ്, സൺഡൗണർ എന്നിങ്ങനെ നാല് സ്റ്റൈലിംഗ് പാക്കേജും എല്ലാ വേരിയന്റുകളും എംജി മോട്ടോർസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ലോറസ്റ്റ, ബ്ലോസം, ഡേ ഓഫ് ഡെഡ്, സ്‌പേസ്, നൈറ്റ് കഫേ എന്നിങ്ങനെ ഒന്നിലധികം സ്റ്റിക്കർ സ്റ്റൈലുകളും പുതിയ മൈക്രോ ഇലക്‌ട്രിക് കാർ വാങ്ങുന്നവർക്ക് തെരഞ്ഞെടുക്കാനാവും.

MG Comet EV Rear View

ബാറ്ററി പായ്ക്കും റേഞ്ചും മറ്റ് മെക്കാനിക്കൽ വശങ്ങളുമെല്ലാം എംജി കോമെറ്റി ഇവിയുടെ എല്ലാ വേരിയന്റുകളിലും സമാനമാണ്.17.3kWh ബാറ്ററി പായ്ക്കാണ് കോമെറ്റ് ഇവിയുടെ ഹൃദയം. ഇത് 42 bhp കരുത്തിൽ പരമാവധി 110 Nm torque നൽകും. സിംഗിൾ, ഫ്രണ്ട് ആക്‌സിൽ ഇലക്ട്രിക് മോട്ടോറാണ് കുട്ടികാറിന് തുടിപ്പേകുന്നത്. 1000 കിലോമീറ്റര്‍ സഞ്ചരിക്കാൻ വെറും 519 രൂപ മാത്രമേ ചെലവ് വരൂ എന്നതും ശ്രദ്ധേയമായ കാര്യമാണ്.

More from DriveSpark

Article Published On: Saturday, May 6, 2023, 17:41 [IST]
English summary
Mg comet ev pace play plush variant wise feature list and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X