MG Comet EV ആദ്യ വണ്ടി റെഡി! കോമെറ്റ് ഇവിയുടെ നിർമാണം തുടങ്ങി എംജി

ഇന്ത്യൻ വാഹന വിപണി ഏറെ പ്രതീക്ഷയോടെ ഒരു ഇത്തിരി കുഞ്ഞൻ കാറിനെ കാത്തിരിക്കുകയാണ്. യാഥാർഥ്യമാവുമോ എന്ന ചോദ്യം അവശേഷിച്ചിരുന്നിടത്തു നിന്ന് എംജി മോട്ടോർസിന്റെ മൈക്രോ ഇവി വിപണിയിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. മോറിസ് ഗരാജസിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം ഏപ്രിൽ 19-ന് വിപണിയിലെത്തും.

ഇതിനോടകം പലതവണ കേട്ടതുപോലെ ഇന്ത്യൻ വിപണിയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് വാഹനം എന്ന ലേബലിൽ വിപണിയിലെത്തുന്ന കോമെറ്റിന്റെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. കുറഞ്ഞ വിലയിൽ കൂടുതൽ റേഞ്ചുള്ള ഒരു കുഞ്ഞൻ കാറിയാരിക്കും ഇത്. വിദേശ വിപണികളിൽ വുലിങ് എയർ എന്ന ചെറു ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തി നിർമിച്ചിരിക്കുന്ന മോഡലാണ് എംജി കോമെറ്റ്. ഇതിലൂടെ പരമ്പരാഗതമല്ലാത്തൊരു പരീക്ഷണത്തിനാണ് കമ്പനി ഒരുങ്ങുന്നത്.

MG Comet EV Production

ധാരാളം പ്രത്യേകതകളുമായി എത്തുന്ന എംജി കോമെറ്റിന്റെ ഇവിയുടെ ഉത്പാദനം രാജ്യത്ത് ആരംഭിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. ഗുജറാത്തിലെ ഹാലോളിലുള്ള തങ്ങളുടെ നിർമാണ സൗകര്യത്തിൽ നിന്നും 2-ഡോർ ഇവിയുടെ ആദ്യ യൂണിറ്റ് എംജി മോട്ടോർസ് പുറത്തിറക്കിയിരിക്കുകയാണിപ്പോൾ. ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡിന്റെ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ (GSEV) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് കോമെറ്റിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. ഏകദേശം 2.9 മീറ്റർ നീളമുള്ള കോമെറ്റ് തിരക്കേറിയ നഗര യാത്രകൾക്ക് തികച്ചും അനുയോജ്യമായിരിക്കും.

ഉയർന്ന കരുത്തുള്ള ബോഡി ഉറപ്പാക്കുന്ന സോളിഡ് സ്റ്റീൽ ഷാസിയിലാണ് കോമറ്റ് ഇവി പണിതെടുത്തിരിക്കുന്നതെന്ന് എംജി പറയുന്നു. ചെറിയ വലിപ്പം ഉണ്ടായിരുന്നിട്ടും കുഞ്ഞൻ ഇലക്ട്രിക് കാറിന് ഭംഗിയുള്ളതും ഫ്യുച്ചറിസ്റ്റിക്കുമായ രൂപമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഒന്നു രണ്ടുകഴിഞ്ഞാൽ ആരും അയ്യേ എന്നു പറയില്ലെന്ന് സാരം. പകരം ഈ പുതുമുഖത്തെ ആരും ഒന്ന് നോക്കി നിന്നു പോയേക്കാം. ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന രീതിയിൽ കോമെറ്റിനെ മിനുക്കാൻ എംജി കാണിച്ച മനസ് കൈയടി അർഹിക്കുന്നുണ്ട്.

MG Comet EV Body

ഡിസൈനിലേക്ക് നോക്കിയാൽ മുന്നിൽ ലംബമായി അടുക്കിയിരിക്കുന്ന ഡ്യുവൽ ഹെഡ്‌ലാമ്പുകൾ തന്നെയാണ് ഹൈലൈറ്റ്. മധ്യഭാഗത്ത് വലിയ എംജി ബാഡ്ജ്, മുൻവശത്ത് തിരശ്ചീനമായി ഒഴുകുന്ന ലൈറ്റിംഗ് സ്ട്രിപ്പ്, ബമ്പറിന്റെ താഴത്തെ ഭാഗത്ത് എയർ ഇൻടേക്ക്, വശങ്ങളിലായി ഇടംപിടിച്ചിരിക്കുന്ന ഇൻഡിക്കേറ്ററുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. ബ്ലാക്കിൽ പൂർത്തിയാക്കിയിരിക്കുന്ന ഫ്രണ്ട് വിൻഡ്‌ഷീൽഡും റൂഫും ഉയരമുള്ള പില്ലറുകളും ഡ്യുവൽ ടോൺ രൂപവും വീലുകളുടെ സ്‌പോർട്ടി ഡിസൈനുമെല്ലാം കൂടി ചേരുമ്പോൾ കോമെറ്റിന് ഒരു പ്രീമിയം ഫീൽ സമ്മാനിക്കാനാവുന്നുണ്ട്.

വരാനിരിക്കുന്ന കോമെറ്റ് ഇവിയുടെ സാങ്കേതിക സവിശേഷതകൾ ടീസർ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും എംജി പുറത്തുവിട്ടിരുന്നു. ചെറിയ വണ്ടിയാണെങ്കിലും വലിയ സൗകര്യങ്ങളാണ് ഇന്റീരിയറിൽ ഒരുക്കിയിട്ടുള്ളത്. ഇൻ-കാർ കണക്റ്റിവിറ്റി സാങ്കേതികവിദ്യകൾ ഇവിയുടെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരിക്കും. മെർസിഡീസ് ബെൻസ് കാറുകളിൽ കാണുന്ന പോലുള്ള ഡ്യുവൽ സ്ക്രീൻ സജ്ജീകരണമാണ് ടു-ഡോർ മൈക്രോ കാറിൽ നൽകുന്നത്. അതായത് ഇൻസ്ട്രുമെന്റ് കൺസോളിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും യഥാക്രമം രണ്ട് 10.25 ഇഞ്ച് ഡിജിറ്റൽ സ്ക്രീനുകൾ ലഭിക്കും.

MG Comet EV Interior

കൂടാതെ ഫ്ലോട്ടിംഗ് യൂണിറ്റുകൾക്ക് കസ്റ്റമൈസ് ചെയ്യാനാവുന്ന ഗ്രാഫിക്സും ഇതിലുണ്ടാവും. വോയിസ് കമാൻഡുകൾ, മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ എന്നിവയും അകത്തളത്തെ സമ്പുഷ്ടമാക്കാനെത്തും. നാവിഗേഷൻ, കണക്റ്റിവിറ്റി ഓപ്ഷനുകൾ മുതലായവയിലേക്ക് ആക്‌സസ് നൽകുന്നതിന് വ്യത്യസ്‌ത അളവുകളുള്ള വിജറ്റുകളുള്ള വിനോദ സംവിധാനവും എംജി കോമെറ്റിൽ വാഗ്ദാനം ചെയ്യും. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പ്രീമിയം അപ്‌ഹോൾസ്റ്ററി, ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, സിംഗിൾ പാൻ സൺറൂഫ് എന്നിവയും പ്രീമിയം ഫീൽ ഒരുക്കും.

60 ശതമാനത്തിലധികം പ്രാദേശികവൽക്കരണ നിലവാരത്തിൽ എംജി കോമെറ്റ് ഇവി പ്രാദേശികമായി കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്. ആയതിനാൽ വില ഒരു പരിധിവരെ പിടിച്ചു നിർത്താൻ കമ്പനിക്ക് സാധിച്ചേക്കും. ബാറ്ററി പായ്ക്കിനെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 20 kWh മുതൽ 25 kWh വരെ കപ്പാസിറ്റിയുള്ള ബാറ്ററിയായിരിക്കും വാഹനത്തിന് നൽകുകയെന്നാണ് വിവരം. അതായത് ഏകദേശം 200 മുതൽ 300 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ കോമെറ്റിന് കഴിയുമെന്ന് അർഥം.

MG Comet EV Front View

എന്തായാലും ചെറുകാർ സങ്കൽപം പൊളിച്ചെഴുതാൻ എംജിയുടെ കോമെറ്റ് ഇവിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. വില 10 മുതൽ 12 ലക്ഷം വരെയായതിനാൽ ടാറ്റ ടിയാഗോ ഇവിയുമായാവും പ്രധാന മത്സരം. സമാനമായ വിലയിൽ വലിപ്പം കൂടുതലുള്ള ടിയോഗോയിലേക്ക് ആളുകൾ എത്തുമെങ്കിലും വ്യത്യസ്‌ത തരം ഉപഭോക്താക്കളെയാണ് എംജി മോട്ടോർ ഉന്നംവെച്ചിരിക്കുന്നതെന്നു വേണം പറയാൻ. ഫീച്ചറുകളിലായാലും മറ്റ് സാങ്കേതിക കാര്യങ്ങളിലായാലും ടിയാഗോയേക്കാൾ കേമൻ കോമെറ്റ് തന്നെയാണെന്ന് വേണം മനസിലാക്കാൻ.

More from DriveSpark

Article Published On: Thursday, April 13, 2023, 17:30 [IST]
English summary
Mg comet ev production starts first unit rolled out ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X