എല്ലാം തികഞ്ഞ ആദ്യ ഇലക്ട്രിക് കാർ, കോമെറ്റ് ഇവിയുടെ ടെസ്റ്റ് ഡ്രൈവ് തുടങ്ങി എംജി

ഇന്ത്യയിൽ ഇലക്‌ട്രിക് കാർ വാങ്ങുകയെന്നത് സാധാരണക്കാർക്ക് അപ്രാപ്യമായ കാര്യങ്ങളിൽ ഒന്നായിരുന്നു. വീട്ടിലേക്ക് ഒരു കാർ വാങ്ങിയാലോ എന്നാലോചിക്കുന്ന ഇത്തരക്കാർ മിക്കവാറും ചെന്നത്തുന്നത് കൂടുതലും യൂസ്‌ഡ് വാഹനങ്ങളിലേക്കാവും. എന്നിരുന്നാലും ഒരു 10-12 ലക്ഷം രൂപ വരെ മുടക്കാനുള്ളവർക്കായി ടാറ്റ ചെറിയ ഇവികൾ പുറത്തിക്കി ശ്രദ്ധനേടിയിരുന്നു.

ടിയാഗോ ഇവിയുമായി അടുത്തിടെ രംഗപ്രവേശം ചെയ്‌ത ടാറ്റ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇവിയെന്ന ഖ്യാതിയോടെ വിൽപ്പന ആരംഭിച്ചപ്പോൾ ചൈനീസ് വാഹന നിർമാതാക്കളായ എംജിയിൽ നിന്നും ഒരു വാർത്ത വന്നു. കുറഞ്ഞ വിലയിൽ ഒരു മൈക്രോ ഇലക്‌ട്രിക് കാർ ഇന്ത്യക്കായി സമർപ്പിക്കുന്നുവെന്നതായിരുന്നു ആ റിപ്പോർട്ട്. എന്നാൽ പലരും ഇതൊന്നും യാഥാർഥ്യമാവില്ലെന്ന് മുദ്രകുത്തിയപ്പോൾ എംജി പ്രതീക്ഷകളൊക്കെ തല്ലിക്കെടുത്തി കോമെറ്റ് എന്ന ചെറുകാറിന് രൂപംകൊടുത്തു.

MG Comet EV

അടുത്തിടെ വില പ്രഖ്യാപനം നടത്തി ടാറ്റക്കുള്ള പണിയുമായി കോമെറ്റ് വിപണിയിൽ എത്തുകയും ചെയ്‌തു. 7.98 ലക്ഷം രൂപ പ്രാരംഭ വിലയിൽ മൈക്രോ ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ചുവെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ബുക്കിംഗുകളും ടെസ്റ്റ് ഡ്രൈവുകളും സംബന്ധിച്ച് മോഡലിന്റെ കൂടുതൽ വിശദാംശങ്ങൾ കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തിരി കുഞ്ഞനെ ഓടിച്ചുനോക്കാനും എക്‌സ്‌പീരിയൻസ് ചെയ്യാനും താത്പര്യമുള്ളവർക്കായുള്ള ടെസ്റ്റ് ഡ്രൈവുകൾ നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി പുതിയ കോമെറ്റ് ഇവി പ്രാദേശിക ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. എൻട്രി ലെവൽ മോഡലിന്റെ വിലകൾ വെളിപ്പെടുത്തിയിരിക്കെ, മെയ് 15-ന് ബുക്കിംഗ് ആരംഭിക്കും. 250-ലധികം കസ്റ്റമൈസേഷൻ ഓപ്ഷനുകളിൽ മോഡൽ വാഗ്ദാനം ചെയ്യും എന്ന കാര്യവും എംജി മോട്ടോർസ് അറിയിച്ചിട്ടുണ്ട്. എം‌ജിയുടെ സഹോദര ബ്രാൻഡായ വുലിംഗിന്റെ എയർ ഇവിയെ അടിസ്ഥാനമാക്കിയുള്ളതാണ് കോമെറ്റ് എന്ന കാര്യം ഇതിനോടകം ഏവരും മനസിലാക്കിയിട്ടുള്ളതാണ്.

MG Comet EV

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ എന്നതല്ല എല്ലാം തികഞ്ഞ ആദ്യ ഇലക്ട്രിക് കാർ എന്നതാണ് എംജി കോമെറ്റ് ഇവിയുടെ ഹൈലൈറ്റ്. 1000 കിലോമീറ്റര്‍ സഞ്ചരിക്കാൻ വെറും 519 രൂപ മാത്രമേ ചെലവ് വരൂ. ഒറ്റയ്ക്കോ രണ്ടാളായോ 95 ശതമാനവും കാറിൽ യാത്ര ചെയ്യുന്നതാണ് ഇന്ത്യക്കാരുടെ പതിവ്. ഈ ആവശ്യങ്ങൾക്ക് കോമെറ്റ് ശരിക്കും അനുയോജ്യൻ തന്നെയാണ്.

4 സീറ്റർ മോഡലാണെങ്കിലും രണ്ട് പേർക്ക് യാതൊരുവിധ അസൗകര്യവും കൂടാതെ യാത്ര ചെയ്യാനുമാവും. SAIC GSEV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരുക്കിയ വാഹനത്തിന് മൊത്തത്തിലുള്ള നീളവും വീതിയും ഉയരവും യഥാക്രമം 2974 mm, 1505 mm, 1640 mm എന്നിങ്ങനെയാണ്. ഒരു മാസം 1000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഒരു ഉപയോക്താവിന് യാത്ര ചെലവിനായി വെറും 519 രൂപ മാത്രമേ ചെറിയ ഒതുക്കമുള്ള ബോക്‌സി രൂപമാണ് കോമെറ്റ് ഇവിക്കുള്ളത്.

MG Comet EV

ത്രീ-ഡോർ ഇവിക്ക് ചെറിയ ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ, എൽഇഡി ലൈറ്റിംഗ്, 12 ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ പോലുള്ള സജ്ജീകരണങ്ങളാണുള്ളത്. ടാറ്റ ഓട്ടോകോമ്പിൽ നിന്നും പ്രാദേശികമായി കടമെടുത്ത 17.3kWh ബാറ്ററി പായ്ക്കാണ് കോമറ്റ് ഇവിയുടെ ഹൃദയം. വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിനായും ബാറ്ററി പായ്ക്ക് IP67-റേറ്റുചെയ്തിരിക്കുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ കാറിൽ 230 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുകയും ചെയ്യും.

42 bhp പവറിൽ പരമാവധി 110 Nm torque നൽകുന്ന സിംഗിൾ, ഫ്രണ്ട് ആക്‌സിൽ ഇലക്ട്രിക് മോട്ടോറും ഇതിലുണ്ട്. പവർട്രെയിൻ ഒരു ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ടൈപ്പ് 2 ചാർജർ കണക്ഷനാണ് കുട്ടികാറിലുള്ളത്. 3.3 kW ചാർജർ വഴി 5 മണിക്കൂറിനുള്ളിൽ 10-80 ശതമാനവും 7 മണിക്കൂറിനുള്ളിൽ 0-100 ശതമാനവുമായി കോമെറ്റ് ചാർജ് ചെയ്യാം.

MG Comet EV Side View

സേഫ്റ്റിയുടെ കാര്യത്തിലും ആള് കേമനാണ്. എയർബാഗ്, ഇബിഡിയുള്ള എബിഎസ്, TPMS, റിവേഴ്‌സ് ക്യാമറ, സെൻസറുകൾ തുടങ്ങിയവയാണ് കാറിന്റെ സുരക്ഷക്കായി സമ്മാനിച്ചിരിക്കുന്നത്. ഇലക്ട്രിക് കാറിന്റെ ഇന്റീരിയറും മികച്ചതാണ്. ഇൻഫോടെയ്ൻമെന്റ് യൂണിറ്റായും ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷനായും പ്രവർത്തിക്കുന്ന ഡ്യുവൽ 10.25 ഇഞ്ച് ഫ്ലോട്ടിംഗ് ഡിസ്‌പ്ലേകളാണ് എംജി കാറിന് കൊടുത്തിരിക്കുന്നത്. വോയ്‌സ് കമാൻഡുകളെ പിന്തുണയ്‌ക്കുന്നതിനോടൊപ്പം ഇതിൽ നിരവധി കണക്റ്റഡ് ഫീച്ചറുകളും ലഭ്യമാണ്.

More from DriveSpark

Article Published On: Saturday, April 29, 2023, 13:17 [IST]
English summary
Mg comet ev test drives started visit local dealerships for small car experience
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X