MG Comet EV കുഞ്ഞനാണെങ്കിലും ആളിച്ചിരി മുറ്റാ... കോമെറ്റിനെ പറ്റി അറിയേണ്ട കാര്യങ്ങളിതാ

ഇന്ത്യൻ വിപണിയിൽ പുതിയ ഇലക്ട്രിക് കാറുകളുടെ (Electric Car) കുത്തൊഴുക്കാണിപ്പോൾ. ഇവിയാണ് ഭാവിയെന്ന് മനസിലാക്കിയ കമ്പനികളെല്ലാം വൈദ്യുതീകരണത്തിലേക്ക് നീങ്ങികഴിഞ്ഞു. എന്നാൽ ഒരു സാധാരണക്കാരന് ഇവി എന്ന സ്വപ്നം ഇപ്പോഴും അകലെയാണ്. താങ്ങാനാവുന്ന വിലയിൽ വണ്ടികളൊന്നും കിട്ടാനില്ലെന്നതാണ് ഇതിനു പിന്നിലെ കാരണം.

വിപണിയില്‍ മത്സരം കടുക്കുന്നതിന് അനുസരിച്ച് കൂടുതല്‍ താങ്ങാനാകുന്ന മോഡലുകള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ആളുകൾ. രാജ്യത്തെ ഇവി വിപ്ലവത്തിന് മാറ്റുകൂട്ടിയ ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർ തങ്ങളുടെ രണ്ടാമനെ കഴിഞ്ഞ ദിവസം രാജ്യത്ത് പ്രദർശിപ്പിക്കുകയുണ്ടായി. ഇതിനോടകം ഏവർക്കും സുപരിചിതമായ കോമെറ്റ് ഇവിയുടെ കാര്യമാണീ പറഞ്ഞുവരുന്നത്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 10 ലക്ഷം രൂപ പ്രതീക്ഷിക്കുന്ന കുഞ്ഞൻ കാർ ഏപ്രിൽ 26-ന് ഔദ്യോഗികമായി അവതരിപ്പിക്കും.

MG Comet EV

വില പ്രഖ്യാപനത്തിലേക്കാണ് ഏവരുടേയും നോട്ടമെങ്കിലും വില അന്നേ ദിവസം പ്രഖ്യാപിക്കുമോയെന്നാണ് സംശയം. പ്രാരംഭ വില ലോഞ്ച് തീയതിയിൽ പ്രഖ്യാപിക്കുമെങ്കിലും മുഴുവൻ ശ്രേണിയുടെ വിലയും മേയ് മാസം വെളിപ്പെടുത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. വൂലിങ് എയർ എന്ന ചെറു ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കുന്ന ടൂ ഡോർ ഇവിയാണ് കോമെറ്റ്. ശരിക്കും പണ്ട് ടാറ്റ നാനോയൊക്കെ പുറത്തിറങ്ങിയ അതേ വലിപ്പവുമായാണ് മോഡലിന്റെ വരവ്.

ആളൊരൽപം കുഞ്ഞനാണെങ്കിലും മോശം റോഡുകളിലെല്ലാം അനായാസം കീഴടക്കാൻ എംജിയുടെ രണ്ടാമത്തെ വൈദ്യുത വാഹനത്തിനാവും. ഓസ്‌ട്രേലിയ മാക്‌റോബർട്ട്‌സൺ എയർ റേസിൽ പങ്കെടുത്ത 1934 ലെ ബ്രിട്ടീഷ് വിമാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കോമെറ്റിന് പേര് നൽകിയിരിക്കുന്നതെന്നും ബ്രാൻഡ് അവകാശപ്പെടുന്നു. കോമെറ്റ് പുറത്തിറങ്ങും മുമ്പ് കാറിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതെന്തെല്ലാമെന്ന് പറഞ്ഞുതരാം.

MG Comet EV Front View

വലിപ്പം: മുമ്പ് പറഞ്ഞതുപോലെ ചൈനയിലും ഇന്തോനേഷ്യയിലും വിൽക്കുന്ന വൂലിംഗ് ഇവിയുടെ പുനർനിർമിത വാഹനമാണ് എംജി കോമെറ്റ്. മാതൃകമ്പനിയായ SAIC-ന്റെ GSEV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിക്കുന്ന മൈക്രോ ഇവിക്ക് 2974 മില്ലീമീറ്റർ നീളവും 1505 മില്ലീമീറ്റർ വീതിയും 1640 മില്ലീമീറ്റർ ഉയരവും 2010 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. വെറും 2.9 മീറ്റർ നീളത്തോടെ എംജി എയർ ഇവി രാജ്യത്തെ ഏറ്റവും ചെറിയ കാറായി ഇത് മാറുകയും ചെയ്യും.

ബാറ്ററി: വരാനിരിക്കുന്ന എംജി കോമെറ്റിന്റെ വിശദാംശങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വാഹനത്തിന് ഏകദേശം 20 kWh കപ്പാസിറ്റിയും ഒറ്റ ചാർജിൽ 200 കിലോമീറ്ററിലധികം റേഞ്ചും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ച് എയർകോൺ, ബാറ്ററി തെർമൽ മാനേജ്മെന്റ് സിസ്റ്റം എന്നിവയിൽ മാറ്റം വരുത്തും എന്നാണ് എംജിയിൽനിന്ന് ലഭിക്കുന്ന വിവരം. ബാറ്ററി പ്രാദേശികമായി ടാറ്റ ഓട്ടോകോമ്പിൽ നിന്ന് ലഭ്യമാക്കുമെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട് ഇത് LFP സെല്ലുകൾ ഉപയോഗിക്കും.

MG Comet EV

ഡിസൈൻ: ആരുകണ്ടാലും അയ്യേ എന്നുവെക്കില്ലെന്ന് ഉറപ്പിക്കാവുന്ന രൂപകൽപ്പനയാണ് എംജി കോമെറ്റിന്റെ പ്രത്യേകത. ആദ്യ കാഴ്ച്ചയിൽ ഒന്നുനോക്കി നിന്നുപോവുന്ന പ്രകൃതം ശരിക്കും ഒരു ഓമനത്തം നൽകുന്നുണ്ട്. ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ വിശദാംശങ്ങളുള്ള ടു-ഡോർ, ബോക്‌സി രൂപം കോമെറ്റ് ഇവിക്ക് വളരെ വ്യതിരിക്തമായ രൂപം നൽകുന്നുണ്ട്. പകിട്ടേകാൻ ഒരുപാട് കളർ ഓപ്ഷനുകളും കസ്റ്റമൈസേഷനും കമ്പനി വാഗ്‌ദാനം ചെയ്‌തേക്കും.

സവിശേഷതകൾ: കുട്ടികാറാണെങ്കിലും അകത്തേക്ക് കയറിയാൽ പ്രീമിയം ഫീൽ തന്നെയാണ് കോമെറ്റിൽ എംജി മോട്ടോർസ് ഒരുക്കിയിരിക്കുന്നത്. കണക്റ്റഡ് കാർ ടെക്, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, കീലെസ് എൻട്രി ആൻഡ് ഗോ, ഡ്രൈവ് മോഡുകൾ, വോയ്‌സ് കമാൻഡുകൾ പോലുള്ള എല്ലാ സുഖസൗകര്യങ്ങളുമായാവും ഇവി നിരത്തിലെത്തുക. ഡ്യുവൽ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ലേഔട്ടും അകത്തെ പ്രത്യേകതയാണ്.

MG Comet EV Interior

ആപ്പിൾ ഐപോഡ്-പ്രചോദിത കൺട്രോളുകളുള്ള ടു-സ്പോക്ക് സ്റ്റിയറിംഗ് വീൽ ഈ കാറിന്റെ മറ്റൊരു സവിശേഷതയാണ്. ഇനി സേഫ്റ്റിയിലേക്ക് നോക്കിയാൽ മുന്നിൽ ഡ്യുവൽ എയർബാഗുകൾ, ESE, ടയർപ്രഷർ മോണിറ്റർ സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഇബിഡിയുള്ള എബിഎസ്, ISOFIX ചൈൽഡ് സീറ്റ് ആങ്കർ എന്നിവയും നൽകിയാണ് കോമെറ്റ് ഇവിയെ എംജി പണികഴിപ്പിച്ചിരിക്കുന്നത്.

വില: വലിപ്പത്തിൽ ചെറിയവനാണെങ്കിലും വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകളെല്ലാം കണക്കിലെടുത്താൽ എംജി കോമെറ്റിന് 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. എങ്കിലും 60 ശതമാനത്തിലധികം പ്രാദേശികവൽക്കരണത്തോടെ നിർമിക്കുന്നതിനാൽ ഇവിക്ക് മത്സരാധിഷ്ഠിത വിലയും പ്രതീക്ഷിക്കാം. ഇതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ബോജൂൺ യെപ് അടിസ്ഥാനമാക്കിയുള്ള എസ്‌യുവിയും കമ്പനി 2025-ൽ അവതരിപ്പിക്കും.

More from DriveSpark

Article Published On: Friday, April 21, 2023, 12:30 [IST]
English summary
Mg comet ev top things to know price features design battery and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X