3 വേരിയന്റ് 3 വില, തിരിച്ചുകൊടുത്താലും കാശ്! കോമെറ്റ് ഇവിയുടെ വില പ്രഖ്യാപിച്ച് കമ്പനി

അടുത്തിടെയായി ഏവരും കേട്ടുപരിചയിച്ച പേരുകളിൽ ഒന്നാണ് എംജി കോമെറ്റ് (MG Comet). ഇലക്‌ട്രിക് കാർ (Electric Car) വിപണിയിൽ വിപ്ലവം തീർക്കാനെത്തിയ പോരാളിയായാണ് ഈ കുട്ടികാറിനെ ഏവരും കാണുന്നത്. എല്ലാം തികഞ്ഞ ആദ്യ ഇലക്ട്രിക് കാർ എന്നപേരിലാണ് ഈ കമ്പനി കോമെറ്റിനെ മാർക്കറ്റ് ചെയ്യുന്നതു തന്നെ.

എംജിയുടെ ചെറു ഇലക്ട്രിക് കാറായി എത്തുന്ന കോമെറ്റിന്റെ പ്രാരംഭ വില 7.98 ലക്ഷം രൂപ മുതലാണെന്ന് നേരത്തെ അറിയിച്ച എംജി ഇപ്പോൾ വാഹനത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. പേസ്, പ്ലേ, പ്ലഷ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാവും രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇലക്‌ട്രിക് വാഹനം വാങ്ങാനാവുക. കോമെറ്റ് പേസ് വേരിയന്റിന് 7.98 ലക്ഷം രൂപയും പ്ലേയ്ക്ക് 9.28 ലക്ഷവും പ്ലഷിന് 9.98 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.

MG Comet EV Price

എന്നാൽ ഇത് ആമുഖ വിലയാണെന്നും ആദ്യത്തെ 5,000 ബുക്കിംഗുകൾക്ക് മാത്രമായിരിക്കും ഈ വില ബാധകമായിരിക്കുകയെന്നുമാണ് എംജി മോട്ടോർസ് പ്രഖ്യാപിച്ചിരിക്കുന്നത്. കാൻഡി വൈറ്റ്, അറോറ സിൽവർ, സ്റ്റാറി ബ്ലാക്ക്, കാൻഡി വൈറ്റ് വിത്ത് സ്റ്റാറി ബ്ലാക്ക് റൂഫ്, ആപ്പിൾ ഗ്രീൻ വിത്ത് സ്റ്റാറി ബ്ലാക്ക് റൂഫ് എന്നീ വ്യത്യസ്‌തമായ അഞ്ച് കളർ ഓപ്‌ഷനുകളിലാണ് വൈദ്യുത കാർ ഇന്ത്യയിൽ വാങ്ങാനാവുക. കളർഫുള്ളായ ഡെക്കലുകളുള്ള നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകളും കോമെറ്റിൽ എംജി ഒരുക്കിയിട്ടുണ്ട്.

കുട്ടികാർ സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് മെയ് 15-ാം തീയതി ഉച്ചയ്ക്ക് 12 മണി മുതൽ ഇവി ഓൺലൈനായോ ഡീലർഷിപ്പിലെത്തിയോ ബുക്ക് ചെയ്യാനാവുമെന്നും എംജി മോട്ടോർസ് അറിയിച്ചു. മെയ് 22 മുതൽ ഘട്ടം ഘട്ടമായി ഡെലിവറികൾ ആരംഭിക്കും. വാഹനം ബുക്ക് ചെയ്‌തവർക്ക് എംജിയുടെ ട്രാക്ക് ആൻഡ് ട്രേസ് ആപ്പ് വഴി നിർമാണ കേന്ദ്രത്തിൽ നിന്ന് തന്നെ എംജി കോമറ്റിന്റെ ഡെലിവറി സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനാവുമെന്നതും ശ്രദ്ധേയമായ കാര്യമാണ്.

MG Comet EV Rear View

എംജി കോമെറ്റ് ഇവി വാങ്ങി മൂന്ന് വർഷത്തെ ഉടമസ്ഥതയ്ക്ക് ശേഷം വിൽക്കുകയാണെങ്കിൽ ഇവിയുടെ മൂല്യത്തിന്റെ 60 ശതമാനമെങ്കിലും വാഗ്‌ദാനം ചെയ്യുന്ന ഒരു ബൈബാക്ക് പ്ലാനും എംജി മോട്ടോർ പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ വണ്ടി വാങ്ങിയാൽ കാശ് പോവുമോയെന്ന വേവലാതിയും വേണ്ട. ബിഗ് ഇൻസൈഡ്, കോംപാക്‌ട് ഔട്ട് സൈഡ് എന്ന കൺസെപ്റ്റിൽ ഡിസൈൻ ചെയ്ത കോമെറ്റ് ഇവ് ഒരു 2-ഡോർ വാഹനമാണ്. വൂലിംഗ് എയർ എന്ന ചെറു ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തിയതാണ് ഇതിനെ പണിതിറക്കിയിരിക്കുന്നതും.

ടൂ-ഡോർ വാഹനമാണെങ്കിലും എംജി കോമെറ്റ് ഇവിയിൽ 4 പേർക്ക് വരെ സഞ്ചരിക്കാനാവും. എങ്കിലും പിൻസീറ്റിൽ കൂട്ടകൾക്കാണ് അനുയോജ്യമെന്ന് വേണമെങ്കിൽ പറയാം. ദൈനംദിന നഗര യാത്രകൾക്ക് തികച്ചും അനുയോജ്യമാണ് ഈ ചെറുകാർ. 1000 കിലോമീറ്റര്‍ സഞ്ചരിക്കാൻ വെറും 519 രൂപ മാത്രമേ ചെലവ് വരൂ. ഒറ്റയ്ക്കോ രണ്ടാളായോ 95 ശതമാനവും കാറിൽ യാത്ര ചെയ്യുന്നതാണ് ഇന്ത്യക്കാരുടെ പതിവ്. ആയതിനാൽ ഈ ആവശ്യങ്ങൾക്ക് കോമെറ്റ് ശരിക്കും പ്രായോഗികമാണ്.

MG Comet EV White Colour

മൂന്ന് മീറ്ററിൽ താഴെ നീളവും 1,640 mm ഉയരവും 1,505 mm വീതിയും ഉള്ള രാജ്യത്തെ ഏറ്റവും ചെറിയ ഇലക്‌ട്രിക് വാഹനമാണിത്. 12 ഇഞ്ച് സ്റ്റീൽ വീലുകളിൽ നിൽക്കുന്ന ഇവിക്ക് 2,010 മില്ലീമീറ്റർ വീൽബേസാണുള്ളത്. ഡിസൈനിലേക്ക് നോക്കിയാൽ ഒരു പ്രീമിയം ഫീൽ നൽകാൻ ബ്രാൻഡിനായിട്ടുണ്ട്. ഇവിക്ക് ചെറിയ ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ, എൽഇഡി ലൈറ്റിംഗ്, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ പോലുള്ള സജ്ജീകരണങ്ങളാണ് പൊലിമയേകാൻ എത്തിയിട്ടുള്ളത്.

ടാറ്റ ഓട്ടോകോമ്പിൽ നിന്നും പ്രാദേശികമായി കടമെടുത്ത 17.3kWh ബാറ്ററി പായ്ക്കാണ് കോമെറ്റ് ഇവിയുടെ ഹൃദയം. ഇത് 42 bhp കരുത്തിൽ പരമാവധി 110 Nm torque നൽകും. സിംഗിൾ, ഫ്രണ്ട് ആക്‌സിൽ ഇലക്ട്രിക് മോട്ടോറാണ് കോമെറ്റ് ഇവിയിൽ പ്രവർത്തിക്കുന്നത്. പവർട്രെയിൻ ഒരു ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിനായും ബാറ്ററി പായ്ക്ക് IP67-റേറ്റഡ് അംഗീകാരവും നേടിയിട്ടുണ്ട്.

MG Comet EV Interior

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ കാറിൽ 230 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുകയും ചെയ്യും. ടൈപ്പ് 2 ചാർജർ കണക്ഷനാണ് കുട്ടികാറിലുള്ളത്. 3.3 kW ചാർജർ വഴി 5 മണിക്കൂറിനുള്ളിൽ 10-80 ശതമാനവും 7 മണിക്കൂറിനുള്ളിൽ 0-100 ശതമാനവുമായി കോമെറ്റ് ചാർജ് ചെയ്യാം. ഇന്റീരിയറും അടിപൊളിയായാണ് മെനഞ്ഞെടുത്തിരിക്കുന്നത്. 10.25 ഇഞ്ച് ഡ്യുവൽ സ്‌ക്രീനുകളാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന പ്രധാന ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയാണ് ഒന്ന്.

രണ്ടാമത്തേത് ഡ്രൈവർ ഡിസ്പ്ലേയായും പ്രവർത്തിക്കുന്നു. മുൻകാല ഐപോഡുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ടൂ-സ്പോക്ക് സ്റ്റിയറിംഗ് വീലും ട്രാൻസ്മിഷൻ ആവശ്യങ്ങൾക്കായി ഒരു റോട്ടറി ഡയലുമാണ് സമ്മാനിച്ചിരിക്കുന്നത്. ഡാഷ്‌ബോർഡ് ഇല്ലെങ്കിലും കാറിന് ചുറ്റും ധാരാളം സ്റ്റോറേജ് സ്പേസുകൾ ഉണ്ട്.എയർബാഗ്, ഇബിഡിയുള്ള എബിഎസ്, TPMS, റിവേഴ്‌സ് ക്യാമറ, സെൻസറുകൾ തുടങ്ങിയവയാണ് കാറിന്റെ സുരക്ഷക്കായി സമ്മാനിച്ചിരിക്കുന്നത്.

Article Published On: Friday, May 5, 2023, 13:09 [IST]
English summary
Mg comet ev variants and prices announced booking delivery feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X