MG Comet EV vs Tata Tiago EV വിലയിൽ കേമൻ ആരെന്ന് അറിയേണ്ടേ? ടാറ്റയോ എംജിയോ

ഇന്ത്യൻ വിപണിയിൽ ഇലക്‌ട്രിക് കാറുകളുടെ (Electric Car) സ്വീകാര്യത ഏറിവരിയകയാണ്. പെട്രോളിന്റെ വില 100 കടന്ന് നിൽക്കുന്ന സാഹചര്യത്തിൽ ദൈനംദിന ആവശ്യങ്ങൾക്ക് കാറുകൾ ഉപയോഗിക്കുന്നത് സാധാരണക്കാരനെ സംബന്ധിച്ച് അത്ര പ്രായോഗികവുമല്ല. ഇവിടെയാണ് വൈദ്യുത വാഹനങ്ങളുടെ (EV) പ്രാധാന്യം വരുന്നത്.

ഇത് സന്തോഷം നൽകുന്ന കാര്യമാണെങ്കിലും പക്ഷേ സാധാരണക്കാരന് ഒരു ഇലക്‌ട്രിക് വാർ വാങ്ങണമെങ്കിൽ 10 ലക്ഷം രൂപയ്ക്ക് മുകളിൽ ഓൺ-റോഡ് വില നൽകണമെന്നതായിരുന്നു ഇന്നലെ വരെയുള്ള അവസ്ഥ. ഇക്കാരണത്താൽ പലരും ഇവികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ ഇന്നൊരു അവതാരം പിറവിയെടുത്തിരിക്കുകയാണ്. അതും സാധാരണക്കാരന് അപ്രാപ്യമായ വിലയിൽ എത്തിയെന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ കാര്യം. നിശബ്‌ദ വിപ്ലവത്തിന് പൊലിമയേകാൻ കോമെറ്റിന്റെ വില പ്രഖ്യാപനം നടത്തി എംജി വാഹന വിപണിയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.

MG Comet EV

രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇലക്‌ട്രിക് കാറെന്ന ഖ്യാതിയോടെയാണ് എംജി കോമെറ്റ് ഇവിയുടെ വരവ്. 7.98 ലക്ഷം രൂപയ്ക്ക് വിപണിയിൽ അവതരിച്ച മോഡൽ ഇനി വിപ്ലവമൊരുക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. മോഡലിന്റെ പ്രധാന ശത്രുവാകട്ടെ ജനപ്രിയനായ ടാറ്റ ടിയാഗോ ഇവിയാണ്. ചെറിയ കുടുംബങ്ങളുടെ ചെറിയ യാത്രകൾക്കായാണ് മൈക്രോ ഇവിയെ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. AI ക്യാമറയൊക്കെ വന്ന സ്ഥിതിക്ക് കൊച്ചുകുട്ടിയെ വെച്ചുകൊണ്ട് ടൂവീലറിൽ യാത്ര ചെയ്യാനാവാത്തവർക്കും കോമെറ്റിനെ പരിഗണിക്കാം.

എന്നാൽ ടാറ്റ ടിയാഗോ ഇവിയുമായി താരതമ്യം ചെയ്യുമ്പോൾ ഇതെത്ര പ്രായോഗികമാണെന്ന് ചിന്തിക്കുന്നവരുണ്ടാവും. ബാറ്ററി, റേഞ്ച്, ബോഡി തരം, വലിപ്പം എന്നിവയിൽ നിന്ന് രണ്ട് വാഹനങ്ങളും തമ്മിൽ ധാരാളം വ്യത്യാസങ്ങൾ ഉണ്ടെങ്കിലും വിലയുടെ കാര്യം വരുമ്പോൾ രണ്ടും ഏതാണ്ട് തുല്യമാണെന്ന് തോന്നും. ആയതിനാൽ എംജി കോമെറ്റ് ഇവിയും ടാറ്റ ടിയാഗോ ഇലക്‌ട്രിക്കും തമ്മിലുള്ള വില താരതമ്യം ചെയ്‌തു നോക്കിയാലോ?

MG Comet EV vs Tata Tiago EV

ടിയാഗോ ഇവി വില: ഏഴ് വ്യത്യസ്‌ത വേരിയന്റുകളിലാണ് മോഡൽ വാഗ്‌ദാനം ചെയ്യുന്നത്. XE മുതൽ ആരംഭിക്കുന്ന കാറിന് 8.69 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. അതേസമയം ടോപ്പ് എൻഡ് ZX+ ടെക്‌ ലക്‌സ് വേരിയന്റിന് 11.99 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി ചെലവഴിക്കേണ്ടി വരിക. ശരിക്കും ടിയാഗോയ്ക്ക് രണ്ട് ബാറ്ററി ഓപ്ഷനുകളുമുണ്ട്. ഇത് വിലയെ അടിസ്ഥാനമാക്കിയാണ് നിർണയിച്ചിരിക്കുന്നത്.

19.2 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുമായി XE, XT വേരിയന്റിൽ ടിയാഗോയുടെ എൻട്രി ലെവൽ വേരിയന്റുകൾ സ്വന്തമാക്കാനാവും. ഇവയ്ക്ക് യഥാക്രമം 8.69 ലക്ഷം രൂപയും 9.29 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി വരുന്നത്. ഇതിന് സ്റ്റാൻഡേർഡായി 3.3 kW എസി ചാർജറാണ് ലഭിക്കുന്നത്.

Tata Tiago EV

അതേസമയം രണ്ടാമത്തേത് 24 kWh ബാറ്ററി ഓപ്ഷനാണ് ടിയാഗോ ഇവിയിൽ വരുന്നത്. ഇതിന്റെ XT മോഡലിന് 10.19 ലക്ഷം, XZ പ്ലസിന് 10.99 ലക്ഷം, XZ പ്ലസ് ടെക് ലക്‌സിന് 11.49 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. ഇതിനും സ്റ്റാൻഡേർഡായി 3.3 kW എസി ചാർജറാണ് ലഭിക്കുന്നത്. ചാർജിംഗ് സമയം ലാഭിക്കണമെന്നുള്ളവർക്ക് 7.2 kW എസി ചാർജറും തെരഞ്ഞെടുക്കാം.

എന്നാൽ XZ പ്ലസ്, XZ പ്ലസ് ടെക് ലക്‌സ് വേരിയന്റുകൾക്ക് മാത്രമേ ഈ ഓപ്ഷൻ ലഭിക്കൂ. ഇവയ്ക്ക് യഥാക്രമം 11.49 ലക്ഷം, 11.99 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. കൂടുതൽ ഓപ്ഷനുകൾ അണിനിരത്തുന്നതിനാൽ ബജറ്റിന് അനുസരിച്ച് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകളുണ്ട് എന്നതാണ് ടാറ്റ ടിയാഗോ ഇവിയുടെ പ്രത്യേകത.

MG Comet EV

എംജി കോമെറ്റ് ഇവി: 7.98 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ആക്‌സസറികളും ഗ്രാഫിക്സും അധിക ചെലവിൽ ലഭ്യമാണെങ്കിലും ഇത് ഒരു വേരിയന്റിൽ മാത്രമേ ലഭ്യമാകൂവെന്നാണ് അറിയാൻ കഴിയുന്നത്. എംജിയുടെ ഇലക്‌ട്രിക് രണ്ടാമനുമായി താരതമ്യപ്പെടുത്തുമ്പോൾ ടിയാഗോ ഇവി വിലയേറിയ കാറാണെന്ന് തോന്നുമെങ്കിലും വലിപ്പത്തിന്റെ കാര്യത്തിൽ സമ്പന്നമാണെന്ന പ്രായോഗികത ഉണ്ടെന്ന കാര്യം വിസ്മരിക്കാനാവില്ല.

വലിയ ബാറ്ററിയും 300 കിലോമീറ്റർ വരെ റേഞ്ചും ടാറ്റയ്ക്ക് ടിയാഗോയിൽ അവകാശപ്പെടാനാവും. മറുവശത്ത് കോമെറ്റ് ഇവി മൂന്ന് മീറ്ററിൽ താഴെ നീളമുള്ള ഒരു കോം‌പാക്‌ട് വാഹനമാണ്. ഇത് ദിവസേനയുള്ള നഗര യാത്രകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. ഈ മൈക്രോ ഇലക്‌ട്രിക് കാറിന് 230 കിലോമീറ്റർ എന്ന മാന്യമായ റേഞ്ചും കമ്പനി വാഗ്‌ദാനം ചെയ്യുന്നു. ആയതിനാൽ രണ്ടു മോഡലുകളും അവരവരുടേതായ രീതിയിൽ മികവുറ്റു നിൽക്കുന്നുവെന്ന് പറയാം.

More from DriveSpark

Article Published On: Wednesday, April 26, 2023, 17:31 [IST]
English summary
Mg comet ev vs tata tiago ev price comparision better electric car in affordable price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X