ഹെക്‌ടർ ബ്രദേഴ്‌സ് അത്ര ചീപ്പല്ല, വാങ്ങാൻ ഒരുമാസത്തെ ശമ്പളം കൂടി മാറ്റിവെച്ചോളാൻ എംജി

ഇന്ത്യയിൽ ഉത്സവ സീസൺ തുടക്കം കുറിച്ചതോടെ കാർ ഷോറൂമുകളിലെല്ലാം വൻതിരക്കാണ്. പുത്തൻ വാഹനം വാങ്ങാൻ ഇത്രയം നല്ല സമയം വേറെയില്ലെന്നാണ് നമ്മുടെ പക്ഷം. ആയതിനാൽ കമ്പനികളും ഓഫറുകളും ആനുകൂല്യങ്ങളുമെല്ലാം വാരിക്കോരി തരുന്ന സമയം കൂടിയാണിത്.

ഇത്തവണത്തെ ഉത്സവ ആഘോഷങ്ങൾ തുടങ്ങുന്നതിനു മുമ്പേ ചില വാഹന നിർമാതാക്കൾ തങ്ങളുടെ മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിച്ചിരുന്നതും ശ്രദ്ധേയമായിട്ടുണ്ട്. കിയ, മഹീന്ദ്ര, ജീപ്പ് പോലുള്ള ബ്രാൻഡുകളാണ് വർധനവ് നടപ്പിലാക്കിയിരുന്നത്. ഇപ്പോഴിതാ എസ്‌യുവി സെഗ്മെന്റിൽ വിപ്ലവം തീർത്ത എംജി മോട്ടോർസും വില പരിഷ്ക്കാരം നടത്തുന്നതായി അറിയിച്ചിരിക്കുകയാണ്.

MG Hector And Hector Plus Become More Expensive

കമ്പനിയുടെ ജനപ്രിയ മോഡലുകളായ ഹെക്‌ടർ, ഹെക്‌ടർ പ്ലസ് മോഡലുകൾ സ്വന്തമാക്കണമെങ്കിൽ 2023 നവംബർ മുതൽ അധിക വില മുടക്കേണ്ടി വന്നേക്കും. പുതിയ തീരുമാന പ്രകാരം എസ്‌യുവികൾക്ക് 40,000 രൂപയുടെ വർധനവാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് നടപ്പിലാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം രണ്ട് മോഡലുകളുടേയും വിലയിൽ ഏകദേശം 1.37 ലക്ഷം രൂപ വരെ കുറച്ചതിനു ശേഷമാണ് എംജി ഇപ്പോൾ അരലക്ഷം രൂപയുടെ അടുത്ത് കൂട്ടിയിരിക്കുന്നത് എന്നതും രസകരമായ കാര്യമാണ്.

മാർക്കറ്റ് റിസപ്ഷൻ, ഡിമാൻഡ്, ഓർഡറുകൾ, ബുക്കിംഗുകൾ, മറ്റ് ഘടകങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വിലയിൽ വ്യത്യാസം വരുത്തുന്നത് വാഹന നിർമാതാക്കൾ കൈക്കൊള്ളുന്ന സാധാരണ രീതിയാണ്. ഇനി പുതിയ വില വർധനവിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് വന്നാൽ ഹെക്‌ടർ പെട്രോൾ മോഡലുകൾക്ക് 35,000 രൂപയാണ് ഇനി മുതൽ അധികമായി നൽകേണ്ടി വരിക. മറുവശത്ത്, ഡീസൽ പതിപ്പുകൾക്ക് 40,000 രൂപ വരെ വില കൂടും.

MG Hector And Hector Plus Become More Expensive

അതേസമയം ഹെക്‌ടർ 5 സീറ്റർ എസ്‌യുവിയുടെ ഡ്യുവൽ-ടോൺ വേരിയന്റുകൾക്ക് സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ 20,000 രൂപയാണ് അധികമായി നൽകേണ്ടി വരിക. പുതിയ വില പരിഷ്ക്കാരത്തോടെ എംജി ഹെക്‌ടർ എസ്‌യുവി സ്വന്തമാക്കണമെങ്കിൽ 15 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില നൽകേണ്ടി വരും. അതേസമയം മോഡലിന്റെ ടോപ്പ് എൻഡ് വേരിയന്റുകൾക്ക് 22 ലക്ഷം രൂപയായും വില പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

പെട്രോൾ, ഡീസൽ ഓപ്‌ഷനുകളിലുടനീളം സ്റ്റൈൽ, ഷൈൻ, സ്‌മാർട്ട്, സ്‌മാർട്ട് പ്രോ, ഷാർപ്പ് പ്രോ, സാവി പ്രോ എന്നിങ്ങനെ ആറ് വകഭേദങ്ങളിൽ എംജി ഹെക്‌ടറിനെ സ്വന്തമാക്കാം. മെക്കാനിക്കലായി 1.5 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ എന്നീ വ്യത്യസ്‌ത ഓപ്ഷനുകളിൽ വണ്ടി സ്വന്തമാക്കാം. പെട്രോളിൽ ആറ് സ്പീഡ് മാനുവലും സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സും ലഭിക്കുമ്പോൾ ഓയിൽ ബർണർ മാനുവൽ ഗിയർബോക്സിൽ മാത്രമേ ലഭ്യമാകൂ.

MG Hector And Hector Plus Become More Expensive

ഇനി ഹെക്‌ടർ പ്ലസിന്റെ കാര്യത്തിലേക്ക് വന്നാൽ മൂന്നുവരി എസ്‌യുവിയുടെ പെട്രോൾ വേരിയന്റുകളുടെ വില 35,000 രൂപ വരെയാണ് കൂട്ടിയിരിക്കുന്നത്. ഡീസൽ വേരിയന്റുകൾക്ക് 40,000 രൂപയാണ് നവംബർ ഒന്നുമുതൽ അധികമായി മുടക്കേണ്ടി വരിക. ഇതിനുപുറമെ, ഡ്യുവൽ-ടോൺ വേരിയന്റുകൾക്ക് അതത് വേരിയന്റുകളേക്കാൾ 20,000 രൂപയും അധികം നൽകേണ്ടി വരും. തെരഞ്ഞെടുത്ത വേരിയന്റുകളുടെ വില 35,000 രൂപ വരെ കുറയുകയും ചെയ്യും.

ഹെക്‌ടർ പ്ലസിന്റെ ചില വേരിയന്റുകളുടെ വിലയിൽ എംജി കുറവ് വരുത്തിയിട്ടുണ്ട് എന്നതാണ് ഇതിനു പിന്നിലുള്ള കാരണം. പുതിയ പരിഷ്ക്കാരത്തോടെ 17.80 ലക്ഷം രൂപ മുതലാണ് 6,7 സീറ്റർ മോഡലിനായി മുടക്കേണ്ടി വരുന്ന പ്രാരംഭ എക്സ്ഷോറൂം വില. അതേസമയം ടോപ്പ് എൻഡ് വേരിയന്റുകൾക്ക് 22.78 ലക്ഷവും എക്സ്ഷോറൂം വിലയായി നൽകേണ്ടി വരുമെന്ന് ഓർമിപ്പിക്കാം.

MG Hector And Hector Plus Become More Expensive

1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് എംജി ഹെക്ടർ പ്ലസ് വാഗ്ദാനം ചെയ്യുന്നത്. സ്‌റ്റൈൽ, ഷൈൻ, സ്‌മാർട്ട്, സ്‌മാർട്ട് പ്രോ, ഷാർപ്പ് പ്രോ, സാവി പ്രോ എന്നിങ്ങനെ ആറ് വേരിയന്റുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് എസ്‌യുവി തെരഞ്ഞെടുക്കുകയുമാവാം. ഏഴ് നിറങ്ങളും ഡ്യുവൽ-ടോൺ ഓപ്ഷനും ഓഫർ ചെയ്യുന്നുണ്ടെന്നതും ആളുകളെ കൈയ്യിലെടുക്കാൻ സഹായിക്കുന്ന നീക്കമാണ്.

പുതിയ വില വർധനവ് എംജി മോഡലുകളുടെ വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാൻ കഴിയും. പ്രത്യേകിച്ചും പുതിയ ടാറ്റ ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റുകൾ, ബ്ലാക്ക് ഷാർക്ക് എഡിഷന്റെ രൂപത്തിൽ ജീപ്പ് കോമ്പസ് 4X2 ഓട്ടോമാറ്റിക് എന്നിവ പുറത്തിറക്കിയതോടെ ഡിമാന്റിൽ കുറവുണ്ടാവുമോയെന്ന ആശങ്കയിലാണ് കമ്പനി. അതിനിടയിൽ വില വർധനവ് കൂടിയായതോടെ സംഭവം ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Friday, October 27, 2023, 9:52 [IST]
English summary
Mg hector and hector plus become more expensive new price list details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X