എസ്‌യുവിക്ക് 2.10 ലക്ഷത്തിന്റെ ഓഫറുമായി മറ്റൊരു കമ്പനി, ഇപ്പോൾ വാങ്ങിയാൽ ഇരട്ടിലാഭം
ഇന്ത്യൻ വാഹന വിപണിയുടെ ചാകരക്കാലമായ ഉത്സവ സീസണായതോടെ കാർ ഷോറൂമുകളിലെല്ലാം വൻ തിരക്കാണ്. ഡെലിവറികളുടെ വലിയ മേളം കൊണ്ടാടുന്ന ഈ മാസങ്ങളിൽ ഡീലർഷിപ്പുകളിലെ ജോലിക്കാരെല്ലാം നെട്ടോട്ടമോടുന്ന സമയമാണ്. പരമാവധി ആളുകളെ ഷോറൂമുകളിലെത്തിക്കാൻ ഗംഭീര ഓഫറുകളും ഡിസ്‌കൗണ്ടുകളുമാണ് ഓരോ വാഹന നിർമാതാക്കളും പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതിയും ഹ്യുണ്ടായിയും ടാറ്റയും മഹീന്ദ്രയുമെല്ലാം ആളുകളെ പിടിക്കുമ്പോൾ ആഡംബര നിരയിലും കിടിലൻ കിഴിവുകൾ ഇപ്പോൾ ലഭ്യമാണ്.
എസ്‌യുവികൾ വാങ്ങാൻ പറ്റിയ സമയമാണിതെന്ന് പറയാം. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായ എംജി മോട്ടോർസും ഓഫറുകൾ വാരിക്കോരി നൽകുകയാണ്. ആസ്റ്റർ, ഹെക്ടർ, ZS ഇവി, ഗ്ലോസ്റ്റർ, അടുത്തിടെ പുറത്തിറക്കിയ കോമെറ്റ് ഇവി എന്നിവയിലൂടെ തിളങ്ങി നിൽക്കുന്ന ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളുടെ ദീപാവലി ഓഫറുകൾ എന്തെല്ലാമെന്ന് നിങ്ങൾ അറിഞ്ഞിരുന്നോ? ഇല്ലെങ്കിൽ തുടർന്നു വായിച്ചോ.

ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻ പോലുള്ള വമ്പൻമാരുമായി മത്സരിക്കുന്ന ഗ്ലോസ്റ്റർ ഫുൾ-സൈസ് എസ്‌യുവിയിൽ മൊത്തം 1.35 ലക്ഷം രൂപയുടെ ഓഫറാണ് എംജി മോട്ടോർസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 50,000 രൂപയുടെ കൺസ്യൂമർ ഓഫർ, എക്സ്ചേഞ്ച് ബോണസായി 50,000 രൂപ, ലോയൽറ്റി ബോണസായി 20,000 രൂപ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 15,000 രൂപ എന്നിങ്ങനെയാണ് 2023 നവംബർ മാസം ഉപയോഗപ്പെടുത്താനാവുന്നത്. വാഹനത്തിന്റെ എല്ലാ വേരിയന്റുകളിലും ഈ ആനുകൂല്യങ്ങൾ ലഭ്യമാണെന്നും കമ്പനി പറയുന്നു.
എംജി ZS ഇവിയുടെ പ്രത്യേക വാർഷിക വിലയ്ക്കൊപ്പം ഉപഭോക്തൃ ഡിസ്‌കൗണ്ടും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇലക്ട്രിക് എസ്‌യുവിയുടെ എക്‌സൈറ്റ് ട്രിമ്മിന് 50,000 രൂപ കൺസ്യൂമർ ഓഫർ, 50,000 രൂപ എക്സ്ചേഞ്ച് ബോണസ്, 20,000 രൂപയുടെ ലോയൽറ്റി ബോണസ്, 15,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയാണ് കമ്പനി നവംബർ മാസത്തേക്കായി പ്രത്യേകം അവതരിപ്പിക്കുന്നത്.

എംജി ZS ഇവിയുടെ മറ്റെല്ലാ വകഭേദങ്ങളിലും പ്രത്യേക ആനിവേഴ്‌സറി വിലയ്ക്കൊപ്പം എക്സ്ചേഞ്ച് ബോണസായി 50,000 രൂപ, ലോയൽറ്റി ബോണസായി 20,000 രൂപ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 15,000 രൂപ എന്നിവയും ഉപയോഗപ്പെടുത്താനാവും. കമ്പനിയുടെ എൻട്രി ലെവൽ ഇലക്ട്രിക് കാറായ കോമെറ്റിനും ദീപാവലിയോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകൾ അണിനിരത്തിയിട്ടുണ്ട്.
തെരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ ആർടിഒ നികുതികൾ ഒഴിവാക്കിയതിനൊപ്പം എംജി കോമെറ്റ് ഇവിയിൽ 20,000 രൂപയുടെ ലോയൽറ്റി ബോണസും 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുമാണ് ദീപാവലി ഓഫറായി അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞില്ല, ആർടിഒ നികുതിയുള്ള സംസ്ഥാനങ്ങളിൽ വെറും 1 രൂപ മുടക്കി കാറിന്റെ ഇൻഷുറൻസ് സ്വന്തമാക്കാനും അവസരമുണ്ട്. ഇതുകൂടാതെ മറ്റ് ആനുകൂല്യങ്ങളൊന്നും ഈ കുഞ്ഞൻ ഇലക്ട്രിക് കാറിൽ വാഗ്‌ദാനം ചെയ്യുന്നില്ല.

ഹെക്‌ടർ എസ്‌യുവി ഒരു പ്രത്യേക വാർഷിക വിലയിൽ സ്വന്തമാക്കാമെന്നാണ് എംജി പറയുന്നത്. അതോടൊപ്പം 50,000 രൂപ എക്സ്ചേഞ്ച് ബോണസ്, 20,000 രൂപ ലോയൽറ്റി ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 15,000 രൂപ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും ചൈനീസ് വാഹന നിർമാതാക്കൾ ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. ഹെക്ടറിന്റെ എൻട്രി ലെവൽ സ്റ്റൈൽ മാനുവൽ വേരിയന്റിന് 25,000 രൂപ കൺസ്യൂമർ ഓഫറായും ഉപയോഗപ്പെടുത്താം.
എക്സ്ചേഞ്ച് ബോണസായി 50,000 രൂപ, കോർപ് ഡിസ്‌കൗണ്ടായി 15,000 രൂപ, 20,000 രൂപയുടെ ലോയൽറ്റി ബോണസും ഈ മാസം ഹെക്ടറിന്റെ എൻട്രി ലെവൽ സ്റ്റൈൽ മാനുവൽ വേരിയന്റിലൂടെ സ്വന്തമാക്കാനാവും. എംജി ആസ്റ്റർ സൂപ്പർ എംടി, സ്മാർട്ട് എംടി, സ്മാർട്ട് എംടി ബ്ലാക്ക് സ്റ്റോം, ഷാർപ്പ് എംടി, സൂപ്പർ സിവിടി, ഷാർപ്പ് സിവിടി എന്നിവയ്ക്ക് കൺസ്യൂമർ ഡിസ്‌കൗണ്ടായി 75,000 രൂപയാണ് ലാഭിക്കാനാവുന്നത്.

ഇതുകൂടാതെ എക്സ്ചേഞ്ച് ബോണസായി 50,000 രൂപ, ലോയൽറ്റി ബോണസായി 20,000 രൂപയും കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 15,000 രൂപയുടെ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് കിട്ടും. അങ്ങനെ മൊത്തം 1.60 ലക്ഷം വരെയുള്ള ഓഫറുകളാണ് മേൽപറഞ്ഞ എസ്‌യുവികൾക്കായി എംജി നവംബർ മാസത്തേക്കായി വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം ആസ്റ്ററിന്റെ സാവി സിവിടി ഓട്ടോമാറ്റിക്കിൽ മൊത്തം 1.35 ലക്ഷത്തിന്റെ ഡിസ്‌കൗണ്ടും പ്രയോജനപ്പെടുത്താം.
ആസ്റ്റർ സിവിടി, സ്മാർട്ട് സിവിടി ബ്ലാക്ക് സ്റ്റോം എന്നിവയ്ക്ക് 1 ഒരു ലക്ഷം രൂപയുടെ കൺസ്യൂമർ ഓഫർ, 50,000 രൂപ എക്സ്ചേഞ്ച് ബോണസ്, 20,000 രൂപ ലോയൽറ്റി ബോണസ്, 15,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെയും ഉപയോഗപ്പെടുത്താം. സ്‌മാർട്ട്, ഷാർപ്പ്, സാവി ഓട്ടോമാറ്റിക് വേരിയന്റുകളിലാണ് 2.10 ലക്ഷം വരെ ആനുകൂല്യം കിട്ടുന്നത്.

ഇതിൽ 1.25 ലക്ഷം രൂപയുടെ കൺസ്യൂമർ ഓഫർ, 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 20,000 രൂപയുടെ ലോയൽറ്റി ബോണസ്, 15,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയാണ് ഉൾപ്പെടുന്നത്. അങ്ങനെ ഈ മാസം എംജിയുടെ വാഹനം വാങ്ങിയാൽ ഇരട്ടിലാഭമാണ് ഉണ്ടാവുന്നത്. നേരത്തെ എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ ഹെക്ടർ എസ്‌യുവിയുടെ വില വർധിപ്പിച്ചിരുന്നു.


Click it and Unblock the Notifications