കോമെറ്റിൽ ഒതുങ്ങില്ല, മറ്റൊരു കുഞ്ഞൻ ഇലക്‌ട്രിക് എസ്‌യുവിയും എംജിയുടെ അണിയറയിൽ

ഇന്ത്യൻ വിപണിയിൽ ഇലക്‌ട്രിക് എസ്‌യുവികളെ ജനപ്രിയമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചവരാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ്. ZS ഇവിയിലൂടെ തുടങ്ങിയ അങ്കം കമ്പനി മിനി കാറായി രൂപമെടുക്കുന്ന കോമെറ്റിലൂടെ മുന്നോട്ടുകൊണ്ടുപോവാൻ ഒരുങ്ങുകയാണ്. വരുന്ന ദിവസം വിപണിയിൽ ഒരു കുഞ്ഞൻ ഇവി അവതരിപ്പിക്കുകയും ചെയ്യും.

മൈക്രോ കാറുകളെ ഇതുവരെ സ്വീകരിക്കാൻ തയാറാവാത്ത ഇന്ത്യക്കാർ കോമെറ്റിനെ എങ്ങനെ വരവേൽക്കുമെന്ന കാര്യം കണ്ടറിയണം. എന്നാൽ കാലം മാറിയതിനാലും ഇലക്ട്രിക് വാഹനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും കണക്കിലെടുത്താൽ എംജിയുടെ കോമെറ്റ് ഹിറ്റാവുമെന്നു തന്നെയാണ് വിലയിരുത്തൽ. എംജി മോട്ടോർ ഇന്ത്യ 2023 ഏപ്രിൽ-മെയ് മാസത്തോടെ പുതിയ കോമറ്റ് മിനി ഇലക്ട്രിക് വാഹനം വിപണിയിൽ എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ബോക്‌സി ആകൃതിയും ത്രീ-ഡോർ ലേഔട്ടും തന്നെയായിരിക്കും ഇതിന്റെ പ്രധാന ആകർഷണം.

കോമെറ്റിൽ ഒതുങ്ങില്ല, മറ്റൊരു കുഞ്ഞൻ ഇലക്‌ട്രിക് എസ്‌യുവിയും എംജിയുടെ അണിയറയിൽ

കൂടാതെ നിരവധി സൗകര്യങ്ങളും ഫീച്ചറുകളും ഉള്ള ഒരു അൾട്രാ കോം‌പാക്‌ട് ഇവി ആയിരിക്കും കോമെറ്റ് എന്നതും എടുത്തുതന്നെ പറയാം. എംജിയുടെ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ (GSEV) പ്ലാറ്റ്‌ഫോമിലാണ് ഇത് രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചിരിക്കുന്നത്. ഇത് വൈവിധ്യമാർന്ന ഇവികൾ വികസിപ്പിക്കാനും കമ്പനി ഉപയോഗിക്കും. ഇതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരു കോംപാക്‌ട് സബ്-4 മീറ്റർ എസ്‌യുവി കൂടെ പുറത്തിറക്കാനുള്ള പദ്ധതിയും എംജി ആവിഷ്ക്കരിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയമാവുന്ന മറ്റൊരു കാര്യം.

കോമെറ്റ് ഇവിക്ക് കനത്ത പ്രാദേശികവൽക്കരണം കൈവരിക്കാനാണ് എംജി മോട്ടോർ ലക്ഷ്യമിടുന്നത്. ആയതിനാൽ ടാറ്റ ഓട്ടോകോമ്പിൽ നിന്നാണ് കമ്പനി വാഹനത്തിനായുള്ള ബാറ്ററി വരെ വാങ്ങുന്നത്. ആയതിനാൽ വരാനിരിക്കുന്ന മൈക്രോ ഇ-എസ്‌യുവി പുതിയ കോമെറ്റ് ഇവിയിൽ നിന്നുള്ള മിക്ക ഘടകങ്ങളും സവിശേഷതകളും പങ്കിടും. പുതിയ മൈക്രോ എസ്‌യുവി മാറ്റമില്ലാത്ത GSEV പ്ലാറ്റ്‌ഫോം ഉപയോഗിക്കും. കൂടാതെ വലിപ്പത്തിന്റെ കാര്യത്തിൽ അൽപം കൂടി സമ്പന്നനായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ത്യൻ വിപണിയിൽ ഇലക്‌ട്രിക് എസ്‌യുവികളെ ജനപ്രിയമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചവരാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ്. ZS ഇവിയിലൂടെ തുടങ്ങിയ അങ്കം കമ്പനി മിനി കാറായി രൂപമെടുക്കുന്ന കോമെറ്റിലൂടെ മുന്നോട്ടുകൊണ്ടുപോവാൻ ഒരുങ്ങുകയാണ്. വരുന്ന ദിവസം വിപണിയിൽ ഒരു കുഞ്ഞൻ ഇവി അവതരിപ്പിക്കുകയും ചെയ്യും. മൈക്രോ കാറുകളെ ഇതുവരെ സ്വീകരിക്കാൻ തയാറാവാത്ത ഇന്ത്യക്കാർ കോമെറ്റിനെ എങ്ങനെ വരവേൽക്കുമെന്ന കാര്യം കണ്ടറിയണം. എന്നാൽ കാലം മാറിയതിനാലും ഇലക്ട്രിക് വാഹനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും കണക്കിലെടുത്താൽ എംജിയുടെ കോമെറ്റ് ഹിറ്റാവുമെന്നു തന്നെയാണ് വിലയിരുത്തൽ. എംജി മോട്ടോർ ഇന്ത്യ 2023 ഏപ്രിൽ-മെയ് മാസത്തോടെ പുതിയ കോമറ്റ് മിനി ഇലക്ട്രിക് വാഹനം വിപണിയിൽ എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ബോക്‌സി ആകൃതിയും ത്രീ-ഡോർ ലേഔട്ടും തന്നെയായിരിക്കും ഇതിന്റെ പ്രധാന ആകർഷണം. കൂടാതെ നിരവധി സൗകര്യങ്ങളും ഫീച്ചറുകളും ഉള്ള ഒരു അൾട്രാ കോം‌പാക്‌ട് ഇവി ആയിരിക്കും കോമെറ്റ് എന്നതും എടുത്തുതന്നെ പറയാം. എംജിയുടെ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ (GSEV) പ്ലാറ്റ്‌ഫോമിലാണ് ഇത് രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചിരിക്കുന്നത്. ഇത് വൈവിധ്യമാർന്ന ഇവികൾ വികസിപ്പിക്കാനും കമ്പനി ഉപയോഗിക്കും. ഇതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരു കോംപാക്‌ട് സബ്-4 മീറ്റർ എസ്‌യുവി കൂടെ പുറത്തിറക്കാനുള്ള പദ്ധതിയും എംജി ആവിഷ്ക്കരിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയമാവുന്ന മറ്റൊരു കാര്യം. കോമെറ്റ് ഇവിക്ക് കനത്ത പ്രാദേശികവൽക്കരണം കൈവരിക്കാനാണ് എംജി മോട്ടോർ ലക്ഷ്യമിടുന്നത്. ആയതിനാൽ ടാറ്റ ഓട്ടോകോമ്പിൽ നിന്നാണ് കമ്പനി വാഹനത്തിനായുള്ള ബാറ്ററി വരെ വാങ്ങുന്നത്. ആയതിനാൽ വരാനിരിക്കുന്ന മൈക്രോ ഇ-എസ്‌യുവി പുതിയ കോമെറ്റ് ഇവിയിൽ നിന്നുള്ള മിക്ക ഘടകങ്ങളും സവിശേഷതകളും പങ്കിടും. പുതിയ മൈക്രോ എസ്‌യുവി മാറ്റമില്ലാത്ത GSEV പ്ലാറ്റ്‌ഫോം ഉപയോഗിക്കും. കൂടാതെ വലിപ്പത്തിന്റെ കാര്യത്തിൽ അൽപം കൂടി സമ്പന്നനായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പുതിയ എംജി മൈക്രോ എസ്‌യുവിക്ക് 3 മീറ്ററിനടുത്ത് നീളം ഉണ്ടാവുമെന്നും ത്രീ ഡോർ മോഡലായിരിക്കും ഇതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശരിക്കും പറഞ്ഞാൽ ഇത് സിറ്റി യാത്രയ്‌ക്കായി ഒതുക്കമുള്ള ഡിസൈനോടെയാവും വിപണിയിലേക്ക് എത്തുക. എന്നാൽ കാര്യക്ഷമതയുടെ കാര്യത്തിൽ വാഹനം കേമനായിരിക്കും. വരാനിരിക്കുന്ന ഈ മൈക്രോ ഇലക്ട്രിക് എസ്‌യുവി 2022-ൽ ബോജൂൺ പുറത്തിറക്കിയ യെപ് മൈക്രോ എസ്‌യുവി കൺസെപ്‌റ്റിൽ നിന്നുള്ള സ്റ്റൈലിംഗ് കടമെടുക്കുമെന്നും സൂചനയുണ്ട്. ജിംനി അല്ലെങ്കിൽ ഫോർഡ് ബ്രോങ്കോ പോലെ തോന്നിയേക്കാവുന്ന ഈ കൺസെപ്റ്റ് മോഡലിന് യഥാർഥ എസ്‌യുവികളുടെ ബോക്‌സി ആകൃതിയാവും ഉണ്ടാവുക. ഉയർന്ന റൈഡിംഗ് പൊസിഷനും വലിയ വീലുകളും ടയറുകളും ഈ വാഹനത്തിന്റെ ശ്രദ്ധേയമായ കാര്യങ്ങളായിരിക്കും. ഏകദേശം 40 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന സിംഗിൾ, റിയർ മൗണ്ടഡ് മോട്ടോറുള്ള 17.3 കിലോവാട്ട് ബാറ്ററി പാക്കാണ് എംജി കോമറ്റിന്റെ ഹൃദയം. യെപ് കൺസെപ്‌റ്റിൽ 100 bhp കൂടുതൽ പവറും ഓൾ-വീൽ ഡ്രൈവ് ലേഔട്ടും ഉള്ള ഡ്യുവൽ മോട്ടോർ സെറ്റ്-അപ്പാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഉടൻ തന്നെ വിപണയിലേക്ക് എത്താൻ സാധ്യതയില്ലെങ്കിലും പുതിയ എംജി മൈക്രോ ഇലക്ട്രിക് എസ്‌യുവി 2025-ൽ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മൈക്രോ എസ്‌യുവിക്കായി GSEV പ്ലാറ്റ്‌ഫോമിന്റെ ഘടകങ്ങൾ കൂടുതൽ പ്രാദേശികവൽക്കരിക്കാൻ എംജിക്ക് സമയം ലഭിക്കുകയും ചെയ്യും. കനത്ത പ്രാദേശികവൽക്കരണം പുതിയ മൈക്രോ എസ്‌യുവിക്ക് ആക്രമണാത്മക വില കൈവരിക്കാൻ കമ്പനിയെ സഹായിക്കുന്ന കാര്യമായിരിക്കും. എംജി കോമറ്റിന് മുകളിൽ സ്ഥാപിക്കുന്ന പുതിയ മൈക്രോ ഇലക്ട്രിക് എസ്‌യുവിക്ക് 15 ലക്ഷം രൂപയിൽ താഴെ വില പ്രതീക്ഷിക്കാം. കോമെറ്റ് ഹിറ്റായാൽ രണ്ടാമത് ഒന്നു ചിന്തിക്കാതെ തന്നെ കമ്പനിക്ക് പുതിയ ഇവിയെ രാജ്യത്തേക്ക് കൊണ്ടുവരാനും സാധിക്കും.

പുതിയ എംജി മൈക്രോ എസ്‌യുവിക്ക് 3 മീറ്ററിനടുത്ത് നീളം ഉണ്ടാവുമെന്നും ത്രീ ഡോർ മോഡലായിരിക്കും ഇതെന്നുമാണ് ഓട്ടോകാർ ഇന്ത്യ പുറത്തുവിടുന്ന റിപ്പോർട്ടുകൾ. ശരിക്കും പറഞ്ഞാൽ ഇത് സിറ്റി യാത്രയ്‌ക്കായി ഒതുക്കമുള്ള ഡിസൈനോടെയാവും വിപണിയിലേക്ക് എത്തുക. എന്നാൽ കാര്യക്ഷമതയുടെ കാര്യത്തിൽ വാഹനം കേമനായിരിക്കും. വരാനിരിക്കുന്ന ഈ മൈക്രോ ഇലക്ട്രിക് എസ്‌യുവി 2022-ൽ ബോജൂൺ പുറത്തിറക്കിയ യെപ് മൈക്രോ എസ്‌യുവി കൺസെപ്‌റ്റിൽ നിന്നുള്ള സ്റ്റൈലിംഗ് കടമെടുക്കുമെന്നും സൂചനയുണ്ട്.

ജിംനി അല്ലെങ്കിൽ ഫോർഡ് ബ്രോങ്കോ പോലെ തോന്നിയേക്കാവുന്ന ഈ കൺസെപ്റ്റ് മോഡലിന് യഥാർഥ എസ്‌യുവികളുടെ ബോക്‌സി ആകൃതിയാവും ഉണ്ടാവുക. ഉയർന്ന റൈഡിംഗ് പൊസിഷനും വലിയ വീലുകളും ടയറുകളും ഈ വാഹനത്തിന്റെ ശ്രദ്ധേയമായ കാര്യങ്ങളായിരിക്കും. ഏകദേശം 40 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന സിംഗിൾ, റിയർ മൗണ്ടഡ് മോട്ടോറുള്ള 17.3 കിലോവാട്ട് ബാറ്ററി പാക്കാണ് എംജി കോമറ്റിന്റെ ഹൃദയം.

ഇന്ത്യൻ വിപണിയിൽ ഇലക്‌ട്രിക് എസ്‌യുവികളെ ജനപ്രിയമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചവരാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ്. ZS ഇവിയിലൂടെ തുടങ്ങിയ അങ്കം കമ്പനി മിനി കാറായി രൂപമെടുക്കുന്ന കോമെറ്റിലൂടെ മുന്നോട്ടുകൊണ്ടുപോവാൻ ഒരുങ്ങുകയാണ്. വരുന്ന ദിവസം വിപണിയിൽ ഒരു കുഞ്ഞൻ ഇവി അവതരിപ്പിക്കുകയും ചെയ്യും. മൈക്രോ കാറുകളെ ഇതുവരെ സ്വീകരിക്കാൻ തയാറാവാത്ത ഇന്ത്യക്കാർ കോമെറ്റിനെ എങ്ങനെ വരവേൽക്കുമെന്ന കാര്യം കണ്ടറിയണം. എന്നാൽ കാലം മാറിയതിനാലും ഇലക്ട്രിക് വാഹനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും കണക്കിലെടുത്താൽ എംജിയുടെ കോമെറ്റ് ഹിറ്റാവുമെന്നു തന്നെയാണ് വിലയിരുത്തൽ. എംജി മോട്ടോർ ഇന്ത്യ 2023 ഏപ്രിൽ-മെയ് മാസത്തോടെ പുതിയ കോമറ്റ് മിനി ഇലക്ട്രിക് വാഹനം വിപണിയിൽ എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ബോക്‌സി ആകൃതിയും ത്രീ-ഡോർ ലേഔട്ടും തന്നെയായിരിക്കും ഇതിന്റെ പ്രധാന ആകർഷണം. കൂടാതെ നിരവധി സൗകര്യങ്ങളും ഫീച്ചറുകളും ഉള്ള ഒരു അൾട്രാ കോം‌പാക്‌ട് ഇവി ആയിരിക്കും കോമെറ്റ് എന്നതും എടുത്തുതന്നെ പറയാം. എംജിയുടെ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ (GSEV) പ്ലാറ്റ്‌ഫോമിലാണ് ഇത് രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചിരിക്കുന്നത്. ഇത് വൈവിധ്യമാർന്ന ഇവികൾ വികസിപ്പിക്കാനും കമ്പനി ഉപയോഗിക്കും. ഇതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരു കോംപാക്‌ട് സബ്-4 മീറ്റർ എസ്‌യുവി കൂടെ പുറത്തിറക്കാനുള്ള പദ്ധതിയും എംജി ആവിഷ്ക്കരിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയമാവുന്ന മറ്റൊരു കാര്യം. കോമെറ്റ് ഇവിക്ക് കനത്ത പ്രാദേശികവൽക്കരണം കൈവരിക്കാനാണ് എംജി മോട്ടോർ ലക്ഷ്യമിടുന്നത്. ആയതിനാൽ ടാറ്റ ഓട്ടോകോമ്പിൽ നിന്നാണ് കമ്പനി വാഹനത്തിനായുള്ള ബാറ്ററി വരെ വാങ്ങുന്നത്. ആയതിനാൽ വരാനിരിക്കുന്ന മൈക്രോ ഇ-എസ്‌യുവി പുതിയ കോമെറ്റ് ഇവിയിൽ നിന്നുള്ള മിക്ക ഘടകങ്ങളും സവിശേഷതകളും പങ്കിടും.

യെപ് കൺസെപ്‌റ്റിൽ 100 bhp കൂടുതൽ പവറും ഓൾ-വീൽ ഡ്രൈവ് ലേഔട്ടും ഉള്ള ഡ്യുവൽ മോട്ടോർ സെറ്റ്-അപ്പാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഉടൻ തന്നെ വിപണയിലേക്ക് എത്താൻ സാധ്യതയില്ലെങ്കിലും പുതിയ എംജി മൈക്രോ ഇലക്ട്രിക് എസ്‌യുവി 2025-ൽ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മൈക്രോ എസ്‌യുവിക്കായി GSEV പ്ലാറ്റ്‌ഫോമിന്റെ ഘടകങ്ങൾ കൂടുതൽ പ്രാദേശികവൽക്കരിക്കാൻ എംജിക്ക് സമയം ലഭിക്കുകയും ചെയ്യും.

കനത്ത പ്രാദേശികവൽക്കരണം പുതിയ മൈക്രോ എസ്‌യുവിക്ക് ആക്രമണാത്മക വില കൈവരിക്കാൻ കമ്പനിയെ സഹായിക്കുന്ന കാര്യമായിരിക്കും. എംജി കോമറ്റിന് മുകളിൽ സ്ഥാപിക്കുന്ന പുതിയ മൈക്രോ ഇലക്ട്രിക് എസ്‌യുവിക്ക് 15 ലക്ഷം രൂപയിൽ താഴെ വില പ്രതീക്ഷിക്കാം. കോമെറ്റ് ഹിറ്റായാൽ രണ്ടാമത് ഒന്നു ചിന്തിക്കാതെ തന്നെ കമ്പനിക്ക് പുതിയ ഇവിയെ രാജ്യത്തേക്ക് കൊണ്ടുവരാനും സാധിക്കും.

Note: Images are representative purposes only

More from DriveSpark

Article Published On: Monday, March 20, 2023, 10:04 [IST]
English summary
Mg motors planning to introduce a micro electric suv in india after comet launch details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X