ഫുൾ ചാർജിൽ കൊച്ചി-തിരുവനന്തപുരം പോവാം; 55 ലക്ഷത്തിന് മിനിയുടെ അടിപൊളി ഇലക്‌ട്രിക് കാർ

മിനി കൂപ്പർ എന്നാൽ ഇന്ത്യക്കാർക്ക് അതൊരു പ്രത്യേക വികരമാണ്. പലരും സ്റ്റാറ്റസ് സിംബലായി കാണപ്പെടുന്ന ബ്രിട്ടീഷ് കാറിന് ചരിത്രത്തിൽ തന്നെ വലിയ പ്രാധാന്യമുണ്ട്. 1959 ഓഗസ്റ്റില്‍ പുറത്തിറങ്ങിയ മിനിയുടെ ചരിത്രത്തിലേക്കൊന്നും കടക്കുന്നില്ല. ധാരാളം സിനിമാ താരങ്ങളും വലിയ വ്യവസായികളുമെല്ലാം കൊണ്ടുനടക്കുന്ന കുട്ടിക്കാറിന് പോയ വർഷം ഒരു ഇലക്ട്രിക് പതിപ്പും ലഭിച്ചിരുന്നു.

വൈദ്യുത വാഹന വിപ്ലവത്തിലേക്ക് തങ്ങളുമുണ്ടെന്ന് വിളിച്ചോതിക്കൊണ്ടെത്തിയ കൂപ്പർ SE കാറിന് ഇന്ത്യയിൽ ഉൾപ്പടെ വലിയ സ്വീകാര്യതയാണ് ലഭിച്ചതും. വളരെ ചുരുങ്ങിയ എണ്ണത്തിൽ മാത്രമെത്തിയ ഈ ഇവി സ്വന്തമാക്കിയവരിൽ മലയാളി ലേഡി സൂപ്പർസ്റ്റാറായ മഞ്ചു വാര്യർ വരെ ഉൾപ്പെടുന്നുണ്ട്. ബിഎംഡബ്യൂ ഗ്രൂപ്പിന് കീഴിൽ ഇന്ത്യയിൽ വിൽക്കുന്ന ആദ്യത്തെ ഓൾ ഇലക്ട്രിക് വാഹനമാണ് കൂപ്പർ SE എന്നതും വലിയ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു.

MINI Charged Edition Electric Car

ദേ ഇപ്പോൾ ഓൾ-ഇലക്‌ട്രിക് മിനി 3-ഡോർ കൂപ്പർ SE അടിസ്ഥാനമാക്കിയൊരു സ്പെഷ്യൽ എഡിഷൻ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ മിനി. കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായി (CBU) എത്തുന്ന ഈ ഇലക്ട്രിക് കാറിന്റെ വെറും 20 എണ്ണം മാത്രമാണ് ബിഎംഡബ്ല്യു രാജ്യത്ത് എത്തിക്കുക. മിനി ചാർജ്‌ഡ് എഡിഷൻ എന്നാണ് ഈ പ്രത്യേക പതിപ്പിനിട്ടിരിക്കുന്ന പേര്.

മിനി കൂപ്പർ SE ഇലക്‌ട്രിക്കിന്റെ പുതിയ ലിമിറ്റഡ് എഡിഷൻ കാറിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 55 ലക്ഷം രൂപയാണ്. സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്ന് വേറിട്ടുനിൽക്കുന്ന കോസ്മെറ്റിക് അപ്‌ഗ്രേഡുകളോടെയാണ് മിനി ചാർജ്‌ഡ് എഡിഷൻ വിപണിയിലെത്തുന്നത്. കാഴ്ച്ചയിൽ ആരും കണ്ടാൽ കൊതിക്കുന്ന സ്റ്റൈലിഷ് രൂപമാണ് കുഞ്ഞൻ വൈദ്യുതി കാറിന്റെ ഏറ്റവും വലിയ ആകർഷണം.

MINI Charged Edition Electric Car

ഡിസൈനിലെ പരിഷ്ക്കാരങ്ങളിലേക്ക് നോക്കിയാൽ മിനി ചാർജ്‌ഡ് എഡിഷന് വൈറ്റ് കളറിൽ പൂർത്തിയാക്കിയ മൾട്ടി-ടോൺ റൂഫുള്ള പുതിയ ചില്ലി റെഡ് കളർ ഓപ്ഷനാണ് മിനി നൽകിയിരിക്കുന്നത്. ഇതോടൊപ്പം ഹെഡ്‌ലാമ്പ്, ടെയിൽലൈറ്റ് റിംഗുകൾ, ഡോർ ഹാൻഡിലുകൾ, ലോഗോകൾ, ടെയിൽഗേറ്റ് ഹാൻഡിൽ എന്നിവയിലേക്കും വൈറ്റ് നിറത്തിലുള്ള ഹൈലൈറ്റുകൾ കൊണ്ടുവരാനും കമ്പനി ശ്രമം നടത്തിയിട്ടുണ്ട്.

ഇതിനെ ആസ്പൻ വൈറ്റ് എക്സ്റ്റീരിയർ ട്രിം എന്നാണ് മിനി വിളിക്കുന്നത്. ചുവപ്പിൽ വെള്ള കലർന്ന നിറം SE മിനി ചാർജ്‌ഡ് എഡിഷന് ശരിക്കും സ്പോർട്ടി രൂപമാണ് നൽകാനായിരിക്കുന്നത്. കാറിന്റെ ബോണറ്റിലും ഡോറുകളിലും ബൂട്ടിലും ഫ്രോസൺ റെഡ് സ്‌പോർട്‌സ് സ്ട്രിപ്പുകളും എനർജറ്റിക് യെല്ലോ ഹൈലൈറ്റുകളും കാണാം. ബോണറ്റിലെ എയർ ഇൻലെറ്റ് ക്രോമിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

MINI Charged Edition Electric Car

17 ഇഞ്ച് പവർ-സ്‌പോക്ക് അലോയ് വീലുകളിലാണ് വാഹനം നിരത്തിലിറങ്ങുന്നത്. എനർജിറ്റിക് യെല്ലോ ഹൈലൈറ്റുകളോടെയുള്ള ലിമിറ്റഡ് എഡിഷൻ കാറിന്റെ അലോയ് ഡിസൈനും കിടിലമാണ്. ഉള്ളിലും പ്രീമിയവും ആഡംബരവുമായ ഫീൽ നിലനിർത്തിയാണ് മിനി ചാർജ്‌ഡ് എഡിഷന്റെ അകത്തളം പണികഴിപ്പിച്ചിരിക്കുന്നത്. ക്യാബിനിലെ ലെതറെറ്റ് കാർബൺ ബ്ലാക്ക് അപ്‌ഹോൾസ്റ്ററി സ്പോർട്ടി ഫീലാണ് നൽകുന്നത്.

കൺട്രോൾ സർഫസിന്റെ എണ്ണം കുറയ്ക്കുന്നതിലൂടെ സ്റ്റിയറിംഗ് വീലിന് കൂടുതൽ ഫങ്ഷനുകൾ ലഭിക്കുന്നുണ്ട്. ഇത് നാപ്പ ലെതറിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ബ്ലാക്ക് പാനലുള്ള 5 ഇഞ്ച് എംഐഡി യൂണിറ്റും അടിപൊളിയാണ്. ഡാഷ്ബോർഡിന്റെ മധ്യഭാഗത്ത് 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇടംപിടിച്ചിരിക്കുന്നത്. സ്റ്റാർട്ട്/സ്റ്റോപ്പ് ടോഗിൾ സ്വിച്ച്, ഗിയർ ലിവർ, ഡോർ സിലുകളിൽ ബാഡ്ജിംഗ് എന്നിവയിൽ എനർജറ്റിക് യെല്ലോ ആക്‌സന്റുകൾ ഉപയോഗിച്ച് കമ്പനി മിനി ചാർജ്‌ഡ് എഡിഷന്റെ ഇന്റീരിയറും കളറാക്കിയിട്ടുണ്ട്.

MINI Charged Edition Electric Car

181 bhp കരുത്തിൽ 270 Nm torque നൽകാൻ കഴിയുന്ന 135 kW ഇലക്ട്രിക് മോട്ടോറാണ് മിനി ചാർജ്‌ഡ് ലിമിറ്റഡ് എഡിഷന് തുടിപ്പേകുന്നത്. കൂടാതെ 32.6 kWh ബാറ്ററി പായ്ക്കിലൂടെ ഒറ്റ ചാർജിൽ 270 കിലോമീറ്റർ റേഞ്ച് നൽകാനും ഈ ആഡംബര കാറിന് സാധിക്കും. വെറും 7.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയിൽ കുതിക്കാനും ഇലക്ട്രിക് ഹാച്ച്ബാക്കിന് കഴിയും. വലിയ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ഇവി ഇന്ത്യയിലെത്തുന്നത്.

മിനി ചാർജ്‌ഡ് എഡിഷനിൽ ഇൻ-ബിൽറ്റ് നാവിഗേഷൻ, ആപ്പിൾ കാർപ്ലേ, ഒരു ഹർമൻ കാർഡൺ സ്പീക്കർ സിസ്റ്റം, വയർലെസ് ചാർജിംഗ് എന്നിവ പോലുള്ള കിടിലൻ ഫീച്ചറുകളും മിനി ചാർജ്‌ഡ് എഡിഷന് അകമ്പടിയേകുന്നുണ്ട്. സ്‌പോർട്ട്, ഗ്രീൻ എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളും ഇലക്ട്രിക് കാറിൽ ഒരുക്കിയിട്ടുണ്ട്. ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളിൽ ക്രൂയിസ് കൺട്രോൾ, പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, ടിപിഎംഎസ് എന്നിവയാണുള്ളത്.

MINI Charged Edition Electric Car

മിനി സ്മാർട്ട് വാൾബോക്‌സ് ചാർജറിന്റെയും പോർട്ടബിൾ DC ചാർജിംഗ് കേബിളിന്റെയും ഒറ്റത്തവണ ഇൻസ്റ്റാളേഷനും പുതിയ ചാർജ്‌ഡ് എഡിഷൻ വാഗ്ദാനം ചെയ്യും. 50 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 36 മിനിറ്റിനുള്ളിൽ 0-80 ശതമാനം വരെ വാഹനം ചാർജ് ചെയ്യാനാവുമെന്നും കമ്പനി അവകാശപ്പെടുന്നു. 11 കിലോവാട്ട് എസി ചാർജറിനൊപ്പം 2 മണിക്കൂർ 30 മിനിറ്റും 2.3 കിലോവാട്ട് എസി ചാർജറിലൂടെ 9 മണിക്കൂർ 43 മിനിറ്റ് സമയത്തിനുള്ളിലും ഇവി ഫുൾ ചാർജ് ചെയ്യാം.

അഞ്ച് വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയോടെയാണ് മിനി കൂപ്പർ SE ചാർജ്‌ഡ് ലിമിറ്റിഡ് എഡിഷൻ വരുന്നത്. സ്റ്റാൻഡേർഡായി 2 വർഷത്തെ അല്ലെങ്കിൽ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയും കാറഇന് ലഭിക്കും. സ്റ്റാൻഡേർഡായി ബാറ്ററി പായ്ക്കിന് 8 വർഷത്തെ അല്ലെങ്കിൽ 100,000 കിലോമീറ്റർ വാറണ്ടിയും ലഭിക്കുന്നുണ്ട്. ബിഎംഡബ്ല്യുവിന് രാജ്യത്തെ ഡീലർ ശൃംഖലയിലുടനീളം 35 നഗരങ്ങളിൽ അതിവേഗ ചാർജിംഗ് സ്റ്റേഷനുകളുള്ളതിനാൽ ലോംഗ് ട്രിപ്പുകളും കാറിൽ സാധ്യമാവും.

More from DriveSpark

Article Published On: Thursday, August 10, 2023, 18:33 [IST]
English summary
Mini charged edition electric car launched in india at rs 55 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X