എന്നാ ഞാനും എഞ്ചിൻ പുതുക്കി! ആൾട്രോസിന് ഇനി പുതിയ ഹൃദയത്തുടിപ്പ്

ഇന്ത്യൻ വാഹന വിപണിയുടെ നെറുകയിലേക്ക് അതിവേഗം കുതിച്ചെത്തിയവരാണ് ടാറ്റ മോട്ടോർസ്. ടിയാഗോ, ടിഗോർ, നെക്സോൺ എന്നിവയിലൂടെ ശക്തി തെളിയിച്ച ബ്രാൻഡിലേക്ക് വീണ്ടും കൂടുതൽ ആളുകളെ അടുപ്പിച്ച മോഡലാണ് ആൾട്രോസ് എന്ന പ്രീമിയം ഹാച്ച്ബാക്ക്. ബലേനോ, i20 എന്നീ എതിരാളികളെയെല്ലാം വിറപ്പിച്ച് ജനഹൃദയങ്ങൾ കീഴടക്കിയ ആൾട്രോസിന് ഇപ്പോൾ പുതുക്കിയ എഞ്ചിൻ സമ്മാനിച്ചിരിക്കുകയാണ് കമ്പനി.

ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം 2023 ഏപ്രിൽ മുതൽ ആരംഭിക്കുന്നതിന്റെ ഭാഗമായി കമ്പനികളെല്ലാം റിയൽ ഡ്രൈവിംഗ് എമിഷൻ (RDE) ചട്ടങ്ങൾ അനുസരിച്ച് തങ്ങളുടെ കാറുകളിലെ എഞ്ചിൻ പരിഷ്ക്കരിച്ചു വരികയാണിപ്പോൾ. ഇതിന്റെ ഭാഗമായാണ് ആൾട്രോസിലെ എഞ്ചിനിലും കമ്പനി പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുന്നത്. ടിയാഗോ, ടിഗോർ, ആൾട്രോസ്, പഞ്ച് എന്നിവയ്ക്ക് കരുത്തേകുന്ന 1.2 ലിറ്റർ 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണിത്.

എന്നാ ഞാനും എഞ്ചിൻ പുതുക്കി! ആൾട്രോസിന് ഇനി പുതിയ ഹൃദയത്തുടിപ്പ്

ഇതിനു പുറമെ ആൾട്രോസിന് ഒരു ടർബോ എഞ്ചിനും കൂടിയുണ്ട്. എന്നാൽ അതിലേക്ക് ഇപ്പോൾ നവീകരണമൊന്നും ബ്രാൻഡ് കൊണ്ടുവരുന്നില്ല. എന്നാൽ പഞ്ചിന്റെ കാര്യത്തിലെന്ന പോലെ തന്നെ ആൾട്രോസിന്റെ എഞ്ചിൻ ഇപ്പോൾ കൂടുതൽ റിഫൈൻഡായിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോർസ് വ്യക്തമാക്കുന്നത്. അതോടൊപ്പം വൈബ്രേഷനിലും കാര്യമായ കുറവുണ്ടായിട്ടുണ്ട് എന്നതിനാൽ വിപണിയിൽ ഇത് നേട്ടമായേക്കും. ത്രീ-സിലിണ്ടർ എഞ്ചിൻ സൃഷ്ടിക്കുന്ന കാഠിന്യം കുറയ്ക്കാൻ ഒരു പുതിയ കൗണ്ടർ ബാലൻസർ ഇൻസ്റ്റാൾ ചെയ്തതാകാം ഇതിന് കാരണം.

ടിയാഗോയിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രീമിയം പ്രൊപ്പോസിഷൻ ആയതിനാൽ ടിഗോർ മാത്രമാണ് കൗണ്ടർ ബാലൻസർ ഷാഫ്റ്റ് കൊണ്ട് സജ്ജീകരിച്ചിരുന്നത്. ആൾട്രോസ് കൂടുതൽ പ്രീമിയം വാഹനം ആയതിനാൽ ടാറ്റ മോട്ടോർസ് ടിഗോറിനേക്കാൾ കൂടുതൽ സങ്കീർണമായ കൗണ്ടർബാലൻസിങ് ഷാഫ്റ്റ് ഉപയോഗിച്ചിരിക്കും. അതുമല്ലെങ്കിൽ ടാറ്റ മെച്ചപ്പെട്ട നിലവാരമുള്ള എഞ്ചിൻ മൗണ്ടുകളും ബുഷുകളും ഉപയോഗിച്ചിട്ടുണ്ടാകാമെന്നും സൂചന പുറത്തുവരുന്നുണ്ട്. കാറിലെ ഇൻസുലേറ്റിംഗ് മെറ്റീരിയലുകളും അപ്‌ഡേറ്റ് ചെയ്‌തിരിക്കാം.

എന്നാ ഞാനും എഞ്ചിൻ പുതുക്കി! ആൾട്രോസിന് ഇനി പുതിയ ഹൃദയത്തുടിപ്പ്

ടാറ്റ മോട്ടോർസ് എയർ ഫിൽട്ടർ പൊസിഷനിംഗിലും മാറ്റം വരുത്തിയതായി പുറത്തുവരുന്ന ചില ചിത്രങ്ങളും സൂചന നൽകുന്നുണ്ട്. മുമ്പത്തെ മോഡലുകളിൽ എയർ ഫിൽട്ടർ ഹൗസിംഗ് റാറ്റിൽ ഉണ്ടാക്കുന്നതായും പരാതികൾ ഉയർന്നിരുന്നു. ഇതിലും ടാറ്റ പരിഹാരം കണ്ടേക്കും. എഞ്ചിനിലെ ഈ നവീകരണങ്ങളെല്ലാം ആൾട്രോസിനെ കൂടുതൽ മിടുക്കനാക്കുമെന്നു വേണം പറയാൻ. റിഫൈൻമെൻ്റിൽ മികവ് നേടുന്നതോടെ സെഗ്മെന്റിൽ കാറിന്റെ സ്ഥാനം മെച്ചപ്പെടുകയും ചെയ്യും.

പുതിയ പരിഷ്ക്കാരങ്ങളോടെ പവർ കണക്കുകളിലൊന്നും മാറ്റങ്ങളൊന്നുമുണ്ടാവില്ല. സ്റ്റാൻഡേർഡ് ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിലെ അതേ 1.2 ലിറ്റർ NA 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ 85 bhp കരുത്തിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയാണ് ഉൾപ്പെടുന്നത്.

എന്നാ ഞാനും എഞ്ചിൻ പുതുക്കി! ആൾട്രോസിന് ഇനി പുതിയ ഹൃദയത്തുടിപ്പ്

ഇതിനു പുറമെ മോഡലിന് ഒരു ഫെയ്‌സ്‌ലിഫ്റ്റും സമ്മാനിക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. ഈ ഫെയ്‌സ്‌ലിഫ്റ്റഡ് മോഡൽ വലിയ 10.25 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീനും പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സൺറൂഫും വെന്റിലേറ്റഡ് സീറ്റുകളും വാഗ്ദാനം ചെയ്തേക്കാം. 2023 ഓട്ടോ എക്‌സ്‌പോയിൽ ആൾട്രോസ് റേസറിൽ ഈ ഫീച്ചറുകൾ കമ്പനി പ്രദർശിപ്പിച്ചിരുന്നു. 2023 ഏപ്രിലിൽ ടാറ്റ ആൾട്രോസിന് ഡീസൽ എഞ്ചിൻ നഷ്ടമാകുമെന്നതാണ് മറ്റൊരു വാർത്ത.

ഇത് പരിഹരിക്കാനായി ആൾട്രോസ് റേസർ വേരിയന്റ് നിരത്തുകളിൽ പ്രകമ്പനം കൊള്ളിക്കാനെത്തും. ഇതോടെ ഐ-ടർബോ വകഭേദങ്ങളും നിർത്തലാക്കപ്പെട്ടേക്കാം. കഴിഞ്ഞിടയ്ക്ക് വിലയിലും കമ്പനി വർധനവ് നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ജനപ്രിയമായ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ടൊയോട്ട ഗ്ലാൻസ എന്നിവയാണ് ടാറ്റ ആൾട്രോസിന്റെ നേരിട്ടുള്ള എതിരാളികൾ.

2022 ഡിസംബറില്‍ വില്‍പ്പനയുടെ കാര്യത്തില്‍ ഹ്യുണ്ടായിയെ പിന്തള്ളി ടാറ്റ രണ്ടാം സ്ഥാനം പിടിച്ചെടുത്തിരുന്നു. പോയ മാസം വീണ്ടും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും നിലവില്‍ രാജ്യത്ത് ഏറ്റവുമധികം കാറുകള്‍ വിറ്റഴിക്കുന്ന ബ്രാന്‍ഡുകളിലൊന്നാണ് ടാറ്റ. പുതിയ മോഡലുകൾ ഉടൻ വരാനിരിക്കുന്നതിനാൽ ഈ വർഷം അവസാനത്തോടെ രണ്ടാം സ്ഥാനത്ത് ദക്ഷിണ കൊറിയൻ ബ്രാൻഡിനെ പിന്തള്ളി ബഹുദൂരം കുതിക്കാനാവുമെന്നാണ് ടാറ്റയുടെ നിഗമനം.

More from DriveSpark

Article Published On: Monday, February 6, 2023, 11:47 [IST]
English summary
More refined and low vibration tata altroz gets new rde compliant engine details in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X