ഭയന്തിട്ടിയാ...? XUV400 ഇഫക്‌ട്; വില കുറച്ച് പുതിയ നെക്സോൺ ഇവി പുറത്തിറക്കി ടാറ്റ

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന രംഗത്തെ മുടിചൂടാ മന്നനായി വിലസുന്ന ടാറ്റ മോട്ടോർസിനെ വെല്ലുവിളിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുത്തൻ XUV400 ഇവി പുറത്തിറക്കികൊണ്ടാണ് കമ്പനി ഈ വെല്ലുവിളി ആരംഭിച്ചപ്പോൾ ടാറ്റ ചെറുതായൊന്ന് ഭയന്നോന്ന് ചിന്തിക്കാത്തവരുണ്ടാവില്ല.

ഭയന്തിട്ടിയാ...? XUV400 ഇഫക്‌ട്; വില കുറച്ച് പുതിയ നെക്സോൺ ഇവി പുറത്തിറക്കി ടാറ്റ

ഇത് അടിവരയിടുന്ന തരത്തിൽ നെക്സോൺ ഇവിയുടെ പുതിയ 2023 മോഡലിനെ പുറത്തിറക്കിരിക്കുകയാണ് ടാറ്റ മോട്ടോർസ്. അതും കുറഞ്ഞ വിലയോടെ. എന്നാൽ ഇലക്‌ട്രിക് എസ്‌യുവി അവതരിപ്പിച്ചതിന്റെ മൂന്നാം വർഷ ആഘോഷത്തിന്റെ ഭാഗമായാണ് നെക്സോൺ ഇലക്ട്രിക് കോംപാക്‌ട് എസ്‌യുവിയെ പുതിയ പരിഷ്ക്കാരങ്ങളോടെ വിപണിയിൽ എത്തിച്ചതെന്നാണ് ടാറ്റയുടെ വാദം.

ഭയന്തിട്ടിയാ...? XUV400 ഇഫക്‌ട്; വില കുറച്ച് പുതിയ നെക്സോൺ ഇവി പുറത്തിറക്കി ടാറ്റ

നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ ഇലക്ട്രിക് വാഹനമാണ് നെക്‌സോൺ ഇവി. കഴിഞ്ഞ വർഷം 50,000 ഇവി വിൽപ്പന രേഖപ്പെടുത്തുന്നതിലും 90 ശതമാനത്തിലധികം വിപണി വിഹിതം നേടുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോൾ ഇവിയുടെ 2023 മോഡൽ പുറത്തിറക്കിയതോടെ ബ്രാൻഡ് നെക്സോൺ ഇവി പ്രൈം, നെക്സോൺ ഇവി മാക്‌സ് എന്നിവയുടെ പ്രാരംഭ വിലയാണ് പുതുക്കിയിരിക്കുന്നത്.

ഭയന്തിട്ടിയാ...? XUV400 ഇഫക്‌ട്; വില കുറച്ച് പുതിയ നെക്സോൺ ഇവി പുറത്തിറക്കി ടാറ്റ

അതായത് ടാറ്റ നെക്‌സോൺ ഇവി പ്രൈം ഇപ്പോൾ 14.49 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് വിപണിയിലെത്തുന്നത്. അതേസമയം കൂടുതൽ റേഞ്ച് ലഭിക്കുന്ന നെക്‌സോൺ ഇവി മാക്‌സിന്റെ വില 16.49 ലക്ഷം രൂപയിൽ നിന്നും ആരംഭിക്കുന്നുവെന്നും സാരം. ഇതോടൊപ്പം 2023 ജനുവരി 25 മുതൽ MIDC സൈക്കിളിന് കീഴിൽ നെക്‌സോൺ ഇവി മാക്‌സിന്റെ ഡ്രൈവിംഗ് റേഞ്ച് 453 കിലോമീറ്ററായി ഉയർത്തിയതായും ടാറ്റ മോട്ടോർസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഭയന്തിട്ടിയാ...? XUV400 ഇഫക്‌ട്; വില കുറച്ച് പുതിയ നെക്സോൺ ഇവി പുറത്തിറക്കി ടാറ്റ

2023 ഫെബ്രുവരി 15 മുതൽ അംഗീകൃത ഡീലർഷിപ്പുകൾ വഴി അപ്ഡേഷൻ ലഭ്യമായി തുടങ്ങും. നിലവിലുള്ള ഉടമകൾ പോലും ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ഉയർന്ന റേഞ്ചിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാവുമെന്നതാണ് സന്തോഷകരമായ മറ്റൊരു വാർത്ത.

ഭയന്തിട്ടിയാ...? XUV400 ഇഫക്‌ട്; വില കുറച്ച് പുതിയ നെക്സോൺ ഇവി പുറത്തിറക്കി ടാറ്റ

എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡിജിറ്റൽ TFT സ്‌ക്രീൻ, സ്റ്റാർട്ട്/സ്റ്റോപ്പ് ചെയ്യാൻ പുഷ് ബട്ടൺ, ക്രൂയിസ് കൺട്രോൾ, ZConnect കണക്റ്റഡ് കാർ ടെക്, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, ഹർമാൻ സോഴ്‌സ് ചെയ്‌ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകളോടെയാണ് 2023 നെക്‌സോൺ ഇവി പ്രൈം XM ഇപ്പോൾ എത്തുന്നത്.

ഭയന്തിട്ടിയാ...? XUV400 ഇഫക്‌ട്; വില കുറച്ച് പുതിയ നെക്സോൺ ഇവി പുറത്തിറക്കി ടാറ്റ

ഇതുവരെ XZ പ്ലസ് വേരിയന്റിലാണ് നെക്സോൺ ഇവി ശ്രേണി ആരംഭിച്ചിരുന്നത്. എന്നിരുന്നാലും ഇപ്പോൾ ടാറ്റ ഒരു പുതിയ XM വേരിയന്റിനെ കൂടി നിരയിലേക്ക് അവതരിപ്പിച്ചിട്ടുണ്ട്. ഇതാണ് മോഡലിന്റെ പ്രാരംഭ വില കുറയ്ക്കാൻ സഹായിച്ച ഘടകം.

ഭയന്തിട്ടിയാ...? XUV400 ഇഫക്‌ട്; വില കുറച്ച് പുതിയ നെക്സോൺ ഇവി പുറത്തിറക്കി ടാറ്റ

ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, i-VBAC ഉള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, എൽഇഡി ഡിആർഎല്ലകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഡിജിറ്റൽ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിയുള്ള ZConnect കണക്റ്റഡ് കാർ ടെക് തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് വരുന്നത്. കൂടാതെ പിന്നിൽ ഡിസ്ക് ബ്രേക്കുകളും നെക്സോൺ ഇവി മാക്‌സിന്റെ പുതിയ XM വേരിയന്റിലുണ്ട്.

ഭയന്തിട്ടിയാ...? XUV400 ഇഫക്‌ട്; വില കുറച്ച് പുതിയ നെക്സോൺ ഇവി പുറത്തിറക്കി ടാറ്റ

അതേസമയം നെക്സോൺ ഇവി മാക്‌സിന്റെ ടോപ്പ് എൻഡ് XZ പ്ലസ് ലക്‌സിന്റെ വില പരിഷ്‌കരിക്കാനും കമ്പനി മറന്നില്ല. 18.49 ലക്ഷം രൂപയാണ് മോഡലിന്റെ പുതിയ എക്‌സ്‌ഷോറൂം വില. വെന്റിലേഷനോട് കൂടിയ ലെതറെറ്റ് സീറ്റുകൾ, വയർലെസ് ചാർജർ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, എയർ പ്യൂരിഫയർ, ഇലക്ട്രിക് സൺറൂഫ്, 8 സ്പീക്കറുകൾ, 16 ഇഞ്ച് അലോയ് വീലുകൾ എന്നീ സവിശേഷതകളും ലഭ്യമാണ്.

ഭയന്തിട്ടിയാ...? XUV400 ഇഫക്‌ട്; വില കുറച്ച് പുതിയ നെക്സോൺ ഇവി പുറത്തിറക്കി ടാറ്റ

തീർന്നില്ല, ഇതുകൂടാതെഷാർക്ക്ഫിൻ ആന്റിന, ഹിൽ ഡിസെൻറ് കൺട്രോൾ എന്നിവയുള്ള ഹാർമന്റെ 17.78 സെന്റീമീറ്റർ ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാമാണ് ഇതിൽ ടാറ്റ ഒരുക്കിയിരിക്കുന്നത്.

ഭയന്തിട്ടിയാ...? XUV400 ഇഫക്‌ട്; വില കുറച്ച് പുതിയ നെക്സോൺ ഇവി പുറത്തിറക്കി ടാറ്റ

ഉയർന്ന പ്രാദേശികവൽക്കരണം കാരണം സർക്കാർ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമുകൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞതായി ടാറ്റ പറയുന്നു. അതിന്റെ ഫലമായാണ് വിലക്കുറവ് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കമ്പനിക്ക് കഴിഞ്ഞിരിക്കുന്നത്. IP67-റേറ്റഡ് വെതർ പ്രൂഫ്, ഡസ്റ്റ് പ്രൂഫ് ബാറ്ററി പായ്ക്ക് എന്നിവയുമായാണ് നെക്‌സോൺ ഇവി വരുന്നത്.

ഭയന്തിട്ടിയാ...? XUV400 ഇഫക്‌ട്; വില കുറച്ച് പുതിയ നെക്സോൺ ഇവി പുറത്തിറക്കി ടാറ്റ

ഇലക്ട്രിക് എസ്‌യുവിയുടെ മോട്ടോറിന് 8 വർഷത്തെ അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറണ്ടിയും ടാറ്റ മോട്ടോർസ് അനുവദിച്ചിട്ടുണ്ട്. നെക്സോൺ ഇവി മോഡലുകൾ ഡിസി ഫാസ്റ്റ് ചാർജിംഗും 4-ലെവൽ മൾട്ടി-മോഡ് റീജൻ, കസ്റ്റമൈസബിൾ സിംഗിൾ-പെഡൽ ഡ്രൈവിംഗ് മുതലായവയെ പിന്തുണയ്ക്കുന്നുമുണ്ട്. എന്തായാലും സെഗ്മെന്റിലേക്ക് മഹീന്ദ്ര XUV400 വന്നതോടെ ഉയർന്ന മത്സരമാവും ശ്രേണിയിലേക്ക് കൊണ്ടുവരിക. ആയതിനാൽ ഇതുപോലുള്ള മികച്ച ഡീലുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Wednesday, January 18, 2023, 15:42 [IST]
English summary
New 2023 model tata nexon ev launched with more range and affordable price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X