ഇവനുണ്ടേൽ ഗമയോടെ കൊണ്ടുനടക്കാം, സേഫ്റ്റിയിൽ പുലിയായി കോമ്പസ്, മാറ്റങ്ങൾ അറിഞ്ഞാൽ ഒന്നുവാങ്ങാൻ തോന്നും

ഇന്ത്യൻ വിപണിയിലെ എസ്‌യുവികൾക്കിടയിൽ ട്രെൻഡ് സെറ്ററായ മോഡലായിരുന്നു ജീപ്പ് കോമ്പസ്. ഇറങ്ങിയ കാലത്ത് ഈ വണ്ടി വാങ്ങാൻ അമേരിക്കൻ ബ്രാൻഡിന്റെ ഷോറൂമുകളിലെല്ലാം തടിച്ചുകൂടിയ ആളുകൾ ചെറുതൊന്നുമല്ലായിരുന്നു. പക്ഷേ കാര്യമായ പരിഷ്ക്കാരങ്ങൾ കൃത്യമായ ഇടവേളകളിൽ അവതരിപ്പിക്കാതിരുന്നതോടെ മോഡേൺ എതിരാളികൾക്കിടയിൽ കോമ്പസ് പതറിപോവുകയായിരുന്നു. എന്നാൽ അടുത്തിടെയായി ബ്രാൻഡ് നടത്തിയ നീക്കങ്ങൾ വിജയം കാണുകയുണ്ടായി.

കോമ്പസിലേക്ക് ഫെയ്‌സ്‌ലിഫ്റ്റ് കൊണ്ടുവന്നതും വില കുറച്ചതും ഡിസ്‌കൌണ്ട് നൽകിയതുമായ നീക്കങ്ങളെല്ലാം ഷോറൂമുകളിലേക്ക് ആളെയെത്തിച്ചു. പക്ഷേ ഇനിയും വൈകാതെ പ്രീമിയം എസ്‌യുവിയിലേക്ക് വമ്പൻ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് അമേരിക്കൻ സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ജീപ്പ്. 2016 മുതൽ വണ്ടിഭ്രാന്തൻമാർക്കിടയിൽ ചർച്ചയായ കോമ്പസ് അടുത്ത വർഷത്തോടെ ചില നവീകരണങ്ങൾ കിട്ടും.

New 2024 Jeep Compass Unveiled With New Features

കഴിഞ്ഞ ഏഴ് വർഷമായി ഇതിന് ഇന്ത്യയിലും വിദേശത്തും പതിവ് അപ്‌ഡേറ്റുകളും വേരിയന്റിലെ മാറ്റങ്ങളുമെല്ലാമാണ് ലഭിച്ചത്. യൂറോപ്പിൽ 2024 മോഡൽ പരിഷ്ക്കാരത്തോടെ കോമ്പസ് എസ്‌യുവിയെ അവതരിപ്പിച്ചിരിക്കുകയാണ് ജീപ്പ്. ഇത്തവണ രൂപത്തിലും ഭാവത്തിലും കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും ഫീച്ചർ നിരയിൽ ചില ഗംഭീര അപ്ഗ്രേഡുകളാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. ഒപ്പം ഇ-ഹൈബ്രിഡ്, 4Xe പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകളും വാഹനം വാങ്ങാനാവും.

ഇനി എന്തെല്ലാം ഫീച്ചർ അപ്ഡേഷനുകളാണ് 2024 മോഡൽ കോമ്പസിലേക്ക് വന്നിരിക്കുന്നതെന്ന് നോക്കാം. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൗണ്ടഡ് കൺട്രോളുകളുള്ള മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഹീറ്റഡ്, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയാണ് പുതിയ ജീപ്പ് കോമ്പസിലെ ചില പ്രധാന സവിശേഷതകൾ.

New 2024 Jeep Compass Unveiled With New Features

ഇതുകൂടാതെ ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രിക് ഡ്രൈവർ എയ്‌ഡുകൾ പോലുള്ള സംവിധാനങ്ങളും ജീപ്പ് എസ്‌യുവിക്ക് സമ്മാനിച്ചിട്ടുണ്ട്. കോമ്പസിൽ വാഗ്‌ദാനം ചെയ്യുന്ന ADAS സാങ്കേതികവിദ്യ മെച്ചപ്പെടുത്തിയ കാര്യമാണ് ഏറ്റവും പ്രധാനമായി എടുത്തു പറയേണ്ടത്. വാഗ്‌ദനം ചെയ്‌തിരുന്ന ലെവൽ 2 അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം മുമ്പ് ഹൈവേകളിലെ ഉപയോഗങ്ങൾക്കായി മാത്രമായാണ് പരിമിതപ്പെടുത്തിയിരുന്നതെങ്കിൽ ഇത്തവണ അതിൽ നിന്നും വ്യത്യസ്തമായി എല്ലാ റോഡുകളിലും ഇതിപ്പോൾ പ്രയോജനപ്പെടുത്താം.

യൂറോപ്പിന് മാത്രമായി സേഫ്റ്റി അടിസ്ഥാനമാക്കിയുള്ള 80-ലധികം ഫീച്ചറുകളുമായാണ് കോമ്പസ് ഇപ്പോൾ വരുന്നതെന്ന് അമേരിക്കൻ വാഹന നിർമാതാക്കൾ അഭിപ്രായപ്പെട്ടു. ADAS സ്യൂട്ടിൽ ആക്റ്റീവ് ബ്രേക്കിംഗിനൊപ്പം ഫുൾ സ്പീഡ് ഫോർവേഡ് കൊളിഷൻ വാർണിംഗ്, ആക്റ്റീവ് ലെയ്ൻ മാനേജ്മെന്റ്, റിയർ ക്രോസ് പാത്ത് ഡിറ്റക്ഷൻ, ഡ്രൌസി ഡ്രൈവർ ഡിറ്റക്ഷൻ, പെഡസ്ട്രിയൻ, സൈക്ലിസ്റ്റ് ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നിവ പോലുള്ള സവിശേഷതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

New 2024 Jeep Compass Unveiled With New Features

2024 ജീപ്പ് കോമ്പസ് മൂന്ന് ഓപ്ഷണൽ പാക്കേജുകൾക്കൊപ്പം ആൾട്ടിറ്റ്യൂഡ്, സമ്മിറ്റ്, ഓവർലാൻഡ്, ട്രെയിൽഹോക്ക് വേരിയന്റുകളിലാണ് ഇനി മുതൽ വാങ്ങാനാവുന്നത്. ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ, 4Xe പ്ലഗ് ഇൻ ഹൈബ്രിഡ് എന്നിവയാണ് കോമ്പസിലെ എഞ്ചിൻ ഓപ്ഷനുകൾ. രണ്ടിലും 4WD സംവിധാനവും ഓട്ടോ, സ്നോ, സാൻഡ്/മഡ്, സ്‌പോർട് എന്നിങ്ങനെ ഒന്നിലധികം ടെറൈൻ മോഡുകളും ജീപ്പ് സജ്ജീകരിച്ചിരിക്കുന്നു.

ഓഫ്-റോഡ് ഫോക്കസ്ഡ് ട്രെയിൽഹോക്കിന് ബെസ്പോക്ക് റോക്ക് മോഡും ജീപ്പ് ആക്റ്റീവ് ഡ്രൈവ് ലോ 4×4 സിസ്റ്റവും ലഭിക്കുന്നു. ഹൈബ്രിഡ് എഞ്ചിനുകൾ കൊണ്ടുവന്നില്ലെങ്കിലും മറ്റ് ഫീച്ചർ അപ്ഡേഷനോടെ കോമ്പസിനെ അടുത്ത വർഷം ഇന്ത്യയിലും പുതുക്കി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ഏകദേശം 11.85 ലക്ഷം രൂപ വരെയുള്ള കിടിലൻ ഇയർ എൻഡ് ഓഫറുകളോടെയാണ് ജീപ്പ് എസ്‌യുവികൾ വാങ്ങാനാവുക.

New 2024 Jeep Compass Unveiled With New Features

പ്രത്യേക ഓഫറുകൾ, ക്യാഷ് ഡിസ്കൗണ്ടുകൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, ആകർഷകമായ എക്സ്ചേഞ്ച് ബോണസുകൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് ഇയർ എൻഡ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ജീപ്പ് ഗ്രാൻഡ് ചെറോക്കിയിലാണ് മുകളിൽ സൂചിപ്പിച്ച 11.85 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താനാവുക. അതേസമയം മെറിഡിയനിൽ 4.85 ലക്ഷം രൂപയുടെ ഓഫറുകൾ ലഭിക്കും.

ഇതിൽ 25,000 രൂപയുടെ ഒരു എക്‌സ്‌ചേഞ്ച് ബോണസും, 30,000, രൂപ വരെ കോർപ്പറേറ്റ് ഓഫറും, 30,000 രൂപ വരെയുള്ള പ്രത്യേക ഓഫറുകളും ലഭിക്കുന്നുണ്ട്. ഇനി കോമ്പസ് വാങ്ങുവാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ 2.05 ലക്ഷം രൂപ വരെ ഓഫറുകളാണ് പ്രീമിയം എസ്‌യുവിയിൽ ജീപ്പ് ഒരുക്കിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാൽ 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 15,000 രൂപയുടെ പ്രത്യേക ഓഫറുകളും കോർപ്പറേറ്റ് ബോണസുകളും 1.50 ലക്ഷം രൂപയുടെ കസ്റ്റമർ ആനുകൂല്യങ്ങളാണ് ഇതിന് ലഭിക്കുന്നത്.

More from DriveSpark

Article Published On: Friday, December 22, 2023, 18:45 [IST]
English summary
New 2024 jeep compass unveiled with new features india launch on cards
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X