കണ്ടാൽ പോർഷയാണെന്നേ പറയൂ... BYD സീൽ ഇലക്‌ട്രിക് സെഡാൻ വെബ്സൈറ്റിലും എത്തി

ഇന്ത്യയിലെ പാസഞ്ചർ ഇലക്‌ട്രിക് വാഹന വിപണിയിലെ താരനക്ഷത്രമാണ് ബിവൈഡി എന്നറിയപ്പെടുന്ന ബിൽഡ് യുവർ ഡ്രീംസ്. ടെസ്‌ലയ്ക്ക് ഒത്ത എതിരാളിയെന്നാണ് പൊതുവേ ഈ ചൈനീസ് ബ്രാൻഡിനെ വിശേഷിപ്പിക്കാറും. e6 എംപിവി, അറ്റോ ഇ-എസ്‌യുവി തുടങ്ങിയ പ്രീമിയം മോഡലുകൾ അവതരിപ്പിച്ച് ശ്രദ്ധനേടിയ കമ്പനി തങ്ങളുടെ മൂന്നാമത്തെ മോഡലിനെ രാജ്യത്ത് പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്.

2023 ഓട്ടോ എക്‌സ്‌പോയിൽ പരിചയപ്പെടുത്തിയ സീൽ ഇലക്ട്രിക് പ്രീമിയം സെഡാനാണ് ഇന്ത്യൻ വിപണി കീഴടക്കാനായി എത്തുന്നത്. ടെസ്‌ലയുടെ മോഡല്‍ 3-യോട് പോലും കിടപിടിക്കാൻ പ്രാപ്‌തമായ വാഹനം ആദ്യകാഴ്ച്ചയിൽ തന്നെ ആരെയും കൈയിലെടുക്കും. ലോകത്തിലെ ഏറ്റവും വലിയ ഇവി നിർമാതാക്കളിൽ ഒരാളായി അറിയപ്പെടുന്ന BYD കാറിന്റെ വിൽപ്പന ആരംഭിക്കാൻ ഒരുങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി സീൽ ഇവിയെ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലും ഉൾപ്പെടുത്തിയിരിക്കുകയാണിപ്പോൾ.

കണ്ടാൽ പോർഷയാണെന്നേ പറയൂ... BYD സീൽ ഇലക്‌ട്രിക് സെഡാൻ വെബ്സൈറ്റിലും എത്തി

ഈ വർഷത്തെ ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിച്ച മോഡൽ ഈ വർഷം നാലാം പാദത്തിൽ, അതായത് സെപ്റ്റംബർ-ഒക്ടോബർ മാസത്തോടെ വിൽപ്പനയ്‌ക്കെത്തുമെന്നാണ് അറിയാൻ കഴിയുന്നത്. പ്രീമിയം ശ്രേണിയിലായിരിക്കില്ല, പകരം ആഡംബര വിഭാഗത്തിലായിരിക്കും സീൽ ഇടംപിടിക്കുകയെന്ന് വില കേട്ടാൽ മനസിലാവും. ഏകദേശം 70 ലക്ഷം രൂപയാണ് ഇവിക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്‌സ്ഷോറൂം വില.

ബ്രാൻഡിന്റെ ഇ-പ്ലാറ്റ്ഫോം 3.0 അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന സീൽ ഇലക്ട്രിക് സെഡാന് രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ഉണ്ടായിരിക്കും. ഉപഭോക്താക്കളുടെ ആവശ്യാനുസരണം 61.4kWh, 82.5kWh ശേഷിയിൽ ഇത് തെരഞ്ഞെടുക്കാം. ചെറിയ ശേഷിയുള്ള ബാറ്ററി വേരിയന്റ് പരമാവധി 550 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. അതേസമയം കാറിന്റെ വലിയ ബാറ്ററി പതിപ്പ് 700 കിലോമീറ്റർ വരെ റേഞ്ച് നൽകുന്നുവെന്നും BYD അവകാശപ്പെടുന്നു.

കണ്ടാൽ പോർഷയാണെന്നേ പറയൂ... BYD സീൽ ഇലക്‌ട്രിക് സെഡാൻ വെബ്സൈറ്റിലും എത്തി

61.4kWh, 82.5kWh ബാറ്ററികൾ യഥാക്രമം 110kW, 150kW വരെ വേഗതയിൽ ചാർജ് ചെയ്യാനും സാധിക്കുമെന്നതാണ് മറ്റൊരു വലിയ ഹൈലൈറ്റ്. വാഹന സുരക്ഷ, സ്റ്റെബിലിറ്റി, ഹാൻഡിലിംഗ്, പെർഫോമൻസ് എന്നിവ മെച്ചപ്പെടുത്തുന്ന BYD സെൽ ടു ബോഡി (CTB) സാങ്കേതികവിദ്യയാണ് ഇലക്ട്രിക് സെഡാനിൽ ഉള്ളതെന്നാണ് ചൈനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. അതോടൊപ്പം കിടിലൻ പെർഫോമൻസ് പുറത്തെടുക്കാനായി സീൽ ഇവി ഡ്യുവൽ-മോട്ടോറും ഓൾ-വീൽ ഡ്രൈവ് (AWD) സജ്ജീകരണവും വരെ ഒരുക്കിയിട്ടുണ്ട്.

ഫ്രണ്ട് ആക്‌സിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോർ 218 bhp കരുത്തും പിൻ ആക്‌സിൽ മൗണ്ടഡ് യൂണിറ്റ് 312 bhp പവറും വരെ ഉത്പാദിപ്പിക്കുന്നുണ്ട്. അങ്ങനെ സംയുക്തമായി പരമാവധി 530 bhp കരുത്തോളം നൽകാൻ ഇലക്ട്രിക് സെഡാനെ BYD പ്രാപ്‌തമാക്കിയിട്ടുണ്ട്. വെറും 3.8 സെക്കൻഡിനുള്ളിൽ സീലിന് 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഇനി ഡിസൈനിലേക്ക് നോക്കിയാൽ ആഡംബര സ്പോര്‍ട്സ് കാറുകളോട് സമാനമായ ശൈലിയാണ് പ്രധാന ഹൈലൈറ്റ്. ആദ്യ കാഴ്ച്ചയിൽ ചിലപ്പോൾ ഇത് പോർഷയാണോ എന്നു വരെ തെറ്റിധരിക്കപ്പെട്ടേക്കാം.

കണ്ടാൽ പോർഷയാണെന്നേ പറയൂ... BYD സീൽ ഇലക്‌ട്രിക് സെഡാൻ വെബ്സൈറ്റിലും എത്തി

സീൽ ഇലക്ട്രിക് സെഡാന്റെ ഡിസൈനും സ്റ്റൈലിംഗും ഓഷ്യൻ X കൺസെപ്റ്റിൽ നിന്നും നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് BYD പറയുന്നു. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, നാല് ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎലുകൾ, ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, പിന്നിൽ പൂർണ വീതിയുള്ള എൽഇഡി ലൈറ്റ് ബാർ എന്നിവയ്‌ക്കൊപ്പം കൂപ്പെ പോലെയുള്ള ഓൾ-ഗ്ലാസ് റൂഫുള്ളതിനാൽ സീൽ അടിപൊളിയാണ്. മോഡലിന് 4800 മില്ലീമീറ്റർ നീളവും 1875 മില്ലീമീറ്റർ വീതിയും 1460 മില്ലീമീറ്റർ ഉയരവുമുണ്ട്.

അറ്റോ 3, e6 തുടങ്ങിയ വാഹനങ്ങളില്‍ നിന്നെടുത്ത ഫീച്ചറുകളാണ് ഈ വാഹനത്തിലും നല്‍കിയിട്ടുള്ളതെന്നു വേണം പറയാൻ. റൊട്ടേറ്റിംഗ് ടച്ച് സ്‌ക്രീനാണ് അതിലെ ഏറ്റവും വലിയ ഹൈലൈറ്റ്. 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പ്രീമിയം ഫീലാണ് നൽകുന്നത്. രണ്ട് വയർലെസ് ചാർജിംഗ് പാഡുകൾ, ഒരു HUD (ഹെഡ്-അപ്പ് ഡിസ്പ്ലേ), വിവിധ ഡ്രൈവ് മോഡ് തെരഞ്ഞെടുക്കുന്നതിനുള്ള ഒരു സ്ക്രോൾ വീൽ, പ്രീമിയം ഓഡിയോ സിസ്റ്റം, ഹീറ്റഡ് വിൻഡ്സ്ക്രീൻ എന്നിവയും അതിലേറെയും ഫീച്ചറുകളും ചൈനീസ് ബ്രാൻഡ് കുത്തിനിറച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, February 9, 2023, 12:22 [IST]
English summary
New byd seal electric sedan coming soon to india listed on website range performance battery details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X