വന്നകാലം മുതലേ ഡോണാണ്, പുത്തൻ ബൊലേറോയുടെ പണി തുടങ്ങി മഹീന്ദ്ര; ടാറ്റയെല്ലാം വഴിമാറിക്കോ

ഇന്ത്യയിൽ ഏതൊരു കൊച്ചുകുഞ്ഞിനും അറിയാവുന്ന വാഹനമാണ് ബൊലേറോ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര നിരയിൽ ഏറ്റവും ഫാൻബേസുള്ള മോഡൽ രാജ്യത്തിന്റെ എല്ലാ കോണിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മൾട്ടി യൂട്ടിലിറ്റി വാഹനമെന്ന പദം നന്നായി ചേരുന്ന മോഡൽ രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഹിറ്റാണ്. 2000 മുതൽ ഇന്ത്യക്കാരുടെ കൂടെക്കൂടിയ വണ്ടിക്ക് കാലാതീതമായ മാറ്റങ്ങൾ എന്തായാലും ഇപ്പോൾ അനിവാര്യമാണ്.

2020-ൽ പുത്തൻ ഥാർ ഇറങ്ങിയതു മുതൽ മഹീന്ദ്രയുടെ മോഡലുകൾക്ക് പുത്തനൊരു ഇമേജാണുള്ളത്. ഇതുമുതലെടുക്കാൻ ബൊലേറോയ്ക്കും സാധിക്കും. എന്തായാലും കമ്പനി പുതുതലമുറ മോഡലിനായുള്ള പണിയിപ്പോൾ തുടങ്ങിയിരിക്കുകയാണ്. ഏത് സാഹസികതയ്ക്കും വിശ്വസിക്കാവുന്ന പങ്കാളിയായാണ് ബൊലേറോ അറിയപ്പെടുന്നത്. കഴിഞ്ഞ ദശകത്തിൽ സ്ഥിരതയാർന്ന വിൽപ്പന കണക്കുകൾ നേടുന്നതിനൊപ്പം നമ്മുടെ രാജ്യത്തെ ഗ്രാമീണ, നഗര വിപണികളിലും ഒരേപോലെ കഴിവു തെളിയിക്കാനും എംയുവിക്കായിട്ടുണ്ട്.

New-Gen Mahindra Bolero Works Started

പുത്തൻ ബൊലേറോയ്ക്കായുള്ള പണികൾ തുടങ്ങിയെങ്കിലും 2026 ഓടെ മാത്രമായിരിക്കും അടുത്ത തലമുറ ബൊലേറോ അവതരിപ്പിക്കാൻ മഹീന്ദ്രക്കാവൂ. ഒരു പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വണ്ടി പണിതെടുക്കുകയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. റിപ്പോർട്ടുകൾ പ്രകാരം ബൊലേറോയുടെ വരാനിരിക്കുന്ന പുതുതലമുറ U171 എന്ന് വിളിക്കപ്പെടുന്ന പുത്തൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ഈ പുതിയ വാസ്തുവിദ്യയുടെ വികസനം വരും ദശകത്തിൽ 2,000 കോടിയിലധികം നിക്ഷേപത്തിലൂടെ ത്വരിതപ്പെടുത്തുമെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നത്. ചെലവ് ഉയർന്നതായി തോന്നുമെങ്കിലും ആഭ്യന്തര, അന്തർദേശീയ വിപണികൾക്കായി ഒന്നിലധികം പുതിയ മോഡലുകൾ സൃഷ്ടിക്കാൻ മഹീന്ദ്ര ഈ പ്ലാറ്റ്ഫോം ഉപയോഗിക്കും. എസ്‌യുവികളും പിക്കപ്പ് ട്രക്കുകളും ഉൾപ്പെടെയുള്ള മോഡലുകളാവും ഭാവിയിൽ ഇതിനെ അടിസ്ഥാനമാക്കി പണിയുക.

New-Gen Mahindra Bolero Works Started

റിപ്പോർട്ട് അനുസരിച്ച് U171 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി കുറഞ്ഞത് മൂന്ന് എസ്‌യുവികളെങ്കിലും ഉണ്ടായിരിക്കും. 1.50 ലക്ഷത്തിലധികം വാർഷിക വിൽപ്പനയുള്ള മഹീന്ദ്രയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി ബൊലേറോ ഇനിയും തുടരും. പാസഞ്ചർ, വാണിജ്യ വാഹന വിഭാഗത്തിൽ ബൊലേറോയുടെ കുതിപ്പ് തുടരാനും പുതുതലമുറ മോഡൽ സഹായകരമാവും.

ഈ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള ആദ്യ മോഡൽ 2026-2027 ഓടെ ഇന്ത്യയിൽ അരങ്ങേറുമെന്ന സൂചനയും കമ്പനി നൽകിയിട്ടുണ്ട്. ഇത് മിക്കവാറും അടുത്ത തലമുറ ബൊലേറോ തന്നെ ആയിരിക്കും. 2027 അവസാനത്തോടെ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന U171 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു പിക്കപ്പ് ട്രക്ക് അവതരിപ്പിക്കുന്നതിനൊപ്പം അതിന്റെ വിപണി ലോഞ്ചും നടക്കും. നിലവിൽ ബൊലേറോയുടെ ശരാശരി പ്രതിമാസ വിൽപ്പന 8000-9000 യൂണിറ്റുകളാണ്.

New-Gen Mahindra Bolero Works Started

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മൊത്തം പാസഞ്ചർ വാഹന വിൽപ്പനയുടെ 20 ശതമാനവും വരുന്നത് ഈ എംയുവിയുടെ വിൽപ്പനയിൽ നിന്നാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. അതിനാൽ, പുതിയ പ്ലാറ്റ്‌ഫോമിൽ ഇത്രയും വലിയ നിക്ഷേപം നടത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ കമ്പനിക്ക് ഗുണം ചെയ്യും. മാത്രമല്ല പുതിയ പ്രതിഛായ ഉണ്ടാക്കിയെടുക്കാനും വാഹനത്തെ കൂടുതൽ പ്രായോഗികമാക്കാനും ഇത് സഹായകരമാവുകയും ചെയ്യും.

പരുക്കൻ ബോഡി ബിൽറ്റ്, പ്രായോഗികത, ഇന്ധനക്ഷമത എന്നിവയ്ക്ക് വാഹനം എപ്പോഴും പ്രിയങ്കരമായതിനാൽ ഇതേ സ്വീകാര്യത നിലനിർത്തിപ്പോവാനും ബ്രാൻഡിന് സാധിച്ചേക്കും. ഡിസൈനിലും ഫീച്ചറിലും സേഫ്റ്റിയിലും നിലവിലെ മോഡലിനേക്കാൾ മിടുക്കനായിരിക്കും വരാനിരിക്കുന്നത് എന്നതിലും തർക്കമൊന്നും വേണ്ട. ഫാൻസി ഫീച്ചറുകളോ മറ്റ് വലിയ സുരക്ഷാ സന്നാഹങ്ങളോ ഇല്ലാതെയാണ് ബൊലേറോ ഇപ്പോൾ വിപണനത്തിന് എത്തുന്നത്.

New-Gen Mahindra Bolero Works Started

1.5 ലിറ്റർ, ത്രീ-സിലിണ്ടർ ഡീസൽ എംഹോക്ക് 75 എഞ്ചിനാണ് ബൊലേറോയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇത് പരമാവധി 75 bhp പവറിൽ പരമാവധി 210 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് ഓപ്ഷനൊന്നും ഇപ്പോൾ എംയുവിയിലില്ല. പക്ഷേ പുതുതലമുറ മോഡലിൽ ഇത് എത്തിയേക്കും. പിൻവീൽ ഡ്രൈവ് വാഹനമായതിനാൽ ബൊലേറോയ്ക്ക് ഫോർ വീൽ ഡ്രൈവ് പതിപ്പും ഇപ്പോഴില്ല.

More from DriveSpark

Article Published On: Thursday, December 7, 2023, 15:30 [IST]
English summary
New gen mahindra bolero works started launch details out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X