ഫോർച്യൂണറിനെ പൊളിക്കാൻ സ്കോഡയുടെ 7 സീറ്റർ, ഇനി ഷോറൂമുകളിൽ പെരുന്നാളിന്റെ തിരക്കായിരിക്കും

ഇന്ത്യൻ വിപണിയിൽ പുതിയ തന്ത്രങ്ങളിലൂടെ മുഖഛായ മാറ്റിയെടുത്തവരാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. പണ്ട് ഉണ്ടായിരുന്ന പ്രീമിയം ബ്രാൻഡ് ഫീൽ മാറ്റിയെടുത്ത തന്ത്രം കണ്ട് പല വമ്പൻമാരും കൈയടിച്ചുപോയി. ഇന്ത്യ 2.0 പ്രൊജക്‌റ്റിന്റെ ഭാഗമായി എത്തിയ കുഷാഖും സ്ലാവിയയുമാണ് ഇതിന് സഹായകരമായത്. പക്ഷേ ഇതിനെല്ലാം വഴിതെളിച്ചത് റാപ്പിഡ് എന്ന സെഡാനാണെന്നും വേണമെങ്കിൽ പറയാം.

കിടിലൻ പെർഫോമൻസിന്റെയും ഗാംഭീര്യത്തിന്റെ പര്യായമായിരുന്നു റാപ്പിഡ്. ഇന്നും സെക്കൻഡ് ഹാൻഡ് വിപണിയിൽ വൻ ഡിമാന്റാണ് ഈ കാറിനുള്ളത്. സ്കോഡ എന്നു കേൾക്കുമ്പോൾ ത്രീ-ബോക്‌സ് വാഹനങ്ങളായ സെഡാനുകളെയാണ് അദ്യം ഓർമ വരുന്നതെങ്കിലും ഒന്നിരുത്തി ചിന്തിച്ചാൽ കൊഡിയാക് പോലുള്ള തട്ടുപൊളിപ്പൻ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളെയും ഓർമവരും. പ്രീമിയം സെഗ്മെന്റിൽ സ്ഥാനംപിടിച്ചിരിക്കുന്നതും പരിമിതമായ യൂണിറ്റുകളിലും മാത്രമാണ് കൊഡിയാക് ഇന്ത്യയിലെത്തുന്നത്.

Skoda Kodiaq SUV Design Sketches

സ്കോഡയുടെ ഫ്ലാഗ്ഷിപ്പ് മോഡലിനെ ആളുകൾക്ക് ഏറെയിഷ്‌ടമാണെങ്കിലും സികെഡി യൂണിറ്റായി എത്തുന്നതാണ് വിലയിൽ അൽപം കട്ടിവരാൻ കാരണമാവുന്നത്. ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, ജീപ്പ് മെറിഡിയൻ എന്നിവ വാഴുന്ന പ്രീമിയം ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിലാണ് കൊഡിയാക് വിൽപ്പനയ്ക്ക് എത്തുന്നതും. കുറഞ്ഞ യൂണിറ്റിലാണ് എത്തുന്നതെങ്കിലും ഇന്ത്യക്ക് അനുവദിക്കുന്ന മോഡലുകളെല്ലാം ചൂടപ്പം പോലെ വിറ്റഴിയാറുമുണ്ട്.

ദേ ഇപ്പോൾ പുതുതലമുറ ആവർത്തനത്തിലേക്ക് ചേക്കേറാൻ പോവുകയാണ് സ്കോഡ കൊഡിയാക്. 2023 ഒക്ടോബർ 4-ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന പുത്തൻ മോഡലിനെ ഏറെ ആകാംക്ഷയോടെയാണ് ആളുകൾ കാത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായിതാ വാഹനത്തിന്റെ ഡിസൈൻ സ്കെച്ചുകളും ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ് സ്കോഡ. 2024 കൊഡിയാക്കിന്റെ ഇന്റീരിയറും എഞ്ചിൻ ഓപ്ഷനുകളും ബ്രാൻഡ് ഇതിനകം വെളിപ്പെടുത്തിയിരുന്നു.

Skoda Kodiaq SUV Design Sketches

രണ്ടാം തലമുറ കൊഡിയാക്കും ഇന്ത്യൻ വിപണിയിൽ ആറാടാൻ എത്തും. പ്രീമിയം എസ്‌യുവി 5, 7 സീറ്റർ ഓപ്ഷനുകളിലാവും വാഗ്ദാനം ചെയ്യുക. കുഷാഖിന് സമാനമായ ഗ്രില്ലും രണ്ടാം തലമുറ സ്പ്ലിറ്റ് എൽഇഡി മാട്രിക്സ് ഹെഡ്‌ലാമ്പ് സജ്ജീകരണവും ഉൾക്കൊള്ളുന്ന സിഗ്നേച്ചർ സ്‌കോഡ ഡിസൈനോടെയാണ് പുതിയ എസ്‌യുവി ഒരുക്കുന്നത്. ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളുള്ള ബോക്‌സി പോലുള്ള സ്റ്റൈലിംഗ് എസ്‌യുവി നിലനിർത്തുന്നുവെന്നതും ശ്രദ്ധേയമാണ്.

17 ഇഞ്ച് മുതൽ 20 ഇഞ്ച് വരെ 4 വീൽ സൈസുകളിൽ ഇത് വാഗ്ദാനം ചെയ്യും. പുതിയ കൊഡിയാക്കിന്റെ പിൻവശം പൂർണമായും റിഡിസെൻ ചെയ്‌തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. 'ഡാർക്ക് ക്രോം' എന്ന ഓപ്ഷണൽ ഫിനിഷോടെയാണ് ഡി-പില്ലർ വരുന്നത്. ഇതോടൊപ്പം പുതുതലമുറ സ്കോഡ കൊഡിയാകിന് ഒരു റെഡ് ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന സി ആകൃതിയിലുള്ള ടെയിൽ-ലൈറ്റ് ലഭിക്കുന്നു. സ്കോഡ അക്ഷരങ്ങൾ ചുവന്ന ബാറിന് മുകളിൽ ഇടംപിടിക്കുകയും ചെയ്യും.

Skoda Kodiaq SUV Design Sketches

മുൻമോഡലിനെ അപേക്ഷിച്ച് വലിപ്പത്തിന്റെ കാര്യത്തിലും കാര്യമായ മാറ്റമുണ്ടാവും. റിപ്പോർട്ടുകൾ അനുസരിച്ച് വരാനിരിക്കുന്ന 2024 മോഡൽ സ്കോഡ കൊഡിയാക്കിന് മൊത്തത്തിൽ 4,758 മില്ലീമീറ്റർ നീളമുണ്ടാവും. ഇത് മുൻഗാമിയേക്കാൾ 61 മില്ലീമീറ്റർ കൂടുതലാണ്. ഉയരം, വീതി, വീൽബേസ് എന്നിവയിൽ സ്കോഡ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. HVAC സിസ്റ്റത്തിനും മറ്റ് ബട്ടണുകൾക്കുമുള്ള ഫിസിക്കൽ കൺട്രോളുകളുള്ള പുതിയ പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയുടെ ഇന്റീരിയറും അടിമുടി പൊളിച്ചെഴുതിയിട്ടുണ്ട്.

കൺസോളിൽ മൂന്ന് നോബുകളാണുള്ളത്. അവയിൽ രണ്ടെണ്ണം ടെംപ്രേച്ചറും സീറ്റ് വെന്റിലേഷനും നിയന്ത്രിക്കുന്നതിനായാണ് ഒരുക്കിയിട്ടുള്ളത്. വോളിയവും ഫാൻ വേഗതയും നിയന്ത്രിക്കാൻ മിഡിൽ നോബ് ഉപയോഗിക്കുന്നു. സ്റ്റാൻഡേർഡായി ഡ്രൈവിംഗ് മോഡുകൾ, 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയുമായാണ് എസ്‌യുവി വരുന്നത്.

Skoda Kodiaq SUV Design Sketches

അങ്ങനെ മൊത്തത്തിൽ ആഡംബരം തുളുമ്പുന്ന അകത്തളമായിരിക്കും യാത്രകാരെ സ്വീകരിക്കാനായി ഒരുക്കുക. ആഗോള വിപണിയിൽ പെട്രോൾ, ഡീസൽ, PHEV എന്നിവയുൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളോടെയാവും 2024 സ്കോഡ കൊഡിയാക് വിപണത്തിന് എത്തുക. പെട്രോൾ പതിപ്പുകളിൽ മൈൽഡ് ഹൈബ്രിഡ് സിസ്റ്റമുള്ള 1.5 ലിറ്റർ ടിഎസ്‌ഐ എഞ്ചിനായിരിക്കും കിട്ടുക. ഫോർ വീൽ ഡ്രൈവ് സിസ്റ്റമുള്ള 204 bhp, 2.0 ലിറ്റർ ടിഎസ്‌ഐ യൂണിറ്റും എസ്‌യുവിക്ക് ഉണ്ടാവും.

2.0 ലീറ്റർ ടിഎസ്ഐ ഇവോ പെട്രോളായിരിക്കും ഇന്ത്യയിൽ എത്തുക. 7 സ്പീഡ് ഡ്യൂവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കുന്നത്. ഇക്കോ, കംഫർട്, നോർമൽ, സ്പോർട്, ഇൻഡിവിജ്വൽ, സ്നോ എന്നിങ്ങനെ ആറ് ഡ്രൈവ് മോഡുകളും പുത്തൻ കൊഡിയാക്കിനുണ്ടാവും. 0-100 വേഗത കൈവരിക്കാൻ കൊഡിയാക്കിന് 7.8 സെക്കൻഡ് സമയം മതിയാവും. എന്തായാലും സെഗ്മെന്റ് കിങായ ഫോർച്യൂണറിനെ പൊളിക്കാനുള്ള എല്ലാ മികവും എസ്‌യുവിയിലുണ്ടാവും.

More from DriveSpark

Article Published On: Friday, September 29, 2023, 10:17 [IST]
English summary
New gen skoda kodiaq suv design sketches released rival to toyota fortuner
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X