100 കി.മീ. ഇലക്‌ട്രിക്കിലും ഓടാം, മാരക മാറ്റങ്ങളുമായി സ്കോഡയുടെ പുത്തൻ 7 സീറ്റർ എസ്‌യുവി

കുഷാഖ്, സ്ലാവിയ പോലുള്ള പുതിയ മോഡലുകളിലൂടെ സാധാരണക്കാരിലേക്ക് ഇറങ്ങി ചെന്ന് കൂടുതൽ ജനകീയനായി മാറിയിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. വില കൂടിയ കാറുകളും പോക്കറ്റ് കീറുന്ന മെയിന്റനെൻസുമുള്ള വണ്ടികളുമാണ് ബ്രാൻഡ് പുറത്തിറക്കുന്നത് എന്ന തെറ്റിധാരണ ഒരുകാലത്ത് കമ്പനിയുടെമേൽ നിഴലിച്ചിരുന്നു. ഇതിനെല്ലാം ഉത്തരം കൊടുത്തത് ഇന്ത്യ 2.0 പ്രൊജക്‌ടിന്റെ ഭാഗമായി എത്തിയ മുകളിൽ പറഞ്ഞ രണ്ട് ഇടത്തരം വാഹനങ്ങളാണ്.

ഇന്ന് സ്കോഡയുടെ ഷോറൂമുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യൻ വിപണിയിൽ പുതിയ തന്ത്രങ്ങളിലൂടെ മുഖഛായ മാറ്റിയെടുത്ത കമ്പനി ടൊയോട്ട ഫോർച്യൂണർ അരങ്ങുവാഴുന്ന ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിലെയും സാന്നിധ്യമാണ്. കൊഡിയാക് എന്ന തട്ടുപൊളിപ്പൻ വാഹനമാണ് കമ്പനിയെ ഇവിടെ വാഴിക്കുന്നത്. എന്നാൽ രിമിതമായ യൂണിറ്റുകളിലും മാത്രമാണ് കൊഡിയാക് ഇന്ത്യയിലെത്തുന്നത് എന്ന പരാധി പലർക്കിടയിലുമുണ്ട്.

New Gen Skoda Kodiaq SUV Unveiled

ആഭ്യന്തര വിപണിക്കായി അനുവദിക്കുന്ന യൂണിറ്റുകളെല്ലാം ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്നുമുണ്ട്. ഇപ്പോഴിതാ കൊഡിയാക്കിന്റെ രണ്ടാംതലമുറ ആവർത്തനത്തെ പുറത്തിരിക്കുകയാണ് സ്കോഡ. ആഗോള വിപണികൾക്കായാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും അധികം വൈകാതെ എസ്‌യുവിയെ ഇന്ത്യയിലേക്കും എത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സെവൻ സീറ്റർ എസ്‌യുവി നിരവധി പുതിയ സവിശേഷതകൾ, കൂടുതൽ സ്പേസ്, പുത്തൻ സാങ്കേതികവിദ്യകൾ എന്നിവയും അതിലേറെയും കാര്യങ്ങൾ ഉൾപ്പെടുത്തികൊണ്ടാണ് പണികഴിപ്പിച്ചിരിക്കുന്നത്.

ഇതാദ്യമായാണ് പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യ കൊഡിയാക് എസ്‌യുവിയിൽ അരങ്ങേറ്റം കുറിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 2024-ഓടെ ഇന്ത്യയിൽ വിൽക്കുന്ന ഒന്നാം തലമുറ മോഡലിന് പകരമായി പുതിയ കൊഡിയാക് എത്തുമെന്ന അഭ്യൂഹങ്ങളും എയറിലുണ്ട്. അങ്ങനെയെങ്കിൽ ഫുൾ-സൈസ് പ്രീമിയം എസ്‌യുവി സെഗ്മെന്റിൽ മോഡൽ ടൊയോട്ട ഫോർച്യൂണറിന് വലിയ വെല്ലുവിളിയാകും.

New Gen Skoda Kodiaq SUV Unveiled

സ്കോഡയുടെ പുതിയ കാലത്തെ ഡിസൈൻ ധാർമ്മികതയ്ക്ക് അനുസൃതമായി കൊഡിയാക് അതിന്റേതായ വ്യതിരിക്തമായ രൂപമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാനാവും. എസ്‌യുവിയുടെ നിലവിലെ മോഡലിനേക്കാൾ അൽപ്പം കൂടുതൽ സ്പോർട്ടിയറായ ശൈലിയാണ് ചെക്ക് ബ്രാൻഡ് സ്വീകരിച്ചിരിക്കുന്നത്. ഗ്രില്ലിന് കൂടുതൽ കോണ്ടൂർഡ് പ്രൊഫൈൽ ലഭിക്കുന്ന മിനുക്കിയ മുൻവശം ഏവരേയും ആകർഷിക്കുമെന്നതിൽ തർക്കമില്ല.

എസ്‌യുവിക്ക് ഒരു കൂട്ടം പുതിയ മാട്രിക്‌സ് എൽഇഡി ഹെഡ്‌ലൈറ്റുകളും ബോൾഡും മസ്‌കുലറുമായി കാണപ്പെടുന്ന പുതിയ ബമ്പറും ലഭിക്കുന്നുണ്ട്. 18 മുതൽ 20 ഇഞ്ച് വരെ നീളമുള്ള അലോയ് വീലുകൾ സ്കോഡ വാഗ്ദാനം ചെയ്യുന്നതിനാൽ വശങ്ങളിൽ കാര്യമായ മാറ്റമൊന്നുമില്ല. പിൻഭാഗത്ത് എൽഇഡി ടെയിൽലൈറ്റുകൾ നവീകരിച്ചത് ശ്രദ്ധേയമാണ്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ MQB Evo പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് 7 സീറ്റർ പണിതെടുത്തിരിക്കുന്നത്.

New Gen Skoda Kodiaq SUV Unveiled, India Launch Next Year

പുതിയ എസ്‌യുവിക്ക് ഇപ്പോൾ മൊത്തത്തിൽ 4.76 മീറ്റർ നീളമാണുള്ളത്. അതായത് ഇത് മുൻതലമുറ മോഡലിനേക്കാൾ ആറ് സെന്റീമീറ്ററിലധികം വലിപ്പമേറിയതാണെന്ന് സാരം. മൂന്നാം നിര യാത്രക്കാർക്ക് കൂടുതൽ സ്പേസ് കണ്ടെത്താൻ ഇത് സ്കോഡയെ സഹായിച്ചിട്ടുണ്ട്. വീൽബേസിന്റെ വലിപ്പം 2.79 മീറ്ററിൽ മാറ്റമില്ലാതെ സ്‌കോഡ നിലനിർത്തിയിട്ടുണ്ട്. എന്നിരുന്നാലും അഞ്ച് സീറ്റർ പതിപ്പിന് ബൂട്ട് സ്പേസ് 910 ലിറ്ററിൽ നിന്ന് 2,105 ലിറ്ററായി ഉയർത്തി.

പുതിയ കൊഡിയാക്കിന്റെ ഇന്റീരിയറും സ്കോഡ പൊളിച്ചുപണിതിട്ടുണ്ട്. സുസ്ഥിരമായ ഇക്കോ വസ്തുക്കളിൽ നിന്ന് നിർമിച്ച നിരവധി ഘടകങ്ങളും അകത്തളത്തിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രധാന ഫീച്ചറുകളിൽ 10 ഇഞ്ച് അല്ലെങ്കിൽ 13 ഇഞ്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തെരഞ്ഞെടുക്കാനുള്ള അവസരം കമ്പനി ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. സ്കോഡയുടെ വെർച്വൽ കോക്ക്പിറ്റിനൊപ്പം നൽകുന്ന ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ 10 ഇഞ്ച് വലിപ്പമുള്ളതാണെന്നതും മിഴിവേകുന്നുണ്ട്.

New Gen Skoda Kodiaq SUV Unveiled, India Launch Next Year

കൂടാതെ, ഡബിൾ 15-വാട്ട് വയർലെസ് ചാർജിംഗ് പാഡ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ് അപ്പ് ഡിസ്‌പ്ലേ പോലുള്ള ഫീച്ചറുകളും കമ്പനി പുത്തൻ കൊഡിയാക്കിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ടെന്നതും പ്രീമിയം ഫീൽ ഉയർത്തുന്നു. പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പ് ഉൾപ്പെടെ രണ്ട് പെട്രോൾ, ഡീസൽ എഞ്ചിനുകളോടെയാണ് പുതുതലമുറ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക്-ഒൺലി മോഡിൽ വാഹനത്തിന് ഏകദേശം 100 കിലോമീറ്റർ ഓടാൻ കഴിയുമെന്ന് സ്‌കോഡ പറയുന്നു.

ഇതിൽ ഏത് എഞ്ചിൻ ഓപ്ഷനോടെയാവും ഇന്ത്യയിലേക്ക് പുതിയ കൊഡിയാക് വരികയെന്ന് സ്കോഡ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും 2024-ൽ ഫുൾ-സൈസ് എസ്‍‌യുവി നമ്മുടെ നിരത്തുകളിലും ഓടിത്തുടങ്ങും. പെട്രോൾ എൻജിനുള്ള ആദ്യ തലമുറയിൽ 38.5 ലക്ഷം മുതൽ 41.95 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ വില. ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, ജീപ്പ് മെറിഡിയൻ എന്നിവയോടാവും ഇവിടുത്തെ മത്സരം.

More from DriveSpark

Article Published On: Friday, October 6, 2023, 13:17 [IST]
English summary
New gen skoda kodiaq suv unveiled india launch next year expected price specifications
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X