ഫാമിലി ഹാച്ച്ബാക്കിന് സ്ലൈഡിംഗ് ഡോർ വരുന്നു, ട്രെൻഡ് സെറ്ററാവാൻ പുത്തൻ വാഗൺആർ ഉടൻ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഫാമിലി കാർ ഏതെന്ന് ചോദിച്ചാൽ അത് നമ്മുടെ സ്വന്തം മാരുതി സുസുക്കി വാഗൺആർ ആണെന്ന് നിസംശയം പറയാം. രാജ്യത്തെ സാധാരണക്കാരന്റെ മനസ് മനസിലാക്കി അവരുടെ ആവശ്യങ്ങൾക്ക് ഉതകുന്ന തരത്തിൽ ഡിസൈൻ ചെയ്‌ത് വെന്നിക്കൊടി പാറിച്ച ഈ ഹാച്ച്ബാക്ക് ഏകദേശം 30 ലക്ഷം യൂണിറ്റുകൾക്ക് മുകളിൽ വിറ്റഴിച്ചിട്ടുണ്ട്.

ഇടത്തരം കുടുംബങ്ങളുടെ ലക്ഷ്വറി വാഹനമെന്ന വിശേഷിപ്പിക്കാവുന്ന മോഡലാണ് മാരുതി വാഗണ്‍ആര്‍. ഒരു സെക്കൻഡ് ഹാൻഡ് വണ്ടിയെടുക്കണമെന്ന് ഓർത്താൽ പോലും ആദ്യം മനസിലേക്ക് ഓടിയെത്തുന്ന വാഹനമാണിത്. വിശ്വസിച്ച് കൂടെക്കൂട്ടാമെന്നതാണ് ഇവന്റെ വിജയം. പഴയ വാഗൺആർ ഉപയോഗിക്കുന്നവരിൽ പലരും ഇതുകൊടുത്ത് പുത്തൻ വാഗൺആർ വീണ്ടും വാങ്ങിയ ചരിത്രവും നമുക്കിടയിലുണ്ട്.

New-Gen Suzuki WagonR To Get Sliding Rear Doors

രണ്ട് പതിറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന ഈ ഹാച്ച്ബാക്ക് 1999 ഡിസംബര്‍ മാസത്തിലാണ് ആദ്യമായി പുറത്തിറങ്ങുന്നത്. കാലത്തിനൊത്ത് കോലവും ഭാവവും മാറാൻ വാഗൺആറിന് സാധിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വരുത്തുന്നതിനൊപ്പം സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഫീച്ചറുകളുടെ അകമ്പടിയും ഇപ്പോൾ കാറിനുണ്ട്. ശരിക്കും സ്വന്തം നാടായ ജപ്പനിൽ ഒരു ടോൾ-ബോയ് ഹാച്ച്ബാക്കായി 1993-ലാണ് വാഗൺആർ പിറവിയെടുക്കുന്നത്.

നിലവിൽ ആറാം തലമുറയിലായതിനാൽ വാങ്ങുന്നവരിൽ നിന്ന് മികച്ച പ്രതികരണമാണ് ഹാച്ച്ബാക്കിന് ലഭിക്കുന്നത്. 2025 ന്റെ തുടക്കത്തിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള അടുത്ത തലമുറ വാഗൺആറിലാണ് ഇപ്പോഴെ പലരുടേയും കണ്ണ്. ധാരാളം പുതുമകളുമായാവും ഇതിഹാസത്തെ ഏഴാം തലമുറയിലേക്ക് ആവാഹിക്കപ്പെടുക. അതിൽ ഏറ്റവും ശ്രദ്ധേയമാവുക പിന്നിലെ യാത്രക്കാർക്കായുള്ള സ്ലൈഡിംഗ് ഡോറുകളായിരിക്കും.

New-Gen Suzuki WagonR To Get Sliding Rear Doors

പിൻ സീറ്റുകൾക്കായി ഇരുവശത്തും സ്ലൈഡിംഗ് ഡോറുകളുമായി വാഗൺആർ ഹാച്ച്ബാക്ക് വരുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആരും പ്രതീക്ഷിക്കാത്ത ഇത്തരത്തിലൊരു മാറ്റം ജനപ്രിയ കാറിലേക്ക് കൊണ്ടുവരുന്നത് ഒരുതരത്തിൽ റിസ്ക്കുമാണ്. പക്ഷേ കാര്യങ്ങൾ ശരിയായി വന്നാൽ ഇതൊരു പുതുമ നൽകുന്ന വിഷയമാണ്. പൊതുവേ ഹാച്ച്ബാക്ക് മോഡലുകൾക്ക് ഇത്തരത്തിലൊരു പരീക്ഷണത്തിന് ആരും മുതിരാത്തതാണ്.

എന്നാൽ സുസുക്കിയുടെ തീരുമാനത്തിന് കൈയടികൊടുക്കേണ്ട കാര്യവുമാണ്. ആദ്യം ജപ്പാനിലാവും വാഗൺആറിന്റെ പുതുതലമുറ ആവർത്തനം അവതരിപ്പിക്കുക. ഇതിനുശേഷം 2025-ഓടെ മാരുതി സുസുക്കി പുത്തൻ ഹാച്ച്ബാക്ക് നമ്മുടെ വിപണിയിലും കൊണ്ടുവരും. എന്നിരുന്നാലും ഇന്ത്യൻ മോഡലിന് സ്ലൈഡിംഗ് റിയർ ഡോറുകൾ ലഭിക്കാൻ സാധ്യതയില്ല. ആളുകൾക്കിടയിൽ ഈ ഡോറുകൾക്ക് അത്ര പ്രിയമില്ലെന്നതു തന്നെയാണ് കാര്യം.

New-Gen Suzuki WagonR To Get Sliding Rear Doors

പക്ഷേ സംഭവം കൊണ്ടുവന്നാൽ വെറൈറ്റി തന്നെയായിരിക്കുമെങ്കിലും ഇവിടെ റിസ്ക്കെടുക്കാൻ രാജ്യത്തെ പ്രമുഖ കമ്പനി തയാറായേക്കില്ലെന്നാണ് വിവരം. എന്നാൽ . ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കായി ഹാച്ച്ബാക്കിന്റെ സ്ലൈഡിംഗ് ഡോറുകൾ സജ്ജീകരിച്ച പതിപ്പ് മാരുതി സുസുക്കി ഇന്ത്യ അവതരിപ്പിച്ചേക്കുമെന്ന സൂചനയുമുണ്ട്. ജാപ്പനീസ്-സ്പെക്ക് മോഡൽ ഒരു മൈൽഡ് ഹൈബ്രിഡ് ടെക്നോടുകൂടിയ 0.66 ലിറ്റർ 3-സിലിണ്ടർ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നത് തുടരും.

എങ്കിലും എഞ്ചിൻ ഗണ്യമായി മെച്ചപ്പെടുത്തുകയും തീർച്ചയായും ഉയർന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുകയും ചെയ്യും. സ്വിഫ്റ്റിലേതു പോലെ അടുത്ത തലമുറ വാഗൺആർ ഹാച്ച്ബാക്കിന്റെ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പും സുസുക്കി അവതരിപ്പിക്കാൻ സാധ്യതയുണ്ട്. എന്നാൽ ചെലവ് കൂടുകയും ബജറ്റിൽ ഒതുങ്ങുകയും ചെയ്യാത്തതിനാൽ ഇവയൊന്നും ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കേണ്ടതേയില്ലെന്ന് വേണം പറയാൻ.

New-Gen Suzuki WagonR To Get Sliding Rear Doors

ഇന്ത്യ-സ്പെക്ക് മോഡലിന് നിലവിലുള്ള 1.0 ലിറ്റർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും. അടുത്ത തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിൽ അവതരിപ്പിക്കുന്ന 1.2 ലിറ്റർ 3-സിലിണ്ടർ നാച്ചുറലി പെട്രോൾ എഞ്ചിനും മാരുതിക്ക് അവതരിപ്പിക്കാനാകും. വാഗൺആർ ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്. 2023 ഓട്ടോ എക്‌സ്‌പോയിൽ വാഗൺആർ ഫ്ലെക്‌സ് ഫ്യുവൽ പ്രോട്ടോടൈപ്പും മാരുതി സുസുക്കി പ്രദർശിപ്പിച്ചിരുന്നു.

വാഗൺആർ ഫ്ലെക്സ് ഇന്ധന പതിപ്പ് സുസുക്കി മോട്ടോർ കോർപ്പറേഷന്റെ പിന്തുണയോടെ പ്രാദേശികമായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് യാഥാർഥ്യമാവുമോയെന്ന് കണ്ടറിയണം. ഹാച്ച്ബാക്കിന്റെ പ്രോട്ടോടൈപ്പിന് 20 ശതമാനത്തിനും (E20) 85 ശതമാനത്തിനും ഇടയിൽ (E85) എഥനോളിന്റെയും പെട്രോളിന്റെയും മിശ്രിതത്തിൽ പ്രവർത്തിക്കാൻ കഴിയും.

Article Published On: Monday, November 27, 2023, 18:51 [IST]
English summary
New gen suzuki wagonr to get sliding rear doors launch by 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X