24 കി.മീ. മൈലേജുള്ള ടൊയോട്ടയുടെ പുത്തൻ ഹൈബ്രിഡ് കാർ ഇന്നെത്തും, 'കക്ഷി ആരെന്ന് അറിയാമോ'?

ഇന്ത്യയിൽ ഹൈബ്രിഡ് എസ്‌യുവിയിലൂടെ മൈലേജ് വിപ്ലവം കൊണ്ടുവന്നവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. പൊതുവേ ഇന്നോവ മുതലാളി എന്നാണ് അറിയപ്പെടുന്നതെങ്കിലും ബ്രാൻഡ് നിരയിൽ ഇപ്പോൾ ഓളമുണ്ടാക്കുന്ന വാഹനം അർബൻ ക്രൂയിസർ ഹൈറൈഡറും ഹൈക്രോസുമാണെന്ന് വേണം പറയാൻ. സമ്പൂർണ ഇലക്ട്രിക്കിലേക്ക് പോവാതെ ഹൈബ്രിഡ് മോഡലുകളിലേക്ക് ശ്രദ്ധകൊടുത്തിടത്താണ് ടൊയോട്ടയുടെ വിജയം.

ഇപ്പോൾ ഒരു ഹൈബ്രിഡ് കാർ വാങ്ങിയാൽ കൊള്ളാമെന്ന മനോഭാവമാണ് പലർക്കുമുള്ളത്. ഹൈറൈഡറും ഹൈക്രോസും ഈ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിനു മുന്നേ കാമ്രി എന്നൊരു സെഡാനാണ് ഹൈബ്രിഡ് സംവിധാനം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. അധികമാരും ഈ കാറിനെ മൈൻഡ് ചെയ്യാതിരുന്നതിന്റെ കാരണം ഇതിന്റെ പ്രീമിയം വിലയാണ്. പക്ഷേ യാത്രാ സുഖവും ഗംഭീര മൈലേജും കാരണം പലർക്കും ഈ കാർ പ്രിയങ്കരമായി മാറിയിരുന്നു.

New Gen Toyota Camry Hybrid Sedan To Be Unveiled Today

ദേ ഇപ്പോൾ ഒമ്പതാം തലമുറ ആവർത്തനത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് ടൊയോട്ട കാമ്രി. ഇന്നു നടക്കുന്ന 2023 ലോസ്ആഞ്ചലസ് (LA) ഓട്ടോഷോയിൽ ഹൈബ്രിഡ് സെഡാന്റെ പുത്തൻ ആവർത്തനത്തെ ജാപ്പനീസ് ബ്രാൻഡ് അവതരിപ്പിക്കും. ഹൈബ്രിഡ് ഇലക്ട്രിക് എന്നതിനു പുറമെ AWD സജ്ജീകരണവും മോഡലിലേക്ക് ഇത്തവണ എത്തുന്നുണ്ടെന്നതാണ് ശ്രദ്ധേയം. ഇപ്പോൾ ഇന്ത്യയിൽ എത്തില്ലെങ്കിലും ആഗോള വിപണിക്കായാണ് ടൊയോട്ട പുറത്തിറക്കുന്നത്.

അനുദിനം വളരുന്ന എസ്‌യുവികളുടെ ലോകത്ത് കാമ്രി അതിന്റേതായ രീതിയിൽ വേറിട്ടുനിൽക്കുകയും യൂറോപ്പിലും അമേരിക്കയിലും ഇപ്പോഴും ഒരു ജനപ്രിയ മോഡലായി നിലനിൽക്കുന്നുമുണ്ട്. ഈ പുതിയ ഹൈബ്രിഡ് പതിപ്പിൽ ADAS, HUD, പുതിയ ഡ്രൈവർ സുരക്ഷാ പാക്കേജുകൾ, പുതിയതും വലുതുമായ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങി നിരവധി പുത്തൻ സാങ്കേതിക വിദ്യകൾ കമ്പനി ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

New Gen Toyota Camry Hybrid Sedan To Be Unveiled Today

ടൊയോട്ടയുടെ പുതിയ TNGA-K പ്ലാറ്റ്‌ഫോമിലാവും ഒമ്പതാം തലമുറ ആവർത്തനത്തിലുള്ള കാമ്രി പണിതിറക്കുക. പക്ഷേ എഞ്ചിൻ ഓപ്ൽനിൽ മുൻഗാമിക്ക് സമാനമായിരിക്കും പ്രീമിയം സെഡാൻ. അതായത് 2.5 ലിറ്റർ ഫോർ സിലിണ്ടർ ഹൈബ്രിഡ് എഞ്ചിൻ തന്നെയാവും വാഹനത്തിന് തുടിപ്പേകുകയെന്ന് സാരം. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ പെട്രോൾ എഞ്ചിൻ 218 bhp പവറിൽ 221 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നത്. വളരെ കാര്യക്ഷമമായ ഹൈബ്രിഡ് സംവിധാനം ഉള്ളതിനാൽ തന്നെ കാമ്രിക്ക് 23.27 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. കാമ്രിക്കൊപ്പം ടൊയോട്ട തങ്ങളുടെ മുൻനിര മോഡലായ ക്രൗൺ ശ്രേണിയിലുള്ള കാറുകൾക്കായി ഒരു പുതിയ ബോഡി ശൈലി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

New Gen Toyota Camry Hybrid Sedan To Be Unveiled Today

ടൊയോട്ടയ്ക്ക് ഇന്ത്യയിൽ കാമ്രി വലിയ വിൽപ്പന നേടിത്തരുന്ന മോഡലൊന്നുമല്ലെങ്കിലും പ്രതിമാസം ഏകദേശം 150 മുതൽ 200 യൂണിറ്റ് പരിധിയിൽ വിൽപ്പന ചെയ്യാൻ കമ്പനിക്ക് സാധിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് പുതിയ മോഡൽ കൊണ്ടുവന്നാൽ കൂടുതൽ മെച്ചമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശികമായി അസംബ്ലിൾ ചെയ്‌താണ് നൽകുന്നതെങ്കിലും വില കുറയാൻ സാധ്യതയില്ല. പുതിയ പതിപ്പിന്റെ വില ഏകദേശം 55 ലക്ഷത്തിനടുത്തായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ എട്ടാം തലമുറ കാമ്രി 2019-ലാണ് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 46.17 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പ്രീമിയം സെഡാനെ കമ്പനി വിപണനം ചെയ്യുന്നത്. നവംബർ 14-ന് ഒമ്പതാം തലമുറ മോഡലിന്റെ അവതരണത്തിന് മുന്നോടിയായി ടൊയോട്ട കാമ്രിയുടെ പുതിയ ടീസർ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. കാറിന്റെ പിൻഭാഗത്തെ ഡിസൈൻ വിശദാംശങ്ങളാണ് കമ്പനി പരിചയപ്പെടുത്തുന്നത്.

New Gen Toyota Camry Hybrid Sedan To Be Unveiled Today

കാമ്രി ബാഡ്‌ജിംഗിന്റെ പുതിയ ലൊക്കേഷൻ, ടെയിൽ ലൈറ്റ് സ്‌റ്റൈലിംഗ്, നിലവിലെ മോഡലിനെ അപേക്ഷിച്ച് കൂടുതൽ ഇടുങ്ങിയ ടാപ്പർ ചെയ്‌ത ട്രങ്ക് എക്‌സ്‌റ്റൻഷൻ എന്നിവ ടീസറിലൂടെ കാണാനാവും. എന്തായാലും ഇന്ത്യയിലും നേട്ടമുണ്ടാക്കി മുന്നേറുന്നതിനിടയിൽ പുത്തൻ കാറിന്റെ വരവ് മൈലേജ് കൂട്ടും. നിലവിൽ ഗ്ലാൻസ, റൂമിയോണ്‍, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഇന്നോവ ഹൈക്രോസ്, ഹൈലക്‌സ്, വെല്‍ഫെയര്‍ എന്നീ മോഡലുകളാണ് കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

More from DriveSpark

Article Published On: Tuesday, November 14, 2023, 8:30 [IST]
English summary
New gen toyota camry hybrid sedan to be unveiled today
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X