24 കി.മീ. മൈലേജ് തന്നെ ആയുധം, ടൊയോട്ടയുടെ പുത്തൻ ഹൈബ്രിഡ് കാർ ഇതാണ്...

ഇന്ത്യയിൽ ഹൈബ്രിഡ് വാഹനങ്ങളെ ജനപ്രിയരാക്കിയവരാണ് ടൊയോട്ട. അർബൻ ക്രൂയിസർ ഹൈറൈഡർ, ഹൈക്രോസ് എന്നീ മോഡലുകളിലൂടെ വിപ്ലവം തീർത്ത ജാപ്പനീസ് ബ്രാൻഡ് ഇലക്ട്രിക്കിനേക്കാൾ കൂടുതൽ ഊന്നലാണ് ഇത്തരം വാഹനങ്ങൾക്ക് കൊടുക്കുന്നത്. സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയിൽ വിപണിയിലെത്തിക്കാനാവും എന്നതാണ് ഇതിനു പിന്നിലുള്ള മറയില്ലാത്ത രഹസ്യം.

ഹൈറൈഡറും ഹൈക്രോസും ഹൈബ്രിഡ് സാങ്കേതികവിദ്യയിലേക്ക് ചേക്കേറുന്നതിനു മുമ്പ് തന്നെ ടൊയോട്ടയ്ക്ക് ഇത്തരമൊരു കാർ ഇന്ത്യയിലുണ്ടായിരുന്നുവെന്നത് പലർക്കുമറിയില്ല. കാമ്രി എന്ന പേര് സുപരിചിതമായിരുന്നുവെങ്കിലും ഇതൊരു ഹൈബ്രിഡ് വാഹനമായിരുന്നെന്ന് പലരും അറിഞ്ഞതേയുണ്ടായിരുന്നില്ല. പ്രീമിയം വിലയിലെത്തുന്നതിനാൽ അധികമാരും ശ്രദ്ധിക്കാതെ പോയ അണ്ടർറേറ്റഡ് സെഡാനാണിത്. പക്ഷേ ഏകദേശം 150 മുതൽ 200 യൂണിറ്റ് പരിധിയിലാണ് കാമ്രി വിറ്റഴിക്കുന്നത്.

2024 Toyota Camry

അങ്ങനെ മോശമാക്കാതെ നിരത്തുകളിൽ ഓടുന്ന കാമ്രി (Camry) ഇപ്പോഴിതാ ഒമ്പതാം തലമുറയിലേക്ക് ചേക്കേറിയിരിക്കുകയാണ്. 2023 ലെ ലോസ് ഏഞ്ചൽസ് ഓട്ടോ ഷോയിൽ ടൊയോട്ട സെഡാന്റെ പുതിയ ആവർത്തനത്തെ പുറത്തിറക്കിയിരിക്കുകയാണ്. അടിസ്ഥാന രൂപം ഒന്നാണെങ്കിലും കാലത്തിനൊത്ത പരിഷ്ക്കാരങ്ങൾ കൂടെക്കൂട്ടിയാണ് പുത്തൻ കാമ്രി പിറവിയെടുത്തിരിക്കുന്നത്.

ഹൈബ്രിഡ് ഇലക്ട്രിക് എന്നതിനു പുറമെ AWD സജ്ജീകരണവും മോഡലിലേക്ക് ഇത്തവണ എത്തുന്നുണ്ടെന്നതാണ് ശ്രദ്ധേയം. ഇപ്പോൾ ഇന്ത്യയിൽ എത്തില്ലെങ്കിലും ആഗോള വിപണിക്കായാണ് ടൊയോട്ട പുറത്തിറക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ സെഡാന്റെ ജനപ്രീതി നിലനിർത്താൻ പുതിയ പരിഷ്ക്കാരങ്ങൾ കാറിനെ സഹായിക്കും. ഡിസൈനിലേക്ക് നോക്കിയാൽ രൂപം മുൻഗാമിക്ക് സമാനമായി തോന്നുമെങ്കിലും ചില കിടിലൻ മാറ്റങ്ങൾ കാണാനാവും.

2024 Toyota Camry

വലിയ ലോവർ ഫ്രണ്ട് ഗ്രില്ലും സംയോജിത എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള മെലിഞ്ഞ എൽഇഡി ഹെഡ്‌ലാമ്പുകളാണ് മുൻവശത്തെ ഹൈലൈറ്റ്. ടെയിൽ ലൈറ്റുകളും എൽഇഡി യൂണിറ്റുകളാണ്. റീഡിസൈൻ ചെയ്‌ത 19 ഇഞ്ച് അലോയ് വീലുകളാണ് വീലിലാണ് സെഡാൻ നിരത്തിലെത്തുക. പുത്തൻ കാറാണെന്ന് കാഴ്ച്ചയിൽ തോന്നിപ്പിക്കാൻ ധാരാളം പുതിയ നിറങ്ങളും പ്രീമിയം സെഡാനിൽ ഒരുക്കിയിട്ടുണ്ട്.

ഐസ് ക്യാപ്പ്, വിൻഡ് ചിൽ പേൾ, സെലസ്റ്റിയൽ സിൽവർ മെറ്റാലിക്, അണ്ടർഗ്രൗണ്ട്, മിഡ്‌നൈറ്റ് ബ്ലാക്ക് മെറ്റാലിക്, സൂപ്പർസോണിക് റെഡ്, റിസർവോയർ ബ്ലൂ, ഓഷ്യൻ ജെം, ഹെവി മെറ്റൽ തുടങ്ങി നിരവധി കളർ ഓപ്‌ഷനുകൾ പുതിയ കാമ്രിയുടെ ഭാവം തന്നെ മാറ്റിമറിക്കുന്നുണ്ട്. ഇൻ്റീരിയറിലും മാറ്റങ്ങൾ സമഗ്രമാണ്. 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനുമായാണ് പുത്തൻ സെഡാൻ വരുന്നത്.

2024 Toyota Camry

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി 12.3 ഇഞ്ച് ഡിസ്‌പ്ലേകളാണ് കാമ്രിയുടെ ടോപ്പ് ട്രിമ്മുകൾക്ക് ലഭിക്കുന്നത്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് വയർലെസ് ചാർജിംഗ് പാഡിനൊപ്പം വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ലഭിക്കുന്നു. ടോപ്പ് എൻഡ് വേരിയന്റിന് 10.0 ഇഞ്ച് ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും ഒരുക്കിയിട്ടുണ്ട്. ക്യാബിനിനുള്ളിൽ ഒമ്പത് സ്പീക്കറുകളുള്ള ജെബിഎൽ ഓഡിയോ സംവിധാനവുമുണ്ട്.

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ പുതിയ കാമ്രിക്ക് ടൊയോട്ട സേഫ്റ്റി സെൻസ് 3.0 സ്യൂട്ട് ലഭിക്കുന്നുണ്ട്. അതിൽ വാഹനങ്ങളെയും കാൽനടയാത്രക്കാരെയും കണ്ടെത്തുന്ന പ്രീ-കൊളിഷൻ സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-ഡിപ്പാർച്ചർ അസിസ്റ്റ്, റോഡ് സൈൻ അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീമുകൾ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ് എന്നിവ ഉൾപ്പെടുന്നു.

2024 Toyota Camry

പിന്നിലെ ക്രോസ്-ട്രാഫിക് അലേർട്ടും. ട്രാഫിക്-ജാം അസിസ്റ്റ്, ഫ്രണ്ട് ക്രോസ്-ട്രാഫിക് അലേർട്ട്, ലെയ്ൻ-ചേഞ്ച് അസിസ്റ്റ്, പനോരമിക് വ്യൂ മോണിറ്റർ, ഓട്ടോമാറ്റിക് ബ്രേക്കിംഗിനൊപ്പം ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് അസിസ്റ്റ് എന്നിവ ചേർക്കുന്ന ഓപ്ഷണൽ പ്രീമിയം പ്ലസ് പാക്കേജ് കാമ്രിയുടെ ടോപ്പ് വേരിയന്റുകൾക്കായി പ്രത്യേകം മാറ്റിവെച്ചിരിക്കുകയാണ്. ഇത്തവണ V6 ഉപേക്ഷിച്ച് ഹൈബ്രിഡ് സിസ്റ്റമുള്ള പരിചിതമായ 2.5 ലിറ്റർ ഇൻലൈൻ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനുമായാണ് 2023 ടൊയോട്ട കാമ്രിയുടെ വരവ്.

ടൂ-വീൽ-ഡ്രൈവിലും ഓൾ-വീൽ-ഡ്രൈവിലും ടൊയോട്ട കാമ്രി ഇനിമുതൽ ലഭ്യമാണ്. ഹൈബ്രിഡ് സിസ്റ്റം രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിക്കുന്നുവെന്നാണ് ജീപ്പനീസ് ബ്രാൻഡ് പറയുന്നത്. ഫ്രണ്ട് വീൽ ഡ്രൈവ് മോഡലിന് 228 bhp പവർ ഔട്ട്‌പുട്ട് ഉണ്ട്, അതേസമയം AWD വേരിയന്റിന് 235 bhp കരുത്തോളം നൽകാനാവും. പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് മോട്ടോറും ഇത് ഉപയോഗിക്കുന്നു.

2024 Toyota Camry

എഞ്ചിൻ ആർപിഎം ലെവലുകൾ കുറയ്ക്കുന്നതിനാണ് ഹൈബ്രിഡ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ടൊയോട്ട പറയുന്നു. ടൊയോട്ടയുടെ പുതിയ TNGA-K പ്ലാറ്റ്‌ഫോമിലാവും ഒമ്പതാം തലമുറ ആവർത്തനത്തിലുള്ള കാമ്രി പണിതിറക്കുക. ഹൈബ്രിഡ് സിസ്റ്റമുള്ള കാറുകൾക്ക് ഇന്ത്യയിൽ ജനപ്രീതി ലഭിക്കുന്നതിനാഷ പുതിയ മോഡൽ കൊണ്ടുവന്നാൽ കൂടുതൽ മെച്ചമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Wednesday, November 15, 2023, 17:25 [IST]
English summary
New gen toyota camry hybrid sedan unveiled india launch soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X