ആൾട്രോസ് റേസർ വരാൻ വൈകും, പകരം 9.99 ലക്ഷത്തിന് ഹ്യുണ്ടായിയുടെ 'പോക്കറ്റ് റോക്കറ്റ്' വാങ്ങാം

പെർഫോമൻസ് കാറുകൾക്ക് അത്ര സാധ്യതയില്ലാത്ത വിപണികളിൽ ഒന്നായിരുന്നു നമ്മുടെ ഇന്ത്യ. എന്നാൽ കുറച്ചുകാലങ്ങളായി എല്ലാത്തരം വാഹനങ്ങളും വാങ്ങാൻ നമ്മുടെ ആളുകൾ എത്തുന്നുണ്ടെന്നത് വണ്ടിക്കമ്പനികൾക്ക് മൈലേജായിട്ടുണ്ട്. അങ്ങനെയാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ N ലൈൻ മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

വെന്യു കോംപാക്‌ട് എസ്‌യുവിക്കും i20 പ്രീമിയം ഹാച്ച്ബാക്കിലുമാണ് ഹ്യുണ്ടായി പെർഫോമൻസ് അധിഷ്‌ഠിത N ലൈൻ വേരിയന്റുകൾ സമ്മാനിച്ചിരിക്കുന്നത്.പക്കാ പെർഫോമൻസ് മോഡലുകളല്ല ഇവയെങ്കിലും സ്റ്റാൻഡേർഡ് മോഡലുകളെ അപേക്ഷിച്ച് നോക്കുമ്പോൾ കിടിലൻ പവറും സസ്പെൻഷനിലെല്ലാം ചെറിയ പരിഷ്ക്കാരങ്ങളുമാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് കൊണ്ടുവന്നത്. എന്തായാലും സ്വാകാര്യത നേടി കുതിച്ച ഈ വാഹനങ്ങൾക്ക് ഇന്ത്യക്കാർ ഫുൾമാർക്കും നൽകി.

New Hyundai i20 N Line Facelift Launched

ഇപ്പോഴിതാ i20 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പുതിയ 2023 മോഡൽ N ലൈൻ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി. മുൻഗാമിയെ അപേക്ഷിച്ച് സ്‌പോർട്ടി ഹാച്ച്ബാക്കിന് കാര്യമായ അപ്‌ഡേറ്റുകളുമായാണ് ഇത്തവണ നിരത്തിലേക്ക് ഓടിയിറങ്ങുന്നത്. പുതിയ ഹ്യുണ്ടായി i20 N ലൈൻ ഫെയ്‌സ്‌ലിഫ്റ്റിന്റെ മാനുവലിന് 9.99 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്.

അതേസമയം ടോപ്പ് എൻഡ് ഡിസിടി ഓട്ടോമാറ്റിക് N8 വേരിയന്റിന് 12.32 ലക്ഷം രൂപയും എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടതുണ്ട്. അടുത്തിടെ പ്രീമിയം ഹാച്ച്ബാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ നിന്നും ഒഴിവാക്കിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായാണ് പുതിയ i20 N ലൈൻ വന്നിരിക്കുന്നത്. 118 bhp പവറിൽ 172 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന പരിചിതമായ 1.0 ലിറ്റർ കാപ്പ ടർബോ GDi പെട്രോൾ എഞ്ചിനാവും.

New Hyundai i20 N Line Facelift Launched

ഉപഭോക്താക്കളുടെ ആവശ്യാനുസരണം പുതിയ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും കാറിലുണ്ട്. N6, N8 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് പുതിയ 2023 മോഡൽ ഹ്യുണ്ടായി i20 N ലൈൻ സ്പോർട്ടി ഹാച്ച്ബാക്ക് സ്വന്തമാക്കാനാവുന്നത്. അടുത്തിടെ പുതുക്കിയ സ്റ്റാൻഡേർഡ് i20 ഹാച്ച്ബാക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈൻ മാറ്റങ്ങളും വാഹനത്തിലുണ്ട്. പരിഷ്ക്കരിച്ച ഗ്രില്ലും ഹെഡ്‌ലാമ്പുകളിലെ ട്വീക്കുകളുമാണ് i20 N ലൈനിന് അഴകേകുന്നത്.

പുത്തൻ എൽഇഡി ഹെഡ്‌ലാമ്പുകൾ, സിഗ്നേച്ചർ എൽഇഡി ഡിആർഎൽ ഡിസൈനും സ്പോർട്ടി അവതാരത്തിന് ശരിക്കും മിഴിവേകുന്നുണ്ട്. ബമ്പറുകളിലും മാറ്റങ്ങൾ കാണാം. അതേസമയം പിൻഭാഗത്ത് കുറഞ്ഞ മാറ്റങ്ങളാണുള്ളത്. ഹ്യുണ്ടായി i20 N ലൈൻ ഇപ്പോൾ പുതിയ അബിസ് ബ്ലാക്ക്, അറ്റ്‌ലസ് വൈറ്റ്, ടൈറ്റൻ ഗ്രേ, തണ്ടർ ബ്ലൂ, സ്റ്റാറി നൈറ്റ്, അറ്റ്‌ലസ് വൈറ്റ് വിത്ത് എബിസ് ബ്ലാക്ക് റൂഫ്, തണ്ടർ ബ്ലൂ വിത്ത് എബിസ് ബ്ലാക്ക് റൂഫ് എന്നിവയുൾപ്പെടെ നിരവധി കളറുകളിലും ലഭ്യമാണ്.

New Hyundai i20 N Line Facelift Launched

ഇനി അകത്തേക്ക് കയറിയാൽ സ്‌പോർട്ടി ലുക്കിനായി കോൺട്രാസ്റ്റ് റെഡ് ഇൻസേർട്ടുകളോട് കൂടിയ കറുപ്പ് ഇന്റീരിയറാണ് 2023 ഹ്യുണ്ടായി i20 N ലൈനിൽ ഒരുക്കിയിട്ടുള്ളത്. 7 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം പ്രീമിയം ടച്ചാണ് സമ്മാനിക്കുന്നത്. കൂടാതെ N ലോഗോയുള്ള പുതിയ ലെതർ അപ്‌ഹോൾസ്റ്ററി, റെഡ് ആംബിയന്റ് ലൈറ്റുകൾ, സുഷിരങ്ങളുള്ള ലെതർ ഗിയർ ഷിഫ്റ്റർ, N ലോഗോയുള്ള ലെതർ സ്റ്റിയറിംഗ് വീൽ എന്നിവയും ഇതിലുണ്ട്.

52 ഹിംഗ്ലീഷ് വോയ്‌സ് കമാൻഡുകളും OTA അപ്‌ഡേറ്റുകളും പിന്തുണയ്ക്കുന്നതാണ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. 60-ലധികം കണക്റ്റഡ് ഫീച്ചറുകൾ, മൾട്ടി-ലാംഗ്വേജ് യുഐ സപ്പോർട്ട്, 127 എംബഡഡ് വോയ്‌സ് റെക്കഗ്നിഷൻ കമാൻഡുകൾ എന്നിവയും കാറിലുണ്ട്. സേഫ്റ്റിയിലേക്ക് വന്നാൽ ഹ്യുണ്ടായി i20 N ലൈനിൽ ആറ് എയർബാഗുകൾ, ESC, ഹിൽ അസിസ്റ്റ് കൺട്രോൾ (HAC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) ഹൈലൈൻ എന്നിവയുൾപ്പെടെ 35 സ്റ്റാൻഡേർഡ് ഫീച്ചറുകളാണ് ഇടംപിടിച്ചിരിക്കുന്നത്.

New Hyundai i20 N Line Facelift Launched

സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളുടെ ഭാഗമായി നിങ്ങൾക്ക് നാല് വീലുകൾക്കും ഡിസ്‌ക് ബ്രേക്കുകളും ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും എല്ലാ സീറ്റുകൾക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റും സീറ്റ് ബെൽറ്റ് റിമൈൻഡറുകളും N ലൈൻ സ്പോർട്ടി ഹാച്ച്ബാക്കിൽ ലഭിക്കുമെന്നതും ശ്രദ്ധേയമാണ്. കൂടാതെ, ബർഗ്ലാർ അലാറം, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, റിയർ പാർക്കിംഗ് ക്യാമറ, ഹെഡ്‌ലാമ്പ് എസ്‌കോർട്ട് ഫംഗ്‌ഷൻ എന്നിവയുൾപ്പെടെ 40 അധിക സുരക്ഷാ സവിശേഷതകളുമായാണ് പുതിയ i20 N ലൈൻ വരുന്നത്.

More from DriveSpark

Article Published On: Friday, September 22, 2023, 13:26 [IST]
English summary
New hyundai i20 n line facelift launched in india price starts from 9 99 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X