മാരുതി സൈഡാവും; ത്രില്ലിംഗ് പ്രൈസിംഗുമായി കിയ, സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് 10.89 ലക്ഷം മുതൽ വാങ്ങാം

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്‌തുകൊണ്ട് മാരുതി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും വളർന്നപ്പോൾ സൈഡായ മോഡലാണ് കിയ സെൽറ്റോസ്. സി-എസ്‌യുവികളുടെ ലോകത്ത് രണ്ടാമനായിരുന്ന ദക്ഷിണ കൊറിയൻ മോഡൽ പഴയ പ്രതാപം തിരികെപ്പിടിക്കാനായി മുഖംമിനുക്കി വിപണിയിലേക്ക് എത്തിയിരിക്കുകയാണ്.

ഗംഭീര മാറ്റങ്ങളുമായി അടുത്തിടെ അവതരിപ്പിച്ച 2023 കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില പ്രഖ്യാപിക്കും മുമ്പേ ബുക്കിംഗിനായി ഒഴുകിയെത്തിയത് പതിനായിരങ്ങളുമാണ്. വെറും 24 മണിക്കൂറിനുള്ളിൽ 13,000-ത്തിന് മുകളിൽ ബുക്കിംഗ് നേടി ഹിറ്റടിച്ചത് കിയയുടെ ആത്മവിശ്വാസം ഉയർത്തിയിരുന്നു. ദേ ഇപ്പോൾ കിടിലൻ വില നിർണയവുമായി എതിരാളികളായ മാരുതി സുസുക്കിയെയും ടൊയോട്ടയെയും അമ്പരപ്പിച്ചിരിക്കുകയാണ് കമ്പനി.

New Kia Seltos Facelift Launched

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് 10.89 ലക്ഷം രൂപ മുതൽ വാങ്ങാനാവും. അതേസമയം എസ്‌യുവിയുടെ ടോപ്പ് എൻഡ് X-ലൈൻ വേരിയന്റിന് 19.99 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വില നൽകേണ്ടി വരും. കിയ ഇന്ത്യയിൽ നിന്നുള്ള 2023 സെൽറ്റോസ് ഒന്നിലധികം വേരിയന്റുകളിലും ടെക് ലൈൻ, ജിടി ലൈൻ, X ലൈൻ എന്നിങ്ങനെ മൂന്ന് വിശാലമായ ട്രിം ലൈനുകളിലൂടെനീളം 18-ഓളം വേരിയന്റുകളാണ് പുത്തൻ സെൽറ്റോസിനായി കിയ അവതരിപ്പിച്ചിരിക്കുന്നത്.

Ex-Showroom Prices (in Rs Lakh)
Trims Gasoline 1.5 Gasoline 1.5 T-GDI Diesel
6MT IVT 6iMT 7DCT 6iMT 6AT
HTE 10.89 - - - 11.99 -
HTK 12.09 - - - 13.59 -
HTK+ 13.49 - 14.99 - 14.99 -
HTX 15.19 16.59 - - 16.69 18.19
HTX+ - - 18.29 19.19 18.29 -
GTX+ - - - 19.79 - 19.79
X-Line - - - 19.99 - 19.99

പുതിയ മോഡൽ സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ മുടക്കി പുതിയ സെൽറ്റോസ് ഇനിയും ബുക്ക് ചെയ്യാം. 2019 ഓഗസ്റ്റിൽ കിയ ഇന്ത്യയിലേക്ക് എത്തിയപ്പോൾ തങ്ങളുടെ ആദ്യ മോഡലായിരുന്നു സെൽറ്റോസ്. ഈ ഒരൊറ്റ എസ്‌യുവിയിലൂടെയാണ് കമ്പനി രാജ്യം വെട്ടിപ്പിടിച്ചത്. എന്തായാലും നാല് വർഷങ്ങൾക്ക് ശേഷം ലഭിക്കുന്ന പ്രധാന അപ്ഡേറ്റിൽ ആരേയും മോഹിപ്പിക്കും വിധമാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഒരുക്കിയെടുത്തിരിക്കുന്നത്.

New Kia Seltos Facelift Launched

പ്രധാനമായും പുതുക്കിയ ഫ്രണ്ട് ആൻഡ് റിയർ സ്റ്റൈലിംഗാണ് കിയ എടുത്തുകാണിക്കുന്നതെങ്കിലും അതിലും കൂടുതൽ കാര്യങ്ങൾ എസ്‌യുവിയിൽ കൊണ്ടുവരാൻ കിയ കാണിച്ച മനസിനും കൈയടിക്കാം. പുതിയ 1.5 ലിറ്റർ ടർബോ എഞ്ചിൻ, പുതുക്കിയ ഇന്റീരിയർ, ADAS എന്നിവയെല്ലാം വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. പുതിയ വലിയ ഗ്രിൽ, സ്റ്റൈലിംഗ് മാറ്റിയ ബമ്പർ, ഗ്രില്ലിലേക്ക് ഒഴുകുന്ന പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, റീഡിസൈൻ ചെയ്‌ത ഹെഡ്‌ലൈറ്റുകൾ എന്നിവയെല്ലാമാണ് മുൻവശത്തെ പ്രധാന മാറ്റം.

പുനർരൂപകൽപ്പന ചെയ്ത ഫോഗ് ലാമ്പുകൾക്കായി ഫോർ-ബ്ലോക്ക് ഡിസൈനും കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുന്നുണ്ട്. പിൻഭാഗത്ത് എൽഇഡി ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന പുതിയ ഇൻവെർട്ടഡ് L ആകൃതിയിലുള്ള ടെയിൽ ലൈറ്റുകളും സ്‌പോർട്ടിയർ ലുക്കിംഗ് ബമ്പറും എസ്‌യുവിയുടെ അഴക് വർധിപ്പിക്കുന്നുണ്ട്. വശക്കാഴ്ച്ചയിൽ കാര്യമായി തൊടാൻ കിയ തയാറായില്ലെങ്കിലും പുത്തൻ സ്റ്റൈലിലുള്ള അലോയ് വീൽ സമ്മാനിച്ചിരിക്കുന്നതും കൈയടി അർഹിക്കുന്നുണ്ട്.

New Kia Seltos Facelift Launched

പ്യൂറ്റർ ഒലിവ് എന്ന പുതിയ നിറവും അടിപൊളിയാണ്. ഇതോടൊപ്പം മറ്റ് എട്ട് സിംഗിൾ ടോൺ, രണ്ട് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് സ്വന്തമാക്കാനാവും. ടർബോ-പെട്രോൾ ട്രിമ്മുകൾക്ക് ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്. കൂടാതെ ജിടി ലൈനിനും X-ലൈനിനും ടെക് ലൈൻ ട്രിമ്മുകളേക്കാൾ അല്പം വ്യത്യസ്തമായ ബോഡി കിറ്റ് ലഭിക്കും. ഇന്റീരിയറിലേക്കുള്ള അപ്‌ഡേറ്റുകളാണ് കൂടുതൽ സമഗ്രമായതെന്നും വേണമെങ്കിൽ പറയാം.

ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമുള്ള ട്വിൻ 10.25 ഇഞ്ച് കണക്റ്റഡ് സ്‌ക്രീനുകളാണ് ഡാഷ്ബോർഡിലെ ഹൈലൈറ്റ്. ചെറിയ എസി വെന്റുകളും പുതിയ HVAC കൺട്രോളുകളും ഉപയോഗിച്ച് സെന്റർ കൺസോൾ പുനർരൂപകൽപ്പന ചെയ്യാനും കിയ മറന്നില്ല. ക്യാബിന് ചുറ്റും കൂടുതൽ സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളാണ് ഇപ്പോഴുള്ളത്. കൂടാതെ ഇന്റീരിയർ ട്രിം അനുസരിച്ച് മൂന്ന് വ്യത്യസ്ത കളർ കോമ്പിനേഷനുകളും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ അവസരമുണ്ട്.

New Kia Seltos Facelift Launched

ADAS ലെവൽ 2 ടെക്കും പനോരമിക് സൺറൂഫുമാണ് സെൽറ്റോസിലേക്ക് എത്തുന്ന പ്രധാന ഫീച്ചറുകൾ. അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സംവിധാനത്തിൽ ഫോർവേഡ് കൊളിഷൻ വാണിംഗ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവയെല്ലാമാണുള്ളത്. 360-ഡിഗ്രി ക്യാമറ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, 8 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, സൗണ്ട് മൂഡ് ലാമ്പുകളുള്ള ബോസിന്റെ 8-സ്പീക്കർ സിസ്റ്റം എന്നിവയാണ് അകത്തളത്തെ സമ്പുഷ്ടമാക്കുന്ന ഫീച്ചറുകൾ.

ആറ് സ്പീഡ് മാനുവലും iVT ഗിയർബോക്സുമായി ജോടിയാക്കിയ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, ആറ് സ്പീഡ് iMT, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയുമായി ജോടിയാക്കിയ 1.5 ലിറ്റർ ഡീസൽ എഞ്ചിനും അതേപടി നിലനിർത്തിയപ്പോൾ പുതിയ 1.5 ലിറ്റർ T-GDi പെട്രോൾ എഞ്ചിന്റെ വരവാണ് സെൽറ്റോസിനെ വേറിട്ടു നിർത്തുന്ന മറ്റൊരു ഘടകം.

New Kia Seltos Facelift Launched

ഇതിന് 158 bhp കരുത്തിൽ 253 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ആറ് സ്പീഡ് iMT അല്ലെങ്കിൽ ഏഴ് സ്പീഡ് ഡിസിടിയുമായി ഇത് തെരഞ്ഞെടുക്കാം. കിടിലൻ വില നിർണയത്തോടെ മാരുതി ഗ്രാൻഡ് വിറ്റാര സൈഡാവുമെന്നാണ് വിലയിരുത്തൽ. മൈലേജിന്റെ കാര്യത്തിൽ ഹൈബ്രിഡ് കാറുകൾ മുന്നിട്ടു നിൽക്കുമെങ്കിലും ADAS ഫീച്ചറുകളോടെ സേഫ്റ്റിയുടെ കാര്യം പറഞ്ഞാവും കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് മാർക്കറ്റ് പിടിക്കുക.

More from DriveSpark

Article Published On: Friday, July 21, 2023, 11:24 [IST]
English summary
New kia seltos facelift launched price starts from 10 89 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X