കിയയുടെ പുത്തൻ എസ്‌യുവി നാളെയെത്തും, വിലയിൽ ഞെട്ടിക്കുമോ എന്നറിയാൻ കാത്തിരിപ്പ്

ഇന്ത്യയിൽ എസ്‌യുവികളെ ട്രെൻഡ് സെറ്ററാക്കിയവരിൽ പ്രധാന പങ്കുവഹിച്ചവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. സെൽറ്റോസിൽ തുടങ്ങിയ അങ്കം ഏറ്റെടുത്ത് കമ്പനിയെ വേറെ ലെവലിലെത്തിച്ച സോനെറ്റും അതിവേഗമാണ് ഹിറ്റടിച്ചത്. മെയിന്റനൻസിന്റെ കാര്യത്തിൽ ഏറ്റവും ലാഭകരവും ചെലവു കുറഞ്ഞതുമായ കോംപാക്‌ട് എസ്‌യുവിയാണ് സോനെറ്റ് എന്ന് ഒരു പഠന റിപ്പോർട്ടും പുറത്തുവന്നിരുന്നു.

ടാറ്റയും മാരുതിയുമെല്ലാം സെഗ്മെന്റിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നതോടെ സോനെറ്റ് അൽപം പിന്നാക്കം പോയിട്ടുണ്ട്. എന്നാൽ പുതിയ ഫെയ്‌സ്‌ലിഫ്റ്റിലൂടെ സെഗ്മെന്റ് തൂക്കാനെത്തുകയാണ് കിയ. ADAS ഉൾപ്പെടെയുള്ള മാജിക്കുകളുമായാണ് പുത്തൻ സോനെറ്റിന്റെ വരവ്. ഡിസംബർ 14-ന് അതായത് നാളെ മുഖംമിനുക്കിയ എസ്‌യുവിയുടെ ഇന്ത്യൻ അരങ്ങേറ്റം നടക്കാനിരിക്കുകയാണ്. വിലയിൽ ഞെട്ടിക്കുമോ എന്നതാണ് ഏവർക്കും അറിയാൻ കൗതുകമുള്ള കാര്യം. അതിലേക്കെല്ലാം കടന്നാലോ?

New Kia Sonet Facelift SUV Unveiling Tomorrow In India

എക്സ്റ്റീരിയറിലും ഇന്റീരിയറിലും നിരവധി പരിഷ്ക്കാരങ്ങളുമായാവും കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറങ്ങുക. പലർക്കും ഇഷ്‌ടമല്ലാതിരുന്ന റിയർ ഡിസൈൻ മാറ്റുമോ എന്നറിയാനാണ് കാത്തിരിക്കേണ്ടത്. ഇതുവരെ പുറത്തിറങ്ങിയ ടീസർ ചിത്രങ്ങളും വീഡിയോകളും പരിശോധിക്കുമ്പോൾ പ്രതീക്ഷക്ക് വകയുണ്ട് കേട്ടോ. സി-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ ഇത്തവണ കണക്റ്റഡ് സ്റ്റൈലിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

ഈ ലൈറ്റ് ബാർ പൂർണമായും പ്രവർത്തിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഒപ്പം പുനർരൂപകൽപ്പന ചെയ്ത ബമ്പറും വാഹനത്തിന് പിന്നിൽ നിന്നും പുതുമ നൽകിയേക്കും. മുൻവശത്തേക്ക് വന്നാൽ ഗ്രില്ലിലും ഹെഡ്‌ലൈറ്റിലുമെല്ലാം മാറ്റങ്ങൾ കാണാനാവും. പുതിയ ഇൻസെർട്ടുകൾ ഉൾക്കൊള്ളുന്ന റീഡിസൈൻ ചെയ്‌ത ഷഡ്ഭുജാകൃതിയിലുള്ള ഫ്രണ്ട് ഗ്രിൽ മനോഹരമാണ്. ഏകദേശം പുതിയ സെൽറ്റോസിന് സമാനമായ മുൻവശമായിരിക്കും ഇത്.

New Kia Sonet Facelift SUV Unveiling Tomorrow In India

ഒപ്പം ഷാർപ്പ് ലുക്കിംഗുള്ള ഹെഡ്‌ലൈറ്റ് യൂണിറ്റ്, കൂടുതൽ വ്യക്തമായ സി-ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, അപ്‌ഡേറ്റഡ് ഫ്രണ്ട് ബമ്പർ, പുതുതായി രൂപകൽപ്പന ചെയ്ത തിരശ്ചീനമായ എൽഇഡി ഫോഗ് ലൈറ്റുകൾ എന്നിവയും പുത്തൻ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അഴക് വർധിപ്പിക്കുന്ന കാര്യമാണ്. വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ കാര്യമായ പരിഷ്ക്കാരങ്ങളൊന്നും കാണാനാവില്ല. പകരം പുതിയൊരു അലോയ് വീൽ ഡിസൈൻ ഒരുക്കിയിട്ടുണ്ട്.

ഇന്റീരിയറിലേക്ക് കയറിയാൽ പൂർണമായും കറുപ്പിലൊരുങ്ങിയ അകത്തളമായിരിക്കും യാത്രക്കാരെ സ്വാഗതം ചെയ്യുക. സെൽറ്റോസിനെ അനുസ്മരിപ്പിക്കുന്ന ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇത്തവണ ഫീച്ചർ ചെയ്യുന്നത് ഹൈലൈറ്റാവും. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ മുതലായവ മോഡേൺ ടെക്നോളജികളും വാഹനത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

New Kia Sonet Facelift SUV Unveiling Tomorrow In India

360-ഡിഗ്രി ക്യാമറ, എയർ പ്യൂരിഫയർ, നൂതന ഇൻ-കാർ കണക്റ്റഡ് ടെക്നോളജി, വയർലെസ് ചാർജർ, സിംഗിൾ-പേൻ സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ സ്റ്റാൻഡേർഡായി തന്നെ ആറ് എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകളാൽ സമ്പന്നമായിരിക്കും നാളെ അരങ്ങേറാനിരിക്കുന്ന സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി.

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) വാഹനത്തിൽ ഉൾപ്പെടുത്തണമെന്ന് ഏറ്റവും പുതിയ ടീസർ വീഡിയോകൾ സൂചന നൽകിയിട്ടുണ്ട്. ഇന്റർനെറ്റിലൂടെ ചോർന്ന വാഹനത്തിന്റെ ബ്രോഷർ ഇക്കാര്യം സ്ഥിരീകരിക്കുന്നുമുണ്ട്. ADAS സ്യൂട്ട് സാങ്കേതികവിദ്യകൾ ഫോർവേഡ് കൊളിഷൻ വാണിംഗ് സിസ്റ്റം പ്രാപ്തമാക്കും. കൂടാതെ ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ഡ്രൈവർ അറ്റേൻഷൻ വാർണിംഗ്, ഫോർവേഡ് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ് എന്നീ സവിശേഷതകളെല്ലാം ഉണ്ടാവും.

New Kia Sonet Facelift SUV Unveiling Tomorrow In India

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയുൾപ്പെടെ പരിചിതമായ എഞ്ചിൻ ഓപ്ഷനുകളായിരിക്കും 2024 കിയ സോനെറ്റിന് ലഭ്യമാവുക. വൈവിധ്യമാർന്ന ഡ്രൈവിംഗ് മുൻഗണനകൾ നിറവേറ്റുന്നതിനായി ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ (MT), ആറ് സ്പീഡ് ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ (iMT), ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT) എന്നിവ ഉൾപ്പെടുന്നു.

ഡീസൽ മാനുവലും സോനെറ്റിലേക്ക് തിരിച്ചുവരുന്നതാണ് മറ്റൊരു പ്രധാനകാര്യം. ഇനി വിലയിലേക്ക് വന്നാൽ നിലവിലെ വിലയിൽ നിന്നും ഏകദേശം 25,000 രൂപ മുതൽ 50,000 രൂപ വരെ വില വർധവ് പ്രതീക്ഷിക്കാം. ഇപ്പോൾ 7.79 ലക്ഷം മുതൽ 14.89 ലക്ഷം രൂപ വരെയാണ് കിയ സോനെറ്റിന് വരുന്ന എക്സ്ഷോറൂം വില. മാരുതി ബ്രെസ, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ പോലുള്ള വമ്പൻമാരുമായാണ് മുഖംമിനുക്കിയ മോഡലും മത്സരിക്കുക.

More from DriveSpark

Article Published On: Wednesday, December 13, 2023, 12:46 [IST]
English summary
New kia sonet facelift suv unveiling tomorrow in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X