നെക്സോൺ ഇവി വിയർക്കും, നാല് ദിവസംകൊണ്ട് 10,000 ബുക്കിംഗ് നേടി XUV400

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലെ അതികായകനായ ടാറ്റ നെക്സോൺ ഇവിക്കെതിരെ പടനയിക്കാൻ മഹീന്ദ്ര നിയോഗിച്ച മോഡലാണ് XUV400. മോഹവിലയും കിടുക്കൻ റേഞ്ചുമായി എത്തിയ ഈ പുത്തൻ എസ്‌യുവി വിപണിയിൽ ഹിറ്റടിച്ചിരിക്കുകയാണ്. ബുക്കിംഗ് ആരംഭിച്ച് ഒരാഴ്ച്ച തികയും മുമ്പ് ഞെട്ടിക്കുന്ന പ്രതികരണമാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.

നെക്സോൺ ഇവി വിയർക്കും, നാല് ദിവസംകൊണ്ട് 10,000 ബുക്കിംഗ് നേടി XUV400

പുതിയ XUV400 ഇലക്ട്രിക് എസ്‌യുവിയെ തേടി 10,000 യൂണിറ്റ് ബുക്കിംഗുകളാണ് നാല് ദിവസത്തിനുള്ളിൽ എത്തിയിരിക്കുന്നത്. 2023 മാർച്ച് മുതൽ ഡെലിവറികൾ ആരംഭിക്കാനിരിക്കെ 2023 ജനുവരി 26 മുതലാണ് മഹീന്ദ്ര ഇവിക്കായുള്ള ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയത്. ഇതോടെ ടാറ്റയുടെ നെഞ്ചിടിപ്പ് കൂടിയെന്നു വേണം പറയാൻ. ഇതുവരെ കാര്യമായ വെല്ലുവിളിയൊന്നുമില്ലാതെ നിരത്തിൽ പാഞ്ഞ നെക്സോൺ ഇവി ഇനി കൂടുതൽ വിയർക്കുമെന്നാണ് വിവരം.

നെക്സോൺ ഇവി വിയർക്കും, നാല് ദിവസംകൊണ്ട് 10,000 ബുക്കിംഗ് നേടി XUV400

രാജ്യത്തെ എസ്‌യുവി ശ്രേണിയിൽ മഹീന്ദ്രയ്ക്ക് പുത്തനുണർവേകിയ മോഡലുകളിലൊന്നായ XUV300 മോഡലിന്റെ ഇലക്‌ട്രിക് പതിപ്പെന്ന രീതിയിൽ തന്നെ ശ്രദ്ധനേടിയ മോഡലിനെ തേടി ഇനിയും ആളുകളെത്തുമെന്നാണ് വിവരം. ഇന്ത്യയിലെ മുപ്പത്തിനാലോളം നഗരങ്ങളിലായാണ് ആദ്യം വാഹനം ലഭ്യമാവുക. പിന്നീട് കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.

നെക്സോൺ ഇവി വിയർക്കും, നാല് ദിവസംകൊണ്ട് 10,000 ബുക്കിംഗ് നേടി XUV400

കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് വാഹനം ഇപ്പോൾ ലഭ്യമാവുക. EC, EL എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത വകഭേദങ്ങളിലായി എത്തുന്ന XUV400 ഇലക്ട്രിക്കിന് 15.99 ലക്ഷം മുതൽ രൂപ മുതൽ 18.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

നെക്സോൺ ഇവി വിയർക്കും, നാല് ദിവസംകൊണ്ട് 10,000 ബുക്കിംഗ് നേടി XUV400

രണ്ട് വേരിയന്റുകളുടേയും ആദ്യ 5,000 ബുക്കിംഗുകൾക്ക് മാത്രമേ ഈ വില സാധുതയുള്ളൂ. പിന്നീടുള്ള ഉപഭോക്താക്കൾക്കായി പരിഷ്ക്കരിച്ച വിലയും മഹീന്ദ്ര പിന്നീട് പ്രഖ്യാപിക്കും. എന്തായാലും വലിയ രീതിയിൽ വിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിവരം. നിലവിൽ ലഭിച്ച 10,000-ത്തിലധികം ബുക്കിംഗുകൾ എസ്‌യുവിയുടെ ഏഴ് മാസത്തെ വിതരണത്തിലേക്ക് വിവർത്തനം ചെയ്യുന്നുവെന്നാണ് മഹീന്ദ്ര കണക്കാക്കുന്നത്.

നെക്സോൺ ഇവി വിയർക്കും, നാല് ദിവസംകൊണ്ട് 10,000 ബുക്കിംഗ് നേടി XUV400

ആദ്യ വർഷം തന്നെ 20,000 യൂണിറ്റ് ഇലക്ട്രിക് എസ്‌യുവികൾ ഇന്ത്യയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എല്ലാ ഫീച്ചറുകളാലും സമ്പന്നമായ XUV400 ഇവിയുടെ EL വേരിയന്റിന്റെ ഡെലിവറി 2023 മാർച്ച് മുതൽ ആരംഭിക്കും. അതേസമയം ആദ്യത്തെ EC പതിപ്പിനായുള്ള ഡെലിവറി ഈ വർഷം ദീപാവലിയോട് അനുബന്ധിച്ച് ആരംഭിക്കുമെന്ന് മഹീന്ദ്ര ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

നെക്സോൺ ഇവി വിയർക്കും, നാല് ദിവസംകൊണ്ട് 10,000 ബുക്കിംഗ് നേടി XUV400

XUV400 ഇലക്ട്രിക് എസ്‌യുവിയുടെ EC മോഡലിൽ 34.5 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകാൻ എത്തുന്നത്. ഇത് ഒറ്റ ചാർജിൽ പരമാവധി 375 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യാൻ പ്രാപ്‌തമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം EL വലിയ 39.4 kWh യൂണിറ്റിൽ 456 കിലോമീറ്റർ റേഞ്ചും നൽകുമെന്ന് മഹീന്ദ്ര പറയുന്നു. ഈ കണക്കുകൾ MIDC സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

നെക്സോൺ ഇവി വിയർക്കും, നാല് ദിവസംകൊണ്ട് 10,000 ബുക്കിംഗ് നേടി XUV400

വ്യത്യസ്‌ത ബാറ്ററി പായ്ക്കുകളാണെങ്കിലും രണ്ട് വേരിയന്റുകൾക്കും ഒരേ ഇലക്ട്രിക് മോട്ടോറാണ് ലഭിക്കുന്നത്. ആതിനാൽ പവർ കണക്കുകൾ എല്ലാം സമാനമായിരിക്കും. 150 bhp കരുത്തിൽ പരമാവധി 310 Nm torque ഉത്പാദിപ്പിക്കും വിധമാണ് ഇവയെ ട്യൂൺ ചെയ്‌തിരിക്കുന്നത്. അതേസമയം പരമാവധി വേഗത 150 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ ഇലക്ട്രിക് എസ്‌യുവിക്ക് വെറും 8.3 സെക്കൻഡ് മാത്രം മതിയാവും.

നെക്സോൺ ഇവി വിയർക്കും, നാല് ദിവസംകൊണ്ട് 10,000 ബുക്കിംഗ് നേടി XUV400

3.3 kW ചാർജർ അല്ലെങ്കിൽ കൂടുതൽ ശക്തമായ 7.2 kW യൂണിറ്റ് ഉപയോഗിച്ച് EC വേരിയന്റ് ചാർജ് ചെയ്യാം. അതേസമയം ടോപ്പ് എൻഡ് EL വേരിയന്റിന് 7.2 kW ചാർജർ സ്റ്റാൻഡേർഡായി ലഭിക്കുന്നു. വാഹനത്തിന് മൂന്നു വർഷവും ബാറ്ററി പായ്ക്കിനും മോട്ടറിനും എട്ടു വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്ററും വാറണ്ടിയും മഹീന്ദ്ര നൽകുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New mahindra xuv400 electric suv bookings crossed the 10000 unit mark
Story first published: Tuesday, January 31, 2023, 10:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X