ഇനി പപ്പടമെന്ന് വിളിക്കല്ലേ ചേട്ടൻമാരേ... ക്രാഷ് ടെസ്റ്റിലും ഫ്രോങ്ക്‌സ് പുലിയാണെന്ന് മാരുതി

ബലേനോ ക്രോസിനെ ഫ്രോങ്ക്‌സ് എന്ന പേരിൽ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച് കൈയടി നേടിയിരിക്കുകയാണ് മാരുതി സുസുക്കി. ബലേനോ പ്രീമിയം ഹാച്ച്‌ബാക്കിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന ഈ ക്രോസ്ഓവർ വാഹനം ഇതിനോടകം തന്നെ വാർത്തകളിൽ നിറയുകയാണ്. ഗ്രാൻഡ് വിറ്റാരയുടേതിന് സമാനമായ മുൻഭാഗവും സ്‌പോർട്ടിയും സ്റ്റൈലിഷുമായ വശങ്ങക്കാഴ്ച്ചയും പിൻഭാഗവുമാണ് ഫ്രോങ്ക്‌സിനെ വേറിട്ടുനിർത്തുന്നത്.

ഇനി പപ്പടമെന്ന് വിളിക്കല്ലേ ചേട്ടൻമാരേ... ക്രാഷ് ടെസ്റ്റിലും ഫ്രോങ്ക്‌സ് പുലിയാണെന്ന് മാരുതി

സബ്-4 മീറ്റർ ക്രോസ്ഓവർ എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് നിലവിൽ ആരംഭിച്ച മാരുതി ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിയ സോനെറ്റ്, ടാറ്റ നെക്‌സോൺ, ഹ്യുണ്ടായി വെന്യു എന്നിവയ്‌ക്ക് ഇത് എതിരാളിയാകും. എന്നാൽ പപ്പടമെന്ന പേരുദോഷമൊന്നും ഫ്രോങ്ക്‌സിന് ഉണ്ടാവില്ലെന്നാണ് ലഭിക്കുന്ന വിവരം. സുരക്ഷയുടെ കാര്യത്തിലും മാരുതി സുസുക്കി ഒരു വലിയ നവീകരണത്തിന് വിധേയമായിട്ടുണ്ടെന്ന് സാരം. ഇത് ഫ്രോങ്ക്സിനെ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും സഹായിക്കുന്നുണ്ട്.

ഇനി പപ്പടമെന്ന് വിളിക്കല്ലേ ചേട്ടൻമാരേ... ക്രാഷ് ടെസ്റ്റിലും ഫ്രോങ്ക്‌സ് പുലിയാണെന്ന് മാരുതി

ബ്രെസ (4-സ്റ്റാർ NCAP റേറ്റിംഗ്), എർട്ടിഗ (3-സ്റ്റാർ) എന്നിവ ഒഴികെ മാരുതിയുടെ മിക്ക കാറുകളും ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ കുറഞ്ഞ റേറ്റിംഗ് മാത്രം നേടി ചീത്തപ്പേര് കേൾപ്പിച്ചിരുന്നു. ഫ്രോങ്ക്‌സും ക്രാഷ് ടെസ്റ്റിൽ പരീക്ഷിക്കപ്പെടാൻ കുറച്ച് സമയം എടുത്തേക്കുമെങ്കിലും അതിന്റെ സമഗ്രമായ സുരക്ഷാ സവിശേഷതകൾ അനുസരിച്ച് ക്രോസ്ഓവർ എസ്‌യുവിക്ക് മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ ഉയർന്ന റാങ്കിംഗ് ലഭിച്ചേക്കും.

ഇനി പപ്പടമെന്ന് വിളിക്കല്ലേ ചേട്ടൻമാരേ... ക്രാഷ് ടെസ്റ്റിലും ഫ്രോങ്ക്‌സ് പുലിയാണെന്ന് മാരുതി

ഫുൾ ഫ്രണ്ടൽ ഇംപാക്ട്, ഫ്രണ്ടൽ ഓഫ്‌സെറ്റ് ഇംപാക്റ്റ്, സൈഡ് ഇംപാക്റ്റ് എന്നിവയ്ക്കായി ഫ്രോങ്ക്സ് വിജയകരമായി ക്രാഷ് ടെസ്റ്റ് ചെയ്തിട്ടുണ്ടെന്നും എസ്‌യുവി സുരക്ഷ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും മാരുതി അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇനി പപ്പടമെന്ന് വിളിക്കല്ലേ ചേട്ടൻമാരേ... ക്രാഷ് ടെസ്റ്റിലും ഫ്രോങ്ക്‌സ് പുലിയാണെന്ന് മാരുതി

എന്നാൽ മാരുതി ഫ്രോങ്ക്‌സിന് NCAP സേഫ്റ്റി റേറ്റിംഗ് ലഭ്യമല്ല. എങ്കിലും ക്രോസ്ഓവറിന്റെ സേഫ്റ്റി അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമാണെന്ന് മാരുതി അവകാശപ്പെടുന്നത് ചുമ്മാതല്ലെന്നു വേണം പറയാൻ. ക്രാഷ് എനർജി ഫലപ്രദമായി ആഗിരണം ചെയ്യാനും ചിതറിക്കാനും രൂപകൽപ്പന ചെയ്ത സുസുക്കിയുടെ ടോട്ടൽ ഇഫക്റ്റീവ് കൺട്രോൾ ടെക്നോളജി (TECT) ഫ്രോങ്ക്സ് ഉപയോഗിക്കുന്നു. യാത്രക്കാരുടെ ഒപ്റ്റിമൽ സുരക്ഷ ഉറപ്പാക്കാൻ TECT പ്ലാറ്റ്ഫോം പ്രധാന ഭാഗങ്ങളിൽ ഉയർന്ന കരുത്തുള്ള സ്റ്റീലും ഉപയോഗിക്കുന്നുണ്ട്.

ഇനി പപ്പടമെന്ന് വിളിക്കല്ലേ ചേട്ടൻമാരേ... ക്രാഷ് ടെസ്റ്റിലും ഫ്രോങ്ക്‌സ് പുലിയാണെന്ന് മാരുതി

ഭാരം കുറഞ്ഞതും ഉയർന്ന കരുത്തുള്ളതുമായ സ്റ്റീൽ ഇന്ധന ഉപഭോഗം വർധിപ്പിക്കുന്നതിനും കാരണമാകില്ലെന്നതാണ് ഹൈലൈറ്റ്. ഫ്രണ്ട്, സൈഡ്, കർട്ടൻ എയർബാഗുകൾ ഉപയോഗിച്ച് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഫുൾ ഫ്രണ്ടൽ ഇംപാക്ട് കംപ്ലയൻസ്, ഫ്രണ്ടൽ ഓഫ്‌സെറ്റ് ഇംപാക്ട് കംപ്ലയൻസ്, സൈഡ് ഇംപാക്ട് കംപ്ലയൻസ് എന്നിവയ്ക്കായി ഫ്രോങ്ക്സ് പരീക്ഷിച്ചു. ഫ്രണ്ട്, സൈഡ്, കർട്ടൻ എയർബാഗുകൾ ഉപയോഗിച്ച് സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നതും ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും.

ഇനി പപ്പടമെന്ന് വിളിക്കല്ലേ ചേട്ടൻമാരേ... ക്രാഷ് ടെസ്റ്റിലും ഫ്രോങ്ക്‌സ് പുലിയാണെന്ന് മാരുതി

ഫുൾ ഫ്രണ്ടൽ ഇംപാക്ട് നിലവാരം, ഫ്രണ്ടൽ ഓഫ്‌സെറ്റ് ഇംപാക്ട് നിലവാരം, സൈഡ് ഇംപാക്ട് നിലവാരം എന്നിവയ്ക്കായും മാരുതി ഫ്രോങ്ക്സിനെ പരീക്ഷിച്ചിട്ടുണ്ട്.അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ആവശ്യമായ എല്ലാ പരിശോധനകളും വാഹനം പാലിക്കുന്നുവെന്നാണീ പറഞ്ഞുവരുന്നത്. കൂടാതെ നിലവാരമുള്ള ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ ഉപയോഗിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും കമ്പനി മറന്നിട്ടില്ലെന്നു വേണം പറയാൻ.

ഇനി പപ്പടമെന്ന് വിളിക്കല്ലേ ചേട്ടൻമാരേ... ക്രാഷ് ടെസ്റ്റിലും ഫ്രോങ്ക്‌സ് പുലിയാണെന്ന് മാരുതി

യാത്രക്കാരെ സംരക്ഷിക്കുന്നതിനു പുറമേ കാൽനട സംരക്ഷണവും ഫ്രോങ്‌ക്‌സിന് ഉണ്ടെന്നതും നിങ്ങളെ ഞെട്ടിച്ചേക്കാം. ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, റിയർ വ്യൂ ക്യാമറ, ഇൻഫോഗ്രാഫിക് ഡിസ്‌പ്ലേയുള്ള റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, 3-പോയിന്റ് ELR സീറ്റ് ബെൽറ്റുകൾ, ആന്റി-തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം എന്നിവയാണ് മാരുതി ഫ്രോങ്ക്സിൽ ലഭ്യമായ മറ്റ് സുരക്ഷാ സവിശേഷതകൾ.

ഇനി പപ്പടമെന്ന് വിളിക്കല്ലേ ചേട്ടൻമാരേ... ക്രാഷ് ടെസ്റ്റിലും ഫ്രോങ്ക്‌സ് പുലിയാണെന്ന് മാരുതി

തീർന്നില്ല, ഇതുകൂടാതെ ഡേ/നൈറ്റ് റിയർ വ്യൂ മിറർ, സുസുക്കി കണക്ട് പ്ലാറ്റ്‌ഫോം വഴി ലഭ്യമാകുന്ന സേഫ്റ്റി ഫീച്ചറുകളിൽ എമർജൻസി അലേർട്ടുകൾ, ബ്രേക്ക്‌ഡൗൺ നോട്ടിഫിക്കേഷൻ, സ്റ്റോളൻ വെഹിക്കിൾ നോട്ടിഫിക്കേഷനും ട്രാക്കിംഗും, ഇമോബിലൈസർ, ജിയോഫെൻസ്, സേഫ് ടൈം അലേർട്ട്, റിമോട്ട് ഓപ്പറേഷൻസ് തുടങ്ങിയ സുരക്ഷാ സവിശേഷതകളും മാരുതി സുസുക്കി ഫ്രോങ്ക്‌സിൽ ഒരുക്കിയിട്ടുണ്ട്.

ഇനി പപ്പടമെന്ന് വിളിക്കല്ലേ ചേട്ടൻമാരേ... ക്രാഷ് ടെസ്റ്റിലും ഫ്രോങ്ക്‌സ് പുലിയാണെന്ന് മാരുതി

സുരക്ഷയ്ക്ക് പുറമെ പെർഫോമൻസിലും ഫ്രോങ്ക്‌സ് വേറിട്ടു നിൽക്കും. ഇതിനായി രണ്ട് വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനിലാണ് ക്രോസ്ഓവറിനെ കമ്പനി വിപണിയിൽ എത്തിക്കുന്നത്. ബലേനോയിൽ കാണുന്നതിനു സമാനമാ. 1.2 ലിറ്റർ ഡ്യുവൽ-ജെറ്റ് ഡ്യുവൽ VVT, പുതിയ 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് പെട്രോൾ എന്നീ എഞ്ചിനുകളാണ് വാഹനത്തിന് തുടിപ്പേകാൻ എത്തുന്നത്. 5-സ്പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക്, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് കോമ്പിനേഷനുകൾ.

More from DriveSpark

Article Published On: Friday, January 13, 2023, 10:16 [IST]
English summary
New maruti suzuki fronx suv coupe offers top safety features details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X