ഡസ്റ്റർ റിട്ടേൺസ്, എസ്‌യുവി സെഗ്‌മെന്റ് തിരിച്ചുപിടിക്കാന്‍ അവൻ വരുന്നു; അവതരണം നവംബറിൽ

പണ്ടത്തെ പ്രതാപം നഷ്‌ടപ്പെട്ട് എതിരാളികൾക്ക് മുന്നിൽ വിറച്ച് നിൽക്കുകയാണ് നമ്മുടെ ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. ഡസ്റ്റർ നിരത്തൊഴിഞ്ഞതോടെ ഇന്ത്യയിലെ പ്രതാപത്തിന് മങ്ങലേറ്റുവെന്ന് വേണം പറയാൻ. ബജറ്റ് സെഗ്മെന്റിൽ തന്ത്രങ്ങളൊന്നും പഴയതുപോലെ ഏൽക്കുന്നുമില്ല.

കൈഗറിനെ കൊണ്ടുവന്നത് മാറ്റി നിർത്തിയാൽ പുതുതായി കാറുകൾ ഒന്നും പുറത്തിറക്കാത്തതും ആരാധകരിൽ നിരാശയുളവാക്കുന്നുണ്ട്. എന്നാൽ ഇനി വരാനിരിക്കുന്നത് എന്തെന്ന് ചോദിച്ചാൽ കമ്പനി അധികം വിട്ടുപറയുന്നുമില്ല. എസ്‌യുവി സെഗ്‌മെന്റ് തിരിച്ചുപിടിക്കാന്‍ ഡസ്റ്റര്‍ ഈ വര്‍ഷമെത്തുമെന്ന് പറഞ്ഞിട്ട് ഫാൻസ് കാത്തിരിക്കുകയാണ്. എന്നാൽ കാത്തിരുന്നു മുഷിയേണ്ടെന്ന സൂചനയുമായി കളത്തിലേക്ക് എത്തുകയാണ് ഫ്രഞ്ചുപട.

New Renault Duster SUV Unveiling On November 29

എസ്‌യുവി സെഗ്‌മെന്റ് തിരിച്ചുപിടിക്കാന്‍ ഡസ്റ്റർ തിരിച്ചെത്തുന്ന സന്തോഷ വിവരം റെനോ പുറത്തുവിട്ടിരിക്കുകയാണ്. നവംബർ 29 ന് പോർച്ചുഗലിൽ വെച്ച് ബ്രാൻഡ് ഏറ്റവും പുതിയ 2023 മോഡൽ ഡസ്റ്ററിനെ പുറത്തിറക്കും. ആദ്യം ആഗോള വിപണിയിലേക്കാണ് ചുവടുവെക്കുന്നതെങ്കിലും അടുത്ത വർഷം തുടക്കത്തോടെ ആളിങ്ങ് ഇന്ത്യയിലേക്കും എത്തുമെന്ന സൂചനയും കമ്പനി നൽകിയിട്ടുണ്ട്. മൂന്നാം തലമുറ ആവർത്തനത്തിൽ പഴയവനേക്കാൾ കേമമായായിരിക്കും വണ്ടിയെ അണിയിച്ചൊരുക്കുക.

എസ്‌യുവിയുടെ ഏറ്റവും ശക്തമായ പതിപ്പായിരിക്കും ഇതെന്ന വാദവും റെനോ ഉന്നയിക്കുന്നുണ്ട്. പുതിയ സിഎംഎഫ്-ബി മോഡുലാർ പ്ലാറ്റ്‌ഫോമിൽ റെനോയുടെ ഭാഗമായ ഡാസിയയാണ് പുതിയ ഡസ്റ്റർ വികസിപ്പിച്ചിരിക്കുന്നത് എന്നതുകൂടി കണക്കാക്കുമ്പോൾ സംഭവം ഇറുക്ക് എന്നു മനസിലാക്കാം. 2012 ജൂലൈയിലാണ് റെനോയുടെ തുറപ്പുചീട്ടായി ഡസ്റ്റർ പിറവിയെടുക്കുന്നത്. രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ആദ്യ മോഡലെന്നും വേണമെങ്കിൽ ഡസ്റ്ററിനെ വിശേഷിപ്പിക്കാം.

New Renault Duster SUV Unveiling On November 29

ലോഗന്‍, വെരിറ്റോ, ലോഡ്ജി, ടെറാനോ, ക്യാപ്ചര്‍, നിസന്‍ കിക്ക്സ് എന്നിങ്ങനെ ഒന്നിലധികം വാഹനങ്ങള്‍ നിര്‍മ്മിച്ച റെനോയുടെ B0 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരുന്നു ഡസ്റ്റര്‍ അക്കാലത്ത് പണിതിറക്കിയത്. ഡിസൈനിലെ പുതുമയും ധീരമായ ലുക്കും പെർഫോമൻസുമെല്ലാമാണ് എസ്‌യുവിയെ ജനഹൃദയങ്ങൾ കീഴടക്കാൻ സഹായിച്ചത്. എന്നാൽ ആധുനിക കാലത്തിനൊത്ത് വാഹനത്തെ പരിഷ്ക്കരിക്കാൻ റെനോ മറന്നുപോയതോടെ വിൽപ്പന കണക്കുകൾ പതിയെ കുറഞ്ഞുവന്നു.

10 വർഷത്തോളം നിരത്തുകൾ കീഴടക്കി മുന്നേറിയതിനു ശേഷം കഴിഞ്ഞ വർഷം ഏപ്രിലിൽ റെനോയ്ക്ക് ഡസ്റ്റർ എസ്‌യുവിയെ പിൻവലിക്കുകയും ചെയ്‌തു. എന്തായാലും ഇത്തവണ ബിഗ്സ്റ്റർ കൺസെപ്റ്റിലാണ് വാഹനം പുറത്തിറക്കുന്നത്. ആയതിനാൽ രണ്ടാംവരവിൽ 7 സീറ്റർ മോഡലും ഡസ്റ്റിന് ഉണ്ടാവും. ഇതിനായി എസ്‌യുവിയുടെ മൂന്നാം തലമുറ പതിപ്പിന്റെ വലിപ്പം കൂട്ടാനാണ് ബ്രാൻഡിന്റെ ഉദ്ദേശം. ഡസ്റ്ററിന്റെ നിലവിലെ മോഡലിന് 4,341 mm ആണ് നീളമുള്ളത്. 4.4 മുതല്‍ 4.5 മീറ്റര്‍ വരെയായിരിക്കും പുതുതലമുറ പതിപ്പിന്റെ നീളം.

New Renault Duster SUV Unveiling On November 29

പുതിയ ഡസ്റ്ററിന് ബോക്‌സി ലുക്ക് ഉണ്ടായിരിക്കും പരുക്കൻ, ഓഫ്-റോഡർ ആകർഷണം കൂടി സമന്വയിപ്പിക്കാൻ റെനോയ്ക്കായാൽ വിജയം സുനിശ്ചിതമാണ്. കഴിഞ്ഞ വർഷം മിനി ഫെയ്‌സ്‌ലിഫ്റ്റുകളുടെ ഭാഗമായി ശ്രേണിയിലുടനീളം അവതരിപ്പിച്ച ഡാസിയയുടെ പുതിയ, സ്‌ലീക്കർ ഫാസിയയും കാണാനായേക്കും. എന്നിരുന്നാലും, റെനോ ബ്രാൻഡഡ് എസ്‌യുവിക്ക് ചില ഡിസൈൻ വ്യത്യാസങ്ങൾ ഉണ്ടാകും.

പുതിയ ഡസ്റ്ററിന് മൂന്ന് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും. എൻട്രി ലെവൽ മോഡലുകളിൽ 120 bhp നൽകാൻ കഴിയുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ, മിഡിൽ വേരിയന്റുകളിൽ 140 bhp പവറുള്ള 1.2 ലിറ്റർ പെട്രോൾ ഹൈബ്രിഡ്, ടോപ്പ് എൻഡുകളിൽ 170 bhp കരുത്തോളമുള്ള 1.3 ലിറ്റർ ടർബോ-പെട്രോൾ എന്നിവയായിരിക്കും പഴയ പ്രതാപിക്ക് തുടിപ്പേകാനായി എത്തുക. അങ്ങനെ ഇതുവരെ പുറത്തിറങ്ങിയതിൽവെച്ച് ഏറ്റവും ശക്തമായ ഡസ്റ്ററായിരിക്കും ഇത്.

New Renault Duster SUV Unveiling On November 29

ഇന്ത്യയിൽ നിർത്തലാക്കുന്നതിന് മുമ്പ്, 1.5 ലിറ്റർ പെട്രോളും 1.3 ലിറ്റർ ടർബോ പെട്രോളും ഉൾപ്പെടെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് റെനോ ഡസ്റ്റർ എസ്‌യുവി വാഗ്ദാനം ചെയ്തിരുന്നത്. ആദ്യത്തേത് 105 bhp പവറിൽ 142 Nm torque നൽകിയപ്പോൾ രണ്ടാമത്തേത് 154 bhp കരുത്തിൽ 254 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതായിരുന്നു. ട്രാൻസ്മിഷൻ ഓപ്ഷനിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് മാനുവൽ, ഒരു സിവിടി യൂണിറ്റ് എന്നിവയായിരുന്നു ഉണ്ടായിരുന്നത്.

സൗത്ത് അമേരിക്കൻ വിപണിയിലും ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും ആദ്യം റെനോ ബാഡ്‌ജിംഗോടെയാണ് പുതിയ ഡസ്റ്റർ അവതരിപ്പിക്കുക. അടുത്ത വർഷം ആദ്യത്തോടെ യൂറോപ്പിൽ ഡാസിയ ബാഡ്‌ജിംഗോടെ ഇത് ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. പെട്രോള്‍-ഹൈബ്രിഡ് മോഡില്‍ വന്നാല്‍ ഡസ്റ്റര്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നീ മിഡ്‌സൈസ് എസ്‌യുവികള്‍ക്ക് കനത്ത വെല്ലുവിളിയാകും.

More from DriveSpark

Article Published On: Wednesday, October 25, 2023, 14:34 [IST]
English summary
New renault duster suv unveiling on november 29 india launch soon details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X