ആഹാ ഇടിവെട്ട് ലുക്ക്, ഗ്രാൻഡ് വിറ്റാരയെ പൊളിക്കാൻ പുതിയ ഹാരിയറുമായി ടാറ്റ; വാ വേഗം ബുക്ക് ചെയ്യാം

ഒരിടയ്ക്ക് ഇന്ത്യൻ വിപണിയിലെ എസ്‌യുവി സെഗ്മെന്റ് കൈയാളിയിരുന്നവരാണ് ടാറ്റ മോട്ടോർസ് (Tata Motors). നെക്സോണും പഞ്ചും ഹാരിയറും സഫാരിയുമെല്ലാമായി വിലസിയ കമ്പനി പിന്നീട് എതിരാളികളുടെ ഇടയിൽ പെട്ടുപോവുകയായിരുന്നു. സേഫ്റ്റിയോടൊപ്പം കിടിലൻ ഫീച്ചറുകൾ ഉണ്ടായിരുന്നുവെങ്കിലും ഹാരിയറും സഫാരിയും പിന്നാക്കം പോവാൻ കാരണമായത് ഡിസൈൻ കാലഹരണപ്പെട്ടുവെന്നതാണ്.

ഈ പോരായ്‌മ മനസിലാക്കി അടുത്തിടെ നെക്സോണിന്റെ മുഖംമിനുക്കി വെടിക്കെട്ടിന് തുടക്കം കുറിച്ച ടാറ്റയിതാ ഇപ്പോൾ ഹാരിയറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെയും പരിചയപ്പെടുത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന എസ്‌യുവിയുടെ ബുക്കിംഗും ആരംഭിച്ച കമ്പനി അധികം വൈകാതെ പുത്തൻ മോഡലിനെ വിപണിയിലേക്ക് എത്തിക്കുമെന്നതിന്റെ സൂചനയാണിത്. ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുക നൽകി വണ്ടി ഇപ്പോൾ പ്രീ-ബുക്ക് ചെയ്‌തിടാം.

New Tata Harrier Facelift Revealed

ഏഴ് കളർ ഓപ്ഷനുകളിലുടനീളം സ്മാർട്ട്, പ്യുവർ, അഡ്വഞ്ചർ, ഫിയർലെസ് എന്നിങ്ങനെ നാല് ട്രിം ലെവലുകളിൽ അപ്‌ഡേറ്റ് ചെയ്ത ഹാരിയർ എസ്‌യുവി വാഗ്ദാനം ചെയ്യും. സഫാരി ഫെയ്‌സ്‌ലിഫ്റ്റും ഇതിനോടപ്പം വിപണിയിലേക്ക് എത്തുമെന്ന ഉറപ്പും ടാറ്റ മോട്ടോർസ് നൽകിയിട്ടുണ്ട്. ഡിസൈൻ, ഫീച്ചറുകൾ, എഞ്ചിൻ തുടങ്ങി എല്ലാ വിഭാഗത്തിലും അടിമുടി പരിഷ്ക്കാരവുമായാണ് സ്പോർട് യൂട്ടിലിറ്റ് വാഹനത്തിന്റെ വരവ്. കണ്ടാൽ ആരും കൊതിക്കുന്ന അഴകാണ് ഹാരിയറിന് ഇനി മുതൽക്കൂട്ടാവുക.

ഡിസൈനിലേക്ക് വന്നാൽ ശരിക്കും അതിശയിപ്പിക്കുന്ന ലുക്കാണ് ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിനുള്ളത്. പുതുക്കിയ ബമ്പറുകളുള്ള പുതിയ ഫ്രണ്ട്, റിയർ പ്രൊഫൈൽ വണ്ടിക്ക് മാറ്റേകുന്നുണ്ട്. മുന്നിലേക്ക് നോക്കിയാൽ നവീകരിച്ച ഗ്രില്ലാണ് ആദ്യം കണ്ണിലുടക്കുക. ഇതോടൊപ്പം കണക്റ്റിംഗ് ഡിആർഎൽ സജ്ജീകരണത്തോടുകൂടിയ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ എസ്‌യുവിയുടെ പ്രധാന സവിശേഷതയായി മാറുന്നുണ്ട്.

New Tata Harrier Facelift Revealed

വശക്കാഴ്ച്ചയിലേക്ക് വന്നാൽ പുതിയ ഡിസൈനിലുള്ള 19 ഇഞ്ച് അലോയ് വീലുകൾ, ബ്ലാക്ക്-ഔട്ട് വീൽ ആർച്ചുകൾ, റൂഫ്, പില്ലറുകൾ, ORVM-കൾ എന്നിവയ്‌ക്കൊപ്പം ശരിക്കും ഒരു ഫ്രഷ്നെസ് നൽകാൻ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്ക് സാധിക്കുന്നുണ്ട്. എങ്കിലും അടിസ്ഥാന രൂപം മുൻഗാമിക്ക് സമാനമാണ്. പിന്നിലേക്ക് നോക്കിയാൽ സഫാരി ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായ കണക്റ്റഡ് ലൈറ്റ് ബാർ സെറ്റപ്പുള്ള ടെയിൽ ലൈറ്റുകളാണ് ഹാരിയറിലേക്കും ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിരിക്കുന്നത്.

അങ്ങനെ മൊത്തത്തിൽ പുതുരൂപം ആവാഹിക്കുന്നതിൽ ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് വിജയിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം. സൺലിറ്റ് യെല്ലോ, കോറൽ റെഡ്, പെബിൾ ഗ്രേ, ലൂണാർ വൈറ്റ്, ഒബ്‌റോൺ ബ്ലാക്ക്, സീവീഡ് ഗ്രീൻ, ആഷ് ഗ്രേ എന്നിങ്ങനെ ഏഴ് കളർ ഓപ്ഷനുകളിൽ എസ്‌യുവി സ്വന്തമാക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. ശരിക്കും മിഴിവേകുന്ന നിറങ്ങളാണ് ഇത് എന്നതിനാൽ റോഡ് പ്രെസൻസിന്റെ കാര്യത്തിലും മിഡ്-സൈസ് എസ്‌യുവി വേറെ ലെവലായിരിക്കും.

New Tata Harrier Facelift Revealed

അകത്തേക്ക് കയറിലാൽ അടിമുടി ഉടച്ചുവാർത്താണ് ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ പണിതെടുത്തിരിക്കുന്നത്. വലിയ 12.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാവിഗേഷൻ പിന്തുണയുള്ള ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള ഫോർ-സ്‌പോക്ക് മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ടച്ച് അധിഷ്‌ഠിത HVAC കൺട്രോളുകൾ എന്നിവയെല്ലാം ഒരു ആഡംബര കാറിനെ ഓർമിപ്പിക്കും വിധമാണ് ഒരുക്കിയിട്ടുള്ളത്.

ഈ സെഗ്മെന്റിൽ ലഭിക്കുന്ന ഏറ്റവും കിടിലൻ ഇന്റീരിയറാണ് ഹാരിയറിനുള്ളതെന്ന് നിസംശയം പറയാം. വയർലെസ് ചാർജർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എയർ പ്യൂരിഫയർ, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്റർ സിസ്റ്റം, ജെബിഎൽ-സോഴ്‌സ്ഡ് 10 സ്പീക്കർ സിസ്റ്റം, 360-ഡിഗ്രി സറൗണ്ട് ക്യാമറ, ADAS സ്യൂട്ട്, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, പവർഡ് ടെയിൽ ഗേറ്റ് തുടങ്ങിയ സവിശേഷതകളും പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കുണ്ടാവുമെന്നതും ശ്രദ്ധേയമായ കാര്യമാണ്.

New Tata Harrier Facelift Revealed

മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ ഒരു മാറ്റവും ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിനില്ല. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷനുമായി ജോടിയാക്കിയ അതേ 2.0 ലിറ്റർ ക്രിയോടെക് ഡീസൽ എഞ്ചിനാണ് മിനുങ്ങിയെത്തുന്ന എസ്‌യുവിക്കും തുടിപ്പേകുന്നത്. ബിഎസ്-VI 2 നിലവാരത്തിൽ പണികഴിപ്പിച്ചിരിക്കുന്ന എഞ്ചിന് 168 bhp പവറിൽ 350 Nm torque ഉത്പാദിപ്പിക്കാൻ കഴിവുണ്ട്.

Article Published On: Friday, October 6, 2023, 17:46 [IST]
English summary
New tata harrier facelift revealed bookings started ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X