മാരുതിയുടെ ഇലക്‌ട്രിക് കാർ വന്നാലും രാജാവ് ടാറ്റ തന്നെ, ഏഴാം തീയതി ഒരു ഐറ്റം കൂടി വരുന്നുണ്ട്

മുഖംമിനുക്കി അപാര ലുക്കിൽ ടാറ്റ നെക്സോൺ ഇന്നലെ വിപണിയിലേക്ക് കാലുകുത്തിയിരിക്കുകയാണ്. ആരുംകണ്ടാൽ മോഹിക്കുന്ന ലുക്കും അമ്പരിപ്പിക്കുന്ന പരിഷ്ക്കാരങ്ങളും ഫീച്ചറുകളും കോർത്തിണക്കിയാണ് രണ്ടാം ഫെയ്‌സ്‌ലിഫ്റ്റ് നെക്സോണിനെ മെനഞ്ഞെടുത്തിരിക്കുന്നത്. സെഗ്മെന്റിലെ പ്രധാന എതിരാളിയായ മാരുതി സുസുക്കി ബ്രെസക്കും ഫ്രോങ്ക്‌സിനുമെല്ലാം നല്ല എട്ടിന്റെ പണിയാണ് ടാറ്റ മോട്ടോർസ് നൽകുന്നത്.

ഇതിനെ അടിസ്ഥാനമാക്കി തന്നെ നെക്സോൺ ഇവിയും അടുത്ത ദിവസം വിപണിയിലേക്ക് കാലെടുത്തുവെക്കും. സെപ്റ്റംബർ ഏഴിന് ഇലക്‌ട്രിക് എസ്‌യുവിയുടെ അവതരണവും നടക്കുമെന്ന് പുതിയ ടീസർ വീഡിയോയിലൂടെ ടാറ്റ മോട്ടോർസ് സ്ഥിരീകരിച്ചിരിക്കുകയാണ്. ആദ്യ ഫെയ്‌സ്‌ലിഫ്റ്റിലൂടെ നെക്‌സോൺ ഇവിയെ ആധുനിക യുഗത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് കമ്പനിയിൽ നിന്നും ഉണ്ടാവുന്നത്. നെക്സോൺ ഡോട്ട് ഇവി (Nexon.EV) എന്നായിരിക്കും കമ്പനി പുത്തൻ ആവർത്തനത്തെ വിശേഷിപ്പിക്കുക.

New Tata Nexon EV Facelift

സെപ്റ്റംബർ ഏഴിന് അവതരണം ഉണ്ടാവുമെങ്കിലും ഇലക്ട്രിക് പതിപ്പിന്റെയും വിലയും മറ്റു കാര്യങ്ങളും നെക്‌സോണിനൊപ്പം സെപ്റ്റംബർ 14-നായിരിക്കും നടക്കുക. ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ ജനപ്രിയമാക്കിയ വാഹനമാണ് നെക്‌സോൺ ഇവി. ആ സമയം വരെ പെർഫോമൻസ്, അപ്പീൽ, റേഞ്ച് ഡിപ്പാർട്ട്‌മെന്റ് എന്നിവ ആഗ്രഹിക്കുന്നവർക്കെ തെരഞ്ഞെടുക്കാൻ ഹ്യുണ്ടായി കോനയും എംജി ZS ഇവിയും മാത്രമായിരുന്നു വിപണിയിലുണ്ടായിരുന്നത്.

ഇവയേക്കാൾ കേമത്തവും ടാറ്റയുടെ വിശ്വാസവും കുറഞ്ഞ വിലയും കൊണ്ട് ആളുകളെ വേഗം കൈയിലെടുക്കാൻ നെക്സോൺ ഇവിക്ക് പറ്റി. നെക്‌സോൺ ഇവി ഒറ്റയ്‌ക്ക് ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിഭാഗത്തിന്റെ മുഖഛായ തന്നെ മാറ്റിമറിച്ചെന്നു വേണം പറയാൻ. അങ്ങനെ വൈദ്യുത കാറുകളും ഇന്ത്യക്കാർക്കിടയിൽ ജനസമ്മതനായി. ഇനി പുതിയ നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിലേക്ക് വന്നാൽ മുകളിൽ പറഞ്ഞതുപോലെ മാറ്റങ്ങൾ പുതിയ പെട്രോൾ, ഡീസൽ പതിപ്പുകൾക്ക് സമാനമായിരിക്കും.

New Tata Nexon EV Facelift

കർവ് കൺസെപ്റ്റിൽ നിന്നും കടമെടുത്ത രൂപകൽപ്പന ശരിക്കും ഒരു ലക്ഷ്വറി കാർ ഫീലാവും തരിക. ഈ ദൃശ്യ മാറ്റം ഒരു പുതിയ എൽഇഡി ഡിആർഎൽ പാറ്റേണിന്റെ രൂപത്തിലാണ് വരുന്നത്. നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിൽ എൽഇഡി ഡിആർഎല്ലുകൾക്ക് ഒരു സ്പ്ലിറ്റ് സമീപനമുണ്ട്. എന്നാൽ ഇവിയുടെ മുൻവശത്ത് കണക്റ്റഡ് ഡിസൈനാവും കമ്പനി മുന്നോട്ടുകൊണ്ടുപോവുക. പെട്രോൾ, ഇവി മോഡലുകൾ തമ്മിലുള്ള പ്രധാന ദൃശ്യ വ്യത്യാസം ഇതായിരിക്കും.

മധ്യത്തിൽ നിന്ന് ഉയർന്ന് അറ്റങ്ങളിലേക്ക് ഒഴുകുന്ന ഇവ ശരിക്കും പ്രീമിയം ടച്ചും എസ്‌യുവിക്ക് സമ്മാനിക്കുന്നുണ്ട്. ടീസറിൽ കാണുന്നത് പോലെ എൽഇഡി ടെയിൽ ലൈറ്റുകളിലും സമാനമായ ഒരു ഡൈനാമിക് ഫംഗ്‌ഷൻ ഉണ്ട്. ഇതൊരു വിഷ്വൽ ട്രിക്ക് മാത്രമായിരിക്കുമെങ്കിലും പ്രീമിയം ഫീലാണ് നൽകാനാവുന്നത് എന്നതിൽ തർക്കമൊന്നുമില്ല. ഇവി ഫെയ്‌സ്‌ലിഫ്റ്റിനും വിഷ്വൽ പരിഷ്ക്കാരങ്ങൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക.

New Tata Nexon EV Facelift

അതായത് ബാറ്ററി പായ്ക്കിലോ മറ്റ് മെക്കാനിക്കുകളിലോ അധികമൊന്നും പ്രതീക്ഷിക്കേണ്ടെന്ന് സാരം. പ്രൈം, മാക്‌സ് മോഡലുകളുള്ള അതേ 30.2 kWh, 40.5 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ അവയുടെ മോട്ടോർ കോൺഫിഗറുകളോടൊപ്പം പുതിയ നെക്സോൺ ഇവിയിലും തുടരും. റേഞ്ച് കണക്കുകളും അതേപടി നിലനിൽക്കാനാണ് സാധ്യത. നെക്സോൺ ഇവി പ്രൈമിനൊപ്പം 312 കിലോമീറ്ററും മാക്‌സ് വേരിയന്റിനൊപ്പം ഫുൾ ചാർജിൽ 453 കിലോമീറ്റർ റേഞ്ചുമായിരിക്കും കിട്ടുക.

നെക്സോൺ ഇവി പ്രൈം, നെക്സോൺ ഇവി മാക്‌സ് വേരിയന്റുകൾ യഥാക്രമം നെക്സോൺ ഇവി MR (മീഡിയം റേഞ്ച്), നെക്സോൺ LR (ലോംഗ് റേഞ്ച്) എന്നിങ്ങനെ പുനർനാമകരണം ചെയ്യും. ടിയാഗോ ഇവിയുടെ ലൈനപ്പിന് സമാനമായിരിക്കും ഇതെന്ന് ചുരുക്കം. മുൻവശത്തുള്ള എൽഇഡി ഡിആർല്ലുകൾ പുറമെ ഇലക്ട്രിക് എസ്‌യുവിയാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ വ്യത്യസ്ത വീൽ ഡിസൈനുകളും ടാറ്റയ്ക്ക് അവതരിപ്പിക്കാനാകും.

ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ പൂർണമായും ഉടച്ചുവാർത്ത ഇന്റീരിയറിൽ ടാറ്റ കരുതിവെച്ചിരിക്കുന്നത് വലിയൊരു ഫീച്ചർ നിര തന്നെയാണ്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള പുതിയ 10.25 ഇഞ്ച് വലിപ്പമുള്ള ടച്ച്‌സ്‌ക്രീൻ, കോൺഫിഗർ ചെയ്യാവുന്ന 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് സ്‌ക്രീൻ, പുതിയ ടച്ച് ആൻഡ് ടോഗിൾ അധിഷ്‌ഠിത HVAC കൺട്രോളുകൾ എന്നിവയെല്ലാം അകത്തളത്തിന്റെ ആഡംബരത്തം വർധിപ്പിക്കും.

കൂടാതെ ഇലുമിനേറ്റ് ലോഗോയുള്ള ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും പുതിയ ടാറ്റ നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലേക്ക് എത്തും. 6 വരെ എയർബാഗുകൾ, ESC, പിൻസീറ്റ് യാത്രക്കാർക്കുള്ള ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, 360-ഡിഗ്രി ക്യാമറകൾ എന്നിവയുൾപ്പെടെ സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളുടെ കരുത്തും ഈ ഇലക്ട്രിക് എസ്‌യുവിക്കുണ്ടാവും.

More from DriveSpark

Article Published On: Saturday, September 2, 2023, 12:50 [IST]
English summary
New tata nexon ev facelift launching on september 07 teaser out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X