എക്സ്ഷോറൂം വിലയിൽ വീഴേണ്ട, നെക്സോൺ ഇവിയുടെ ഓൺറോഡ് വില അറിഞ്ഞാൽ കണ്ണുതള്ളും
ഇന്ത്യൻ വിപണിയിൽ ഇലക്‌ട്രിക് കാറുകളെ ജനപ്രിയരാക്കിയവരാണ് ടാറ്റ മോട്ടോർസ് (Tata Motors). അതിന് നിയോഗിക്കപ്പെട്ടത് നെക്സോൺ എന്ന ജനസമ്മതനേയും. ഇവി രൂപമെടുത്തെത്തിയ എസ്‌യുവി ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീട് ഇതിന്റെ ചുവടുപിടിച്ച് മറ്റുപല മോഡലുകളും വിപണിയിലെത്തിയെങ്കിലും ടാറ്റയുടേയും നെക്സോണിന്റെയും തട്ട്താണു തന്നെയിരുന്നു. അടുത്തിടെ മുഖംമിനുക്കി ആള് ഉഷാറായതോടെ ടാറ്റ ഷോറൂമുകളിൽ ജനത്തിരക്കാണ്.
ടാറ്റ മോട്ടോർസ് 2023 സെപ്റ്റംബർ 14-ന് പുതിയ നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. നെക്‌സോൺ EV ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ലഭ്യമായ വാഹനം ലുക്കിന്റെ കാര്യത്തിലും പ്രീമിയം ഫീലിന്റെ കാര്യത്തിലും വേറെ ലെവലായി. ഇലക്ട്രിക് എസ്‌യുവിക്ക് പൂർണമായി ചാർജ് ചെയ്ത ബാറ്ററിയിൽ 465 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

14.74 ലക്ഷം രൂപ മുതലാണ് നെക്സോൺ ഇവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ മൊത്തത്തിൽ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ മുടക്കുന്ന വിലക്കുള്ള മുതലുണ്ടെന്ന് പറയാം. എന്നാൽ സ്വന്തമാക്കാൻ ഷോറൂമുകളിൽ എത്തുന്നവർ ചിലപ്പോൾ ഓൺ-റോഡ് വില കണ്ട് ഞെട്ടിയേക്കാം. ടാക്‌സും ഇൻഷുറൻസും എല്ലാം അടക്കം ഒന്നൊന്നര ലക്ഷം രൂപ എങ്കിലും അധികമായി നൽകേണ്ട വന്നേക്കാം.
ആയതിനാൽ പുതുതായി ലോഞ്ച് ചെയ്ത നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ ഓൺ-റോഡ് വിലകൾ എങ്ങനെയെന്ന് നോക്കിയാലോ? രാജ്യത്തെ 10 നഗരങ്ങളിലെ വില വിവരങ്ങൾ ഇങ്ങനെ. മഹാരാഷ്ട്രയിലെ മുംബൈയിൽ പുതിയ നെക്സോൺ ഇവിയുടെ ക്രിയേറ്റീവ് പ്ലസ് MR ബേസ് വേരിയന്റിന് 15.59 ലക്ഷം രൂപയാണ് ഓൺറോഡ് വില വരുന്നത്. അതേസമയം എംപവേർഡ് പ്ലസ് LR ടോപ്പ് എൻഡ് വേരിയന്റിനായി 21.14 ലക്ഷം രൂപയാണ് കൈയിൽ നിന്നും ഇറങ്ങുക.

ഇനി മലയാളികൾ ഏറെയുള്ള കർണാടകയിലെ ബെംഗളൂരുവിലേക്ക് വന്നാൽ ക്രിയേറ്റീവ് പ്ലസ് MR പതിപ്പിനായി 15.59 ലക്ഷവും ടോപ്പ് എൻഡിനായി 21.15 ലക്ഷം രൂപയുമാണ് ഓൺ-റോഡ് വിലയായി മുടക്കേണ്ടി വരുന്നത്. കേരളത്തിൽ കൊച്ചിയിലേക്ക് വന്നാൽ പുതിയ ടാറ്റ നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ ക്രിയേറ്റീവ് പ്ലസ് MR ബേസ് വേരിയന്റിന് ടാക്സും ഇൻഷുറൻസ് ചെലവുകളുമെല്ലാം കഴിയുമ്പോൾ 16.16 ലക്ഷം രൂപയാണ് മുടക്കേണ്ടി വരുന്നത്.
എംപവേർഡ് പ്ലസ് LR ടോപ്പ് എൻഡ് വേരിയന്റാണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ 21.12 ലക്ഷവും കൈയിൽ നിന്നും ഇറങ്ങും. അതായത് ഒരു പ്രീമിയം വാഹനം വാങ്ങുന്ന ചെലവാണ് നെക്സോൺ ഇവിയുടെ ഏറ്റവും മികച്ച വകഭേദം വീട്ടിലെത്തിക്കാൻ വേണ്ട ബജറ്റ്. പക്ഷേ കേരളത്തിലേക്കാൾ ഏറ്റവും ഉയർന്ന ഓൺറോഡ് വില വരുന്ന നഗരങ്ങളും ഇന്ത്യയിലുണ്ട്. അവ വഴിയെ പരിചയപ്പെടാം.

ഇനി ഡൽഹിയിലേക്ക് വന്നാൽ 15.62 ലക്ഷം രൂപയാണ് നെക്സോൺ ഇവിയുടെ പുതിയ മോഡലിന്റെ ബേസ് മോഡലിനായി നൽകേണ്ട ഓൺറോഡ് വില. അതേസമയം ടോപ്പ് എൻഡിനായി 21.18 ലക്ഷവും ചെലവഴിക്കേണ്ടി വരുന്നുണ്ട്. തെലങ്കാനയിലെ ഹൈദരാബാദിലേക്ക് നോക്കിയാൽ ക്രിയേറ്റീവ് പ്ലസ് MR വേരിയന്റിന് 15.58 ലക്ഷം രൂപയും ടോപ്പ് എംപവേർഡ് പ്ലസ് LR ടോപ്പ് എൻഡ് വേരിയന്റിന് 21.14 ലക്ഷവും പോക്കറ്റിൽ നിന്നും ഇറങ്ങും.
പൂനെയിലാണ് നെക്സോൺ ഇവി വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇലക്ട്രിക് എസ്‌യുവിയുടെ ബേസ് മോഡലിനായി 15.59 ലക്ഷം രൂപയാണ് ടാക്‌സും ഇൻഷുറൻസുമെല്ലാമായി നൽകേണ്ടി വരുന്നത്. എന്നാൽ ടോപ്പ് എൻഡ് വേരിയന്റാണ് നോക്കുന്നതെങ്കിൽ 21.14 ലക്ഷമാണ് ഓൺറോഡ് വില വരുന്നത്. ക്രിയേറ്റീവ് പ്ലസ് MR വേരിയന്റിന് ഗുജറാത്തിലെ അഹമ്മദാബാദിൽ 16.47 ലക്ഷമാണ് മുടക്കേണ്ടത്. അതേസമയം ടോപ്പ് എൻഡ് എംപവേർഡ് പ്ലസ് LR-ന് 22.33 ലക്ഷം രൂപയാണ് ഓൺറോഡ് വില വരുന്നത്.

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ടാറ്റ നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ ബേസ് വേരിയന്റിന് 16.60 ലക്ഷമാണ് ഓൺറോഡ് വില. എന്നാൽ ടോപ്പ് എൻഡിനായി 21.12 ലക്ഷവും വിലയായി നൽകേണ്ടി വരും. ഇനി തമിഴ്നാട്ടിലെ ചെന്നൈയിലേക്ക് വന്നാൽ ഇലക്ട്രിക് എസ്‌യുവിയുടെ . ക്രിയേറ്റീവ് പ്ലസ് MR മോഡലിന് 15.60 ലക്ഷമാണ് കൈയിൽ നിന്നും ഇറക്കേണ്ട ഓൺറോഡ് വില.
അതേസമയം നെക്സോൺ ഇവിയുടെ ടോപ്പ് എൻഡ് എംപവേർഡ് പ്ലസ് LR പതിപ്പിനായി 21.15 ലക്ഷം രൂപയും മുടക്കേണ്ടതായുണ്ട്. ടാറ്റയുടെ ഇലക്ട്രിക് എസ്‌യുവിക്ക് ഏറ്റവും കൂടുതൽ വില വരുന്ന നഗരം ബീഹാറിലെ പട്‌നയാണ്. ഇവിടെ നെക്സോൺ ഇവിയുടെ ബേസ് മോഡലിന് തന്നെ 17.04 ലക്ഷം രൂപയാണ് ടാക്‌സും ഇൻഷുറൻസ് ചെലവുമെല്ലാം കൂടി വരുന്നത്.

ഇനി എംപവേർഡ് പ്ലസ് LR ടോപ്പ് എൻഡിലേക്ക് വന്നാൽ 23.51 ലക്ഷം രൂപയും നൽകേണ്ടി വരും. ഒരു വണ്ടി എന്നതിലുപരിയായി സഞ്ചരിക്കുന്ന ജനറേറ്റർ എന്നോ പവർബാങ്ക് എന്നോ ടാറ്റ നെക്‌സോണ്‍ ഇവിയെ വിശേഷിപ്പിക്കാം. മോഡലിൽ പുതുതായി ഉള്‍ക്കൊള്ളിച്ച വെഹിക്കിള്‍ ടു വെഹിക്കിള്‍ ചാര്‍ജിംഗ് (V2V), വെഹിക്കിള്‍ ടു ലോഡ് ടെക്‌നോളജിയെല്ലാം തന്നെയാണ് ഇതിനു കാരണം.


Click it and Unblock the Notifications








