60,000 രൂപ കുറവോ? ഈ വിലയ്ക്കാണെങ്കിൽ വണ്ടി ഹിറ്റാണെന്ന് ഉറപ്പ്, പുത്തൻ നെക്സോണിന്റെ വില കണ്ടോ

ഇന്ത്യയിൽ ഏറ്റഴും ജനപിന്തുണയുള്ള ജനപ്രിയ എസ്‍യുവിയാണ് നെക്സോൺ എന്നതിൽ ആർക്കും തർക്കമില്ലാത്ത കാര്യമാണ്. ആരും കയറാതിരുന്ന ടാറ്റയുടെ ഷോറൂമുകളിൽ ആളുകളെ കയറ്റിയ പ്രധാന മോഡലാണ് ഈ സബ്-4 മീറ്റർ വാഹനം. ടിയാഗോയും ടിഗോറും ഇതിന്റെ പങ്ക് അർഹിക്കുന്നുണ്ടെങ്കിലും കൂടുതൽ അംഗീകാരം നെക്സോണിന് കൊടുക്കാതെ വയ്യ.

കൃത്യമായ ഇടവേളകളിൽ മോഡലുകളെ പരിഷ്ക്കരിക്കാനും ജനങ്ങളിലേക്ക് എത്തിക്കാനും ബ്രാൻഡ് കാണിക്കുന്ന മിടുക്കും എടുത്തുപറയേണ്ട കാര്യമാണ്. അങ്ങനെയാണ് കഴിഞ്ഞ ദിവസം നെക്സോണിന്റെ ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും ജന്മമെടുത്തത്. അടിസ്ഥാന രൂപം നിലനിർത്തിക്കൊണ്ട് സ്റ്റൈലിംഗ് അടിമുടി പൊളിച്ചെഴുതുന്ന കാഴ്ച്ചയാണ് കണ്ടത്. ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച കർവ് കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ നെക്സോൺ ഒരുങ്ങിയിരിക്കുന്നത്.

New Tata Nexon Facelift

ആഡംബര കാറുകൾക്ക് സമാനമായ രീതിയിൽ ഇന്റീരിയർ മിനുക്കിയെടുത്തതും ശ്രദ്ധേയമാണ്. 2023 നെക്‌സോൺ എസ്‌യുവിയും അതിന്റെ ഇലക്ട്രിക് പതിപ്പിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോലും സെപ്റ്റംബർ 14-ന് വ്യാഴാഴ്ച്ച നിരത്തിലെത്തും. ഔദ്യോഗിക വില പ്രഖ്യാപനവും അന്നേ ദിവസമായിരിക്കും നടക്കുക. ഏവരും കാത്തിരിക്കുന്നത് കോംപാക്‌ട് എസ്‌യുവിയുടെ വിലക്കായാണ്. എന്നാൽ പ്രഖ്യാപനത്തിന് മുന്നോടിയായി പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ വില ഇന്റർനെറ്റിലൂടെ പുറത്തുവന്നിരിക്കുകയാണ്.

ഇതുപ്രകാരം പുതിയ നെക്‌സോൺ എസ്‌യുവിയുടെ പ്രാരംഭ വില 7.39 ലക്ഷം രൂപയായിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. അതായത് നിലവിലുള്ള മോഡലിനേക്കാൾ ഏകദേശം 60,000 രൂപ കുറവായിരിക്കും നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിനെന്ന് സാരം. ഈ വിലയ്ക്കാണെങ്കിൽ വണ്ടി മുമ്പത്തേക്കാൾ ഹിറ്റാവുമെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. എന്നാൽ, ടാറ്റ മോട്ടോർസ് ഇക്കാര്യം നിഷേധിക്കുകയും വില ശരിയല്ലെന്ന് വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്.

New Tata Nexon Facelift

ഫെയ്‌സ്ബുക്കിൽ ഒരു ഉപഭോക്താവിന്റെ ചോദ്യത്തിന് മറുപടിയായാണ് ടാറ്റ മോട്ടോർസിന്റെ ഔദ്യോഗിക പേജ് വില വിവരങ്ങൾ മറുപടിയായി ആദ്യ ഘട്ടത്തിൽ നൽകിയത്. എന്നാൽ ഇത് പിന്നീട് പിൻവലിക്കുകയും ചെയ്‌തിരുന്നത്. ഇതിനു ശേഷമാണ് പുറത്തുവന്ന വില വിരങ്ങൾ കൃത്യമല്ലെന്ന വിശദീകരണവുമായി ടാറ്റ മോട്ടോർസ് രംഗത്തെത്തിയിരിക്കുന്നത്. മുമ്പ് പറഞ്ഞതുപോലെ കർവ് കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ഡിസൈനിലാണ് നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി വരുന്നത്.

2023 മുഖംമിനുക്കലിൽ നിരവധി പുതിയ ഫീച്ചറുകളും പുതിയ ട്രാൻസ്മിഷൻ ചോയിസുകളും നൽകി പുതിയ നെക്സോണിനെ കൂടുതൽ തികവാർന്നതാക്കാനും കമ്പനിക്കായിട്ടുണ്ട്. ഏറ്റവും പുതിയ കൂട്ടിച്ചേർക്കലുകളും നവീകരണങ്ങളും കാരണം എസ്‌യുവിയുടെ നിലവിലെ മോഡലുകളേക്കാൾ അൽപ്പം ഉയർന്ന വിലയായാരിക്കും നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിനുണ്ടാവുകയെന്നാണ് സൂചന. ഡിസൈൻ, ഇന്നൊവേഷൻ, ടെക്‌നോളജി, സുരക്ഷ, സുഖം, പ്രകടനം എന്നിവയിലെ പ്രധാന അപ്‌ഗ്രേഡാണ് പുതിയ നെക്‌സോൺ.

New Tata Nexon Facelift

നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ്, നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾക്കായുള്ള ബുക്കിംഗും ടാറ്റ മോട്ടോർസ് ഓൺലൈനായും ഓഫ്‌ലൈനായും തുടങ്ങിയിട്ടുണ്ട്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുക നൽതി നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി പ്രീ-ബുക്ക് ചെയ്യാം. അതേസമയം ഇവി വേരിയന്റിനായി 21,000 രൂപയാണ് ടോക്കൺ തുകയായി അടക്കേണ്ടത്.

2023 നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് 11 വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാണ്. പണ്ടത്തെ പേരുകൾ ഒഴിവാക്കി പുതിയ വേരിയന്റുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. മുമ്പത്തെപ്പോലെ X എന്നതിന് പകരം സ്മാർട്ട്, സ്മാർട്ട് പ്ലസ്, സ്മാർട്ട് പ്ലസ് (S), പ്യുവർ പ്ലസ്, പ്യുവർ പ്ലസ് (S), ക്രീയേറ്റീവ്, ക്രീയേറ്റീവ് പ്ലസ്, ക്രീയേറ്റീവ് പ്ലസ് (S), ഫിയർലെസ്, ഫിയർലെസ് (S), ഫിയർലെസ് പ്ലസ് (S) എന്നിങ്ങനെയാണ് ഇപ്പോൾ വേരിയന്റുകൾ അറിയപ്പെടുന്നത്.

New Tata Nexon Facelift

നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഫിയർലെസ് വേരിയന്റ് പർപ്പിൾ, പ്യുവർ ഗ്രേ, ക്രിയേറ്റീവ് ഓഷ്യൻ, ഫ്ലേം റെഡ്, ഡേടോണ ഗ്രേ, പ്രിസ്റ്റീൻ വൈറ്റ് എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. മെക്കാനിക്കലായി കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലെങ്കിലും പുതിയ ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷന്റെ വരവ് മോടിയേകുന്നുണ്ട്. നിലവിലെ മോഡലിലെ അതേ 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷൻ തന്നെയാണ് വാഹനത്തിനുള്ളത്.

പെട്രോൾ എഞ്ചിന് 120 bhp കരുത്തിൽ 170 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 1.5 ഡീസലിന് 115 bhp പവറിൽ 160 Nm torque നൽകാനുമാവും. പുതിയ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക്, 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി എന്നിങ്ങനെ നാല് ഗിയർബോക്സുകൾ പെട്രോൾ നെക്സോണിൽ തെരഞ്ഞെടുക്കാനാവും. മറുവശത്ത് ഡീസൽ എഞ്ചിന് 6 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സുകൾ മാത്രമേ ലഭിക്കൂ.

More from DriveSpark

Article Published On: Monday, September 11, 2023, 18:04 [IST]
English summary
New tata nexon facelift suv price leaked ahead of official announcement
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X