6.50 ലക്ഷത്തിന് നിസാന്റെ ഓട്ടോമാറ്റിക് എസ്‌യുവി? പഞ്ചും എക്സ്റ്ററും വിയർക്കാൻ വേറെന്തു വേണം

എസ്‌യുവികൾക്ക് ഡിമാന്റുള്ളതു പോലെ തന്നെയാണ് ഇന്ന് ഓട്ടോമാറ്റിക് കാറുകൾക്കും ഇന്ത്യയിൽ ആവശ്യക്കാരുള്ളത്. ഇതുരണ്ടും ഒന്നിച്ചെത്തുന്ന കോമ്പിനേഷനിലും അനേകം മോഡലുകളാണ് വിറ്റഴിഞ്ഞു പോവുന്നത്. ഡ്രൈവിംഗ് കൂടുതൽ എളുപ്പമാക്കുന്നതിനൊപ്പം മികച്ച മൈലേജുമാണ് ഇത്തരം വാഹനങ്ങൾ നൽകുന്നത്. കുറഞ്ഞ വിലയുള്ള അതായത് ഒരു 8 ലക്ഷം രൂപ ബജറ്റിൽ ക്ലച്ച്ലെസ് എസ്‌യുവി വാങ്ങാമെന്ന് വിചാരിച്ചാൽ ഇന്ന് അധികം ഓപ്ഷനുകൾ ഒന്നുമില്ലെന്ന് വേണം പറയാൻ.

ആകെ ഒരു ടാറ്റ പഞ്ചും അല്ലെങ്കിൽ ഹ്യുണ്ടായി എക്സ്റ്ററും മാത്രമാണ് ഈ ബജറ്റിൽ ഇന്ത്യയിൽ എത്തുന്ന ഓട്ടോമാറ്റിക് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ. എന്നാൽ ഈ കോമ്പിനേഷൻ നോക്കുന്നവരെ കൈയിലെടുക്കാനായി പുത്തനൊരു എസ്‌യുവി കൂടി വിപണിയിലേക്ക് എത്തുകയാണ്. വേറാരുമല്ല, രാജ്യത്തെ കോംപാക്‌ട് എസ്‌യുവി നിരയിലെ സ്റ്റൈലിഷ് മോഡലായ നിസാൻ മാഗ്നൈറ്റാണ് ആ താരം. ഇതുരെ സിവിടി ഓട്ടോമാറ്റിക്കിൽ മാത്രം വിപണിയിൽ എത്തിയിരുന്ന മാഗ്നൈറ്റ് വിൽപ്പന കൊഴുപ്പിക്കാനായി എഎംടി വേരിയന്റിനെ പുറത്തിറക്കാൻ പോവുകയാണ്.

Nissan Magnite AMT

സെപ്റ്റംബർ ഏഴിന് വില പ്രഖ്യാപിക്കാനിരിക്കുന്ന മോഡലിനെ കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയ നിസാൻ എഎംടി ടാറ്റ പഞ്ച്, എക്‌സ്‌റ്റർ എഎംടി എന്നിവയുടെ എൻട്രി ലെവൽ വേരിയന്റുകളെ തറപറ്റിക്കാനായാണ് കച്ചകെട്ടുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് മേഡലിന് ആക്രമണാത്മകമായ വില നിർണയമായിരിക്കും ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ നൽകുക.

മാഗ്‌നൈറ്റ് എഎംടിക്ക് അനുബന്ധ മാനുവൽ വേരിയന്റിനേക്കാൾ ഏകദേശം 50,000-60,000 രൂപ കൂടുതലായിരിക്കുമെന്നാണ് നിസാൻ ഡീലർമാരിൽ നിന്നും ലഭിക്കുന്ന വിവരം. ഇതിനർത്ഥം മാഗ്‌നൈറ്റ് എഎംടിയുടെ വില ഏകദേശം 6.50 ലക്ഷം രൂപ മുതലായിരിക്കും തുടങ്ങുകയെന്ന് സാരം. താരതമ്യപ്പെടുത്തുമ്പോൾ ടാറ്റ പഞ്ചിന്റെ എഎംടി എൻട്രി ലെവൽ അഡ്വഞ്ചർ വേരിയന്റിന് 7.50 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതേസമയം ഹ്യുണ്ടായി എക്‌സ്‌റ്റർ എഎംടിയുടെ വില 8.09 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്.

Nissan Magnite AMT

ഇങ്ങനെ നോക്കുമ്പോൾ നിസാൻ മാഗ്നൈറ്റ് എഎംടിക്ക് കൂടുതൽ താങ്ങാനാവുന്ന വില ലഭിക്കും. ഇതോടെ ഷോറൂമുകളിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കമ്പനി. എന്നാൽ മാഗ്നൈറ്റിന്റെ 1.0 ലിറ്റർ എഞ്ചിനുമായി തട്ടിച്ചുനോക്കുമ്പോൾ ശേഷി കൂടിയ 1.2 ലിറ്റർ എഞ്ചിൻ ഓപ്ഷന്റെ സാന്നിധ്യം പഞ്ചിനും എക്സ്റ്ററിനും മേൽകൈ നൽകുന്നുണ്ടെന്നത് യാഥാർഥ്യമാണ്. ഇതിലൂടെ മെച്ചപ്പെട്ട പെർഫോമൻസ് എതിരാളികൾക്കുണ്ടെന്നത് ഇപ്പോഴും നിസാനുള്ള വലിയ പോരായ്‌മയാണ്.

ടാറ്റ പഞ്ചിന്റെ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 88 bhp പവറിൽ പരമാവധി 115 Nm torque നൽകുമ്പോൾ ഹ്യുണ്ടായി എക്‌സ്‌റ്ററിലെ 1.2 യൂണിറ്റ് 83 bhp, 114 Nm torque എന്നിങ്ങനെയാണ് ഉത്പാദിപ്പിക്കുന്നത്. മാഗ്‌നൈറ്റിലേക്ക് വന്നാൽ റെനോ ക്വിഡിൽ കാണുന്ന അതേ 1.0 NA പെട്രോൾ എഞ്ചിന് 72 bhp കരുത്തിൽ 96 Nm torque ആണ് സൃഷ്‌ടിക്കാനാവുക.

Nissan Magnite AMT

ഈ പെർഫോമൻസ് കുറവിനെ വില നിർണയത്തിലൂടെ തോൽപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നിസാൻ. XE, XM, XV, XV പ്രീമിയം വേരിയന്റുകളിലാവും മാഗ്നൈറ്റ് എഎംടി അവതരിപ്പിക്കപ്പെടുക. പഞ്ച്, എക്‌സ്‌റ്റർ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ മാഗ്‌നൈറ്റ് സവിശേഷതകളാലും അൽപം പിന്നിലായിരിക്കും. എന്നിരുന്നാലും മുടക്കുന്ന വില കണക്കാക്കുമ്പോൾ അതിനൊത്ത എല്ലാകാര്യങ്ങളും ഈ കോംപാക്‌ട് എസ്‌യുവിയുണ്ടെന്ന കാര്യം ജാപ്പനീസ് ബ്രാൻഡ് ഉറപ്പുവരുത്തിയിട്ടുണ്ട്.

Z-ഷിഫ്റ്റ് എന്ന പേരിലായിരിക്കും നിസാൻ മാഗ്നൈറ്റ് എഎംടി അറിയപ്പെടുക. മാഗ്നൈറ്റിന്റെ ഈ ക്ലച്ച്ലെസ് മോഡൽ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുക നൽകി എസ്‌യുവി ഇപ്പോൾ ബുക്ക് ചെയ്യാം. ഈ മാസം അവസാനം ലോഞ്ച് ചെയ്തതിന് ശേഷം ഡെലിവറികൾ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം കുറോ എഡിഷൻ എന്നൊരു സ്പെഷ്യൽ എഡിഷനെയും കമ്പനി വിപണിയിൽ എത്തിക്കുന്നുണ്ട്. അതിന്റെ അവതരണവും നാളെ നടക്കും.

More from DriveSpark

Article Published On: Friday, October 6, 2023, 15:18 [IST]
English summary
Nissan magnite amt price may starts from 6 50 lakh launch on tomorrow
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X