ഏറ്റവും വില കുറവുള്ള ഓട്ടോമാറ്റിക് എസ്‌യുവി ഇനിയിതാണ്, 6.50 ലക്ഷത്തിന് 19.70 കി.മീ.മൈലേജും

ഇന്ത്യയിൽ ഓട്ടോമാറ്റിക് കാറുകളുടെ ഡിമാന്റ് കുതിച്ചുയരുകയാണ്. നിരത്തുകളിലെ വലിയ തിരക്കും ഓടിക്കാനുള്ള എളുപ്പവുമെല്ലാം കാരണമാണ് ക്ലച്ച്ലെസ് വാഹനങ്ങളിലേക്ക് ആളുകൾ കൂട്ടത്തോടെ ചേക്കേറുന്നത്. എസ്‌യുവി വിപണിയിലായാലും ഓട്ടോമാറ്റിക്കിനോടാണ് ആളുകൾക്ക് പ്രിയം. ഡ്രൈവിംഗ് കൂടുതൽ എളുപ്പമാക്കുന്നതിനൊപ്പം മികച്ച മൈലേജും ഇവ തരുന്നുണ്ടെന്നത് ആളെപ്പിടാക്കാനുള്ള ട്രിക്കുകൂടിയാണ്.

കുറഞ്ഞ വിലയും കിടിലൻ മൈലേജും വിട്ടുവീഴ്ച്ചയില്ലാത്ത സേഫ്റ്റിയും എല്ലാം കൂടിച്ചേരുന്നതാണ് ഇപ്പോൾ വണ്ടി വാങ്ങുന്നവരുടെ വീക്ക്‌നെസ്. അത്തരത്തിൽ പുതിയൊരു എസ്‌യുവി ഇപ്പോൾ വിപണിയിൽ അവതരിച്ചിരിക്കുകയാണ്. ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റ് ഫ്രണ്ട്‌ലി മോഡലായ നിസാൻ മാഗ്നൈറ്റ് എഎംടി മോഡലാണിത്. 6.50 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഈ തട്ടുപൊളിപ്പൻ മോഡലിനെ നിസാൻ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

Nissan Magnite AMT

ഇതുവരെ സിവിടി ഓട്ടോമാറ്റിക്കിൽ മാത്രം വിപണിയിൽ എത്തിയിരുന്ന മാഗ്നൈറ്റ് വിൽപ്പന കൊഴുപ്പിക്കാനായി എഎംടി വേരിയന്റിനെ കൊണ്ടുവന്നത് സെഗ്മെന്റിലെ പ്രധാന ശത്രുക്കളായ ടാറ്റ പഞ്ചിനും ഹ്യുണ്ടായി എക്സ്റ്ററിനും വലിയ തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. കുറഞ്ഞ വിലയുള്ള അതായത് ഒരു 8 ലക്ഷം രൂപ ബജറ്റിൽ ക്ലച്ച്ലെസ് എസ്‌യുവി വാങ്ങാമെന്ന് വിചാരിക്കുന്നവർക്കുള്ള ഉത്തരമാണിത്. 6.50 ലക്ഷത്തിന് വാങ്ങിയാൽ ബാക്കി പോക്കറ്റിൽ കിടക്കുകയും ചെയ്യും.

ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയ നിസാൻ എഎംടി ടാറ്റ പഞ്ച്, എക്‌സ്‌റ്റർ എഎംടി എന്നിവയുടെ എൻട്രി ലെവൽ വേരിയന്റുകളെ തറപറ്റിക്കാനായാണ് കച്ചകെട്ടുന്നത്. താരതമ്യപ്പെടുത്തുമ്പോൾ ടാറ്റ പഞ്ചിന്റെ എഎംടി എൻട്രി ലെവൽ അഡ്വഞ്ചർ വേരിയന്റിന് 7.50 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതേസമയം ഹ്യുണ്ടായി എക്‌സ്‌റ്റർ എഎംടിയുടെ വില 8.09 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്.

Nissan Magnite AMT

അങ്ങനെ കംപ്ലീറ്റ് പാക്കേജായി നിസാൻ മാഗ്നൈറ്റ് എഎംടി മാറുന്നു. ഇതിനെ EZ-ഷിഫ്റ്റ് വേരിയന്റ് എന്നാണ് നിസാൻ വിളിക്കുന്നത്. ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന എഎംടി എസ്‌യുവിയാണ് മാഗ്‌നൈറ്റെന്ന് നിസാൻ പറയുന്നു. നവംബർ 10'23 വരെ നടത്തിയ എല്ലാ ബുക്കിംഗുകൾക്കും പ്രാരംഭ വില ബാധകമാണ്. താത്പര്യമുള്ളവർക്ക് 11,000 രൂപ ടോക്കൺ തുക നൽകി വാഹനം ഇനിയും ബുക്ക് ചെയ്യാൻ അവസരമുണ്ട്.

XE, XL, XV, XV പ്രീമിയം വേരിയന്റുകളിലും അടുത്തിടെ ലോഞ്ച് ചെയ്ത കുറോ സ്പെഷ്യൽ എഡിഷനിലും മാഗ്നൈറ്റ് എഎംടി സ്വന്തമാക്കാം. EZ-ഷിഫ്റ്റിന് കരുത്തേകുന്നത് 1.0 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്. ഇത് 71 bhp പവറിൽ പരമാവധി 96 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതുമാണ്. 5 സ്പീഡ് യൂണിറ്റാണ് പുതിയ എഎംടി ട്രാൻസ്മിഷൻ. 19.70 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നിർമ്മാതാവ് അവകാശപ്പെടുന്നത്.

Nissan Magnite AMT

അതേസമയം എസ്‌യുവിയുടെ മാനുവൽ വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, 5-സ്പീഡ് മാനുവൽ ഗിയർബോക്‌സിന് 19.35 കിലോമീറ്റർ ആണ് അവകാശപ്പെടുന്ന ഇന്ധനക്ഷമത. ഗിയർബോക്‌സിൽ ഡ്യുവൽ ഡ്രൈവിംഗ് മോഡുമുണ്ട്. ഇത് ഗിയർബോക്‌സിന്റെ നിയന്ത്രണം ഡ്രൈവറെ മാനുവലായി ക്രമീകരിക്കാൻ അനുവദിക്കുന്ന സവിശേഷതയാണ്. ട്രാഫിക്കിൽ ബ്രേക്കിൽ നിന്നും കാലെടുക്കുമ്പോൾ കാർ മുന്നോട്ട് പോകാൻ അനുവദിക്കുന്ന ഒരു ക്രീപ്പ് ഫംഗ്ഷനും നിസാൻ മാഗ്നൈറ്റ് എഎംടിക്ക് ഒപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.

ആന്റി-സ്റ്റാൾ ആൻഡ് കിക്ക്-ഡൗൺ ഫീച്ചറും എസ്‌യുവിയിലുണ്ടെന്ന് കമ്പനി പറയുന്നു. കൂടാതെ, വെഹിക്കിൾ ഡൈനാമിക് കൺട്രോൾ (VDC), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (HSA) എന്നീ സവിശേഷതകളും മാഗ്നൈറ്റിന്റെ EZ-ഷിഫ്റ്റ് വേരിയന്റിലുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. പഞ്ച്, എക്‌സ്‌റ്റർ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ മാഗ്‌നൈറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ അൽപം പിന്നിലാണെങ്കിലും ഈ കുറഞ്ഞ വിലയാണ് വണ്ടിയുടെ ഹൈലൈറ്റ്.

Nissan Magnite AMT

പവർ കണക്കുകളിൽ നിസാൻ മാഗ്നൈറ്റ് എതിരാളികൾക്ക് ഏറെ പിന്നിലാണെങ്കിലും ബജറ്റിന് ഇണങ്ങുന്ന വിലയും സിറ്റി റൈഡിംഗ് കംഫർട്ടും എസ്‌യുവിയെ വേറിട്ടു നിർത്തുന്ന കാര്യമാണ്. സ്റ്റോപ്പ് ആൻഡ് ഗോ ട്രാഫിക്കിലെല്ലാം അനായാസ ഡ്രൈവിനൊപ്പം ഇത്രയും മൈലേജ് കിട്ടുമ്പോൾ ആരായാലും വാങ്ങിപ്പോവും. കൂടാതെ മാഗ്‌നൈറ്റ് എഎംടി ശ്രേണി നിലവിൽ റെനോ കൈഗർ എഎംടിയേക്കാൾ 2 ലക്ഷം രൂപ കുറവിലാണ് ആരംഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Tuesday, October 10, 2023, 15:14 [IST]
English summary
Nissan magnite amt variant launched at rs 6 50 lakh mileage up to 19 70 km
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X