ഉത്സവ സീസൺ ആഘോഷമാക്കാൻ നിസാൻ, മാഗ്നൈറ്റ് എഎംടി റിവ്യൂ വീഡിയോ കണ്ടാലോ?
മൈക്രോ എസ്‌യുവികളായ ടാറ്റ പഞ്ചിനെയും ഹ്യുണ്ടായി എക്സ്റ്ററിനെയും തകർക്കാൻ നിസാൻ ഒരു വജ്രായുധത്തെ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. ജനപ്രിയനായ മാഗ്നൈറ്റ് എസ്‌യുവിയുടെ എഎംടി വേരിയന്റാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. കൂടുതൽ താങ്ങാനാവുന്ന വിലയ്ക്ക് മാഗ്നൈറ്റ് ഓട്ടോമാറ്റിക് പതിപ്പുകളെ ലഭ്യമാക്കുന്ന എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. കൂടാതെ സെഗ്മെന്റിലെ മത്സരത്തെ പ്രതിരോധിക്കാനും ഇതിലൂടെ കമ്പനി ഉന്നമിടുന്നു.
നേരത്തെ അൽപം ചിലവേറിയ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരുന്നു മാഗ്നൈറ്റിൽ ഉണ്ടായിരുന്നത്. ഇതിന് പകരമായാണ് സഹപങ്കാളിയായ റെനോയിൽ നിന്നും എഎംടി കടമായി എടുത്ത് പുതിയ EZ ഷിഫ്റ്റ് എന്നൊരു വേരിയന്റിന് നിസാൻ രൂപം നൽകിയിരിക്കുന്നത്. 5-സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ എത്തുമ്പോൾ ഡ്രൈവ് ചെയ്യാൻ എങ്ങനെയുണ്ടാവുമെന്ന് അറിയാൻ നിങ്ങൾക്കും ഏറെ താത്പര്യം ഉണ്ടാവുമല്ലേ. അതിനായി റിവ്യൂ വീഡിയോ കാണാം.
സിറ്റി ഡ്രൈവിംഗിന് ഒരു ബജറ്റ് ഓട്ടോമാറ്റിക് അല്ലെങ്കിൽ ക്ലച്ച്ലെസ് എസ്‌യുവി തിരയുന്നവർക്ക് അനുയോജ്യമാവുന്ന നിസാൻ മാഗ്നൈറ്റ് EZ ഷിഫ്റ്റ് വേരിയന്റ് ശരിക്കും ഞെട്ടിച്ചേക്കാം. പെർഫോമൻസ് പ്രതീക്ഷിച്ച് ഇതിലേക്ക് ആരും വരണ്ടതില്ലെന്ന് ആദ്യമേ പറയാം. പകരം കൂടതൽ പ്രായോഗികമായ സിറ്റി ഓട്ടങ്ങളിൽ മികച്ച മൈലേജും എല്ലാമായാവും മാഗ്നൈറ്റ് എഎംടി നിറംപകരുക. കാഴ്ച്ചയിലും ഡിസൈനിലും ഒരു മാറ്റങ്ങളുമില്ലാതെയാണ് വണ്ടിയുടെ വരവ്.

മാഗ്നൈറ്റിന്റെ പുതിയ EZ-ഷിഫ്റ്റ് എഎംടി ഗിയർബോക്‌സ് നാച്ചുറലി ആസ്പിറേറ്റഡ് 1.0 ലിറ്റർ ത്രീ-സിലിണ്ടർ എഞ്ചിൻ മോഡലുകൾക്കായി മാത്രമാണ് നിസാൻ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം വണ്ടിയുടെ ടർബോ പതിപ്പുകൾക്ക് സിവിടി ഓട്ടോമാറ്റിക്കാവും ഉണ്ടാവുക. പുതിയ ഗിയർബോക്‌സ് 71 bhp കരുത്തിൽ പരമാവധി 96 Nm torque തന്നെയാണ് നൽകുന്നത്. അതായത് പവർ കണക്കുകളിൽ ഒന്നുംതന്നെ മാറ്റമില്ലെന്ന് സാരം.


Click it and Unblock the Notifications








